• -9%LimitedSold Out
    12 YEARS : MY MESSED-UP LOVE STORY
    12 YEARS : MY MESSED-UP LOVE STORY Original price was: £10.99.Current price is: £9.99.

    By CHETAN BHAGAT

    He’s 33. She’s 21. He’s a struggling stand-up comic. She’s a rising star in private equity. He’s divorced. She’s never had a boyfriend. He’s Punjabi. She’s from a conservative Jain family. They shouldn’t be together. But they can’t stay apart. Welcome to 12 Years: My Messed-Up Love Story. Saket and Payal couldn’t be more different—age, background, beliefs. Yet, they’re drawn to each other in ways they can’t explain. Is it just chemistry, or something deeper? Is it madness and lust, or is it love? Unputdownable and thoroughly entertaining, 12 Years tries to answer the eternal question: How do you know if someone is the one—especially when everything says they’re not? From India’s top-selling writer Chetan Bhagat comes a powerful new love story that will make you laugh, cry and rethink everything you know about love.

    Read more

    Out of stock

  • Featured-25%LimitedSold Out
    AA MARATHEYUM MARANNU MARANNU NJAN
    AA MARATHEYUM MARANNU MARANNU NJAN Original price was: £5.99.Current price is: £4.49.

    By K. R. MEERA

    ഒരു സർഗ്ഗാത്മകരചനയിൽ ആധുനികതയെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകൾക്ക് പ്രസക്തിയില്ലെന്ന് ഈ നോവൽ പറഞ്ഞുതരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംബങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയുമാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്നതെന്നും അത് സാക്ഷ്യപ്പെടുത്തുന്നു.

    Read more

    Out of stock

  • -14%Limited
    AADU JEEVITHAM
    AADU JEEVITHAM Original price was: £6.99.Current price is: £5.99.

    By BENYAMIN

    Add to cart

    1 in stock

  • Featured-11%LimitedSold Out
    AAGNEYAM
    AAGNEYAM Original price was: £8.99.Current price is: £7.99.

    By BINU PRASANNAN

    നന്മതിന്മകളുടെ ഏറ്റുമുട്ടലാണ് നോവലിന്‍റെ രത്നച്ചുരുക്കം. ഈ ലോകത്തെ ഇരുട്ടിന്‍റെ ശക്തികള്‍ക്കധീനമാക്കുക എന്ന ജന്മലക്ഷ്യത്തോടെ പിറവിയെടുത്ത സംവാദ് പത്മനാഭ ശേഷാദ്രിയാണ് കേന്ദ്രകഥാപാത്രം. ഇരുപത്തിയെട്ട് വയസ്സുതികയുമ്പോള്‍ അജഗവദത്തന്‍, ഗജമിനന്‍ എന്നീ ദുര്‍മന്ത്രവാദികളുടെ താന്ത്രികവിദ്യകളിലകപ്പെട്ടുപോകുന്നതോടെയാണ് അവന്‍റെ ജീവിതത്തിന്‍റെ ഗതിവിഗതികള്‍ മാറിമറിയുന്നത്. ഭൂമിയെ കാല്‍ക്കീഴിലാക്കാന്‍ ഒരു സംഘം പ്രയത്നിക്കുമ്പോള്‍ നന്മയുടെ അവതാരങ്ങളും ജന്മമെടുക്കുന്നു. സാത്താന്‍സേവ, നരബലി, നാഗശാപം, അഥര്‍വ്വയജ്ഞങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ അടരുകളിലേക്ക് കഥ പടര്‍ന്നുകയറുന്നു.

    Read more

    Out of stock

  • -10%Limited
    AALINGANANGALARIYATHE
    AALINGANANGALARIYATHE Original price was: £4.99.Current price is: £4.49.

    By SABITHA RAJ

    മനുഷ്യരുടെ അകം തേടുന്ന കണ്ണാണ് സബിതയ്ക്ക് ഓരോ കഥയും. പാതാളത്തോളം നീണ്ടു പോകുന്ന മനുഷ്യരുടെ ഏകാന്തതയിൽ, ഖനിയിലെ കാറ്റ് പോലെ  കല്ലിച്ച നിസ്സഹായതയിൽ, മാറി മറിയുന്ന സ്നേഹ നിരാസങ്ങളിൽ ഒക്കെ ഒരു അദൃശ്യ സാന്നിദ്ധ്യം പോലെ ഈ കഥകൾ തങ്ങളുടെ വേരുകൾ കണ്ടെത്തുന്നു.

    ഘടികാരങ്ങൾക്ക് പിടികൊടുക്കാത്ത പ്രേമ നദികൾക്കും, പിന്നെയും പിന്നെയും ഇഴപിരിഞ്ഞു പോകുന്ന ആസക്തികളുടെ അടിപടവുകൾക്കും കുറുകെയാണ് ഈ കഥകളുടെ പോക്ക്.

    മനുഷ്യരെ, അവരുടെ ഉൾതാപത്തെ, മനുഷ്യവംശം സംവഹിക്കുന്ന അങ്ങേയറ്റം ഫ്ളൂയിഡായ വൈകാരികതകളുടെ അണയാത്ത പ്രവാഹത്തെ ഒക്കെയും ശ്വാസ ദൂരത്തിൽ പിന്തുടർന്ന് പിടിക്കുന്ന ആഴക്കൈകൾ കൊണ്ടാണ് സബിത ഈ കഥകളാകെ രചിച്ചത്.

     

    ഡോ. നൗഫൽ എൻ.

    Add to cart

    1 in stock

  • -18%LimitedSold Out
    AANA DOCTOR
    AANA DOCTOR Original price was: £5.49.Current price is: £4.49.

    By JAYAMOHAN

    വായനയെ തീര്‍ഥാടനമാക്കുന്ന ഒരു കൃതി. കാട്ടാനകള്‍ തുമ്പിക്കെ ഉയര്‍ത്തി ആദരിക്കുന്ന, കണ്ണും കാതും വാലും ഉടല്‍ മുഴുവനും സ്‌നേഹമായി രൂപാന്തരപ്പെടാന്‍ ചെന്നായ്ക്കക്കളെപ്പോലും പ്രേരിപ്പിക്കുന്ന, ഒരു പുഴുവിനെ കൈയിലെടുത്ത് ആ ഓമന ഉടലിനോട് കുശലം പറയുന്ന, ഒരു മഹാമനസ്സിലേക്ക് അനുവാചകനെ ഉയര്‍ത്തുന്ന, മനുഷ്യത്വത്തെക്കാള്‍ വലിയ ചിലതുണ്ടെന്ന് വിചാരിപ്പിക്കുന്ന ഒരു കൃതി.

    വിസ്മയിക്കാനും പ്രചോദിതനാകാനും പിന്തുടരാനും സംവദിക്കാനും തിരുത്താനും അര്‍ഹമായ ഒരു നിത്യസാന്നിധ്യത്തെ എന്നേക്കുമായി മലയാളിക്ക് തരുന്ന ഒരു രചന.

    സകല ജീവജാലങ്ങളിലെയും പ്രാണനെ സുഖപ്പെടുത്തുന്ന ഒരു യഥാര്‍ഥ വൈദ്യന്‍, ക്രിസ്തുവിനെയോ ബുദ്ധനെയോ ഗാന്ധിയെയോ ഗുരുവിനെയോ വൈദ്യനെന്നു പറയുമ്പോള്‍ ആരുടെ ഛായ അവരില്‍ പതിഞ്ഞിരിക്കുന്നുവോ ആ ഛായ പതിഞ്ഞ ഒരാളെ നമുക്ക് തരുന്ന ഒരു നായകശില്പം.

    മാനുഷികമായ സകല പോരായ്മകളും നാട്ടില്‍ അഴിച്ചുവെച്ച അക്കമഹാദേവിയെപ്പോലെ നഗ്‌നയായി കാട്ടിലേക്കു വരൂ എന്ന ഈ അതിശയപുസ്തകം ക്ഷണിക്കുന്നു. ‘കാട്ടിലേക്കുള്ള ഈ തീര്‍ഥാടനത്തിനുശേഷം എനിക്കു കാട് പഴയ കാടല്ല.’ ‘ഉന്നതമായ അര്‍ഥത്തില്‍ കാട് കാട്ടുന്ന നോവല്‍.’
    – കല്‍പ്പറ്റ നാരായണന്‍

    Read more

    Out of stock

  • -10%Limited
    AANO
    AANO Original price was: £14.99.Current price is: £13.49.

    By G. R. INDUGOPAN

    1962 ഫെബ്രുവരിയിൽ വിശുദ്ധനഗരമായ വത്തിക്കാനിൽനിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങൾ കിട്ടി. ഇതിന്റെ രഹസ്യമറിയാൻ തൊണ്ണൂറുകളിൽ ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അതാ ഇറങ്ങിവരുന്നു, അഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം. 1511 ഡിസംബറിൽ, കൊച്ചിയിൽനിന്ന് ലിസ്ബൻ വഴി റോമിലെത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു ‘വെളുത്ത’ ആൽബിനോ ആനക്കുട്ടിയുടെ കഥ. നവോത്ഥാനകാലമായിരുന്നു. അപ്പോഴേക്കും മലബാർ-കൊച്ചി തീരങ്ങളിൽനിന്ന് പലരും പോർച്ചുഗലിലും റോമിലും എത്തിക്കഴിഞ്ഞിരുന്നു. മലയാളിയുടെ ദീർഘദൂരപ്രവാസം ഇവിടെ ആരംഭിക്കുന്നു. റോമിലും ലിസ്ബനിലുംനിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂർവമായ നോവൽ. ദീർഘഗവേഷണങ്ങളുടെ സഹായത്തോടെ ഉരുത്തിരിഞ്ഞ ബൃഹദ് ആഖ്യാനം. ഉദ്വേഗപൂർണമായ വായനയുടെ ഉത്സവം സമ്മാനിക്കുന്ന എഴുത്തുകാരനിൽനിന്ന് വേറിട്ട ഒരു പുസ്തകം.

    Add to cart

    3 in stock

  • -9%Limited
    AARACHAR
    AARACHAR Original price was: £15.99.Current price is: £14.49.

    By K. R. MEERA

    ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്‍തലമുറ വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ ‘സൗഭാഗ്യ’മാണ് യതീന്ദ്രനാഥ് ബാനര്‍ജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാള്‍ ഗവണ്മെന്റിനോട് വിലപേശി തന്റെ ഇരുപത്തിരണ്ടുകാരിയായ മകള്‍ ചേതനയ്ക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നതുവരെ ആരാച്ചാര്‍ക്ക് മാധ്യമങ്ങളില്‍ വിലയുണ്ടെന്ന് മനസ്സിലാക്കുന്ന അയാള്‍ തന്റെയും മകളുടെയും സമയം അവര്‍ക്ക് വീതിച്ചു നല്‍കി കച്ചവടം നടത്തുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍ പറയുന്നത് ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥയാണ്. അല്ലെങ്കില്‍ ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ. ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടിയെന്ന നിലയില്‍ അവളനുഭവിക്കുന്ന പീഢനങ്ങളും പിതാമഹന്മാരില്‍ നിന്ന് പകര്‍ന്നു കിട്ടിയ മനസ്ഥൈര്യവും ഇവിടെ വിഷയമാവുന്നു. ഒപ്പം എന്തും ഏതും ബ്രേക്കിംഗ് ന്യൂസാവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനു വേണ്ടി മാധ്യമങ്ങള്‍ കളിക്കുന്ന കളികളുടെ മറുപുറവും കെ ആര്‍ മീര ആരാച്ചാരിലൂടെ കാട്ടിത്തരുന്നു.

    Add to cart

    1 in stock

  • -6%Limited
    AARANYAKHANDAM
    AARANYAKHANDAM Original price was: £8.49.Current price is: £7.99.

    By Dr. Prasob Enose

    വഴിതെളിക്കാൻ മുൻഗാമികളില്ലാത്ത ഗ്രാമങ്ങളിലെ മധ്യവർഗ്ഗ കുടുംബത്തിൽ നിന്നും മെഡിക്കൽ കോളേജിൽ എത്തുന്ന വിദ്യാർത്ഥികളുടെയെല്ലാം കലാലയ ജീവിതകഥകൾക്ക് ഒരേ സ്വഭാവമാണെന്നാണ് എൻ്റെ അനുഭവം. പക്ഷേ, സുഹൃത്തുക്കൾക്ക് നടുവിൽ നിന്നും സമൂഹത്തിലേക്ക് ഏകനായിറങ്ങുന്ന മെഡിക്കൽ വിദ്യാർഥിയിൽ നിന്നും പക്വതയും ഉത്തരവാദിത്തവും നിറഞ്ഞ മെഡിക്കൽ ഓഫീസറിലേക്കുള്ള വളർച്ചയുടെ കഥ ഓരോരുത്തരുടെയും വ്യത്യസ്‌തമാണ്.

    14 വർഷങ്ങൾക്ക് മുൻപേ ആലപ്പുഴ മെഡിക്കൽ കോളേജിൻ്റെ മതിൽക്കെട്ടിന് പുറത്തേക്കിറങ്ങിയ നേരം ഞാനും മുന്നിലെ ശൂന്യതയിൽ പകച്ച് നിന്നിരുന്നു. അവിടെ നിന്നും ഇന്നുള്ള എന്നിലേക്കുള്ള പരിണാമത്തിൻ്റെ നാൾവഴികളെക്കുറിച്ചാണ് ഈ പുസ്‌തകം. അതോടൊപ്പം ഞാൻ ഏറെ ഇഷ്ടപ്പെട്ട് നടത്തിയ വനയാത്രകളും എന്റെ സൗഹൃദങ്ങളുമൊക്കെ കഥകൾക്കിടയിലൂടെ പുസ്‌തകത്തിൽ കടന്നുവരുന്നുണ്ട്.

    Add to cart

    1 in stock

  • -10%Limited
    AATTAKKARI
    AATTAKKARI Original price was: £4.99.Current price is: £4.49.

    By KALESH S

    തന്നോടുതന്നെ കലഹിക്കുന്ന, എന്നാൽ തന്നോട് സത്യസന്ധത പുലർത്തുന്ന, ഭാഷയോട് അങ്ങേയറ്റം ജാഗ്രത പുലർത്തുന്ന കവിയാണ് എസ്. കലേഷ് എന്നതിന് ഈ കവിതകൾ സാക്ഷ്യം പറയും. ആ അർത്ഥത്തിൽ കവിതയുടെ സൗന്ദര്യപരതയെയും അതിന്റെ രാഷ്ട്രീയത്തെയും ശില്പഘടനയെയും, ഒരേപോലെ നിലനിർത്തുന്ന മാന്ത്രികതയാണ് ഈ സമാഹാരം. പാട്ടുകളവരുടെ പാട്ടുകൾ പാട്ടുകൾ, പായുന്നൊരാൾക്കൂട്ടം, കടൽലീല, രമണി, കോഴിക്കൃഷി, കരിനഗരം, കാതിലോല തുടങ്ങി 25 കവിതകൾ. അവതാരിക: എസ്. ഹരീഷ്, പഠനം: ഡോ. രേഖാരാജ്‌

    Add to cart

    2 in stock

  • -25%Limited
    AAZHIYUM AAKASHAVUM
    AAZHIYUM AAKASHAVUM Original price was: £5.99.Current price is: £4.49.

    By ANUJITH P DEV

    വിദൂരതയിലെവിടെയോ പരസ്പരം ഒന്നായി ചേരുമെന്ന ധാരണയോടെ അനന്തമായി നീളുന്ന ആഴിയും ആകാശവും, ഒരു ബിന്ദുവിലും കൂടിച്ചേരാത്ത രണ്ടിണകൾ… ചില പ്രണയങ്ങൾ അങ്ങനെയാണ്; തമ്മിലൊന്നിക്കുമെന്ന ഉറപ്പില്ലെങ്കിലും അവർ പ്രണയിച്ചുകൊണ്ടേയിരിക്കും, അനുരാഗത്തിന്റെ എണ്ണപ്പെട്ട ദിനങ്ങളിൽ ജീവിതം വസന്തത്തിനു വഴിമാറും. ആ ഇത്തിരി ജീവിതത്തിന്റെ പ്രണയപ്പാടുകളും പാകപ്പിഴകളും പ്രായശ്ചിത്തങ്ങളുമെല്ലാം ഈ നോവലിൽ നിറഞ്ഞിരിക്കുന്നു. ആകാശിന്റെയും അയാളുടെ ജീവിതത്തിലെ മൂന്ന് സ്ത്രീകളുടെയും കഥ ഇവിടെ തുടങ്ങുന്നു…

    Add to cart

    5 in stock

  • -9%Limited
    ABEESAGIN
    ABEESAGIN Original price was: £5.49.Current price is: £4.99.

    By BENYAMIN

    Add to cart

    2 in stock

  • -8%LimitedSold Out
    ABHI ANU AANANDHAM
    ABHI ANU AANANDHAM Original price was: £6.49.Current price is: £5.99.

    By AMALDEV C S

    ഒരു കഥാകാരി ഒരു സിനിമ സംവിധായകനോട് കഥ പറയാനെത്തുന്നു. ആനന്ദ് എന്ന ചെറുപ്പക്കാരന്റെ പ്ലസ് ടു, കോളേജ് കാലഘട്ടങ്ങളിലെ രണ്ട് പ്രണയങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു ആ കഥ.

    അതിൽ പ്രണയവും സൗഹൃദവും തമാശയുമെല്ലാമുണ്ട്. എന്നാൽ കഥയുടെ പുറത്തുള്ള ലോകം നിഗൂഢതകൾ നിറഞ്ഞതായിരുന്നു.

    തീർത്തുമൊരു സിനിമാറ്റിക് ആഖ്യാനത്തിലൂടെ അഭി അനു ആനന്ദം ആ നിഗൂഢതകളുടെ ചുരുളുകളഴിക്കുന്നു.

    Read more

    Out of stock

  • -8%Limited
    ADANGU, MALAYALEE
    ADANGU, MALAYALEE Original price was: £6.49.Current price is: £5.99.

    By UNNI R.

    മലയാളിയുടെ സാമ്പ്രദായികമായ ലൈംഗികസദാചാരത്തെയും അടക്കിവയ്ക്കപ്പെട്ട തൃഷ്ണകളെയും വെളിപ്പെടുത്തുന്ന ചെറുകഥകൾ-അവതാരിക: ജെ. ദേവിക; * സ്വയംഭാഗം * വാത്സ്യായനൻ *പ്രിയനേ, വാഴ്ത്തപ്പെട്ട പാപീ * മാവ് വെട്ടുന്നില്ല * ഒരു ഭയങ്കര കാമുകൻ * പെണ്ണും ചെറുക്കനും * സൗന്ദര്യലഹരി മഅഒ ഗോത്രത്തിലെ രതിതന്ത്രങ്ങൾ * ജലം * നീലച്ചിത്രം * ലീല

    Add to cart

    1 in stock

  • -7%Limited
    ADHRISHYA MURIVUKAL
    ADHRISHYA MURIVUKAL Original price was: £6.99.Current price is: £6.49.

    By VISHNULAL SUDHA

    വിഷ്‌ണുലാൽ സുധയുടെ ‘അദൃശ്യമുറിവുകൾ’ മരണങ്ങളും അതിന്റെ അന്വേഷണവും അടങ്ങിയ ഒരു നോവൽ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു

    Add to cart

    4 in stock

  • -13%LimitedSold Out
    AGARTHA
    AGARTHA Original price was: £7.99.Current price is: £6.99.

    By NIZAR ILTHUMISH

    സൂഫിയായും അഘോരിയായും ഹിമാലയ സാനുക്കളിലൂടെ ആത്മാംശം തേടിയലഞ്ഞ നൂറുല്‍ മുനീറുൽ പുർണ്ണാനന്ദയുടെ യാത്ര തുടരുകയാണ്‌.

    സധൈര്യമായ തുറന്നുപറച്ചിലുകളിലുടെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു മുസ്ലിം സത്യാന്വേഷിയുടെ കഥ.

    ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആരത്മശാന്തിയോടെയല്ലാതെ ഈ പുസ്തകം നിങ്ങള്‍ക്ക്‌ വായിച്ചു തീർക്കാന്‍ സാധിക്കില്ല.

    Read more

    Out of stock

  • -14%Limited
    AGNICHIRAKUKAL
    AGNICHIRAKUKAL Original price was: £10.99.Current price is: £9.49.

    By A. P. J. ABDUL KALAM

    മിസൈൽ ടെക്‌നോളജി വിദഗ്ദ്ധനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ എ.പി.ജെ. അബ്ദുൾ കലാമിന്റെ ആത്മകഥ. പ്രതിരോധ ശാസ്ത്രജ്ഞനെന്നനിലയിൽ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം ലഭിച്ച സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയാണ് അബ്ദുൾ കലാം. അദ്ദേഹത്തിന്റെ വ്യക്തിപരവും ഔദ്യോഗികവുമായ ഉയർച്ചയുടെയും നിസ്തുലമായ സേവനങ്ങളുടെയും കഥ പറയുന്നതോടൊപ്പം നമ്മുടെ രാജ്യത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു മിസൈൽശക്തിയുടെ തലത്തിലേക്ക് ഉയർത്തിയ അഗ്നി, പൃഥ്വി, ആകാശ്, ത്രിശൂൽ എന്നീ മിസൈലുകളുടെ രൂപകല്പന, നിർമ്മാണം, വിക്ഷേപണം എന്നീ വിവിധ ഘട്ടങ്ങളെക്കുറിച്ച് തികച്ചും ആധികാരികവും വിജ്ഞാനപ്രദവുമായി വിവരിച്ചിരിക്കുന്നു. അബ്ദുൾ കലാം ഏറെ മമത പുലർത്തിയിരുന്ന, അദ്ദേഹം പ്രാതിനിധ്യം വഹിക്കുന്ന, സാധാരണക്കാരുടെ സമൂഹത്തിന് ഉത്തേജനവും ആത്മവിശ്വാസവും പകരുംവിധം അദ്ദേഹത്തിന്റെ ഉയർത്തെഴുന്നേല്പിന്റെ ചരിത്രം ആലേഖനം ചെയ്തിരിക്കുന്നു ഈ കൃതിയിൽ. വിവർത്തകൻ: പി.വി. ആൽബി

    Add to cart

    1 in stock

  • -4%LimitedSold Out
    AGNISAKSHI
    AGNISAKSHI Original price was: £6.25.Current price is: £5.99.

    By LALITHAMBIKA ANTHARJANAM

    അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്‌കാരവും ആ ജീവിതത്തിന്റെ ഹോമാഗ്നിയാക്കിക്കൊണ്ട് ലളിതാംബിക അന്തര്‍ജനം അതുവരെയുള്ള ആഖ്യാനങ്ങളില്‍നിന്നും വേറിട്ട ഒരു നോവല്‍പ്പാത സൃഷ്ടിക്കുന്നു.

    രക്തം മുലപ്പാലാക്കുന്ന സ്‌ത്രൈണചേതനയുടെ എക്കാലത്തെയും മികച്ച ഈ സ്വര്‍ഗ്ഗാവിഷ്‌കാരം പ്രസിദ്ധീകരിക്കപ്പെട്ടകാലം മുതല്‍ ഇന്നുവരെ ആസ്വാദകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലൊന്നായി നിലനില്‍ക്കുന്നു.

    Read more

    Out of stock

  • -17%Limited
    AHAM
    AHAM Original price was: £5.99.Current price is: £4.99.

    By RESMI PRAKASH

    രശ്‌മി പ്രകാശിന്റെ കവിതകളുടെ പ്രധാന പ്രമേയങ്ങൾ പ്രകൃതി, പ്രണയം, മനുഷ്യ ബന്ധങ്ങൾ, മരണം എന്നിവയാണ്- വലിയകവിതകളുടെയെല്ലാം ഉദ്യോഗങ്ങൾ ഇവ തന്നെ. തന്റേതായ ഒരു കാവ്യ ഭാഷയിലൂടെ, സ്വാനുഭവങ്ങളാക്കി മാറ്റിയ പരാനുഭവങ്ങളും ഹൃദയസ്പൃക്കായി ആവിഷ്കരിക്കാൻ രശ്മിക്കായിട്ടുണ്ട് …

    സച്ചിദാനന്ദൻ

    Add to cart

    1 in stock

  • -18%Limited
    AITHIHYAMALA
    AITHIHYAMALA Original price was: £21.99.Current price is: £17.99.

    By KOTTARATHIL SANKUNNI

    ദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്‍വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്‍, കവികള്‍ ഗജശ്രേഷ്ഠന്മാര്‍ എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചം. മലയാള മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹാഗ്രന്ഥമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല. ബാലകൗമാരമനസ്സുകളില്‍ ഐതിഹ്യമാല അത്ഭുതകരമായ സ്വാധീനമാണു ചെലുത്തുന്നത്. ലോലഹൃദയങ്ങളെ വശീകരിക്കാന്‍ ശ്രീ ശങ്കുണ്ണിയുടെ തൂലികയ്ക്കുള്ള ശക്തി ഒന്നു പ്രത്യേകമാണ്. ഐതിഹ്യമാലയിലെ ഒരു കഥ വായിച്ചാല്‍ അതു തീര്‍ച്ചയായും സംഭവിച്ചതാണെന്നേ ഇളംമനസ്സുകള്‍ക്കു തോന്നൂ. അത്ര തന്മയീഭാവമാണ് അതിലെ ഓരോ കഥയ്ക്കും.

    Add to cart

    3 in stock

Recommended Products


My Cart
Wishlist
Recently Viewed
Categories