• 1987 KATHAL COFFEE £5.49

    By ARUVI

    സിനിമയെ ശ്വാസംപോലെ കണ്ട ചില ജീവിതങ്ങൾ. അവരിൽ വെള്ളിവെളിച്ചത്തിലേക്ക് വന്നവരും വീണുപോയവരുമുണ്ട്.

    തിരുവനന്തപുരത്തിൻ്റെ മലയാള സിനിമാലോകം! ആ ലോകത്തെത്തി സിനിമാക്കാരുടെ കുശിനിക്കാരനാവാൻ ആഗ്രഹിച്ച മണിസ്വാമിയുടെ പാളയത്തെ മണീസ് കഫെയിൽ ഇരുന്നായിരുന്നു ശങ്കറും ലൂയിസും സിനിമയെ സ്വപ്‌നം കണ്ടത്. അവിടെവെച്ചാണ് ശങ്കർ വസിഷ്‌ഠലക്ഷ്മിയെ കണ്ടുമുട്ടുന്നത്.

    ചിലങ്കമണികളുടെ നേർത്ത മന്ത്രത്താൽ പിണഞ്ഞ അവരുടെ സ്നേഹത്തിൻ്റെ ഇഴയടുപ്പം, ഒന്നു തൊട്ടാൽ തളിർക്കുന്ന സിനിമാസ്വപ്നങ്ങളുടെ മധുരവും നോവുമാണ്
    1987 കാതൽ കോഫി

    Add to cart

    1 in stock

  • 90s Kid £6.49

    By REESE THOMAS

    ഈ പുസ്തകത്തിലൂടെ സഞ്ചരിച്ച് കഴിഞ്ഞാൽ ഒരു കാലഘട്ടമിങ്ങനെ നിറഞ്ഞ് നിൽക്കുന്നത് കാണാം, അതിൽ യാത്രകളുണ്ട്, റീസ് കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ചുള്ള ഓർമ്മകളുണ്ട്, അതിൽത്തന്നെ ചില പ്രത്യേക മനുഷ്യരെക്കുറിച്ച് റീസെഴുതിയത് ഇപ്പോഴും എന്റെ മനസ്സിൽക്കൂടി ഓടിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള മനുഷ്യരോട് നമുക്കും മാനസികമായ ഒരടുപ്പം അനുഭവപ്പെട്ടുപോകും നമ്മളെ ഒരേസമയം ചിരിപ്പിക്കുവാനും, നൊമ്പരപ്പെടുത്തുവാനും, ചിന്തിപ്പിക്കുവാനും സാധിക്കുന്ന വിഷയങ്ങൾ ഈ പേജുകളിൽ അടങ്ങിയിരിക്കുന്നു. വളരെ കൗതുകകരമായ വസ്തുതകളും, എല്ലാവരുടെയും ജീവിതത്തിലുണ്ടാകാവുന്ന ചെറിയ കാര്യങ്ങളുടെ രസകരമായ വിവരണങ്ങളും ഒക്കെയാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

     

    ആരേയും വേദനിപ്പിക്കാത്ത അനുഭവങ്ങളുടെയും, നഷ്ടമായ സൗഹൃദങ്ങളുടെയും, സുന്ദരമായ ഓർമ്മകളുടേയുമൊക്കെ സുഖമുള്ള… നിഷ്കളങ്കതയാർന്ന ഹൃദ്യമായ എഴുത്താണ് റീസിന്റേത്.

     

    പ്രേംകുമാർ (ആക്ടർ)

    Add to cart

    4 in stock

  • -14%Limited
    AADU JEEVITHAM
    AADU JEEVITHAM Original price was: £6.99.Current price is: £5.99.

    By BENYAMIN

    Add to cart

    1 in stock

  • AALINGANANGALARIYATHE £4.99

    By SABITHA RAJ

    മനുഷ്യരുടെ അകം തേടുന്ന കണ്ണാണ് സബിതയ്ക്ക് ഓരോ കഥയും. പാതാളത്തോളം നീണ്ടു പോകുന്ന മനുഷ്യരുടെ ഏകാന്തതയിൽ, ഖനിയിലെ കാറ്റ് പോലെ  കല്ലിച്ച നിസ്സഹായതയിൽ, മാറി മറിയുന്ന സ്നേഹ നിരാസങ്ങളിൽ ഒക്കെ ഒരു അദൃശ്യ സാന്നിദ്ധ്യം പോലെ ഈ കഥകൾ തങ്ങളുടെ വേരുകൾ കണ്ടെത്തുന്നു.

    ഘടികാരങ്ങൾക്ക് പിടികൊടുക്കാത്ത പ്രേമ നദികൾക്കും, പിന്നെയും പിന്നെയും ഇഴപിരിഞ്ഞു പോകുന്ന ആസക്തികളുടെ അടിപടവുകൾക്കും കുറുകെയാണ് ഈ കഥകളുടെ പോക്ക്.

    മനുഷ്യരെ, അവരുടെ ഉൾതാപത്തെ, മനുഷ്യവംശം സംവഹിക്കുന്ന അങ്ങേയറ്റം ഫ്ളൂയിഡായ വൈകാരികതകളുടെ അണയാത്ത പ്രവാഹത്തെ ഒക്കെയും ശ്വാസ ദൂരത്തിൽ പിന്തുടർന്ന് പിടിക്കുന്ന ആഴക്കൈകൾ കൊണ്ടാണ് സബിത ഈ കഥകളാകെ രചിച്ചത്.

     

    ഡോ. നൗഫൽ എൻ.

    Add to cart

    1 in stock

  • -18%Limited
    AANA DOCTOR
    AANA DOCTOR Original price was: £5.49.Current price is: £4.49.

    By JAYAMOHAN

    വായനയെ തീര്‍ഥാടനമാക്കുന്ന ഒരു കൃതി. കാട്ടാനകള്‍ തുമ്പിക്കെ ഉയര്‍ത്തി ആദരിക്കുന്ന, കണ്ണും കാതും വാലും ഉടല്‍ മുഴുവനും സ്‌നേഹമായി രൂപാന്തരപ്പെടാന്‍ ചെന്നായ്ക്കക്കളെപ്പോലും പ്രേരിപ്പിക്കുന്ന, ഒരു പുഴുവിനെ കൈയിലെടുത്ത് ആ ഓമന ഉടലിനോട് കുശലം പറയുന്ന, ഒരു മഹാമനസ്സിലേക്ക് അനുവാചകനെ ഉയര്‍ത്തുന്ന, മനുഷ്യത്വത്തെക്കാള്‍ വലിയ ചിലതുണ്ടെന്ന് വിചാരിപ്പിക്കുന്ന ഒരു കൃതി.

    വിസ്മയിക്കാനും പ്രചോദിതനാകാനും പിന്തുടരാനും സംവദിക്കാനും തിരുത്താനും അര്‍ഹമായ ഒരു നിത്യസാന്നിധ്യത്തെ എന്നേക്കുമായി മലയാളിക്ക് തരുന്ന ഒരു രചന.

    സകല ജീവജാലങ്ങളിലെയും പ്രാണനെ സുഖപ്പെടുത്തുന്ന ഒരു യഥാര്‍ഥ വൈദ്യന്‍, ക്രിസ്തുവിനെയോ ബുദ്ധനെയോ ഗാന്ധിയെയോ ഗുരുവിനെയോ വൈദ്യനെന്നു പറയുമ്പോള്‍ ആരുടെ ഛായ അവരില്‍ പതിഞ്ഞിരിക്കുന്നുവോ ആ ഛായ പതിഞ്ഞ ഒരാളെ നമുക്ക് തരുന്ന ഒരു നായകശില്പം.

    മാനുഷികമായ സകല പോരായ്മകളും നാട്ടില്‍ അഴിച്ചുവെച്ച അക്കമഹാദേവിയെപ്പോലെ നഗ്‌നയായി കാട്ടിലേക്കു വരൂ എന്ന ഈ അതിശയപുസ്തകം ക്ഷണിക്കുന്നു. ‘കാട്ടിലേക്കുള്ള ഈ തീര്‍ഥാടനത്തിനുശേഷം എനിക്കു കാട് പഴയ കാടല്ല.’ ‘ഉന്നതമായ അര്‍ഥത്തില്‍ കാട് കാട്ടുന്ന നോവല്‍.’
    – കല്‍പ്പറ്റ നാരായണന്‍

    Add to cart

    2 in stock

  • -10%Limited
    AANO
    AANO Original price was: £14.99.Current price is: £13.49.

    By G. R. INDUGOPAN

    1962 ഫെബ്രുവരിയിൽ വിശുദ്ധനഗരമായ വത്തിക്കാനിൽനിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങൾ കിട്ടി. ഇതിന്റെ രഹസ്യമറിയാൻ തൊണ്ണൂറുകളിൽ ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അതാ ഇറങ്ങിവരുന്നു, അഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം. 1511 ഡിസംബറിൽ, കൊച്ചിയിൽനിന്ന് ലിസ്ബൻ വഴി റോമിലെത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു ‘വെളുത്ത’ ആൽബിനോ ആനക്കുട്ടിയുടെ കഥ. നവോത്ഥാനകാലമായിരുന്നു. അപ്പോഴേക്കും മലബാർ-കൊച്ചി തീരങ്ങളിൽനിന്ന് പലരും പോർച്ചുഗലിലും റോമിലും എത്തിക്കഴിഞ്ഞിരുന്നു. മലയാളിയുടെ ദീർഘദൂരപ്രവാസം ഇവിടെ ആരംഭിക്കുന്നു. റോമിലും ലിസ്ബനിലുംനിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂർവമായ നോവൽ. ദീർഘഗവേഷണങ്ങളുടെ സഹായത്തോടെ ഉരുത്തിരിഞ്ഞ ബൃഹദ് ആഖ്യാനം. ഉദ്വേഗപൂർണമായ വായനയുടെ ഉത്സവം സമ്മാനിക്കുന്ന എഴുത്തുകാരനിൽനിന്ന് വേറിട്ട ഒരു പുസ്തകം.

    Add to cart

    3 in stock

  • -6%Limited
    AARANYAKHANDAM
    AARANYAKHANDAM Original price was: £8.49.Current price is: £7.99.

    By Dr. Prasob Enose

    വഴിതെളിക്കാൻ മുൻഗാമികളില്ലാത്ത ഗ്രാമങ്ങളിലെ മധ്യവർഗ്ഗ കുടുംബത്തിൽ നിന്നും മെഡിക്കൽ കോളേജിൽ എത്തുന്ന വിദ്യാർത്ഥികളുടെയെല്ലാം കലാലയ ജീവിതകഥകൾക്ക് ഒരേ സ്വഭാവമാണെന്നാണ് എൻ്റെ അനുഭവം. പക്ഷേ, സുഹൃത്തുക്കൾക്ക് നടുവിൽ നിന്നും സമൂഹത്തിലേക്ക് ഏകനായിറങ്ങുന്ന മെഡിക്കൽ വിദ്യാർഥിയിൽ നിന്നും പക്വതയും ഉത്തരവാദിത്തവും നിറഞ്ഞ മെഡിക്കൽ ഓഫീസറിലേക്കുള്ള വളർച്ചയുടെ കഥ ഓരോരുത്തരുടെയും വ്യത്യസ്‌തമാണ്.

    14 വർഷങ്ങൾക്ക് മുൻപേ ആലപ്പുഴ മെഡിക്കൽ കോളേജിൻ്റെ മതിൽക്കെട്ടിന് പുറത്തേക്കിറങ്ങിയ നേരം ഞാനും മുന്നിലെ ശൂന്യതയിൽ പകച്ച് നിന്നിരുന്നു. അവിടെ നിന്നും ഇന്നുള്ള എന്നിലേക്കുള്ള പരിണാമത്തിൻ്റെ നാൾവഴികളെക്കുറിച്ചാണ് ഈ പുസ്‌തകം. അതോടൊപ്പം ഞാൻ ഏറെ ഇഷ്ടപ്പെട്ട് നടത്തിയ വനയാത്രകളും എന്റെ സൗഹൃദങ്ങളുമൊക്കെ കഥകൾക്കിടയിലൂടെ പുസ്‌തകത്തിൽ കടന്നുവരുന്നുണ്ട്.

    Add to cart

    1 in stock

  • AARU VIRALUKALULLA UNNIYESUVINTE PALLI £4.49

    By RAMAKRISHNAN T.D

    സര്‍ക്കാര്‍ അതിക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ച 1974-ലെ റെയില്‍വേ സമരത്തിന്റെ ഇരകളുടെ, കെട്ടുകഥകളെക്കാള്‍ അസംഭാവ്യമെന്നു തോന്നിപ്പിക്കുന്ന യഥാര്‍ത്ഥജീവതം അനുഭവിപ്പിക്കുകയും ബ്യൂറോക്രസിയുടെ നെറികേടുകള്‍ തുറന്നുകാട്ടുകയും ചെയ്യുന്ന അഭയാര്‍ത്ഥികള്‍, അധികാരത്തിലിരിക്കുന്നവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വളച്ചൊടിക്കപ്പെടുന്ന ചരിത്രവും ഗവേഷണങ്ങളും വിഷയമാകുന്ന കാശി, മകള്‍ക്ക് കാഴ്ചശക്തി നല്‍കിയ പള്ളിയിലെ  വിഗ്രഹം സ്വന്തമാക്കാന്‍ സൈന്യത്തെ അയയ്ക്കുന്ന ചേരചക്രവര്‍ത്തിയായ ഭാസ്‌കരരവിവര്‍മ്മനിലൂടെ അധികാരത്തെയും മനുഷ്യന്റെ ഒടുങ്ങാത്ത അതിമോഹത്തെയും ചരിത്രവും മിത്തും ഒഴുകിപ്പരക്കുന്ന പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കുന്ന ആറു വിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി എന്നീ കഥകളുള്‍പ്പെടെ, അന്നം, ഇര, പലുകേ ബംഗാരമായേനാ, ശിവലേഖയുടെ അമ്മ എന്നിങ്ങനെ ഏഴു കഥകള്‍.

    ടി.ഡി. രാമകൃഷ്ണന്റെ ഏറ്റവും പുതിയ കഥാസമാഹാരം

    Add to cart

    5 in stock

  • AATHREYAKAM £9.99

    By R RAJASREE

    ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത, ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന, ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക്് അഭയംതേടി എത്തിച്ചേരുന്ന നിരമിത്രന്‍ എന്ന അനാഥയുവത്വം.

    പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള്‍ എപ്പോഴും പിഴച്ചുപോകുന്ന, ജന്മഫലത്താല്‍ രാജമുദ്രകള്‍ മാഞ്ഞുതുടങ്ങിയ ആ അത്യപൂര്‍വ്വ കഥാപാത്രത്തെ മുന്‍നിര്‍ത്തി, ധര്‍മ്മാധര്‍മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍ പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ പുത്തനായി വ്യാഖ്യാനിക്കുന്ന രചന.

    കൊന്നും വെന്നും കീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന ഉള്‍ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്‍ത്ഥത്തെ അട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള്‍ തമ്മിലും മനുഷ്യര്‍ക്കിടയിലുമുള്ള സങ്കീര്‍ണ്ണബന്ധങ്ങളുടെ പൊരുളന്വേഷിക്കുകയും ചെയ്യുന്നു.

    Add to cart

    7 in stock

  • -10%Limited
    AATTAKKARI
    AATTAKKARI Original price was: £4.99.Current price is: £4.49.

    By KALESH S

    തന്നോടുതന്നെ കലഹിക്കുന്ന, എന്നാൽ തന്നോട് സത്യസന്ധത പുലർത്തുന്ന, ഭാഷയോട് അങ്ങേയറ്റം ജാഗ്രത പുലർത്തുന്ന കവിയാണ് എസ്. കലേഷ് എന്നതിന് ഈ കവിതകൾ സാക്ഷ്യം പറയും. ആ അർത്ഥത്തിൽ കവിതയുടെ സൗന്ദര്യപരതയെയും അതിന്റെ രാഷ്ട്രീയത്തെയും ശില്പഘടനയെയും, ഒരേപോലെ നിലനിർത്തുന്ന മാന്ത്രികതയാണ് ഈ സമാഹാരം. പാട്ടുകളവരുടെ പാട്ടുകൾ പാട്ടുകൾ, പായുന്നൊരാൾക്കൂട്ടം, കടൽലീല, രമണി, കോഴിക്കൃഷി, കരിനഗരം, കാതിലോല തുടങ്ങി 25 കവിതകൾ. അവതാരിക: എസ്. ഹരീഷ്, പഠനം: ഡോ. രേഖാരാജ്‌

    Add to cart

    2 in stock

  • -25%Limited
    AAZHIYUM AAKASHAVUM
    AAZHIYUM AAKASHAVUM Original price was: £5.99.Current price is: £4.49.

    By ANUJITH P DEV

    വിദൂരതയിലെവിടെയോ പരസ്പരം ഒന്നായി ചേരുമെന്ന ധാരണയോടെ അനന്തമായി നീളുന്ന ആഴിയും ആകാശവും, ഒരു ബിന്ദുവിലും കൂടിച്ചേരാത്ത രണ്ടിണകൾ… ചില പ്രണയങ്ങൾ അങ്ങനെയാണ്; തമ്മിലൊന്നിക്കുമെന്ന ഉറപ്പില്ലെങ്കിലും അവർ പ്രണയിച്ചുകൊണ്ടേയിരിക്കും, അനുരാഗത്തിന്റെ എണ്ണപ്പെട്ട ദിനങ്ങളിൽ ജീവിതം വസന്തത്തിനു വഴിമാറും. ആ ഇത്തിരി ജീവിതത്തിന്റെ പ്രണയപ്പാടുകളും പാകപ്പിഴകളും പ്രായശ്ചിത്തങ്ങളുമെല്ലാം ഈ നോവലിൽ നിറഞ്ഞിരിക്കുന്നു. ആകാശിന്റെയും അയാളുടെ ജീവിതത്തിലെ മൂന്ന് സ്ത്രീകളുടെയും കഥ ഇവിടെ തുടങ്ങുന്നു…

    Add to cart

    4 in stock

  • -8%Limited
    ADANGU, MALAYALEE
    ADANGU, MALAYALEE Original price was: £6.49.Current price is: £5.99.

    By UNNI R.

    മലയാളിയുടെ സാമ്പ്രദായികമായ ലൈംഗികസദാചാരത്തെയും അടക്കിവയ്ക്കപ്പെട്ട തൃഷ്ണകളെയും വെളിപ്പെടുത്തുന്ന ചെറുകഥകൾ-അവതാരിക: ജെ. ദേവിക; * സ്വയംഭാഗം * വാത്സ്യായനൻ *പ്രിയനേ, വാഴ്ത്തപ്പെട്ട പാപീ * മാവ് വെട്ടുന്നില്ല * ഒരു ഭയങ്കര കാമുകൻ * പെണ്ണും ചെറുക്കനും * സൗന്ദര്യലഹരി മഅഒ ഗോത്രത്തിലെ രതിതന്ത്രങ്ങൾ * ജലം * നീലച്ചിത്രം * ലീല

    Add to cart

    1 in stock

  • ADHRISHYA MURIVUKAL £6.99

    By VISHNULAL SUDHA

    വിഷ്‌ണുലാൽ സുധയുടെ ‘അദൃശ്യമുറിവുകൾ’ മരണങ്ങളും അതിന്റെ അന്വേഷണവും അടങ്ങിയ ഒരു നോവൽ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു

    Add to cart

    4 in stock

  • AGARTHA £7.99

    By NIZAR ILTHUMISH

    സൂഫിയായും അഘോരിയായും ഹിമാലയ സാനുക്കളിലൂടെ ആത്മാംശം തേടിയലഞ്ഞ നൂറുല്‍ മുനീറുൽ പുർണ്ണാനന്ദയുടെ യാത്ര തുടരുകയാണ്‌.

    സധൈര്യമായ തുറന്നുപറച്ചിലുകളിലുടെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു മുസ്ലിം സത്യാന്വേഷിയുടെ കഥ.

    ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആരത്മശാന്തിയോടെയല്ലാതെ ഈ പുസ്തകം നിങ്ങള്‍ക്ക്‌ വായിച്ചു തീർക്കാന്‍ സാധിക്കില്ല.

    Add to cart

    1 in stock

  • AGNI NAKSHATHRAM £8.49

    By EFRATH

    ഭയം ഒരു മനുഷ്യനെ ദുർബലനാക്കുന്നു. ഭയമില്ലെന്ന് പറയുന്ന ഏതൊരാളും ഒരിക്കലെങ്കിലും ഇരുട്ടിനെ ഭയന്നൊരു നിമിഷമുണ്ടാകും. അത്തരത്തിൽ ഭയം നിറച്ച നിരവധി സാഹചര്യങ്ങൾ നിറഞ്ഞ ഇന്നത്തെ കാലത്ത്, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ നരബലിയും സമാധിയും വരെ എത്തിനിൽക്കുന്ന ഒരു സമൂഹത്തിന്റെ കാണാച്ചരടുകൾ തേടി ഒരു യാത്ര. അതിനെതിരെ പോരാടാൻ നിയോഗിക്കപ്പെട്ട മനുഷ്യജീവിതങ്ങളുടെ നേർക്കാഴ്‌ച.

    സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാനാവാത്ത ഈ യാത്രയുടെ വഴികൾ ഇതാ നിങ്ങൾക്കായി തുറന്നിടുന്നു.

    Add to cart

    2 in stock

  • -14%Limited
    AGNICHIRAKUKAL
    AGNICHIRAKUKAL Original price was: £10.99.Current price is: £9.49.

    By A. P. J. ABDUL KALAM

    മിസൈൽ ടെക്‌നോളജി വിദഗ്ദ്ധനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ എ.പി.ജെ. അബ്ദുൾ കലാമിന്റെ ആത്മകഥ. പ്രതിരോധ ശാസ്ത്രജ്ഞനെന്നനിലയിൽ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം ലഭിച്ച സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയാണ് അബ്ദുൾ കലാം. അദ്ദേഹത്തിന്റെ വ്യക്തിപരവും ഔദ്യോഗികവുമായ ഉയർച്ചയുടെയും നിസ്തുലമായ സേവനങ്ങളുടെയും കഥ പറയുന്നതോടൊപ്പം നമ്മുടെ രാജ്യത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു മിസൈൽശക്തിയുടെ തലത്തിലേക്ക് ഉയർത്തിയ അഗ്നി, പൃഥ്വി, ആകാശ്, ത്രിശൂൽ എന്നീ മിസൈലുകളുടെ രൂപകല്പന, നിർമ്മാണം, വിക്ഷേപണം എന്നീ വിവിധ ഘട്ടങ്ങളെക്കുറിച്ച് തികച്ചും ആധികാരികവും വിജ്ഞാനപ്രദവുമായി വിവരിച്ചിരിക്കുന്നു. അബ്ദുൾ കലാം ഏറെ മമത പുലർത്തിയിരുന്ന, അദ്ദേഹം പ്രാതിനിധ്യം വഹിക്കുന്ന, സാധാരണക്കാരുടെ സമൂഹത്തിന് ഉത്തേജനവും ആത്മവിശ്വാസവും പകരുംവിധം അദ്ദേഹത്തിന്റെ ഉയർത്തെഴുന്നേല്പിന്റെ ചരിത്രം ആലേഖനം ചെയ്തിരിക്കുന്നു ഈ കൃതിയിൽ. വിവർത്തകൻ: പി.വി. ആൽബി

    Add to cart

    1 in stock

  • -4%Limited
    AGNISAKSHI
    AGNISAKSHI Original price was: £6.25.Current price is: £5.99.

    By LALITHAMBIKA ANTHARJANAM

    അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്‌കാരവും ആ ജീവിതത്തിന്റെ ഹോമാഗ്നിയാക്കിക്കൊണ്ട് ലളിതാംബിക അന്തര്‍ജനം അതുവരെയുള്ള ആഖ്യാനങ്ങളില്‍നിന്നും വേറിട്ട ഒരു നോവല്‍പ്പാത സൃഷ്ടിക്കുന്നു.

    രക്തം മുലപ്പാലാക്കുന്ന സ്‌ത്രൈണചേതനയുടെ എക്കാലത്തെയും മികച്ച ഈ സ്വര്‍ഗ്ഗാവിഷ്‌കാരം പ്രസിദ്ധീകരിക്കപ്പെട്ടകാലം മുതല്‍ ഇന്നുവരെ ആസ്വാദകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലൊന്നായി നിലനില്‍ക്കുന്നു.

    Add to cart

    2 in stock

  • -17%Limited
    AHAM
    AHAM Original price was: £5.99.Current price is: £4.99.

    By RESMI PRAKASH

    രശ്‌മി പ്രകാശിന്റെ കവിതകളുടെ പ്രധാന പ്രമേയങ്ങൾ പ്രകൃതി, പ്രണയം, മനുഷ്യ ബന്ധങ്ങൾ, മരണം എന്നിവയാണ്- വലിയകവിതകളുടെയെല്ലാം ഉദ്യോഗങ്ങൾ ഇവ തന്നെ. തന്റേതായ ഒരു കാവ്യ ഭാഷയിലൂടെ, സ്വാനുഭവങ്ങളാക്കി മാറ്റിയ പരാനുഭവങ്ങളും ഹൃദയസ്പൃക്കായി ആവിഷ്കരിക്കാൻ രശ്മിക്കായിട്ടുണ്ട് …

    സച്ചിദാനന്ദൻ

    Add to cart

    1 in stock

  • -18%Limited
    AITHIHYAMALA
    AITHIHYAMALA Original price was: £21.99.Current price is: £17.99.

    By KOTTARATHIL SANKUNNI

    ദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്‍വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്‍, കവികള്‍ ഗജശ്രേഷ്ഠന്മാര്‍ എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചം. മലയാള മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹാഗ്രന്ഥമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല. ബാലകൗമാരമനസ്സുകളില്‍ ഐതിഹ്യമാല അത്ഭുതകരമായ സ്വാധീനമാണു ചെലുത്തുന്നത്. ലോലഹൃദയങ്ങളെ വശീകരിക്കാന്‍ ശ്രീ ശങ്കുണ്ണിയുടെ തൂലികയ്ക്കുള്ള ശക്തി ഒന്നു പ്രത്യേകമാണ്. ഐതിഹ്യമാലയിലെ ഒരു കഥ വായിച്ചാല്‍ അതു തീര്‍ച്ചയായും സംഭവിച്ചതാണെന്നേ ഇളംമനസ്സുകള്‍ക്കു തോന്നൂ. അത്ര തന്മയീഭാവമാണ് അതിലെ ഓരോ കഥയ്ക്കും.

    Add to cart

    1 in stock

  • AKKAPPORINTE IRUPATHU NASRANI VARSHANGAL £6.49

    By BENYAMIN

    പന്തളത്തു രാജാവ്, മാന്തളിർ കറിയാച്ചന് തീറാധാരം കൊടുത്ത സ്ഥലത്ത് സ്ഥാപിച്ചതാണ് മാന്തളിർ സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളി. ഇക്കാലമത്രയും പാത്രിയർക്കീസുകാര് നോക്കിയിട്ട് അവിടെക്കേറിക്കളിക്കാൻ പറ്റിയിട്ടില്ല. എന്നാലിപ്പോൾ മാന്തളിർദേശത്തെ അക്കപ്പോരു മുറുകുകയാണ്.

    Add to cart

    4 in stock

Recommended Products


My Cart
Wishlist
Recently Viewed
Categories