• -6%Limited
    ENTE SATHYANWESHANA PAREEKSHANANGAL
    ENTE SATHYANWESHANA PAREEKSHANANGAL Original price was: £8.99.Current price is: £8.49.

    By GANDHI M K

    ഇത് ഒരു നൂറ്റാണ്ടിന്റെ വെളിച്ചം. കലാപകലുഷിതകാലത്തെ ലാവണ്യമന്ത്രം. മനുഷ്യരാശിയുടെ സനാതന വിമോചനമാർഗ്ഗം. സത്യവുംനീതിയും ധർമ്മവും ശാന്തിയും അഹിംസയും സമവായവും സഹിഷ്ണുതയും മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഈ മഹാത്മാവിൽ സന്ധിക്കുന്നു. ഭാരതത്തിന്റെ ഈ കെടാവിളക്ക് കോടാനുകോടികൾക്ക് ആശയും ആവേശവുമായിരുന്നു. ഇന്നും അനുവാചകകോടികളെ വിസ്മയലോകത്തേക്ക് കൈപിടിച്ചുനടത്തുന്ന മഹത്ചിന്തകളുടെ കൂടാരമാണ് ഈ കൃതി. ലക്ഷോപലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ മഹാഗ്രന്ഥം ഡി സി ബുക്‌സിലൂടെ. പരിഭാഷ: സി. പി. ഗംഗാധരൻ

    Add to cart

    2 in stock

  • MARANAKKOOTTU £5.99

    By NIYAS KAREEM / VINU P

    MARANAKKOOTTU:ORU SAVAMVARIYUDE ATHMAKATHA

    വിനുവിനെ സംബന്ധിച്ചിടത്തോളം അടിച്ചേല്‍പ്പിക്കപ്പെടുന്ന
    പരമ്പരാഗതമായ ബാദ്ധ്യതയല്ല ഈ തൊഴില്‍. അയാള്‍ക്ക്
    എഴുത്തുപോലെ, ചിത്രകലപോലെ സര്‍ഗ്ഗാത്മകമായ ഒരു വികാരമാണ് കബന്ധങ്ങളുമായുള്ള ആത്മബന്ധം. വാന്‍ഗോഗ് മഞ്ഞനിറത്തിലേക്ക് ഇറങ്ങുംപോലെയാണ് മുങ്ങിമരിച്ചവനെത്തേടി വിനു പുഴയാഴങ്ങളിലെ തണുപ്പിലേക്ക് ഊളിയിടുന്നത്. അജ്ഞാതന്റെ ശരീരവുമായി
    കരയിലെത്തുമ്പോള്‍ അയാള്‍ ഒരു ഗോതമ്പുപാടം വരച്ചുതീര്‍ത്ത
    നിര്‍വൃതി അനുഭവിക്കുന്നു.

    -സന്തോഷ് ഏച്ചിക്കാനം

    ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ പേരിലല്ല, മനസ്സറിഞ്ഞ് ചെയ്യുന്ന തൊഴിലിന്റെ പേരില്‍ സമൂഹം ഇരുട്ടില്‍ത്തള്ളിയ ഒരു
    മനുഷ്യനാണ് മുന്നില്‍ ജ്വലിക്കുന്ന മുഖവുമായി ഇരിക്കുന്നത്.
    അപമൃത്യുവിനിരയായ മൃതദേഹങ്ങള്‍ എടുക്കുന്നതാണ് തൊഴില്‍.
    അതിന്റെ പേരില്‍ നാട്ടുകാര്‍ അയാള്‍ക്കൊരു വിളിപ്പേരിട്ടു; ശവംവാരി!

    Add to cart

    3 in stock

  • -6%Limited
    MOTORCYCLE DIARYKKURIPPUKAL
    MOTORCYCLE DIARYKKURIPPUKAL Original price was: £8.49.Current price is: £7.99.

    By CHE GUEVARA

    ചെ ഗുവാര തന്റെ സുഹൃത്ത് ആൽബർടോ ഗ്രനാഡോയുമൊത്ത് മോട്ടോർസൈക്കിളിൽ ലാറ്റിനമേരിക്കയിലൂടെ നടത്തിയ യാത്രയുടെ ഡയറിക്കുറിപ്പുകൾ. ക്യൂബൻവിപ്ലവത്തിൽ പങ്കെടുക്കുന്നതിന് എട്ടുവർഷം മുൻപെഴുതിയ ഈ കുറിപ്പുകൾ ഏണസ്റ്റോ ഗുവാര എന്ന ഉല്ലാസവാനും സുഖാന്വേഷിയുമായ ചെറുപ്പക്കാരന്റെ ചെ ഗുവാര എന്ന അനശ്വരവിപ്ലവകാരിയിലേക്കുള്ള പരിവർത്തനം നമുക്കുമുൻപിൽ വെളിവാക്കുന്നു.
    ചരിത്രകാരന്മാർ വിജയകരമായി ഒളിപ്പിച്ചുവെച്ച ചെയുടെ വ്യക്തിത്വത്തിന്റെ മാനുഷികവശങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കുന്ന കൃതിയുടെ പരിഭാഷ അത്യപൂർവ്വമായ ചിത്രങ്ങൾ സഹിതം.
    Add to cart

    4 in stock

  • -21%Limited
    OTTAMARAPPEYTHU
    OTTAMARAPPEYTHU Original price was: £6.99.Current price is: £5.49.

    By DEEPA NISANTH

    ഓര്‍മ്മകള്‍ സ്വപ്‌നത്തെക്കാള്‍ മനോഹരമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു ഈ പുസ്തകത്തിനുള്ളിലെ കുറിപ്പുകള്‍. അനുഭവങ്ങള്‍ എത്ര തീവ്രമാണെങ്കിലും സ്വപ്‌നത്തിലെന്നപോലെ കടന്നുപോകുന്ന ഒരു എഴുത്തുകാരിയെ ദീപാനിശാന്തില്‍ വായിക്കാം. വെയിലില്‍ മാത്രമല്ല തീയിലും വാടാത്ത നിശ്ചയദാര്‍ഢ്യവും ധീരതയും ആ എഴുത്തുകള്‍ക്ക് പുതിയൊരു ചാരുത സമ്മാനിക്കുന്നു. ഇതിലെ ഭാഷ ലളിതവും തെളിമയുള്ളതുമാണ്. സാഹിത്യഭാഷയുടെ ചമത്കാരങ്ങളും ധ്വനികളുമില്ല. ഋജുവായി, സരളമായി അവ നമ്മോടു സംവദിക്കുന്നു

    Add to cart

    2 in stock

My Cart
Wishlist
Recently Viewed
Categories