• JEEVITHAM ORU PADAPUSTHAKAM £6.49

    By GOPINATH MUTHUKADU

    അറുപതു വയസ്സിനുള്ളില്‍ ഞാന്‍ അനുഭവിച്ച സന്തോഷങ്ങളും
    ദുഃഖങ്ങളും പ്രതിസന്ധികളും അതിനെയെല്ലാം അതിജീവിച്ച
    വഴികളും ഈ പുസ്തകത്തിലൂടെ തുറന്നു പറയുകയാണ്.
    അടുത്തകാലത്തായി അനുഭവിച്ച സോഷ്യല്‍ മീഡിയ
    ആക്രമണങ്ങളും അതിന്റെ വിശദീകരണങ്ങളുംവരെ ഇതിന്റെ
    ഭാഗമാകും. ജീവിതത്തില്‍ പ്രതിസന്ധികളിലൂടെ കടന്നുപോകാത്ത ആരുമുണ്ടാവില്ല. പകച്ചുപോയ നിമിഷങ്ങളിലൂടെ
    കടന്നുപോകുമ്പോള്‍ പെട്ടെന്ന് എടുക്കുന്ന ചില തീരുമാനങ്ങളാണ്
    പിന്നീടുള്ള നമ്മുടെ ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത്.
    എന്റെ ജീവിതം എന്നെ പഠിപ്പിച്ച ചില പാഠങ്ങള്‍, ജീവിതത്തില്‍  ഞാനെടുത്ത ചില തീരുമാനങ്ങള്‍, ഇതൊക്കെ എങ്ങനെയെല്ലാം  എന്റെ ജീവിതത്തെ ബാധിച്ചു എന്ന് തുറന്നു പറയുന്നു.

    ജീവിതത്തിലെ പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും നേരിടാന്‍ പ്രചോദനമായിത്തീരുന്ന കുറിപ്പുകളുടെ സമാഹാരം

    Add to cart

    3 in stock

  • PUSTHAKOVSKY £5.49

    By BIPIN CHANDRAN

    മനുഷ്യരുടെ ജീവിതത്തില് പലപ്പഴുമുണ്ടാകുന്ന ഒരു മാജിക്കെന്താന്നുവെച്ചാ, എല്ലാം മുടിഞ്ഞുപോയെന്ന് തോന്നുന്നിടത്തൂന്ന് എന്തേലുമൊരു വെളിച്ചം പെട്ടന്നങ്ങ് തെളിഞ്ഞുവരും. എന്റെ ബോറടിയുടെ ഇരുട്ടിനെ അന്നകറ്റിയത് ഒരു പുസ്തകത്തിന്റെ വെളിച്ചമാരുന്നു…

    പുസ്തകങ്ങളും പുസ്തകവേട്ടകളും വായനയും എഴുത്തുകാരും കഥകളും കഥാപാത്രങ്ങളും കഥയ്ക്കു പിന്നിലെ കൗതുകങ്ങളും കോളേജുകാലവും സിനിമയും നാടകവും പലപല ജീവിതാനുഭവങ്ങളുമെല്ലാം ഉള്‍ച്ചേരുന്ന കുറിപ്പുകള്‍. എം. കൃഷ്ണന്‍ നായര്‍, യോസഫ് റോത്ത്, ഹുവാന്‍ റൂള്‍ഫോ, ജോണ്‍ ഏബ്രഹാം, മാര്‍കേസ്, എം.ടി. വാസുദേവന്‍ നായര്‍, ആല്‍ബര്‍ട്ടോ മാന്‍ഗ്വല്‍, ഹെമിങ്‌വേ, മഹാകവി പി., അരുന്ധതി റോയി, കുറസോവ, ഖസാക്കിന്റെ ഇതിഹാസം, സോര്‍ബ ദ ഗ്രീക്ക്,  മൊബിഡിക്, കൊച്ചിരാജ്യചരിത്രം, മഹാരാജാസ് കോളേജ്, ടൈറ്റാനിക്… അങ്ങനെ പലരും പലതും കടന്നുവരുന്നു.
    മാതൃഭൂമി പോഡ്കാസ്റ്റിലൂടെ വന്ന പത്ത് എപ്പിസോഡുകളുടെ പുസ്തകരൂപം.

    ബിപിന്‍ ചന്ദ്രന്റെ പുതിയ പുസ്തകം

    Add to cart

    3 in stock

My Cart
Wishlist
Recently Viewed
Categories