20 results
- Books
- Articles & Jottings
- Autobiography & Biography
- Business & Management
- Children's Literature
- Combo Offers
- Crime Thrillers
- English
- Epics & Myths
- Essays
- History
- Horror
- Indian Fiction
- Jottings
- Literary Fiction
- Memoir
- Novel
- Novella
- Philosophy
- Poetry
- Quotations
- Reference
- Romance
- Self Help
- Short Stories
- Social Science
- Spirituality & Mysticism
- Study
- Translations
- Travelogue
- UK Writers
- Uncategorized
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Essays
- Autobiography & Biography
- Combo Offers
- Jottings
- Horror
- UK Writers
-
1987 KATHAL COFFEE £5.49
By ARUVI
Add to cartസിനിമയെ ശ്വാസംപോലെ കണ്ട ചില ജീവിതങ്ങൾ. അവരിൽ വെള്ളിവെളിച്ചത്തിലേക്ക് വന്നവരും വീണുപോയവരുമുണ്ട്.
തിരുവനന്തപുരത്തിൻ്റെ മലയാള സിനിമാലോകം! ആ ലോകത്തെത്തി സിനിമാക്കാരുടെ കുശിനിക്കാരനാവാൻ ആഗ്രഹിച്ച മണിസ്വാമിയുടെ പാളയത്തെ മണീസ് കഫെയിൽ ഇരുന്നായിരുന്നു ശങ്കറും ലൂയിസും സിനിമയെ സ്വപ്‌നം കണ്ടത്. അവിടെവെച്ചാണ് ശങ്കർ വസിഷ്‌ഠലക്ഷ്മിയെ കണ്ടുമുട്ടുന്നത്.
ചിലങ്കമണികളുടെ നേർത്ത മന്ത്രത്താൽ പിണഞ്ഞ അവരുടെ സ്നേഹത്തിൻ്റെ ഇഴയടുപ്പം, ഒന്നു തൊട്ടാൽ തളിർക്കുന്ന സിനിമാസ്വപ്നങ്ങളുടെ മധുരവും നോവുമാണ്
1987 കാതൽ കോഫി1 in stock
-
1 in stock
-
AANA DOCTOR
£5.49Original price was: £5.49.£4.49Current price is: £4.49.By JAYAMOHAN
Add to cartവായനയെ തീര്‍ഥാടനമാക്കുന്ന ഒരു കൃതി. കാട്ടാനകള്‍ തുമ്പിക്കെ ഉയര്‍ത്തി ആദരിക്കുന്ന, കണ്ണും കാതും വാലും ഉടല്‍ മുഴുവനും സ്‌നേഹമായി രൂപാന്തരപ്പെടാന്‍ ചെന്നായ്ക്കക്കളെപ്പോലും പ്രേരിപ്പിക്കുന്ന, ഒരു പുഴുവിനെ കൈയിലെടുത്ത് ആ ഓമന ഉടലിനോട് കുശലം പറയുന്ന, ഒരു മഹാമനസ്സിലേക്ക് അനുവാചകനെ ഉയര്‍ത്തുന്ന, മനുഷ്യത്വത്തെക്കാള്‍ വലിയ ചിലതുണ്ടെന്ന് വിചാരിപ്പിക്കുന്ന ഒരു കൃതി.
വിസ്മയിക്കാനും പ്രചോദിതനാകാനും പിന്തുടരാനും സംവദിക്കാനും തിരുത്താനും അര്‍ഹമായ ഒരു നിത്യസാന്നിധ്യത്തെ എന്നേക്കുമായി മലയാളിക്ക് തരുന്ന ഒരു രചന.
സകല ജീവജാലങ്ങളിലെയും പ്രാണനെ സുഖപ്പെടുത്തുന്ന ഒരു യഥാര്‍ഥ വൈദ്യന്‍, ക്രിസ്തുവിനെയോ ബുദ്ധനെയോ ഗാന്ധിയെയോ ഗുരുവിനെയോ വൈദ്യനെന്നു പറയുമ്പോള്‍ ആരുടെ ഛായ അവരില്‍ പതിഞ്ഞിരിക്കുന്നുവോ ആ ഛായ പതിഞ്ഞ ഒരാളെ നമുക്ക് തരുന്ന ഒരു നായകശില്പം.
മാനുഷികമായ സകല പോരായ്മകളും നാട്ടില്‍ അഴിച്ചുവെച്ച അക്കമഹാദേവിയെപ്പോലെ നഗ്‌നയായി കാട്ടിലേക്കു വരൂ എന്ന ഈ അതിശയപുസ്തകം ക്ഷണിക്കുന്നു. ‘കാട്ടിലേക്കുള്ള ഈ തീര്‍ഥാടനത്തിനുശേഷം എനിക്കു കാട് പഴയ കാടല്ല.’ ‘ഉന്നതമായ അര്‍ഥത്തില്‍ കാട് കാട്ടുന്ന നോവല്‍.’
– കല്‍പ്പറ്റ നാരായണന്‍2 in stock
-
AANO
£14.99Original price was: £14.99.£13.49Current price is: £13.49.By G. R. INDUGOPAN
Add to cart1962 ഫെബ്രുവരിയിൽ വിശുദ്ധനഗരമായ വത്തിക്കാനിൽനിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങൾ കിട്ടി. ഇതിന്റെ രഹസ്യമറിയാൻ തൊണ്ണൂറുകളിൽ ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അതാ ഇറങ്ങിവരുന്നു, അഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം. 1511 ഡിസംബറിൽ, കൊച്ചിയിൽനിന്ന് ലിസ്ബൻ വഴി റോമിലെത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു ‘വെളുത്ത’ ആൽബിനോ ആനക്കുട്ടിയുടെ കഥ. നവോത്ഥാനകാലമായിരുന്നു. അപ്പോഴേക്കും മലബാർ-കൊച്ചി തീരങ്ങളിൽനിന്ന് പലരും പോർച്ചുഗലിലും റോമിലും എത്തിക്കഴിഞ്ഞിരുന്നു. മലയാളിയുടെ ദീർഘദൂരപ്രവാസം ഇവിടെ ആരംഭിക്കുന്നു. റോമിലും ലിസ്ബനിലുംനിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂർവമായ നോവൽ. ദീർഘഗവേഷണങ്ങളുടെ സഹായത്തോടെ ഉരുത്തിരിഞ്ഞ ബൃഹദ് ആഖ്യാനം. ഉദ്വേഗപൂർണമായ വായനയുടെ ഉത്സവം സമ്മാനിക്കുന്ന എഴുത്തുകാരനിൽനിന്ന് വേറിട്ട ഒരു പുസ്തകം.
3 in stock
-
AATHREYAKAM £9.99
By R RAJASREE
Add to cartഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത, ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന, ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക്് അഭയംതേടി എത്തിച്ചേരുന്ന നിരമിത്രന്‍ എന്ന അനാഥയുവത്വം.
പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള്‍ എപ്പോഴും പിഴച്ചുപോകുന്ന, ജന്മഫലത്താല്‍ രാജമുദ്രകള്‍ മാഞ്ഞുതുടങ്ങിയ ആ അത്യപൂര്‍വ്വ കഥാപാത്രത്തെ മുന്‍നിര്‍ത്തി, ധര്‍മ്മാധര്‍മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍ പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ പുത്തനായി വ്യാഖ്യാനിക്കുന്ന രചന.
കൊന്നും വെന്നും കീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന ഉള്‍ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്‍ത്ഥത്തെ അട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള്‍ തമ്മിലും മനുഷ്യര്‍ക്കിടയിലുമുള്ള സങ്കീര്‍ണ്ണബന്ധങ്ങളുടെ പൊരുളന്വേഷിക്കുകയും ചെയ്യുന്നു.
7 in stock
-
AAZHIYUM AAKASHAVUM
£5.99Original price was: £5.99.£4.49Current price is: £4.49.By ANUJITH P DEV
Add to cartവിദൂരതയിലെവിടെയോ പരസ്പരം ഒന്നായി ചേരുമെന്ന ധാരണയോടെ അനന്തമായി നീളുന്ന ആഴിയും ആകാശവും, ഒരു ബിന്ദുവിലും കൂടിച്ചേരാത്ത രണ്ടിണകൾ… ചില പ്രണയങ്ങൾ അങ്ങനെയാണ്; തമ്മിലൊന്നിക്കുമെന്ന ഉറപ്പില്ലെങ്കിലും അവർ പ്രണയിച്ചുകൊണ്ടേയിരിക്കും, അനുരാഗത്തിന്റെ എണ്ണപ്പെട്ട ദിനങ്ങളിൽ ജീവിതം വസന്തത്തിനു വഴിമാറും. ആ ഇത്തിരി ജീവിതത്തിന്റെ പ്രണയപ്പാടുകളും പാകപ്പിഴകളും പ്രായശ്ചിത്തങ്ങളുമെല്ലാം ഈ നോവലിൽ നിറഞ്ഞിരിക്കുന്നു. ആകാശിന്റെയും അയാളുടെ ജീവിതത്തിലെ മൂന്ന് സ്ത്രീകളുടെയും കഥ ഇവിടെ തുടങ്ങുന്നു…
4 in stock
-
ADHRISHYA MURIVUKAL £6.99
By VISHNULAL SUDHA
Add to cartവിഷ്‌ണുലാൽ സുധയുടെ ‘അദൃശ്യമുറിവുകൾ’ മരണങ്ങളും അതിന്റെ അന്വേഷണവും അടങ്ങിയ ഒരു നോവൽ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു
4 in stock
-
AGARTHA £7.99
By NIZAR ILTHUMISH
Add to cartസൂഫിയായും അഘോരിയായും ഹിമാലയ സാനുക്കളിലൂടെ ആത്മാംശം തേടിയലഞ്ഞ നൂറുല്‍ മുനീറുൽ പുർണ്ണാനന്ദയുടെ യാത്ര തുടരുകയാണ്.
സധൈര്യമായ തുറന്നുപറച്ചിലുകളിലുടെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു മുസ്ലിം സത്യാന്വേഷിയുടെ കഥ.
ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആരത്മശാന്തിയോടെയല്ലാതെ ഈ പുസ്തകം നിങ്ങള്‍ക്ക് വായിച്ചു തീർക്കാന്‍ സാധിക്കില്ല.
1 in stock
-
AGNI NAKSHATHRAM £8.49
By EFRATH
Add to cartഭയം ഒരു മനുഷ്യനെ ദുർബലനാക്കുന്നു. ഭയമില്ലെന്ന് പറയുന്ന ഏതൊരാളും ഒരിക്കലെങ്കിലും ഇരുട്ടിനെ ഭയന്നൊരു നിമിഷമുണ്ടാകും. അത്തരത്തിൽ ഭയം നിറച്ച നിരവധി സാഹചര്യങ്ങൾ നിറഞ്ഞ ഇന്നത്തെ കാലത്ത്, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ നരബലിയും സമാധിയും വരെ എത്തിനിൽക്കുന്ന ഒരു സമൂഹത്തിന്റെ കാണാച്ചരടുകൾ തേടി ഒരു യാത്ര. അതിനെതിരെ പോരാടാൻ നിയോഗിക്കപ്പെട്ട മനുഷ്യജീവിതങ്ങളുടെ നേർക്കാഴ്‌ച.
സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാനാവാത്ത ഈ യാത്രയുടെ വഴികൾ ഇതാ നിങ്ങൾക്കായി തുറന്നിടുന്നു.
2 in stock
-
AGNISAKSHI
£6.25Original price was: £6.25.£5.99Current price is: £5.99.By LALITHAMBIKA ANTHARJANAM
Add to cartഅഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്‌കാരവും ആ ജീവിതത്തിന്റെ ഹോമാഗ്നിയാക്കിക്കൊണ്ട് ലളിതാംബിക അന്തര്‍ജനം അതുവരെയുള്ള ആഖ്യാനങ്ങളില്‍നിന്നും വേറിട്ട ഒരു നോവല്‍പ്പാത സൃഷ്ടിക്കുന്നു.
രക്തം മുലപ്പാലാക്കുന്ന സ്‌ത്രൈണചേതനയുടെ എക്കാലത്തെയും മികച്ച ഈ സ്വര്‍ഗ്ഗാവിഷ്‌കാരം പ്രസിദ്ധീകരിക്കപ്പെട്ടകാലം മുതല്‍ ഇന്നുവരെ ആസ്വാദകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലൊന്നായി നിലനില്‍ക്കുന്നു.
2 in stock
-
AKKAPPORINTE IRUPATHU NASRANI VARSHANGAL £6.49
By BENYAMIN
Add to cartപന്തളത്തു രാജാവ്, മാന്തളിർ കറിയാച്ചന് തീറാധാരം കൊടുത്ത സ്ഥലത്ത് സ്ഥാപിച്ചതാണ് മാന്തളിർ സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളി. ഇക്കാലമത്രയും പാത്രിയർക്കീസുകാര് നോക്കിയിട്ട് അവിടെക്കേറിക്കളിക്കാൻ പറ്റിയിട്ടില്ല. എന്നാലിപ്പോൾ മാന്തളിർദേശത്തെ അക്കപ്പോരു മുറുകുകയാണ്.
4 in stock
-
ALAMNOOR £3.99
By RAFEEQ BADHARIA
Add to cartഒരു നോവലും അതിന്റെ കഥാസാരമല്ല. ആഖ്യാനമാണ് നോവലിന്റെ ശരീരം. ഒരു യാത്രയിലെന്നപോലെ ഗദ്യത്തിന്റെ തീവണ്ടിപ്പാളത്തിലൂടെ ശ്രുതി മുറിയാതെ, താളം പിഴയ്ക്കാതെ വായനക്കാരായ യാത്രികരെ കൊണ്ടുപോകാന്‍ കഴിയുന്നുണ്ട് ഇതിന്റെ രചയിതാവിന്.
ഖവാലികളുടേയും തുമ്രികളുടേയും സൂഫിഗീതത്തിന്റേയും പശ്ചാത്തലസംഗീതം നിറഞ്ഞ, ഉത്തരേന്ത്യന്‍ വാസ്തുശില്പങ്ങളുടെ നിരതിശായിത്വം ഏതുരംഗത്തിനും പിന്‍കാഴ്ചയായി പുലരുന്ന, വ്യത്യസ്തമായ ഒരു കഥയാണ് റഫീക്ക് ആഖ്യാനം ചെയ്യുന്നത്.
ഓര്‍മകളും സ്വപ്‌നവും ഊടും പാവുമായി നെയ്ത ഒരു ചിത്രകംബളം എന്ന് ഈ നോവലിനെ വിശേഷിപ്പിക്കാം. – സുഭാഷ് ചന്ദ്രന്‍
3 in stock
-
ALCHEMIST £7.99
By PAULO COELHO
Add to cartലോകത്തെ മുഴുവൻ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്‌ലോയുടെ നോവൽ. തന്റെ ജന്മനാടായ സ്പെയിനിൽനിന്നും പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമികളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്ര.
കരുത്തുറ്റ ലാളിത്യവും ആത്മോദ്ദീപകമായ ജ്ഞാനവും നിറയുന്ന ആ യാത്രയുടെ കഥയാണ് ആൽകെമിസ്റ്റ്. തികച്ചും അജ്ഞാതമായ ആ നിധി തേടിയുള്ള യാത്രയിൽ, പ്രതിബന്ധങ്ങളെ മറികടക്കാൻ സാധിക്കുമോയെന്ന ആശങ്കയിൽ യാത്ര തുടങ്ങിയ സാന്റിയാഗോയെ കാത്തിരുന്നത് വിസ്മയങ്ങളായിരുന്നു.
ലോകസത്യങ്ങളും നന്മകളും തന്റെ ഉള്ളിൽ കുടിയിരിക്കുന്ന നിധിയെ അവനു വെളിവാക്കിക്കൊടുക്കുന്നു. നമ്മുടെ സ്വപ്നങ്ങളുടെ ശക്തിയെ തിരിച്ചറിയാനും സ്വന്തം ഹൃദയത്തിലേക്ക് കാതോർക്കാനും ഓരോ വായനക്കാരനെയും പ്രാപ്തരാക്കുന്നു സാന്റിയാഗോയുടെ ജീവിതകഥ.
എല്ലാ വായനക്കാരുടെയും ലോകത്തെ കീഴ്മേൽ മറിക്കുന്ന ഒരു കൃതി ഓരോ ദശകത്തിലും പിറക്കുന്നു – ആൽകെമിസ്റ്റ് അത്തരമൊരു കൃതിയാണ്. വിവർത്തനം: രമാ മേനോൻ ലോകമെമ്പാടും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ കൃതി. ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കുവാൻ സമ്മെ സഹായിക്കുന്ന പുസ്തകം.
1 in stock
-
AMBILYMOL THIRODHANAM
£5.99Original price was: £5.99.£5.49Current price is: £5.49.By G. R. INDUGOPAN
Add to cart“ഒരേ സമയം പ്രതിയും അന്വേഷകനുമാകേണ്ടി വന്ന പ്രഭയെന്ന പ്രഭാകരന്റെ കഥയാണിത്. 2003 കാലഘട്ടത്തിൽ വയനാട്ടിലെ ഒരു ഒറ്റപ്പെട്ട വീടിനു മുൻപിൽ വെച്ച് മൂന്നു വയസ്സുകാരികളായ ഇരട്ടപ്പെൺകുട്ടികളിലൊരാളായ അമ്പിളിയെ കാണാതായിരുന്നു. 20 വർഷത്തിനുശേഷം ആ കേസ് പോലീസ് പുനരന്വേഷിക്കുന്നു. അന്നത്തെ അന്വേഷണത്തിൽ പോലീസിന് ലഭിച്ച ഏക തുമ്പായ പ്രഭാകരൻ പോലീസ് വലയിലാകുന്നു. സംശയത്തിന്റെ ആനുകൂല്യത്തിൽ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള അവസരം പോലീസ് പ്രഭയ്ക്ക് നൽകുന്നു. പ്രഭ നടത്തുന്ന അന്വേഷണങ്ങളിലൂടെ യഥാർത്ഥ പ്രതിയെ തിരിച്ചറിയാനാകുമോ? മകൾക്കെന്താണ് സംഭവിച്ചതെന്നറിയാതെ വേദനിച്ച മാതാപിതാക്കളുടെ കണ്ണീരിന് ഫലമുണ്ടാകുമോ? ഉദ്വോഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഒരു അന്വേഷണാത്മക നോവൽ”
4 in stock
-
AMINA TO AND FROM DELHI
£5.99Original price was: £5.99.£5.49Current price is: £5.49.By ABREEDHA BANU
Add to cartനാട്ടിൽ നിന്നും ഡൽഹി യൂണിവേഴ്‌സിറ്റിയിലേക്ക് പഠിക്കാൻ പോവുന്ന ആമിന എന്ന പെൺകുട്ടി തീവണ്ടി കയറിയത് മുതൽ അവൾ നേരിടുന്ന ജീവിതം ജാമിയ മില്ലിയ ഇസ്ലാമിയയിലേക്കുള്ള മാറ്റം അവിടത്തെ പഠനകാലം, സൗഹ്യദങ്ങൾ, പ്രണയം… അതിനിടെ തന്നിലേക്ക് വന്നു ചേരുന്ന ജീവിതാനുഭവങ്ങൾ അതിലെ സന്തോഷങ്ങളും ദുഃഖങ്ങളും നിരാശകളും അപ്രതീക്ഷിതമായ വഴിത്തിരിവുകളും പുതുകാല യുവതയുടെ ജീവിത വീക്ഷണങ്ങൾ…. അവരുടെ ക്രിയാത്മകമായ ഇടപെടലുകൾ… ’ആമിന ടു ആൻഡ് ഫ്രം ഡൽഹി’ പുതുമയാർന്ന വായന നൽകുന്നു.
2 in stock
-
AMMA PREMALU £7.99
By RAVI MANTRI
Add to cart“ഒരേ താളത്തിൽ മിടിക്കുന്ന രണ്ടു ഹൃദയങ്ങൾ ഒന്നാകുന്നതാണ് പ്രണയം. നമ്മൾ പരസ്‌പരം ഒന്നാകാൻ എന്നേ വിധിക്കപ്പെട്ടവരാണ്.” “എനിക്കു വിധിയിലൊന്നും വലിയ വിശ്വാസമില്ല. മടുപ്പുതോന്നി എന്നെങ്കിലും ഒരു ദിവസം ഞാൻ നിന്നെ ഉപേക്ഷിച്ചാൽ?”
“മടുപ്പുതോന്നുന്നുണ്ടെങ്കിൽ അതു പ്രണയമല്ല.” ‘എന്നുവച്ചാൽ ഞാൻ നിന്നെ ഉപേക്ഷിച്ചു പോയാലും നീമാത്രം എന്നെ പ്രേമിച്ചുകൊണ്ടിരിക്കുമെന്നാണോ പറയുന്നത്?”
“ഞാൻ മരിക്കുന്നതുവരെ.
” ഒരമ്മയുടെ ഡയറിയിലെ ചില അനുരാഗത്താളുകൾ…. ഒരപൂർവ്വ സുന്ദര പ്രണയകഥ.
1 in stock
-
ANAS AHAMMADINTE KUMBASARAM
£6.99Original price was: £6.99.£6.49Current price is: £6.49.By MUHAMMAD ABBAS
Add to cartഒരു ദിവസം, എഴുത്തുകാരന്‍ എന്ന നിലയില്‍ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാമെന്നറിയിച്ച് സമീറ എന്ന വായനക്കാരി അവര്‍ക്ക് ലഭിച്ച മുപ്പതു കത്തുകളുടെ ഒരു കെട്ട് മുഹമ്മദ് അബ്ബാസിന് അയയ്ക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ രഹസ്യകാമുകന്‍ അനസ് അഹമ്മദ് എഴുതിയ കത്തുകളായിരുന്നു അത്. അയാള്‍ക്ക് ലോകത്ത് മറ്റാരോടും പറയാന്‍ ധൈര്യമില്ലാത്ത രഹസ്യങ്ങള്‍ കത്തിലൂടെ അവളോട് കുമ്പസരിക്കേണ്ടതുണ്ടായിരുന്നു. ആ രഹസ്യങ്ങള്‍, വായനക്കാര്‍ക്ക് വിരസതയുണ്ടാക്കുന്നതെല്ലാം ഒഴിവാക്കി മുഹമ്മദ് അബ്ബാസ് നോവലായി അവതരിപ്പിക്കുന്നു.
1 in stock
-
ARASU
£8.49Original price was: £8.49.£7.99Current price is: £7.99.By SOCRATIES K VALATH
Add to cart2 in stock
-
ASHU £8.49
By DEVADAS V M
Add to cartകുടിപ്പകയുടെ ഊരാക്കുരുക്കില്‍നിന്ന് ഒരിക്കലും മോചനമില്ലാതെ,
എന്തിനെന്നുപോലുമോര്‍ക്കാതെ പ്രതികാരത്തിന്റെ കത്തിമുന
രാകിമിനുക്കുന്ന ജീവിതങ്ങളുടെ ഹൃദയമിടിപ്പിന്റെ ഉദ്വേഗം ഓരോ
താളിലും തുടിക്കുന്നു… ഇരയും വേട്ടക്കാരനുമായി പല കാലങ്ങളില്‍
കൂടുവിട്ടു കൂടുമാറുന്നവരെക്കാത്ത് ഇരുട്ടുവളവിലെല്ലാം
പതിയിരിക്കുന്ന മരണമെന്ന വിധിയുടെ തീത്തണുപ്പ്
ഓരോ വരിയിലും അനുഭവിപ്പിക്കുന്നു…ദേവദാസ് വി.എമ്മിന്റെ ഏറ്റവും പുതിയ നോവല്‍
3 in stock
-
ASURAVITHU
£10.99Original price was: £10.99.£9.49Current price is: £9.49.By M T VASUDEVAN NAIR
Add to cartജീവിതസന്ദര്‍ഭങ്ങളുടെ അയുക്തികതയില്‍ നിന്ന് ഊറിവരുന്ന സംഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.
3 in stock
Recommended Products
By P. P. PRAKASHAN
Add to cartBy PRADEEPAN PAMPIRIKUNNU
Add to cartBy SHAMSUDHEEN KUTTOTH
Add to cartBy POTTEKKAT S K
Add to cart