• -12%Limited
    HYDRANGEA
    HYDRANGEA Original price was: £8.49.Current price is: £7.49.

    By LAJO JOSE

    കോട്ടയം പോലീസ് മേധാവിയുടെ ഔദ്യോഗിക ഇ മെയിലിലേക്ക് വന്ന ഒരു വീഡിയോ ക്ലിപ്പ് സൈബർസെൽ വീക്ഷിച്ചു. ഏതോ ഒരു സ്ത്രീ അടുക്കളയിൽ ജോലി ചെയ്യുന്നു. ടിവി കാണുന്നു. ആരോ വെളിയിൽനിന്ന് ഷൂട്ട് ചെയ്തതുപോലെ ദൃശ്യങ്ങൾ. പിറ്റേന്ന് ആ സ്ത്രീ സ്വന്തം കിടപ്പുമുറിയിൽ കൊല്ലപ്പെട്ടുകിടന്നു.

    അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ചത് കൊലപാതകം നടന്ന കിടപ്പുമുറിയാണ്. ആ മുറിയാകെ അലങ്കരിക്കപ്പെട്ടിരുന്നു. കത്തിത്തീർന്ന വലിയ മെഴുകുതിരികൾ മേശപ്പുറത്തു കാണപ്പെട്ടു. കിടക്കയിലും നിലത്തും വാതിൽക്കലും മറ്റും പൂക്കൾ വിതറിയിരുന്നു – പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ!
    കഴിഞ്ഞ കൊലപാതകങ്ങൾ പോലെ എല്ലാം കാണപ്പെട്ടു. രക്തം പുരണ്ട കിടക്കവിരി മൂലയിൽ, എരിഞ്ഞുതീർന്ന സുഗന്ധം പരത്തുന്ന മെഴുകുതിരികൾ, വാതില്ക്കൽതൊട്ട് കിടക്കവരെയും കിടക്കയിലും പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ.

    ഉദ്വേഗവും സസ്‌പെൻസും കാത്തുസൂക്ഷിക്കുന്ന വ്യത്യസ്തമായ കുറ്റാന്വേഷണ നോവൽ.

    Add to cart

    4 in stock

  • -19%LimitedSold Out
    INI NJAN URANGATTE
    INI NJAN URANGATTE Original price was: £7.99.Current price is: £6.49.

    By P. K. BALAKRISHNAN

    വ്യാസഭാരതത്തിലെ കഥയെയും സന്ദർഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തിക്കൊണ്ട് ഉപജീവിക്കുന്ന നോവലാണിത്. കർണ്ണന്റെ സമ്പൂർണ്ണകഥയാണ് ഈ കൃതിയുടെ പ്രധാനഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തരകഥാസങ്കല്പം നടത്തി, ആ സങ്കല്പത്തിന്റെ നൂലിഴകളിൽ കർണ്ണകഥാദളങ്ങൾ കൊരുത്തെടുത്തിരിക്കുന്നു. 1974-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1978-ൽ വയലാർ രാമവർമ്മ സാഹിത്യ അവാർഡും ലഭിച്ച ഇനി ഞാൻ ഉറങ്ങട്ടെ കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട് മലയാളത്തിൽ ജ്വലിച്ചുനില്ക്കുന്ന നോവലാണ്

    Read more

    Out of stock

  • Featured-17%Limited
    IREECHALKAPPU
    IREECHALKAPPU Original price was: £11.49.Current price is: £9.49.

    By SHAMSUDHEEN KUTTOTH

    ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പുരസ്കാരം നേടിയ കൃതി. പ്രമേയത്തിലും ആഖ്യാനരീതിയിലും കഥാപാത്രചിത്രീകരണത്തിലും ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ ചേർത്തുവെച്ചിട്ടുള്ള ‘ഇരിച്ചാൽ കാപ്പ്’ എന്ന നോവൽ ആഖ്യാനത്തിലെ ഉൾവഴികളിലൂടെ വേറിട്ട തലങ്ങളിലേക്ക് എത്തുന്നു. ജേണലിസ്റ്റ് ഉദ്യോഗം രാജിവച്ച് നാട്ടിലെത്തുന്ന റൂമിയുടെ ജീവിതാന്വേഷണത്തിന്റെ ദിനസരികളാണ് ഇരിച്ചാൽ കാപ്പ് . ചുറ്റുപാടുമുള്ള ജീവിതങ്ങളെ തന്റെ തന്നെ നോവലിലെ കഥാപാത്രങ്ങളാക്കുക വഴി ജീവിതം തന്നെ റൂമി ഒരു ബൃഹദ്നോവലാക്കി മാറ്റുന്നു. ഐഷാമൻസിലിലെ കൂട്ടക്കൊലപാതകം എന്ന തായ് വേരിലൂടെ ഗ്രാമത്തിലെ വ്യത്യസ്ത കഥകളാകുന്ന നാരുവേരുകളിലേക്ക് പടരുന്ന കഥ അനേകം അടരുകളിലൂടെ സഞ്ചരിക്കുന്നു എന്നത് എടുത്തുപറയണം. ഭാഷയുടെ ഇരുത്തം കൊണ്ട് ഈ കൃതി നടുനിവർത്തി നില്ക്കുന്നുമുണ്ട്. കഥകളും ഉപകഥകളുമായി മുന്നോട്ടു പോകുന്ന ആഖ്യാനം വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നു.

    Add to cart

    2 in stock

  • -6%LimitedSold Out
    JEEVICHIRIKKE MARICHA MANUSHYAR
    JEEVICHIRIKKE MARICHA MANUSHYAR Original price was: £8.49.Current price is: £7.99.

    By JISMA FAIZ

    Read more

    Out of stock

  • -5%Limited
    JEEVITHATHINTE PUSTHAKAM
    JEEVITHATHINTE PUSTHAKAM Original price was: £9.99.Current price is: £9.49.

    By K P RAMANUNNI

    നാഗരികതയ്ക്ക് ഒരു പുതിയ പാഠം. ഇടതുപക്ഷത്തിന് ഒരു പുതിയ പാഠം. ഇസ്ലാമിന് ഒരു പുതിയ പാഠം. ജീവിതം സ്നേഹഭരിതമായ ഒരു വിപ്ലവമാണെന്ന് ഉദ്ഘോഷിക്കുന്ന പുസ്തകം.

    Add to cart

    1 in stock

  • -11%LimitedSold Out
    JEWEL
    JEWEL Original price was: £4.49.Current price is: £3.99.

    By JAILAKSHMI SREENIVASAN

    ജനപ്രിയ സാഹിത്യം എന്ന് പറഞ്ഞു മാറ്റിനിർത്തപ്പെട്ട പ്രണയം വിഷയമായി വരുന്ന കഥകളും നോവലുകളും കൂടുതലായി പുറത്തിറങ്ങുന്നതും അവയൊക്കെ വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നതുമെല്ലാം ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളാണെന്ന് തോന്നുന്നു.

    അഖിൽ പി ധർമ്മജനും നിമ്‌ന വിജയുമെല്ലാം ആഘോഷിക്കപ്പെടുമ്പോൾ അത് വെളിച്ചം വീശുന്നത് വായനാഭിരുചികളെപ്പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാടുകളിലേക്കാണ്. ജയ്ലക്ഷ്മി ശ്രീനിവാസന്റെ ആദ്യ നോവലായ ‘ജ്യുവൽ’ അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ് .

    പ്രിൻസ്, ജ്യുവൽ, അനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും ഇതൊരു ത്രികോണ പ്രണയകഥയുമല്ല. സാമ്പ്രദായിക കഥാകഥന രീതിയേയും സമൂഹത്തിന്റെ സദാചാര കണ്ണുകളേയുമെല്ലാം ഒരു കൈപ്പാടകലം നിർത്തുവാൻ ജയ് ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്.

    Read more

    Out of stock

  • -11%Limited
    JNANABHAARAM
    JNANABHAARAM Original price was: £8.99.Current price is: £7.99.

    By E. SANTHOSH KUMAR

    Add to cart

    1 in stock

  • Sold Out
    JOCKER
    JOCKER £6.99

    By EDGAR WALLACE

    പരിഭാഷ: കുന്നത്തൂർ രാധാകൃഷ്‌ണൻ

    സ്കോട്ട്ലൻഡ് യാഡ് സബ് ഇൻസ്പെക്ടർ ജെയിംസ് കാൾട്ടൻ എയ്ലീൻ റിവേഴ്സസിനെ തിരിച്ചറിഞ്ഞു. നാടകനടനായിരുന്ന ആർതർ ഇംഗിളിന്റെ മരുമകളാണവൾ. ഇംഗിൾ ഇപ്പോൾ വഞ്ചനക്കേസിൽ തടവുശിക്ഷയനുഭവിക്കുന്നു… എയ്ലീൻ കാറപകടത്തിൽ പെട്ടപ്പോൾ ഡ്രൈവർ ജെയിംസ് കാൾട്ടനായിരുന്നു.
    സ്‌ട്രഫോർഡ് ഹാർലോ സുഖലോലുപനാണ്. നിരീക്ഷകന്റെ എല്ലാ ഗുണങ്ങളും അയാൾക്കുണ്ട്. ഡാവിഞ്ചിയെക്കുറിച്ച് നല്ല മതിപ്പാണ്… മനുഷ്യസ്വഭാവത്തിന്റെ ഉത്തമവിധികർത്താവാണയാൾ…
    ഒടുവിൽ വ്യാജപ്രമാണം ചമച്ച് ആളുകളെ വഞ്ചിച്ച ഇംഗിൾ പിടിക്കപ്പെട്ടിരിക്കുന്നു.

    എഡ്ഗാർ വാലസിന്റെ പ്രശസ്തമായ ക്രൈം നോവലിന്റെ പരിഭാഷ.

    Read more

    Out of stock

  • -8%LimitedSold Out
    KAALAM
    KAALAM Original price was: £12.99.Current price is: £11.99.

    By M T VASUDEVAN NAIR

    കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ് ഈ നോവല്‍. കടന്നു പോകുന്ന ഓരോ പാതയിലും തന്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ ഒടുവില്‍ മുന്നില്‍ കാണുന്നത് രക്തം വാര്‍ന്നുതീര്‍ന്ന മണ്ണിന്റെ മൃതശരീരമാണ്. ആയാള്‍ക്ക് കൂട്ടായി സ്വന്തമ നിഴല്‍ മാത്രം ശേഷിക്കുന്നു. പച്ചയും ഈര്‍പ്പവും അലഞ്ഞകലുന്ന നാടിന്റെ കഥയെ മനുഷ്യകഥയില്‍ മനോഹരമായി ലയിപ്പിച്ചിരിക്കുന്ന ഈ നോവലിലെ നായകന്‍, എങ്കിലും, ഉദയത്തിന്റെ ഗോപുരങ്ങളിലേക്കു നോക്കുന്നു. ആരും കാണാതെ വിടരുന്ന താമരപ്പൂക്കളുടെ ഒരു പൊയ്ക എവിടെയോ ഉണ്ടെന്ന് ആശ്വസിക്കുന്നു. മലവെള്ളം സ്വപ്‌നം കണ്ടുണങ്ങിയ പുഴുപോലെ, ജീവിതത്തിന്റെ സമൃദ്ധികള്‍ കിനാവുകണ്ടുകൊണ്ടിരിക്കെ കാലഗതിയുടെ കടുന്തുടികള്‍ കേട്ടു നടുങ്ങിയ മനുഷ്യജന്മങ്ങളുടെ കഥ! കാലത്തിന്റെ ആസുരമായ കൈള്‍ക്കു പിടികൊടുക്കാത്ത കലാശക്തിയുടെ കൈയൊപ്പായ എംടിയുടെ ‘കാലം.’

    Read more

    Out of stock

  • -8%Limited
    KAANTHAL
    KAANTHAL Original price was: £12.99.Current price is: £11.99.

    By CHANDRIKA C S

    കരുണയും നീതിയും തമ്മിലുള്ള സംഘർഷങ്ങളുടെ, സ്നേഹത്തിനും വിശ്വാസത്തിനുംമേൽ നടക്കുന്ന അധിനിവേശങ്ങളുടെ, അധികാരാവേശങ്ങളുടെ, ദുരന്തങ്ങളുടേയും നിസ്സഹായമായ സഹനങ്ങളുടെ, ചെറുത്തുനില്‍പ്പുകളുടെ, അതിജീവിക്കലുകളുടെ പ്രതീക്ഷകളുടെ മായാത്ത പാദമുദ്രകൾ നിറഞ്ഞ വന്യശക്തിയും സൗന്ദര്യവും ആളിപ്പടരുന്ന നോവൽ.

    Add to cart

    1 in stock

  • -11%Limited
    KAIMUDRAKAL
    KAIMUDRAKAL Original price was: £8.99.Current price is: £7.99.

    By SETHU

    മനസ്സിന്റെ ചാഞ്ചല്യങ്ങള്‍ വ്യക്തിന്ധങ്ങളെ പലപ്പോഴും നിയന്ത്രിക്കാറു്യുെണ്ടങ്കിലും ഊഷ്മള ബന്ധങ്ങള്‍ നിലനില്‍ക്കുമെന്ന് ജീവിതത്തിന്റെ ഭിന്നമുഖങ്ങള്‍ മനോഹരമായി ആവിഷ്‌കരി ക്കുന്ന ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. മാനസികവും ഭൗതികവുമായ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന ഒരുകൂട്ടം മനുഷ്യരുടെ ആന്തരികഭാവങ്ങള്‍ വ്യതിരിക്തമായ ശൈലിയില്‍ സേതു അവതരിപ്പിക്കുകയാണ്.

    Add to cart

    1 in stock

  • -9%LimitedSold Out
    KALAAPAM KALALAYAM KALYANAM
    KALAAPAM KALALAYAM KALYANAM Original price was: £5.49.Current price is: £4.99.

    By KRISHNANUNNI C K

    ഒരു ടൈം ട്രാവെല്ലിങ് മെഷീൻ കിട്ടിയാൽ നിങ്ങൾ കുറച്ചുകാലം പുറകോട്ട് പോകാനായിരിക്കുമോ അതോ മുന്നോട്ട് പോകാനായിരിക്കുമോ ആഗ്രഹിക്കുക ?

    എന്തുതന്നെയായാലും ഈ പുസ്തകവായനയിലൂടെ ഞാൻ നിങ്ങളെ ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ തുടക്കത്തിൽ ഇരവിപുരത്തുനടന്ന ഒരു കലാപത്തിലേക്കും പിന്നീട് മനോഹരമായ ഒരു കലാലയ കാലഘട്ടത്തിലേക്കും,തുടർന്നൊരു കല്യാണപ്പന്തലിലേക്കുമാണ് കൊണ്ടുപോകുന്നത് .

    കൃഷ്ണനുണ്ണി സീ കെ

    Read more

    Out of stock

  • KALACHI £11.49

    By K. R. MEERA

    സ്വന്തം നിലയില്‍ സ്‌നേഹിക്കാനും വെറുക്കാനും അധികാരമോ അവകാശമോ ഇല്ലെന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. അനുവദിക്കപ്പെട്ടവയില്‍ രണ്ടിലൊന്നു തിരഞ്ഞെടുക്കാന്‍ മാത്രം പൗരാവകാശങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നു കയറിയ രാജ്യത്ത് എത്ര തലമുറ ജീവിച്ചാലും വോട്ടവകാശം ലഭിക്കാത്ത അഭയാര്‍ത്ഥിയെപ്പോലെ, കമാനങ്ങളും ചിത്രപ്പണി ചെയ്ത തൂണുകളുമുള്ള ആ മാളികയ്ക്കുള്ളില്‍ അപൂര്‍ണവ്യക്തി യായിരുന്നു ഞാന്‍. ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ, കെ.ആര്‍. മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘കലാച്ചി’.

    Add to cart

    3 in stock

  • -4%Limited
    KALYANEEMADHAVAM
    KALYANEEMADHAVAM Original price was: £12.49.Current price is: £11.99.

    By ASHA ABHILASH

    ഒരു ഗ്രാമീണജീവിതത്തിന്‍റെ ഉള്‍ത്തുടിപ്പാര്‍ന്ന നോവല്‍. അപ്പൂപ്പന്‍പ്ലാവിന്‍റെയും മുത്തശ്ശിമാരുടെയും നാട്ടുനന്മയുടെയും കഥ. കല്യാണിയുടെയും മാധവന്‍റെയും പ്രണയജീവിതം.

    അവരുടെ മക്കളുടെയും പേരമക്കളുടെയും സ്വപ്നങ്ങള്‍. കഠിനാദ്ധ്വാനത്തിന്‍റെ നാള്‍വഴികള്‍ താണ്ടി ഉയരങ്ങള്‍ കീഴടക്കി, തങ്ങളുടെ തലമുറയെ പുതുപാഠം പഠിപ്പിച്ചവര്‍. പ്രണയത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും അദ്ധ്വാനമഹത്വത്തിന്‍റെയും കഥ പറയുന്ന ഈ രചന, കാലത്തിന്‍റെ നൈര്‍മ്മല്യത്തെ തോറ്റിയുണര്‍ത്തുന്നു. മാധവന്‍റെയും കല്യാണിയുടെയും അവരുടെ കുടുംബത്തിന്‍റെയും ചരിത്രത്തില്‍ നിന്നു തുടങ്ങിയ നോവല്‍,കേരളത്തിന്‍റെ രണ്ടു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. ഭാഷയുടെ തെളിമയും ബന്ധങ്ങളുടെ ഇഴയടുപ്പവും സൂക്ഷ്മമായി പകര്‍ത്തുന്നതില്‍ എഴുത്തുകാരിയുടെ രചനാവൈഭവം പ്രകടമാണ്.

    തോല്‍പ്പിക്കാനാവാത്ത ഇച്ഛാശക്തിയുടെ വക്താക്കളായ കല്യാണീമാധവജീവിതം സഫലമായിരുന്നു എന്ന് കാനഡയിലിരുന്ന് കൊച്ചുമകളുടെ ഓര്‍മ്മകളിലൂടെ അനാവരണം ചെയ്യുന്നു. എന്നാല്‍ കല്യാണിയുടെ അന്ത്യത്തില്‍ മക്കള്‍ കൊടുത്ത വിധിയെന്ത് എന്ന ദുഃഖം വായനക്കാരന്‍റേതുമായി മാറ്റുന്ന മനോഹരമായ എഴുത്ത്. ആകാംക്ഷയോടെ വായിച്ചു പോകാവുന്ന മികവുറ്റ നോവല്‍.

    Add to cart

    3 in stock

  • KALYANIYENNUM DAKSHAYANIYENNUM PERAYA RANDU STHREEKALUDE KATHA £7.99

    By R RAJASREE

    അൻപതോളം വർഷം മുൻപ് കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന അനേകം സ്ത്രീകളുടെയും പുരുഷന്മാരുടെയും സങ്കീർണമായ ജീവിതസന്ധികൾ പ്രതിപാദിക്കുന്ന ഒരാഖ്യായികയെ, ഏറ്റവും സമകാലികമായ ഒരു ജീവിതാഖ്യാനമാക്കി നിബന്ധിക്കുന്നതിൽ നോവലിന്റെ ഘടനയും ആഖ്യാതാവിന്റെ ഇടപെടലുകളും വലിയ പങ്കുവഹിക്കുന്നുണ്ട്.

    പലതായി പടർന്നു വളരുന്ന കഥകളുടെ ചരരാശിയിൽ, ആഖ്യാതാവ് കേവലമൊരു കാണിയായും പങ്കാളിയായും വിധികർത്താവായും ‘സൂത്രധാര’യായും പലമട്ടിൽ വെളിപ്പെടുന്നു. ആഖ്യാനത്തിന്റെ വ്യത്യസ്ത സന്ദർഭങ്ങളെ വ്യത്യസ്തമായ ഭാഷയും ഭാവുകത്വവും കൊണ്ട് സമ്പന്നമാക്കുന്നു.

    നോവലിൽ ആവിഷ്കരിക്കപ്പെടുന്ന ചരിത്രം ഗതകാലസംഭവങ്ങളുടെ ചിത്രീകരണമല്ല, ഫിക്ഷനായി പുനരവതരിപ്പിക്കാനായി കണ്ടെത്തപ്പെടുന്ന അനുഭവങ്ങളുടെയും ഓർമകളുടെയും പുനരെഴുത്താണ് എന്ന പുതിയ സങ്കല്പനത്തെ രാജശ്രീയുടെ നോവൽ അടിവരയിടുന്നു.

    Add to cart

    5 in stock

  • Sold Out
    KANYA – MARIYA
    KANYA – MARIYA £5.49

    By LAJO JOSE

    അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുക എന്നതായിരുന്നു.

    പുതിയ സ്ഥലം, മഠം, സഹപ്രവര്‍ത്തകര്‍. അവിടെ മരിയയ്‌ക്കൊരു കൂട്ടുകാരിയെ ലഭിച്ചു. ആ നല്ല സൗഹൃദത്തിനൊപ്പം ജീവിതം മാറിമറിയാന്‍ പോകുന്ന സംഭവങ്ങളാണ് അവിടെ കാത്തിരിക്കുന്നതെന്ന് അവള്‍ക്കറിയില്ലായിരുന്നു.

    ഓരോ പേജും ഇനി എന്ത് എന്ന ആകാംക്ഷയോടെ മാത്രം വായിച്ചുതീര്‍ക്കാനാവുന്ന നോവല്‍.

    Read more

    Out of stock

  • -14%LimitedSold Out
    KARIKOTTAKARI
    KARIKOTTAKARI Original price was: £6.99.Current price is: £5.99.

    By VINOY THOMAS

    വടക്കൻ കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കനാൻദേശമെന്നാണ് അറിയപ്പെടുന്നത്. അവിടത്തെ പുലയരുടെയും പരിവർത്തിത ക്രിസ്ത്യാനികളുടെയും ജീവിതസംഘർഷങ്ങളെ വരച്ചുകാട്ടുകയാണ് ഈ നോവൽ. സ്വത്വനഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയിൽപ്പെട്ട് ആകുലരാകുന്ന ഒരു ജനവിഭാഗത്തിന്റെ കഥ. 2014-ൽ ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഈ രചന എട്ട് വർഷങ്ങൾക്കു ശേഷം എഴുത്തുകാരൻതന്നെ പുതുക്കിയെഴുതിയ പതിപ്പ്

    Read more

    Out of stock

  • -25%LimitedSold Out
    KARUPPINUM VELUPPINUMIDAYIL
    KARUPPINUM VELUPPINUMIDAYIL Original price was: £7.99.Current price is: £5.99.

    By NEENA ATTINGAL

    പ്രണയത്തിലെ ആത്മീയത വികാരങ്ങൾക്കും ശാരീരികാകർഷണത്തിനും അപ്പുറമാണ്. ആത്മീയതയുമായി സന്നിവേശിപ്പിക്കുമ്പോൾ യഥാർത്ഥ സ്‌നേഹം സ്വയം തിരിച്ചറിയാനുള്ള പാതയായി മാറുന്നു. അത് ക്ഷമ, അനുകമ്പ, നിരുപാധികമായ സ്വീകാര്യത എന്നിവ പഠിപ്പിക്കുന്നു. മറ്റൊരാളിലാണ് തന്റെ പരിപൂർണ്ണത എന്ന ചിന്തവിട്ടുയരാൻ പ്രാപ്തരാക്കുന്നു.അത്തരത്തിൽ പ്രണയത്തിന്റെ മറ്റൊരു തലത്തിലേക്കുയർന്ന, സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞ സ്ത്രീകളുടെ കഥയാണിത്. ജാതിയോ മതമോ വർഗ്ഗമോ തൊട്ടുതീണ്ടാത്ത പ്രണയകഥ. മനുഷ്യർക്കിടയിലുള്ള ഏറ്റവും തീവ്രമായ വികാരത്തിന്റെ ആവിഷ്‌കാരം. കറുപ്പിനും വെളുപ്പിനുമിടയിൽ നിലകൊള്ളേണ്ടി വന്ന സ്ത്രീകൾ അവരുടെ ജീവിതകഥകളാൽ ഒന്നിക്കുന്നിടം.

    Read more

    Out of stock

  • -15%Limited
    KATTOORKADAVU
    KATTOORKADAVU Original price was: £13.49.Current price is: £11.49.

    By ASHOKAN CHARUVIL

    മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നോവലുകളുടെ ശ്രേണിയിലാണ് കാട്ടൂർകടവ് ഈ കൃതി നമ്മുടെ സത്യാനന്തരകാല ലോകത്തെ ഏറ്റവും സൂക്ഷ്മമായും സമഗ്രമായും അവതരിപ്പിക്കുന്നുണ്ട്. മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും പശ്ചാത്തലമായുണ്ട്. അവതാരിക: വി. വിജയകുമാർ

    Add to cart

    2 in stock

  • -6%LimitedSold Out
    KAVALKKARI
    KAVALKKARI Original price was: £6.99.Current price is: £6.59.

    By ANNIE VALLIKAPPEN

    ‘Lots of memories, but no evidence’ സോഷ്യൽ മീഡിയയുടെയും ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെയും കടന്നു വരവിനുമുമ്പ് ജീവിതം തുടങ്ങിയ മനുഷ്യർക്കെല്ലാം ഈയൊരു വാചകം വലിയൊരു ശരിയാണ്.

    മറവിയുടെ കാറ്റ് ജീവിതത്തിലേക്കു വീശിത്തുടങ്ങുമ്പോൾ മെല്ലെ ആടിയുലഞ്ഞു പതുക്കെ കെട്ടുപോകുന്ന ഓർമകൾക്ക് ആരെങ്കിലും കാവൽ നിന്നിരുന്നെങ്കിൽ ഈ പുസ്തകം വായിച്ചുതീരുമ്പോൾ കുറച്ചു നിങ്ങൾ കണ്ണടച്ചിരിക്കാൻ സാധ്യതയുണ്ട്.

    കൈമോശം വന്ന ആ പഴയ നിഷ്കളങ്കതയിലേക്കു മടങ്ങിപ്പോകാൻ മാർമലയും വല്യമ്മച്ചിയും വല്യപ്പാപ്പനും തങ്കച്ചിയും ഗോവിന്ദനപ്പൂപ്പനും, അരുവിയും ചാമ്പമരവും കാപ്പിത്തോട്ടവും നിങ്ങളെ സാഹായിച്ചേക്കും.

    Read more

    Out of stock

Recommended Products


My Cart
Wishlist
Recently Viewed
Categories