• -14%LimitedSold Out
    KARIKOTTAKARI
    KARIKOTTAKARI Original price was: £6.99.Current price is: £5.99.

    By VINOY THOMAS

    വടക്കൻ കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കനാൻദേശമെന്നാണ് അറിയപ്പെടുന്നത്. അവിടത്തെ പുലയരുടെയും പരിവർത്തിത ക്രിസ്ത്യാനികളുടെയും ജീവിതസംഘർഷങ്ങളെ വരച്ചുകാട്ടുകയാണ് ഈ നോവൽ. സ്വത്വനഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയിൽപ്പെട്ട് ആകുലരാകുന്ന ഒരു ജനവിഭാഗത്തിന്റെ കഥ. 2014-ൽ ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഈ രചന എട്ട് വർഷങ്ങൾക്കു ശേഷം എഴുത്തുകാരൻതന്നെ പുതുക്കിയെഴുതിയ പതിപ്പ്

    Read more

    Out of stock

  • KARINEELA KAKKAPULLI £5.99

    By ARCHANA KALYAN

    Add to cart

    3 in stock

  • -25%LimitedSold Out
    KARUPPINUM VELUPPINUMIDAYIL
    KARUPPINUM VELUPPINUMIDAYIL Original price was: £7.99.Current price is: £5.99.

    By NEENA ATTINGAL

    പ്രണയത്തിലെ ആത്മീയത വികാരങ്ങൾക്കും ശാരീരികാകർഷണത്തിനും അപ്പുറമാണ്. ആത്മീയതയുമായി സന്നിവേശിപ്പിക്കുമ്പോൾ യഥാർത്ഥ സ്‌നേഹം സ്വയം തിരിച്ചറിയാനുള്ള പാതയായി മാറുന്നു. അത് ക്ഷമ, അനുകമ്പ, നിരുപാധികമായ സ്വീകാര്യത എന്നിവ പഠിപ്പിക്കുന്നു. മറ്റൊരാളിലാണ് തന്റെ പരിപൂർണ്ണത എന്ന ചിന്തവിട്ടുയരാൻ പ്രാപ്തരാക്കുന്നു.അത്തരത്തിൽ പ്രണയത്തിന്റെ മറ്റൊരു തലത്തിലേക്കുയർന്ന, സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞ സ്ത്രീകളുടെ കഥയാണിത്. ജാതിയോ മതമോ വർഗ്ഗമോ തൊട്ടുതീണ്ടാത്ത പ്രണയകഥ. മനുഷ്യർക്കിടയിലുള്ള ഏറ്റവും തീവ്രമായ വികാരത്തിന്റെ ആവിഷ്‌കാരം. കറുപ്പിനും വെളുപ്പിനുമിടയിൽ നിലകൊള്ളേണ്ടി വന്ന സ്ത്രീകൾ അവരുടെ ജീവിതകഥകളാൽ ഒന്നിക്കുന്നിടം.

    Read more

    Out of stock

  • -8%LimitedSold Out
    KATAL KATANNA KARIVEPPUKAL
    KATAL KATANNA KARIVEPPUKAL Original price was: £5.99.Current price is: £5.49.

    By SREEKANTH THAMARASSERY

    ഭദ്രമായ ശില്പസൗകുമാര്യം, സൂക്ഷ്മമായ ഭാവോന്മീലനം, മനോജ്ഞമായ പ്രതീതി രചന, ഔചിത്യപൂർണമായ ബിംബവിന്യാസം, സമഞ്ജസമായ പദവിധാനം, മികവാർന്ന ഛന്ദോബദ്ധത, സർവോപരി കവിതയുടെ തെളിഞ്ഞ വെണ്ണപ്പാളിയുടെ നിറസാന്നിദ്ധ്യം. ഇതെല്ലാംകൊണ്ടു വേറിട്ടു മികവാർന്നു നിൽക്കുന്നു ശ്രീകാന്തിന്റെ കവിതകൾ. ഭാഷയ്ക്കും ഭാവനയ്ക്കും മേൽ ഒരേപോലെ ആധിപത്യം പുലർത്തുന്ന പ്രതിഭ ഇക്കാലത്ത് അധികം പേരിൽ കാണാനില്ല എന്നു പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല. അവതാരിക: പ്രഭാവർമ്മ, പഠനം: രാജേന്ദ്രൻ എടത്തുംകര, കവിതതൻ കാറ്റിൽ, മലർന്നൊരിലകൾക്കു മേൽ, കടൽകടന്ന കറിവേപ്പുകൾ, നെല്ലിയോടിന്, മുരളികതന്നെ ഞാൻ, പ്രണയശിഖരിണി തുടങ്ങി 63 കവിതകൾ. കവിതകൾ കവിയുടെ ശബ്ദത്തിൽ കേൾക്കാൻ ക്യു ആർ കോഡും.

    Read more

    Out of stock

  • -20%Limited
    KATHAYEZHUTHU
    KATHAYEZHUTHU Original price was: £7.49.Current price is: £5.99.

    By K. R. MEERA

    പുസ്തകങ്ങൾ അങ്ങനെയാണ്. അവ വായിക്കാൻ മാത്രമുള്ളവയല്ല. ജീവിതത്തിന്റെ വഴിത്തിരിവുകളെ അടയാളപ്പെടുത്താൻ കൂടിയുള്ളവയാണ്. പുസ്തകങ്ങൾ നമ്മളെ കേവലർ അല്ലാതാക്കും. അവ നമുക്കു ചില്ലകൾ വളർത്തും. ആത്മാവിൽ പുഷ്പങ്ങൾ വിടർത്തും. വായിക്കുമ്പോൾ നമ്മൾ മറ്റൊരു ജീവിതം ജീവിക്കുകയാണ്. മറ്റൊരു ലോകം കാണുകയാണ്. വായന മരിക്കുകയില്ല. പക്ഷേ, പറയാൻ ഒരു കഥയും ഇല്ലാതായാൽ മനുഷ്യർ ദാരുണമായി മരിച്ചുപോകും.

    Add to cart

    3 in stock

  • -15%Limited
    KATTOORKADAVU
    KATTOORKADAVU Original price was: £13.49.Current price is: £11.49.

    By ASHOKAN CHARUVIL

    മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നോവലുകളുടെ ശ്രേണിയിലാണ് കാട്ടൂർകടവ് ഈ കൃതി നമ്മുടെ സത്യാനന്തരകാല ലോകത്തെ ഏറ്റവും സൂക്ഷ്മമായും സമഗ്രമായും അവതരിപ്പിക്കുന്നുണ്ട്. മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും പശ്ചാത്തലമായുണ്ട്. അവതാരിക: വി. വിജയകുമാർ

    Add to cart

    2 in stock

  • -6%Limited
    KAVALKKARI
    KAVALKKARI Original price was: £6.99.Current price is: £6.59.

    By ANNIE VALLIKAPPEN

    ‘Lots of memories, but no evidence’ സോഷ്യൽ മീഡിയയുടെയും ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെയും കടന്നു വരവിനുമുമ്പ് ജീവിതം തുടങ്ങിയ മനുഷ്യർക്കെല്ലാം ഈയൊരു വാചകം വലിയൊരു ശരിയാണ്.

    മറവിയുടെ കാറ്റ് ജീവിതത്തിലേക്കു വീശിത്തുടങ്ങുമ്പോൾ മെല്ലെ ആടിയുലഞ്ഞു പതുക്കെ കെട്ടുപോകുന്ന ഓർമകൾക്ക് ആരെങ്കിലും കാവൽ നിന്നിരുന്നെങ്കിൽ ഈ പുസ്തകം വായിച്ചുതീരുമ്പോൾ കുറച്ചു നിങ്ങൾ കണ്ണടച്ചിരിക്കാൻ സാധ്യതയുണ്ട്.

    കൈമോശം വന്ന ആ പഴയ നിഷ്കളങ്കതയിലേക്കു മടങ്ങിപ്പോകാൻ മാർമലയും വല്യമ്മച്ചിയും വല്യപ്പാപ്പനും തങ്കച്ചിയും ഗോവിന്ദനപ്പൂപ്പനും, അരുവിയും ചാമ്പമരവും കാപ്പിത്തോട്ടവും നിങ്ങളെ സാഹായിച്ചേക്കും.

    Add to cart

    2 in stock

  • KAVANA £4.49

    By Santhosh Echikkanam

    സന്തോഷ് ഏച്ചിക്കാനം

    കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസങ്ങളെ പുനർനിർമിക്കുകയും അതിനെ വില്പനച്ചരക്കാക്കുകയും ചെയ്യുന്ന
    നവവിപണിലോകത്തെ തുറന്നുകാണിക്കുന്ന സിങ്കപ്പൂർ, ബാസ്കറ്റ് ബോൾ കോർട്ടിലെ ആവേശവും ഉദ്യേഗവും നിറയുന്ന
    പശ്ചാത്തലത്തിൽ ദാമ്പത്യത്തിലെ ദുരൂഹവും മാരകവുമായ ഒളിയിടങ്ങളെപ്പറ്റി ഒരു പഴയ ബാസ്കറ്റ് ബോൾ കളിക്കാരിയുടെയും ഭർത്താവിന്റെയും ജീവിതത്തിലൂടെ പറയുന്ന 9 PM., പട്ടിണിപ്പാവങ്ങളുടെ തീരാദുരിതങ്ങളെ വെറും വാഗ്ദാനങ്ങളുടെ മോഹവലയത്തിൽപ്പെടുത്തി വിരസനിമിഷങ്ങളെ രസകരമാക്കുന്ന അധികാരരൂപങ്ങൾക്കെതിരേയുള്ള രാഷ്ട്രീയവിമർശനത്തിന്റെ കത്തിയേറാകുന്ന സുഖവിരേചനം, തകർക്കപ്പെട്ട ബാബറി മസ്ജിദിന്റെയും ശിലാപൂജയുടെയും വംശീയഹത്യയുടെയും അന്തരീക്ഷത്തിൽ വർഗീയ ഫാസിസം കൂടുതൽക്കൂടുതൽ ഇരുട്ടാക്കിക്കൊണ്ടിരിക്കുന്ന സമകാലിക ജീവിതങ്ങൾക്ക് കഥകൊണ്ടാരു പ്രതിരോധം തീർക്കുന്ന കവണ, …. തുടങ്ങി ജംഗിൾ ബുക്ക്, ടോയ്ലെറ്റേ, കുന്നുംകര തോമ മകൻ റൊണാൾഡ് (റപ്പായി) ജനനം: 29. 8. 2018 – മരണം : 29. 8. 2018
    എന്നിങ്ങനെ ഏഴു കഥകൾ.

    സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.

    Add to cart

    3 in stock

  • KERALA JUNCTION £5.49

    By NITHIN BOSE

    മലയാളത്തിലെ പതിവ് പ്രണയങ്ങളിൽ നിന്നും മാറി, വിമര്ശനാത്മകവും അപൂർവ്വവുമായ ‘2 ലിപ്സ്’ എഴുതിയ നിതിന്റെ ചെറുകഥ സമാഹാരം

    Add to cart

    3 in stock

  • Featured
    KHADEEJA
    KHADEEJA £3.75

    By NASEEF KALAYATH

    “തീവ്രാനുരാഗത്തിന്റെ, പ്രണയത്തിന്റെ നേർത്ത മൈലാഞ്ചി മണമുള്ള ഒരു ഹൃദയ കഥ…

    പുസ്തകത്തിനകത്തൊളിപ്പിച്ച മയിൽപ്പീലി തുണ്ടുപോൽ കുട്ടിക്കാലം മുതൽ അബു സൂക്ഷിച്ച ആദ്യ പ്രണയം – ആയിഷ…. അബുവിന്റെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിലെ ആദ്യ പേരും അതു തന്നെയായിരുന്നു.

    ഒരു ശ്വാസനിശ്വാസത്തിനുമപ്പുറം അബുവിന്റെ ഹൃദയവിചാരങ്ങളെ അളന്നറിയുന്നവളാണ് ഖദീജ- അബുവിന്റെ നിത്യപ്രണയം – ഇതവരുടെ കഥയാണ് അബുവിന്റെ, ഖദീജയുടെ, ആയിഷയുടെ അങ്ങനെ ഓരോരുത്തരുടെയും”

    Add to cart

    3 in stock

  • -19%Limited
    KODOOTHA
    KODOOTHA Original price was: £7.99.Current price is: £6.49.

    By VISHNU P.K.

    Add to cart

    2 in stock

  • KOMALA £2.99

    By SANTHOSH AECHIKKANAM

    അതിസങ്കീര്‍ണ്ണവും പുറമേക്ക് ഒട്ടും ഗാഢമല്ലെന്നു തോന്നിക്കുന്നതുമായ ഇന്നത്തെ മാനുഷികാവസ്ഥയുടെ അടിയടരുകള്‍ അന്വേഷിക്കുന്ന കഥകള്‍. പത്മരാജന്‍ പുരസ്‌കാരം, ഡല്‍ഹി കഥാ അവാര്‍ഡ്, തോമസ് മുണ്ടശ്ശേരി അവാര്‍ഡ് എന്നിവ നേടിയ കഥകളടക്കം ഒമ്പതു കഥകളുടെ സമാഹാരം.

    Add to cart

    5 in stock

  • KOODOTHRAKKARAN £4.99

    By SUBIN AYYAMPUZHA

    റിയലിസത്തിന്റെ വഴിതന്നെയാണ് കഥാകാരന്റേത്. ഭാഷ പലപ്പോഴും നിശിതമാണ്. അതൊരു വ്യത്യസ്തതയാണ്. ഒരു കഥാകൃത്താകാൻ വേണ്ട അനുഭവലോകം ഉള്ള ആളാണ് സുബിൻ എന്നീ കഥകൾ വ്യക്തമാക്കുന്നു.

    -എസ്. ജോസഫ്

    ഗ്ലോബൽ കലാലയം പുരസ്കാരം 2025
    വായനശാല കഥപുരസ്ക്കാരം 2025 (പ്രത്യേക ജൂറി പുരസ്കാരം)

    എന്നീ പുരസ്‌കാരങ്ങൾ നേടിയ കൃതികൾ അടങ്ങിയ കഥാസമാഹാരം

    Add to cart

    2 in stock

  • KORAPAPPANU STHUTHIYAYIRIKETTE £11.99

    By T. D. RAMAKRISHNAN

    ടി.ഡി. രാമകൃഷ്ണന്‍ ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ കള്‍ട്ട് ഫിഗറായ കോരപ്പാപ്പന്‍ ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല്‍ കരുത്തോടെ വായനക്കാരിലേക്ക്.

    Add to cart

    8 in stock

  • -12%Limited
    KUNJU KAARYANGALUDE ODEYTHAMPURAN
    KUNJU KAARYANGALUDE ODEYTHAMPURAN Original price was: £12.99.Current price is: £11.49.

    By ARUNDHATI ROY

    കേരളത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട വിശ്വസാഹിത്യകൃതി. 1997-ലെ ബുക്കര്‍ പ്രൈസ് നേടിയ “God of Small Things” മലയാളത്തില്‍.

    Add to cart

    3 in stock

  • -14%Limited
    KUNNOLAMUNDALLO BHOOTHAKALAKKULIR
    KUNNOLAMUNDALLO BHOOTHAKALAKKULIR Original price was: £6.99.Current price is: £5.99.

    By DEEPA NISANTH

    ഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍. ഈ ഓര്‍മ്മകള്‍ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനില്‍ പറ്റിപ്പിടിച്ച ചില ഗന്ധങ്ങള്‍ ഈ പുസ്തകം അനുഭവിപ്പിക്കുന്നു. വെറുമൊരു ഓര്‍മ്മക്കുറിപ്പായി ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുവാന്‍ നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ. ഏതു വലിയ കീറാമുട്ടിയെയും നൂറായിരം ചീളുകളാക്കി അവള്‍ തോളിലേറ്റും. പ്രകൃതി കനിഞ്ഞുനല്‍കിയ ഈ അതിജീവനശക്തിയാണ് പെണ്ണിനു ഭാഷ. ദീപയുടെ ഈ ചെറുകുറിപ്പുകള്‍ എന്നെ ആഹ്ലാദിപ്പിക്കുന്നത് അതിലെ പ്രതികരണശേഷിയിലുള്ള നിര്‍വ്യാജമായ ആത്മാര്‍ത്ഥതകൊണ്ടാണ് വായനാസുഖമുള്ള, സാമൂഹ്യബോധമുള്ള കുറിപ്പുകളാണവ.

    Add to cart

    5 in stock

  • -6%LimitedSold Out
    KUTTYEDATHI
    KUTTYEDATHI Original price was: £4.25.Current price is: £3.99.

    By M T VASUDEVAN NAIR

    കുട്ട്യേടത്തി – എം. ടി

    Read more

    Out of stock

  • -11%Limited
    LANKI
    LANKI Original price was: £4.49.Current price is: £3.99.

    By NAYANA VAIDEHI SURESH

    ജീവിതത്തിൽ കഥകൾ പറഞ്ഞവസാനിക്കുന്നില്ല. പ്രകൃതിയുള്ളിടത്തോളം കാലം അതു തുടർന്നുകൊണ്ടേയിരിക്കും. പകയും ദേഷ്യവും വിരഹവും പ്രണയവുമൊക്കെ മനസ്സിൽ നിന്നും മനസ്സുകളിലേക്ക് പടരട്ടെ. ഒരു കഥയിൽ നിന്നും മറ്റൊരു കഥയിലേക്ക് പ്രണയം യാത്ര തുടരും.

    Add to cart

    5 in stock

  • LIFE@25 £2.99

    By ASBI MANOJ

    ഒരു സ്വപ്നത്തിൽ നിന്നും ഉണർന്നപ്പോഴാണ് എഴുതണമെന്ന തോന്നൽ ഉണ്ടാവുന്നതും അതിനായി ശ്രമിക്കുന്നതും. എന്തെഴുതണം, എങ്ങനെ എഴുതണമെന്ന ആശയക്കുഴപ്പങ്ങൾ കുറച്ചുനാൾ എന്നെ പേന കൈയിലെടുക്കാൻ അനുവദിച്ചില്ല. പക്ഷെ, എഴുതണമെന്ന ശക്തമായ ആഗ്രഹത്തിന് മുമ്പിൽ അവ കീഴടങ്ങി.

    അടുക്കും ചിട്ടയുമില്ലാത്ത ഓർമ്മകളും ഇരുപത്തിയഞ്ച് വയസ്സിനിടെ പിന്നിട്ട ജീവിതവും പ്രവാസത്തിലേക്കുള്ള കാൽവെയ്പ്പും പതിയെ അക്ഷരങ്ങളായി ഇറ്റുവീണു.

    അവകാശവാദങ്ങളൊന്നുമില്ലാതെ ഞാൻ ഈ പുസ്തകം നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു. മുൻവിധികളില്ലാതെ വായിക്കാൻ വേണ്ടി.

    Add to cart

    5 in stock

  • -8%Limited
    LILLY BERNARD
    LILLY BERNARD Original price was: £5.99.Current price is: £5.49.

    By SREEPARVATHY

    വായനക്കാരെ ആകാംക്ഷാഭരിതരാക്കാൻ പുതിയ കുറ്റാന്വേഷണ നോവലുമായി ശ്രീപാർവ്വതി എത്തുന്നു. പോയട്രി കില്ലർ എന്ന മുൻ നോവലിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡെറിക്ക് ജോൺ മുഖ്യ കഥാപാത്രമാവുന്ന ലില്ലി ബെർണാഡ് ഒരു ചലച്ചിത്ര താരത്തിന്റെ മരണവും അതിനു പിന്നിലുള്ള ദുരൂഹതകളെയും അവതരിപ്പിക്കുന്നു.

    Add to cart

    3 in stock

Recommended Products


My Cart
Wishlist
Recently Viewed
Categories