20 results
- Books
- Articles & Jottings
- Autobiography & Biography
- Business & Management
- Children's Literature
- Combo Offers
- Crime Thrillers
- English
- Epics & Myths
- Essays
- History
- Horror
- Indian Fiction
- Jottings
- Literary Fiction
- Memoir
- Novel
- Novella
- Philosophy
- Poetry
- Quotations
- Reference
- Romance
- Self Help
- Short Stories
- Social Science
- Spirituality & Mysticism
- Stories
- Study
- Translations
- Travelogue
- UK Writers
- Uncategorized
- Books
- Stories
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Essays
- Autobiography & Biography
- Combo Offers
- Jottings
- Horror
- UK Writers
-
NIREESWARAN
£10.99Original price was: £10.99.£9.99Current price is: £9.99.By V. J. JAMES
Add to cartആലും മാവും ചേർന്ന ആത്മാവിന്റെ ചോട്ടിൽ സകല ഈശ്വരൻമാർക്കും ബദലായി പ്രതിഷ്ഠിക്കപ്പെട്ട നിരീശ്വരൻ സൃഷ്ടികർത്താക്കൾക്കും മീതെ പടർന്ന് പന്തലിക്കുമ്പോൾ ചരിത്രാതീത കാലം മുതൽ നിലനിന്ന വിശ്വാസവും അവിശ്വാസവും തമ്മിലുള്ള സംഘർഷം ഒരു മൂന്നാംകാഴ്ചയിലേക്ക് വായനക്കാരനെ എത്തിച്ചുചേർക്കുന്ന അത്ഭുതം സംഭവിക്കുന്നു. പ്രമേയംകൊണ്ടും ചിന്താസഞ്ചാരംകൊണ്ടും മലയാള സാഹിത്യത്തിൽ തനിപ്പെട്ടു നില്ക്കുന്ന കൃതി.
3 in stock
-
NISABDASANCHARANGAL £9.99
By BENYAMIN
Add to cartഇന്നത്തേതുപോലെ യാത്രാസൗകര്യവും വാർത്താവിനിമയ സംവിധാനവും ഇല്ലാത്ത കാലത്ത് കുടിയേറ്റത്തിൽനിന്നു കുടുംബത്തെ രക്ഷിക്കാൻ കടലുകടന്ന മറിയാമ്മ എന്ന നേഴ്‌സിന്റെ സഞ്ചാരപാത തേടി അവരുടെ നാലാം തലമുറ നടത്തുന്ന അന്വേഷണമാണ് നിശബ്ദ സഞ്ചാരങ്ങൾ. ഒച്ചയും ബഹളവും ആരവങ്ങളുമില്ലാതെ പുരുഷനുമുമ്പേ ആഗോളസഞ്ചാരം ആരംഭിച്ച മലയാളി നേഴ്‌സുമാരുടെ ലോകജീവിതം ആവിഷ്‌കരിക്കുന്ന നോവൽ.1 in stock
-
NOORINTE VELICHAM
£6.49Original price was: £6.49.£5.99Current price is: £5.99.By RIYAFATHIMA
Add to cartകാലങ്ങളോളം പലകാരണങ്ങൾ കൊണ്ട് അവഗണിക്കപ്പെടേണ്ടി വന്ന ഒരു മനുഷ്യൻ പെട്ടെന്ന് ഇല്ലാതെയാവുമ്പോൾ നമ്മൾ എന്തുചെയ്യും? പങ്കുവെക്കാതെ പോയ സന്തോഷങ്ങൾ, വേദനകൾ, ചോദ്യങ്ങൾ, ഉത്തരങ്ങൾ നമ്മെ വരിഞ്ഞുമുറുക്കില്ലേ!
ഈ പുസ്‌തകം നമ്മെ കൂട്ടിക്കൊണ്ട് പോവുന്നത് ഇതുപോലെയുള്ള അനേകം ചോദ്യങ്ങളിലേക്കാണ്. “നൂറിന്റെ വെളിച്ചം” കാലങ്ങളോളം ഉള്ളിൽ ആഴ്ന്നുകിടക്കുന്ന മുറിവുകളുടെ ഉത്തരങ്ങൾ തേടിയുള്ള അന്വേഷണമാണ്.
ആ മുറിവുകളുടെ ആഴം വായനക്കാരെ പിടിച്ചിരുത്തുകയും നെഞ്ചിൽ കനല് കോരിയിടുകയും ചെയ്യും.
3 in stock
-
NOORU SIMHASANANGAL
£4.99Original price was: £4.99.£4.49Current price is: £4.49.By JAYAMOHAN
Add to cartസ്വന്തം ഇടങ്ങള്‍ നഷ്ടപ്പെട്ട, സ്വന്തം ഭാവനകള്‍ അസ്തമിച്ചുപോയ സമൂഹത്തിന്റെ അകംപുറങ്ങളെ ആവിഷ്‌കരിക്കുന്ന നോവല്‍. ഇന്ത്യയുടെ സാമൂഹിക ശരീരത്തെയും അതിന്റെ സങ്കീര്‍ണ്ണതകളെയും അടുത്തുനിന്നു നോക്കിക്കാണുന്ന നൂറുസിംഹാസനങ്ങള്‍ ധവളാധികാരലോകത്തെ ജാതിമനസ്സുകളെ ധീരമായി തുറന്നു കാണിക്കുന്നു.
10 in stock
-
ODA
£7.99Original price was: £7.99.£5.49Current price is: £5.49.By JINSHA GANGA
Add to cartഒമ്പത് കഥകളാണ് ഇതിൽ. ഓരോ കഥയ്ക്കും ഓരോ ഭൂമിക. ഓരോ ആശയം. ഓരോതരം മുഖത്തെഴുത്ത്. പക്ഷേ, എല്ലാത്തിനും ഒരേ അനുഭവതീവ്രത. വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന, ഒരു തീച്ചാമുണ്ഡിത്തെയ്യത്തിന്റെ ചിലമ്പു മുഴങ്ങുന്ന ഭാഷ. പിഴകളേതുമില്ല. ഉരിയാട്ടം നന്നായി. വാചാലം നന്നായി. ലക്ഷണമൊത്ത കഥകളുടെ എഴുത്തുകാരി. ജിൻഷയെയും ജിൻഷയുടെ കഥകളുടെ വായനക്കാരെയും ഓർമ്മിപ്പിക്കാൻ ഒന്നുമാത്രം: ഇത് അനുഭവങ്ങളുടെ മേലേരി. ഉറപ്പായും പൊള്ളും. പക്ഷേ, പേടിക്കരുത്. കനലാടിമാർ പൊള്ളലിനെ പേടിക്കരുത്. അവതാരിക: കെ.ആർ. മീര. ജിൻഷ ഗംഗയുടെ ആദ്യ ചെറുകഥാസമാഹാരം.
5 in stock
-
OHARI
£9.99Original price was: £9.99.£7.99Current price is: £7.99.By K L MOHANAVARMA
Add to cartഓഹരിവിപണി. അടുത്ത സ്‌നേഹിതർപോലും ശത്രുവാണ് ഇവിടെ. പരാജയത്തെ നേരിടണം. ധൈര്യത്തോടെ, മറച്ചുവയ്ക്കാതെ. എല്ലാ കളികളും തോല്ക്കുകയില്ല. എല്ലാം വിജയിക്കുകയുമില്ല. വ്യക്തികളും ബുദ്ധിശക്തിയുമാണ് അന്യോന്യം മാറ്റുരയ്‌ക്കേണ്ടത്. ആണും പെണ്ണും അല്ല പ്രശ്‌നം. ഇതിന്റെയെല്ലാം ത്രില്ലനുഭവിക്കുന്ന മിനി, അനിയൻരാജാ, ശർമ്മാജി, മാത്യൂസ്, മോഹൻദാസ്, അശോകൻ… ഓഹരിവിപണി യുടെ ഉള്ളുകള്ളികൾ അനാവരണം ചെയ്തുകൊണ്ട് മലയാളത്തിലുണ്ടായ പ്രഥമ നോവൽ.
2 in stock
-
ORACHAN MAKALKKAYACHA KATHUKAL £3.99
By Jawahar Lal Nehru
Add to cart1928-ലെ വേനല്‍ക്കാലത്ത് എന്റെ മകള്‍ ഇന്ദിര, ഹിമാലയത്തിലുള്ള മുസ്സൂറിയിലും ഞാന്‍ അടിവാരത്തുള്ള സമഭൂമിയിലും താമസിക്കുമ്പോള്‍ ഞാന്‍ അവള്‍ക്ക് എഴുതിയതാണ് ഈ കത്തുകള്‍. ഇവ പത്തു വയസ്സു പ്രായമുള്ള ഒരു കുട്ടിക്ക് ഞാന്‍ അച്ഛന്റെ നിലയില്‍ എഴുതിയതാണ്. എന്നാല്‍, മാന്യന്മാരായ ചില സ്‌നേഹിതന്മാര്‍ ഇവയില്‍ ചില ഗുണങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ട് കുറേ അധികം പേരുടെ ദൃഷ്ടിയില്‍ പെടുത്തിയാല്‍ നന്നെന്ന് അവര്‍ അഭിപ്രായപ്പെടുകയും ചെയ്യുന്നു. മറ്റു കുട്ടികള്‍ക്ക് ഇതെത്രമാത്രം രസിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍ ഇതു വായിക്കുന്നവര്‍ ഈ ലോകം അനേകം രാഷ്ട്രങ്ങളടങ്ങിയ ഒരു ലോകകുടുംബമാണെന്നു ക്രമേണ ചിന്തിക്കുവാന്‍ തുടങ്ങുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് അതെഴുതുന്നതിലുണ്ടായ സന്തോഷത്തില്‍ ഒരംശമെങ്കിലും ആ കുട്ടികള്‍ക്കും ഉണ്ടായേക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
കത്തുകള്‍ പെട്ടെന്നാണ് അവസാനിക്കുന്നത്. നീണ്ട വേനല്‍ അവസാനിച്ചപ്പോള്‍ ഇന്ദിരയ്ക്കു പര്‍വതവാസത്തില്‍നിന്നു മടങ്ങിപ്പോരേണ്ടിവന്നു. 1929-ല്‍ മുസ്സൂറിയിലേക്കോ മറ്റു പര്‍വതവസതിയിലേക്കോ അവള്‍ പോയതുമില്ല. അവസാനത്തെ മൂന്നു കത്തുകളില്‍ ഒരു പുതിയ ദശാകാലം തുടങ്ങുകയാണ്, അവ ഈ കൂട്ടത്തില്‍ ചേരുന്നവയല്ല. എന്നാല്‍ ഞാന്‍ ബാക്കിഭാഗം എഴുതിച്ചേര്‍ക്കുന്ന കാര്യം സംശയത്തിലായതുകൊണ്ട് അവയും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.-ജവഹര്‍ലാല്‍ നെഹ്‌റു.നെഹ്‌റുവിന്റെ അറിവും കാഴ്ചപ്പാടും ഇന്ദിരയുടെ ചിന്താധാരയെ രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് എത്ര വലുതാണെന്ന് അറിയുവാന്‍ ഈ കത്തുകള്‍ സഹായകമാവും. പത്തുവയസ്സുകാരിയായ മകള്‍ക്ക് അച്ഛനെഴുതിയ ഈ കത്തുകള്‍ മാതാപിതാക്കള്‍ക്കും മക്കള്‍ക്കും അധ്യാപകര്‍ക്കും പ്രകാശം ചൊരിയുന്ന വഴിവിളക്കുകളാണ്.
വിവര്‍ത്തനം- അമ്പാടി ഇക്കാവമ്മ
2 in stock
-
ORANJU THOTTATHILE ADITHI
£7.99Original price was: £7.99.£7.49Current price is: £7.49.By LAJO JOSE
Add to cartക്രൈംത്രില്ലര്‍ നോവലുകളുടെ പതിവു രസക്കൂട്ടുകള്‍ക്കപ്പുറം ഡൊമസ്റ്റിക് ത്രില്ലര്‍ ജോണറിലെ പുത്തന്‍ പരീക്ഷണം. ഒരു പെര്‍ഫക്ട് മര്‍ഡറിന്റെ തയ്യാറെടുപ്പും നിര്‍വ്വഹണവുമാണ് ഈ നോവലിന്റെ കഥാഗതി നിര്‍ണ്ണയിക്കുന്നത്. പരമ്പരാഗത ത്രില്ലര്‍ സാഹിത്യത്തിന്റെ പൊടിപ്പുംതൊങ്ങലുകളും വെട്ടിമാറ്റി ചടുലമായ ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന ലാജോ ജോസിന്റെ പുതിയ നോവല്‍.
4 in stock
-
ORDINARY £6.49
By Boby Jose Kattikadu
Add to cartരൂപത്തിലും ഭാവത്തിലും അസാധാരണനായ ആ മനുഷ്യന്‍ എന്നെ കാണുവാന്‍ ഓഫീസില്‍ വന്നു. ജടകെട്ടിയ തലമുടിയും വിടര്‍ന്നുവിലസുന്ന കണ്ണുകളും മൃദുസ്‌മേരവുമുള്ള അദ്ദേഹം തിരുവസ്ത്രത്തിലും ഒതുങ്ങാതെ നിന്നു. മൗനമായിരുന്നു കൂടുതലും.
ഇടയ്ക്ക് സംഗീതം പോലെ വാക്കുകള്‍ തുളുമ്പി. ഹ്രസ്വമായ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അദ്ദേഹം പാദുകങ്ങള്‍ ധരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധിച്ചു. ഓഫീസിനുവെളിയില്‍ അഴിച്ചിട്ടതാവാമെന്നാണ് ആദ്യം കരുതിയത്. അദ്ദേഹത്തിന് ചെരുപ്പില്ലെന്ന് പിന്നെ മനസ്സിലായി.
ഓ, നമ്മള്‍ സാധാരണമനുഷ്യരുടെ തോന്നലുകള്‍ എത്ര സരളം! അദ്ദേഹം ചെരുപ്പഴിച്ചിട്ടത് ഭൂമിക്കുവെളിയില്‍ത്തന്നെയായിരുന്നു. ഈ ഗ്രഹത്തിലേക്ക് വലതുകാല്‍ വെച്ച് കയറുംമുന്‍പ് പാദുകങ്ങള്‍ സ്വര്‍ഗത്തില്‍ അഴിച്ചിട്ട ഒരാള്‍ ഇതാ! മുഴുവന്‍ ഭൂമിയേയും ഒരു ക്ഷേത്രമായി കാണുന്ന ഒരാള്‍ അതില്‍ ചെരുപ്പിട്ടു ചവിട്ടുന്നതെങ്ങനെ?
(ആറുവര്‍ഷം മുന്‍പ് ബോബിയച്ചനെ ആദ്യമായി കണ്ട ദിവസം ഡയറിയില്‍ എഴുതിയത്)
3 in stock
-
4 in stock
-
ORMAKKURIPPUKAL – AJITHA
£11.99Original price was: £11.99.£11.49Current price is: £11.49.By AJITHA
Add to cartകമ്മ്യൂണിസ്റ്റ് ആദര്‍ശലക്ഷ്യത്തിന് യുവത്വത്തിന്റെ തേജസ്സും ഉന്മേഷവും പകര്‍ന്ന്, ആ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ധീരോദാത്ത മായ ഒരദ്ധ്യായം എഴുതിച്ചേര്‍ത്ത് വിപ്ലവത്തിനുവേണ്ടി സര്‍വ്വവും ത്യജിച്ച അജിതയുടെ സംഭവബഹുലമായ ജീവിതസമരങ്ങളുടെ തീക്ഷ്ണചിത്രങ്ങളാണ് ഈ ഗ്രന്ഥത്തില്‍. അധികമൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരു കാലഘട്ടത്തിന്റെയും പ്രസ്ഥാനത്തിന്റെയും അനുഭവചിത്രങ്ങള്‍കൂടിയാണവ.
സാമാന്യവായനക്കാര്‍ക്കും ചരിത്രകുതുകികള്‍ക്കും ഒരേപോലെ താത്പര്യമുളവാക്കുന്ന രചനാശൈലി
1 in stock
-
ORMAYUDE NJARAMBU
£6.49Original price was: £6.49.£5.99Current price is: £5.99.By K. R. MEERA
Add to cartസർപ്പയജ്ഞം, മച്ചകത്തെ തച്ചൻ, കൃഷ്ണഗാഥ, ഓർമ്മയുടെ ഞരമ്പ്, അലിഫ് ലെയ്ല, ടെററിസ്റ്റ്, ഒറ്റപ്പാലം കടക്കുവോളം എന്നീ ഏഴു കഥകളുടെ സമാഹാരം. സവിശേഷമായ ആഖ്യാനശൈലിയാണ് ഓരോ കഥയുടെയും പ്രത്യേകത.
3 in stock
-
ORU SANKEERTHANAM POLE
£9.99Original price was: £9.99.£7.99Current price is: £7.99.By PERUMPADAVOM SREEDHARAN
Add to cartചൂതാട്ടക്കാരന്‍ എന്ന നോവലിന്റെ രചനയില്‍ ഏര്‍പ്പെട്ടിരുന്ന ദസ്തയേവ്‌സ്‌കിയുടെ അരികില്‍ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാള്‍ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്‌സ്‌കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവില്‍ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തര്‍മുഖനായ ദസ്തയേവ്‌സ്‌കിയുടെ ആത്മസംഘര്‍ഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്‌കിയെ ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയൊപ്പുള്ള ആള്‍ ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. അന്ന ദസ്തയേവ്‌സ്‌കിയുടെ തന്നെ ഓര്‍മ്മക്കുറിപ്പുകള്‍ ഈ നോവലിന്റെ രചനയില്‍ ഏറെ സഹായകമായി എന്നു പെരുമ്പടവം ഈ നോവലിന്റെ ആമുഖത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. ബൈബിളിലെ ചില സങ്കീര്‍ത്തനങ്ങളില്‍ ഉള്ളതു പോലെയുള്ള കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും ഒരു സ്വരം ദസ്തയേവ്‌സ്‌കിയുടെ മിക്ക കൃതികളിലും കാണപ്പെടുന്നതു കൊണ്ടാണ് അദ്ദേഹത്തെ മുഖ്യകഥാപാത്രമാക്കിയ തന്റെ നോവലിനു ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന പേര് പെരുമ്പടവം നല്‍കിയത്. ശില്പഘടനയിലും വൈകാരികതയിലും മികച്ചു നില്‍ക്കുന്ന ഈ കൃതിയെ മലയാള നോവലിലെ ഒരു ഏകാന്തവിസ്മയം എന്നാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
3 in stock
-
OTTAMARAPPEYTHU
£6.99Original price was: £6.99.£5.49Current price is: £5.49.By DEEPA NISANTH
Add to cartഓര്‍മ്മകള്‍ സ്വപ്‌നത്തെക്കാള്‍ മനോഹരമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു ഈ പുസ്തകത്തിനുള്ളിലെ കുറിപ്പുകള്‍. അനുഭവങ്ങള്‍ എത്ര തീവ്രമാണെങ്കിലും സ്വപ്‌നത്തിലെന്നപോലെ കടന്നുപോകുന്ന ഒരു എഴുത്തുകാരിയെ ദീപാനിശാന്തില്‍ വായിക്കാം. വെയിലില്‍ മാത്രമല്ല തീയിലും വാടാത്ത നിശ്ചയദാര്‍ഢ്യവും ധീരതയും ആ എഴുത്തുകള്‍ക്ക് പുതിയൊരു ചാരുത സമ്മാനിക്കുന്നു. ഇതിലെ ഭാഷ ലളിതവും തെളിമയുള്ളതുമാണ്. സാഹിത്യഭാഷയുടെ ചമത്കാരങ്ങളും ധ്വനികളുമില്ല. ഋജുവായി, സരളമായി അവ നമ്മോടു സംവദിക്കുന്നു
2 in stock
-
OUIJA BOARD
£7.99Original price was: £7.99.£6.49Current price is: £6.49.By AKHIL P DHARMAJAN
Add to cartപ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അലക്സും കൂട്ടൂകാരും ഓജോബോർഡിൻ്റെ സഹായത്തോടെ നടത്തുന്ന യാത്രയാണ് ഈ നോവൽ. വായനക്കാരെ ഭീതിയുടെ ലോകത്ത് അകപ്പെടുത്തുന്ന സിനിമാറ്റിക്കായ ആഖ്യാനം .
5 in stock
-
OZHUKATHE ORU PUZHA £9.49
By CHANDRAMATHI
Add to cartപ്രശസ്തരും പ്രതിഭാശാലികളുമായ പലരുടെയും ഭാര്യമാര്‍ക്കുണ്ടായിരുന്ന പേരുദോഷം തന്നെയാണ് സോഫിയ ടോള്‍സ്റ്റോയിക്കുമുള്ളത്. എന്നാല്‍ സോഫിയയുടേത് ചാഞ്ചല്യമില്ലാത്ത സ്‌നേഹമായിരുന്നു. സ്ത്രീ തുറന്നെഴുതിയാല്‍ പുരുഷന്റെ പ്രതിച്ഛായ മങ്ങും. ടോള്‍സ്റ്റോയ് ആരുടെയെങ്കിലും വിഗ്രഹമാണെങ്കില്‍, അതുടയ്ക്കാന്‍ സോഫിയയുടെ തുറന്നെഴുത്തുകള്‍ മതിയാകും.
-അജയ് പി. മങ്ങാട്ട്
ടോള്‍സ്റ്റോയ് എന്ന വിഖ്യാത എഴുത്തുകാരന്റെ ഭാര്യ എന്ന മേല്‍വിലാസം കൊണ്ടുമാത്രം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട പേരല്ല സോഫിയ ടോള്‍സ്റ്റോയിയുടേത്. സോഫിയ സ്വയമേറ്റുവാങ്ങിയ ഉഗ്രവേനലുകളായിരുന്നു ടോള്‍സ്റ്റോയിയുടെ ജീവിതത്തിന്റെ തണലെന്ന് മനസ്സിലാക്കാന്‍ സോഫിയയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള പുനര്‍വായന നമ്മെ പ്രേരിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ ചന്ദ്രമതി സോഫിയ ടോള്‍സ്റ്റോയിയുടെ വീക്ഷണത്തിലൂടെ കഥ പറയുകയാണ് ഒഴുകാതെ ഒരു പുഴ എന്ന ഈ നോവലിലൂടെ.
സോഫിയ ടോള്‍സ്റ്റോയിയുടെ ജീവിതത്തിന്റെ സൂക്ഷ്മതയിലൂടെ ടോള്‍സ്റ്റോയ് എന്ന എഴുത്തുകാരന്റെ മറുപുറം തേടുന്ന നോവല്‍
10 in stock
-
PACHA MANJA CHUVAPPU
£12.49Original price was: £12.49.£11.49Current price is: £11.49.By T. D. RAMAKRISHNAN
Add to cartഇന്ത്യയുടെ ജീവനാഡിയായ റെയിൽവേയുടെ ഇരമ്പുന്ന പുറസ്ഥലികൾ മാത്രമാണ് നമുക്ക് പരിചിതം. അതിന്റെ അന്തഃസ്ഥലികളിൽ എന്തെല്ലാമാണ് സംഭവിക്കുന്നതെന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അറിഞ്ഞുകൂടാ. ആ അന്തഃസ്ഥലികളിലെ സംഘർഷഭരിതമായ സങ്കീർണ്ണതകളെ നോവലിലേക്ക് ആവിഷ്‌കരിക്കുകയാണ് ഈ കൃതി. അത്യന്തം ഉദ്വേഗജനകമായ സംഭവപരമ്പരകളിലൂടെ ഒരു തീവണ്ടിയപകടത്തിന്റെ കാര്യകാരണങ്ങളിലേക്ക് അപസർപ്പകരീതിയിൽ അന്വേഷിച്ചുചെല്ലുന്ന നോവൽ
3 in stock
-
PATTUNOOL PUZHU
£9.99Original price was: £9.99.£9.49Current price is: £9.49.By S. HAREESH
Add to cartപരിചിതജീവിതത്തെ വിസ്‌മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്തകം
3 in stock
-
PAYYAN KATHAKAL
£12.99Original price was: £12.99.£11.99Current price is: £11.99.By V K N
Add to cartതിളങ്ങുന്ന കണ്ണുള്ള പയ്യന്‍! എണ്ണ മിനുങ്ങുന്ന മുഖത്ത് സ്ഥിരമായി രക്തസാക്ഷിത്വ ഭാവമാണ്. ഓരോ നിമിഷവും അനാവശ്യമായി മരിക്കുന്നമാതിരിയും എത്ര മരിച്ചാലും മനസ്സിലാക്കാത്തമാതിരിയുമാണ്. പയ്യനും പയ്യന്‍ കഥകളും മലയാള സാഹിത്യത്തിന്റെ അനുഭവ തലത്തില്‍ വേറിട്ടുനില്ക്കുന്നു. പയ്യനെ കേന്ദ്രീകരിച്ചുള്ള 73 കഥകളടങ്ങിയ പയ്യന്‍ കഥകളില്‍ സാഹിത്യ– നയതന്ത്ര–രാഷ്ട്രീയമേഖലകളെ വി.കെ.എന്‍. പൂശുന്നുണ്ട്.
2 in stock
-
PENPANCHATHANTHRAM MATTU KATHAKALUM
£4.99Original price was: £4.99.£3.99Current price is: £3.99.By K. R. MEERA
Add to cartആണ്‍തന്ത്രങ്ങളുടെ അധോലോകങ്ങളിലുള്ള പെണ്ണിടപെടലുകള്‍. കേരള രാഷ്ട്രീയ – സാംസ്‌കാരിക മണ്ഡലങ്ങളില്‍ നടക്കുന്ന കൂട്ടിക്കൊടുപ്പുകള്‍ക്കും കുതികാല്‍വെട്ടുകള്‍ക്കും ഉപജാപങ്ങള്‍ക്കും നേേരപിടിച്ച ഏങ്കോണിച്ച ഈ കണ്ണാടിയില്‍ തെളിയുന്ന ബിംബങ്ങള്‍ പഴയകാല പഞ്ചതന്ത്രങ്ങളുടെ പുതിയകാല ആഖ്യാനങ്ങളായി വേട്ടയ്ക്കിറങ്ങുന്നു.
2 in stock
Recommended Products
By K. R. MEERA
Add to cartBy SHAMSUDHEEN KUTTOTH
Add to cartBy M. MUKUNDAN
Add to cartBy S. HAREESH
Add to cart