20 results
- Books
- Articles & Jottings
- Autobiography & Biography
- Business & Management
- Children's Literature
- Combo Offers
- Crime Thrillers
- English
- Epics & Myths
- Essays
- History
- Horror
- Indian Fiction
- Jottings
- Literary Fiction
- Memoir
- Novel
- Novella
- Philosophy
- Poetry
- Quotations
- Reference
- Romance
- Self Help
- Short Stories
- Social Science
- Spirituality & Mysticism
- Study
- Translations
- Travelogue
- UK Writers
- Uncategorized
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Essays
- Autobiography & Biography
- Combo Offers
- Jottings
- Horror
- UK Writers
-
AALINGANANGALARIYATHE £4.99
By SABITHA RAJ
Add to cartമനുഷ്യരുടെ അകം തേടുന്ന കണ്ണാണ് സബിതയ്ക്ക് ഓരോ കഥയും. പാതാളത്തോളം നീണ്ടു പോകുന്ന മനുഷ്യരുടെ ഏകാന്തതയിൽ, ഖനിയിലെ കാറ്റ് പോലെ കല്ലിച്ച നിസ്സഹായതയിൽ, മാറി മറിയുന്ന സ്നേഹ നിരാസങ്ങളിൽ ഒക്കെ ഒരു അദൃശ്യ സാന്നിദ്ധ്യം പോലെ ഈ കഥകൾ തങ്ങളുടെ വേരുകൾ കണ്ടെത്തുന്നു.
ഘടികാരങ്ങൾക്ക് പിടികൊടുക്കാത്ത പ്രേമ നദികൾക്കും, പിന്നെയും പിന്നെയും ഇഴപിരിഞ്ഞു പോകുന്ന ആസക്തികളുടെ അടിപടവുകൾക്കും കുറുകെയാണ് ഈ കഥകളുടെ പോക്ക്.
മനുഷ്യരെ, അവരുടെ ഉൾതാപത്തെ, മനുഷ്യവംശം സംവഹിക്കുന്ന അങ്ങേയറ്റം ഫ്ളൂയിഡായ വൈകാരികതകളുടെ അണയാത്ത പ്രവാഹത്തെ ഒക്കെയും ശ്വാസ ദൂരത്തിൽ പിന്തുടർന്ന് പിടിക്കുന്ന ആഴക്കൈകൾ കൊണ്ടാണ് സബിത ഈ കഥകളാകെ രചിച്ചത്.
ഡോ. നൗഫൽ എൻ.
1 in stock
-
AARU VIRALUKALULLA UNNIYESUVINTE PALLI £4.49
By RAMAKRISHNAN T.D
Add to cartസര്‍ക്കാര്‍ അതിക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ച 1974-ലെ റെയില്‍വേ സമരത്തിന്റെ ഇരകളുടെ, കെട്ടുകഥകളെക്കാള്‍ അസംഭാവ്യമെന്നു തോന്നിപ്പിക്കുന്ന യഥാര്‍ത്ഥജീവതം അനുഭവിപ്പിക്കുകയും ബ്യൂറോക്രസിയുടെ നെറികേടുകള്‍ തുറന്നുകാട്ടുകയും ചെയ്യുന്ന അഭയാര്‍ത്ഥികള്‍, അധികാരത്തിലിരിക്കുന്നവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വളച്ചൊടിക്കപ്പെടുന്ന ചരിത്രവും ഗവേഷണങ്ങളും വിഷയമാകുന്ന കാശി, മകള്‍ക്ക് കാഴ്ചശക്തി നല്കിയ പള്ളിയിലെ വിഗ്രഹം സ്വന്തമാക്കാന്‍ സൈന്യത്തെ അയയ്ക്കുന്ന ചേരചക്രവര്‍ത്തിയായ ഭാസ്കരരവിവര്‍മ്മനിലൂടെ അധികാരത്തെയും മനുഷ്യന്റെ ഒടുങ്ങാത്ത അതിമോഹത്തെയും ചരിത്രവും മിത്തും ഒഴുകിപ്പരക്കുന്ന പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കുന്ന ആറു വിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി എന്നീ കഥകളുള്‍പ്പെടെ, അന്നം, ഇര, പലുകേ ബംഗാരമായേനാ, ശിവലേഖയുടെ അമ്മ എന്നിങ്ങനെ ഏഴു കഥകള്‍.
ടി.ഡി. രാമകൃഷ്ണന്റെ ഏറ്റവും പുതിയ കഥാസമാഹാരം
5 in stock
-
ADANGU, MALAYALEE
£6.49Original price was: £6.49.£5.99Current price is: £5.99.By UNNI R.
Add to cartമലയാളിയുടെ സാമ്പ്രദായികമായ ലൈംഗികസദാചാരത്തെയും അടക്കിവയ്ക്കപ്പെട്ട തൃഷ്ണകളെയും വെളിപ്പെടുത്തുന്ന ചെറുകഥകൾ-അവതാരിക: ജെ. ദേവിക; * സ്വയംഭാഗം * വാത്സ്യായനൻ *പ്രിയനേ, വാഴ്ത്തപ്പെട്ട പാപീ * മാവ് വെട്ടുന്നില്ല * ഒരു ഭയങ്കര കാമുകൻ * പെണ്ണും ചെറുക്കനും * സൗന്ദര്യലഹരി മഅഒ ഗോത്രത്തിലെ രതിതന്ത്രങ്ങൾ * ജലം * നീലച്ചിത്രം * ലീല
1 in stock
-
AMMINIPPILLA VETTUKES £4.49
By G.R. INDUGOPAN
Add to cartസ്വന്തം ഭാവനയുടെ ലോകത്തെ സ്വതന്ത്രമായി വിടാന്‍ അനുവദിച്ചു കണിശമായ അച്ചടക്കത്തോടെ മാറിനില്‍ക്കുന്ന എഴുത്തുകാരുടെ ഗണത്തിലാണ് ഇന്ദുഗോപന്. രസച്ചരടു മുറിയാതെ കഥ പറയാനുള്ള ഇന്ദുവിന്റെ മികവാണ് ഈ പുസ്തകത്തെ സവിശേഷമാക്കുന്നത്. ഇന്ദുഗോപന് എത്ര അനായാസം കഥ പറയുന്നു. തറയില്‍ വീണ പാത്രത്തില്‍നിന്നു ചിതറിയ മുത്തുകള്‍ക്കു പിന്നാലെ പായുന്ന കുഞ്ഞിനെപ്പോലെയാണു ഇന്ദുഗോപന്റെ വാക്കുകള്‍. വായനക്കാര്‍ അതിനു പിന്നാലെ അന്തംവിട്ടു പായുന്നു.
അജയ് പി. മങ്ങാട്ട്ഇണക്കങ്ങളും പിണക്കങ്ങളും പരിധിവിടുമ്പോഴും സ്നേഹത്തിന്റെ, കെട്ടുറപ്പിന്റെ കരുതലും കാതലും ‘അമ്മിണിപ്പിള്ള വെട്ടുകേസില്‍’ സദാ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ജാതിമത വര്‍ണവര്‍ഗ വ്യത്യാസമില്ലാത്ത ആദിമഗോത്രബോധത്തിന്റെ സ്നേഹാര്‍ദ്രമായ ഇഴയടുപ്പമാണത്….
എ.ജി. പ്രേംചന്ദ്അമ്മിണിപ്പിള്ള വെട്ടുകേസ്, ഗൈനക്, ചെങ്ങന്നൂര്‍ ഗൂഢസംഘം, ഉള്ളിക്കുപ്പം, ജി.ആര്. ഇന്ദുഗോപന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഏറ്റവും പുതിയ കഥകളുടെ സമാഹാരം.
2 in stock
-
APPAN £4.99
By S. HAREESH
Add to cartസമകാലിക ജീവിതാവസ്ഥകളെ ഹൃദയത്തിൽ തൊടുന്ന ആഖ്യാന വൈഭവത്തോടെ ആവിഷ്കരിക്കുന്ന കഥകൾ. 2016-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദം എന്ന പുസ്തകത്തിനുശേഷം ഇറങ്ങുന്ന കഥാസമാഹാരം. മൗലികവും നവീനവുമായ ഭാവുകത്വം പുലർത്തുന്ന ആറ് കഥകൾ. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവന്ന അവസരത്തിൽത്തന്നെ ഏറെ ചർച്ചചെയ്യപ്പെട്ടവയാണ് ഈ കഥകളെല്ലാം.
1 in stock
-
APPANTE BRANDYKKUPPY £5.49
By M. MUKUNDAN
Add to cartഹോട്ടൽ ഡി ഹണിമൂൺ, ഗോതമ്പ്, കുന്നും കിറുക്കനും, വമ്പൻസാർ, ആണായാൽ മീശവേണം പെണ്ണായാലോ, അപ്പന്റെ ബ്രാണ്ടിക്കുപ്പി എന്നിങ്ങനെ ഉള്ളടക്കത്തിലും ആഖ്യാനത്തിലും സവിശേഷത പുലർത്തുന്ന ആറു കഥകൾ. കാലത്തോടൊപ്പം എന്നും സഞ്ചരിക്കുകയും എഴുത്തിനെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന എം. മുകുന്ദന്റെ പുതിയ കാലത്തോടും ലോകത്തോടുമുള്ള സംവാദമാണ് ഈ രചനകൾ. മലയാളകഥ ഇതാ ഇവിടെയെത്തിനിൽക്കുന്നു എന്ന് ഉറപ്പിച്ചു പറയാവുന്ന, പുത്തനെഴുത്തിന്റെ മാന്ത്രികത അനുഭവപ്പെടുത്തുന്ന പുസ്തകം.
എം. മുകുന്ദന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
3 in stock
-
AROOSHAYILE SIMHAKUNJUNGAL
£5.99Original price was: £5.99.£5.49Current price is: £5.49.By JOJY PAUL
Add to cartഅരൂഷയിലെ സിംഹക്കുഞ്ഞുങ്ങൾ
യാത്രകൾ പലപ്പോഴും ഒരു ജൈവ ഘടികാരത്തിൻ്റെ സ്പന്ദനമാണ്. പിന്നിട്ട ജീവിതത്തിന്റെ നാൾവഴികളെ രേഖപ്പെടുത്തുന്ന മൈൽക്കുറ്റികൾ തൊട്ടുതൊട്ട് മനുഷ്യർ സഞ്ചരിക്കുന്നു. എല്ലാ സഞ്ചാരിയുടെയും ഭാണ്ഡത്തിലെ പാഥേയം ഒരിക്കലും പറഞ്ഞുതീരാത്ത കുറേ കഥകളാണ്. കാലം വ്യത്യസ്ത ദിശകളിൽ ചലിച്ചതിന്റെ ഓർമ്മകളായി കഥകൾ നമ്മെ പൊതിയുന്നു. ജെ.പി എന്ന തൂലികാനാമത്തിൽ എഴുതുന്ന ജോജി പോൾ എന്ന സർഗധനനായ എഴുത്തുകാരൻ്റെ ഇരുപത്തിയഞ്ചുകഥകളുടെ സമാഹാരമാണ് “അരൂഷയിലെ സിംഹക്കുഞ്ഞുങ്ങൾ.”
യുവകലാസാഹിതി യുകെ സംഘടിപ്പിച്ച പ്രഥമ സാഹിത്യോത്സവത്തിൽ മികച്ച കഥയ്ക്കുള്ള അവാർഡ് നേടിയ “അളകനന്ദയിലെ ദേവദാരുക്കൾ” എന്ന കഥയടങ്ങുന്ന സമാഹാരമാണ് “അരൂഷയിലെ സിംഹക്കുഞ്ഞുങ്ങൾ.”
കഥകൾ ആത്യന്തികമായി മനുഷ്യനന്മയ്ക്കു വേണ്ടിയാണ് എന്ന് വിശ്വസിക്കുന്ന മനുഷ്യസ്നേഹിയായ ഈ എഴുത്തുകാരൻ പക്ഷേ, സാമൂഹ്യതിന്മകളോടുള്ള കണിശമായ ചില നിലപാടുകളിൽ ഇടയ്ക്കെങ്കിലും യാഥാസ്ഥിതികനായിത്തീരുന്നുമുണ്ട്
2 in stock
-
AVE MARIYA £3.99
By K. R. MEERA
Add to cartഏകാന്തതയുടെ നൂർ വർഷങ്ങൾ, കളരിമറ്റത്തുകത്തനാർ, സ്വവർഗ്ഗസങ്കടങ്ങൾ, ആവേ മരിയ, പിന്നെ സസ്സന്ദേഹവുമായിടും, ആനപ്പുരയ്ക്കൽ കേശവപിള്ള മകൻ, ആട്ടുകട്ടിൽ, വാണിഭം, സോളോ ഗോയ്യാ എന്നീ ഒൻപത് കഥകളുടെ സമാഹാരം.
2 in stock
-
BIRIYANI
£4.99Original price was: £4.99.£3.99Current price is: £3.99.By SANTHOSH AECHIKKANAM
Read moreകേരളീയജീവിതത്തെ വരിഞ്ഞുമുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പര്‍ശിനികളെയും സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന ജീവസ്സുറ്റ കഥകള്‍. ബിരിയാണി, നായിക്കാപ്പ്, മനുഷ്യാലയങ്ങള്‍, U, V, X, Y, Z, മരപ്രഭു, ലിഫ്റ്റ്, ആട്ടം എന്നിങ്ങനെ ശ്രദ്ധേയമായ ഏഴു കഥകള്‍.
Out of stock
-
BRAMARI £5.49
By ADHEENA FATHIMA RIYAS
Add to cartഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് അല്ലെങ്കിൽ അവനവനോട് തന്നെ തോന്നുന്ന വികാരവിചാരങ്ങളെ നേർമ്മയോടെ ആവിഷ്കരിക്കുന്ന ഒരു ചെറുകഥാസമാഹാരം. ജീവിതത്തിൽ പലപ്പോഴായി ഉണ്ടാകുന്ന ബന്ധങ്ങളും, അവയോട് നമുക്ക് ഉണ്ടാകുന്ന വൈകാരികമായ അടുപ്പവും നമ്മുടെ ഉള്ളിൽ ഭാവഭേദങ്ങൾ സൃഷ്ടിക്കും. സ്വയം കണ്ടെത്തലുകളിലേക്കാണ് അവയിൽ പലതും നമ്മെ എത്തിക്കുന്നത്.
ബുദ്ധിപരമായി ചിന്തിച്ചു സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള മനുഷ്യന്റെ സഹജമായ കഴിവ് എങ്ങനെ തീവ്രമായ സ്നേഹബന്ധങ്ങൾക്ക് കാരണമാകുമെന്നും എന്തും സഹിച്ച് കൂടെ നിർത്തുന്നത് തന്നെയല്ല, സ്വയം കെട്ട് പൊട്ടിച്ചു മാറുന്നതും ചിലപ്പോൾ നല്ലതിലേക്ക് എത്തിച്ചേക്കാം എന്ന തിരിച്ചറിവും ജനിപ്പിക്കുന്ന കഥകളിലൂടെയുള്ള ഒരു പ്രയാണം.
3 in stock
-
HEART LAMP
£10.99Original price was: £10.99.£10.49Current price is: £10.49.By BANU MUSHTAQ
Add to cartIn Heart Lamp In Heart Lamp, Banu Mushtaq exquisitely captures the everyday lives of women and girls in Muslim communities in southern India. Published originally in the Kannada, these portraits of family and community tensions testify to Mushtaq’s years as a journalist and lawyer, in which she tirelessly championed women’s rights and protested all forms of caste and religious oppression. Written in a style at once witty, vivid, colloquial, moving and excoriating, it’s in her characters – the sparky children, the audacious grandmothers, the buffoonish maulvis and thug brothers, the oft-hapless husbands, and the mothers above all, surviving their feelings at great cost – that Mushtaq emerges as an astonishing writer and observer of human nature, building disconcerting emotional heights out of a rich spoken style. Her opus has garnered both censure from conservative quarters as well India’s most prestigious literary awards; this is a collection sure to be read for years to come.
1 in stock
-
KAALI
£6.99Original price was: £6.99.£4.49Current price is: £4.49.By ASWATHY SREEKANTH
Read moreകണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ.വായനക്കാർ ഹൃദയത്തിലേറ്റിയ ‘ഠാ’ യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം.
Out of stock
-
KADALTHEERATHUM KATTU PARANJA KATHAYUM
£7.99Original price was: £7.99.£7.49Current price is: £7.49.By O V VIJAYAN
Add to cartമനുഷ്യജീവിതത്തിന്റെ സന്ദിഗ്ധതകളെയും ആകുലതകളെയും ചേതോഹരമായ ഭാഷയിൽ വരച്ചുകാട്ടിയ രചനകൾ. മലയാളകഥയുടെ ശക്തിസൗന്ദര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന അനശ്വരകഥകളുടെ സമാഹാരം. ഒ. വി. വിജയന്റെ കടൽത്തീരത്ത്, കാറ്റ് പറഞ്ഞ കഥ എന്നീ രണ്ടു സമാഹാരങ്ങൾ ഒന്നിച്ച്.
3 in stock
-
KAVANA £4.49
By Santhosh Echikkanam
Add to cartസന്തോഷ് ഏച്ചിക്കാനം
കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസങ്ങളെ പുനർനിർമിക്കുകയും അതിനെ വില്പനച്ചരക്കാക്കുകയും ചെയ്യുന്ന
നവവിപണിലോകത്തെ തുറന്നുകാണിക്കുന്ന സിങ്കപ്പൂർ, ബാസ്കറ്റ് ബോൾ കോർട്ടിലെ ആവേശവും ഉദ്യേഗവും നിറയുന്ന
പശ്ചാത്തലത്തിൽ ദാമ്പത്യത്തിലെ ദുരൂഹവും മാരകവുമായ ഒളിയിടങ്ങളെപ്പറ്റി ഒരു പഴയ ബാസ്കറ്റ് ബോൾ കളിക്കാരിയുടെയും ഭർത്താവിന്റെയും ജീവിതത്തിലൂടെ പറയുന്ന 9 PM., പട്ടിണിപ്പാവങ്ങളുടെ തീരാദുരിതങ്ങളെ വെറും വാഗ്ദാനങ്ങളുടെ മോഹവലയത്തിൽപ്പെടുത്തി വിരസനിമിഷങ്ങളെ രസകരമാക്കുന്ന അധികാരരൂപങ്ങൾക്കെതിരേയുള്ള രാഷ്ട്രീയവിമർശനത്തിന്റെ കത്തിയേറാകുന്ന സുഖവിരേചനം, തകർക്കപ്പെട്ട ബാബറി മസ്ജിദിന്റെയും ശിലാപൂജയുടെയും വംശീയഹത്യയുടെയും അന്തരീക്ഷത്തിൽ വർഗീയ ഫാസിസം കൂടുതൽക്കൂടുതൽ ഇരുട്ടാക്കിക്കൊണ്ടിരിക്കുന്ന സമകാലിക ജീവിതങ്ങൾക്ക് കഥകൊണ്ടാരു പ്രതിരോധം തീർക്കുന്ന കവണ, …. തുടങ്ങി ജംഗിൾ ബുക്ക്, ടോയ്ലെറ്റേ, കുന്നുംകര തോമ മകൻ റൊണാൾഡ് (റപ്പായി) ജനനം: 29. 8. 2018 – മരണം : 29. 8. 2018
എന്നിങ്ങനെ ഏഴു കഥകൾ.സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
3 in stock
-
KOMALA £2.99
By SANTHOSH AECHIKKANAM
Add to cartഅതിസങ്കീര്‍ണ്ണവും പുറമേക്ക് ഒട്ടും ഗാഢമല്ലെന്നു തോന്നിക്കുന്നതുമായ ഇന്നത്തെ മാനുഷികാവസ്ഥയുടെ അടിയടരുകള് അന്വേഷിക്കുന്ന കഥകള്‍. പത്മരാജന് പുരസ്കാരം, ഡല്‍ഹി കഥാ അവാര്‍ഡ്, തോമസ് മുണ്ടശ്ശേരി അവാര്‍ഡ് എന്നിവ നേടിയ കഥകളടക്കം ഒമ്പതു കഥകളുടെ സമാഹാരം.
5 in stock
-
KOODOTHRAKKARAN £4.99
By SUBIN AYYAMPUZHA
Add to cartറിയലിസത്തിന്റെ വഴിതന്നെയാണ് കഥാകാരന്റേത്. ഭാഷ പലപ്പോഴും നിശിതമാണ്. അതൊരു വ്യത്യസ്തതയാണ്. ഒരു കഥാകൃത്താകാൻ വേണ്ട അനുഭവലോകം ഉള്ള ആളാണ് സുബിൻ എന്നീ കഥകൾ വ്യക്തമാക്കുന്നു.
-എസ്. ജോസഫ്
ഗ്ലോബൽ കലാലയം പുരസ്കാരം 2025
വായനശാല കഥപുരസ്ക്കാരം 2025 (പ്രത്യേക ജൂറി പുരസ്കാരം)എന്നീ പുരസ്കാരങ്ങൾ നേടിയ കൃതികൾ അടങ്ങിയ കഥാസമാഹാരം
11 in stock
-
KUTTYEDATHI
£4.25Original price was: £4.25.£3.99Current price is: £3.99.By M T VASUDEVAN NAIR
Read moreകുട്ട്യേടത്തി – എം. ടി
Out of stock
-
LIFE@25 £2.99
By ASBI MANOJ
Add to cartഒരു സ്വപ്നത്തിൽ നിന്നും ഉണർന്നപ്പോഴാണ് എഴുതണമെന്ന തോന്നൽ ഉണ്ടാവുന്നതും അതിനായി ശ്രമിക്കുന്നതും. എന്തെഴുതണം, എങ്ങനെ എഴുതണമെന്ന ആശയക്കുഴപ്പങ്ങൾ കുറച്ചുനാൾ എന്നെ പേന കൈയിലെടുക്കാൻ അനുവദിച്ചില്ല. പക്ഷെ, എഴുതണമെന്ന ശക്തമായ ആഗ്രഹത്തിന് മുമ്പിൽ അവ കീഴടങ്ങി.
അടുക്കും ചിട്ടയുമില്ലാത്ത ഓർമ്മകളും ഇരുപത്തിയഞ്ച് വയസ്സിനിടെ പിന്നിട്ട ജീവിതവും പ്രവാസത്തിലേക്കുള്ള കാൽവെയ്പ്പും പതിയെ അക്ഷരങ്ങളായി ഇറ്റുവീണു.
അവകാശവാദങ്ങളൊന്നുമില്ലാതെ ഞാൻ ഈ പുസ്തകം നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു. മുൻവിധികളില്ലാതെ വായിക്കാൻ വേണ്ടി.
6 in stock
-
LILLY POOKKALUDE ORMAKKU
£6.99Original price was: £6.99.£5.99Current price is: £5.99.By V G
Read moreപല രീതിയിലുള്ള വാത്മീകങ്ങൾ തീർത്ത്, അതിൽ ഒളിച്ചിരിക്കുന്ന ഒരിക്കലും പഠിച്ചുതീരാത്ത ‘മനുഷ്യൻ’ എന്ന ജന്തുലോകസമസ്യ, ലളിതമായ രീതിയിൽ അവതരിപ്പിക്കപ്പെടുന്നു. ഹൃദയസ്പർശിയായ ചില തേങ്ങലുകൾ, ഗദ്ഗദങ്ങൾ, നിഷ്കളങ്കമായ ചില ചോദ്യങ്ങൾ, അലഞ്ഞു നടക്കുന്ന നാടോടിയുടെ താത്വിക പരിവേഷം ചാർത്തപ്പെടാത്ത ചില ചിന്തകൾ, അവയുടെ പൂരണങ്ങൾ, ഒത്തുതീർപ്പുകൾ, അറിവിന്റെയും വെളിച്ചത്തിന്റെയും മേഖലകളിലേയ്ക്കുള്ള പ്രയാണങ്ങൾ, ലിംഗസമത്വത്തിന്റെ അനിവാര്യതകൾ, അങ്ങനെയുള്ള പതിമൂന്ന് ചെറുകഥകളുടെ ആവിഷ്ക്കാരം.
Out of stock
