20 results
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Autobiography & Biography
- Combo Offers
- Horror
- UK Writers
-
1 in stock
-
AALINGANANGALARIYATHE
£4.99Original price was: £4.99.£4.49Current price is: £4.49.By SABITHA RAJ
Add to cartമനുഷ്യരുടെ അകം തേടുന്ന കണ്ണാണ് സബിതയ്ക്ക് ഓരോ കഥയും. പാതാളത്തോളം നീണ്ടു പോകുന്ന മനുഷ്യരുടെ ഏകാന്തതയിൽ, ഖനിയിലെ കാറ്റ് പോലെ കല്ലിച്ച നിസ്സഹായതയിൽ, മാറി മറിയുന്ന സ്നേഹ നിരാസങ്ങളിൽ ഒക്കെ ഒരു അദൃശ്യ സാന്നിദ്ധ്യം പോലെ ഈ കഥകൾ തങ്ങളുടെ വേരുകൾ കണ്ടെത്തുന്നു.
ഘടികാരങ്ങൾക്ക് പിടികൊടുക്കാത്ത പ്രേമ നദികൾക്കും, പിന്നെയും പിന്നെയും ഇഴപിരിഞ്ഞു പോകുന്ന ആസക്തികളുടെ അടിപടവുകൾക്കും കുറുകെയാണ് ഈ കഥകളുടെ പോക്ക്.
മനുഷ്യരെ, അവരുടെ ഉൾതാപത്തെ, മനുഷ്യവംശം സംവഹിക്കുന്ന അങ്ങേയറ്റം ഫ്ളൂയിഡായ വൈകാരികതകളുടെ അണയാത്ത പ്രവാഹത്തെ ഒക്കെയും ശ്വാസ ദൂരത്തിൽ പിന്തുടർന്ന് പിടിക്കുന്ന ആഴക്കൈകൾ കൊണ്ടാണ് സബിത ഈ കഥകളാകെ രചിച്ചത്.
ഡോ. നൗഫൽ എൻ.
1 in stock
-
AANO
£14.99Original price was: £14.99.£13.49Current price is: £13.49.By G. R. INDUGOPAN
Add to cart1962 ഫെബ്രുവരിയിൽ വിശുദ്ധനഗരമായ വത്തിക്കാനിൽനിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങൾ കിട്ടി. ഇതിന്റെ രഹസ്യമറിയാൻ തൊണ്ണൂറുകളിൽ ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അതാ ഇറങ്ങിവരുന്നു, അഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം. 1511 ഡിസംബറിൽ, കൊച്ചിയിൽനിന്ന് ലിസ്ബൻ വഴി റോമിലെത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു ‘വെളുത്ത’ ആൽബിനോ ആനക്കുട്ടിയുടെ കഥ. നവോത്ഥാനകാലമായിരുന്നു. അപ്പോഴേക്കും മലബാർ-കൊച്ചി തീരങ്ങളിൽനിന്ന് പലരും പോർച്ചുഗലിലും റോമിലും എത്തിക്കഴിഞ്ഞിരുന്നു. മലയാളിയുടെ ദീർഘദൂരപ്രവാസം ഇവിടെ ആരംഭിക്കുന്നു. റോമിലും ലിസ്ബനിലുംനിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂർവമായ നോവൽ. ദീർഘഗവേഷണങ്ങളുടെ സഹായത്തോടെ ഉരുത്തിരിഞ്ഞ ബൃഹദ് ആഖ്യാനം. ഉദ്വേഗപൂർണമായ വായനയുടെ ഉത്സവം സമ്മാനിക്കുന്ന എഴുത്തുകാരനിൽനിന്ന് വേറിട്ട ഒരു പുസ്തകം.
3 in stock
-
AARACHAR
£15.99Original price was: £15.99.£14.49Current price is: £14.49.By K. R. MEERA
Add to cartഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്‍തലമുറ വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ ‘സൗഭാഗ്യ’മാണ് യതീന്ദ്രനാഥ് ബാനര്‍ജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാള്‍ ഗവണ്മെന്റിനോട് വിലപേശി തന്റെ ഇരുപത്തിരണ്ടുകാരിയായ മകള്‍ ചേതനയ്ക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നതുവരെ ആരാച്ചാര്‍ക്ക് മാധ്യമങ്ങളില്‍ വിലയുണ്ടെന്ന് മനസ്സിലാക്കുന്ന അയാള്‍ തന്റെയും മകളുടെയും സമയം അവര്‍ക്ക് വീതിച്ചു നല്‍കി കച്ചവടം നടത്തുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍ പറയുന്നത് ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥയാണ്. അല്ലെങ്കില്‍ ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ. ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടിയെന്ന നിലയില്‍ അവളനുഭവിക്കുന്ന പീഢനങ്ങളും പിതാമഹന്മാരില്‍ നിന്ന് പകര്‍ന്നു കിട്ടിയ മനസ്ഥൈര്യവും ഇവിടെ വിഷയമാവുന്നു. ഒപ്പം എന്തും ഏതും ബ്രേക്കിംഗ് ന്യൂസാവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനു വേണ്ടി മാധ്യമങ്ങള്‍ കളിക്കുന്ന കളികളുടെ മറുപുറവും കെ ആര്‍ മീര ആരാച്ചാരിലൂടെ കാട്ടിത്തരുന്നു.
1 in stock
-
AARANYAKHANDAM
£8.49Original price was: £8.49.£7.99Current price is: £7.99.By Dr. Prasob Enose
Add to cartവഴിതെളിക്കാൻ മുൻഗാമികളില്ലാത്ത ഗ്രാമങ്ങളിലെ മധ്യവർഗ്ഗ കുടുംബത്തിൽ നിന്നും മെഡിക്കൽ കോളേജിൽ എത്തുന്ന വിദ്യാർത്ഥികളുടെയെല്ലാം കലാലയ ജീവിതകഥകൾക്ക് ഒരേ സ്വഭാവമാണെന്നാണ് എൻ്റെ അനുഭവം. പക്ഷേ, സുഹൃത്തുക്കൾക്ക് നടുവിൽ നിന്നും സമൂഹത്തിലേക്ക് ഏകനായിറങ്ങുന്ന മെഡിക്കൽ വിദ്യാർഥിയിൽ നിന്നും പക്വതയും ഉത്തരവാദിത്തവും നിറഞ്ഞ മെഡിക്കൽ ഓഫീസറിലേക്കുള്ള വളർച്ചയുടെ കഥ ഓരോരുത്തരുടെയും വ്യത്യസ്‌തമാണ്.
14 വർഷങ്ങൾക്ക് മുൻപേ ആലപ്പുഴ മെഡിക്കൽ കോളേജിൻ്റെ മതിൽക്കെട്ടിന് പുറത്തേക്കിറങ്ങിയ നേരം ഞാനും മുന്നിലെ ശൂന്യതയിൽ പകച്ച് നിന്നിരുന്നു. അവിടെ നിന്നും ഇന്നുള്ള എന്നിലേക്കുള്ള പരിണാമത്തിൻ്റെ നാൾവഴികളെക്കുറിച്ചാണ് ഈ പുസ്‌തകം. അതോടൊപ്പം ഞാൻ ഏറെ ഇഷ്ടപ്പെട്ട് നടത്തിയ വനയാത്രകളും എന്റെ സൗഹൃദങ്ങളുമൊക്കെ കഥകൾക്കിടയിലൂടെ പുസ്‌തകത്തിൽ കടന്നുവരുന്നുണ്ട്.
1 in stock
-
AATTAKKARI
£4.99Original price was: £4.99.£4.49Current price is: £4.49.By KALESH S
Add to cartതന്നോടുതന്നെ കലഹിക്കുന്ന, എന്നാൽ തന്നോട് സത്യസന്ധത പുലർത്തുന്ന, ഭാഷയോട് അങ്ങേയറ്റം ജാഗ്രത പുലർത്തുന്ന കവിയാണ് എസ്. കലേഷ് എന്നതിന് ഈ കവിതകൾ സാക്ഷ്യം പറയും. ആ അർത്ഥത്തിൽ കവിതയുടെ സൗന്ദര്യപരതയെയും അതിന്റെ രാഷ്ട്രീയത്തെയും ശില്പഘടനയെയും, ഒരേപോലെ നിലനിർത്തുന്ന മാന്ത്രികതയാണ് ഈ സമാഹാരം. പാട്ടുകളവരുടെ പാട്ടുകൾ പാട്ടുകൾ, പായുന്നൊരാൾക്കൂട്ടം, കടൽലീല, രമണി, കോഴിക്കൃഷി, കരിനഗരം, കാതിലോല തുടങ്ങി 25 കവിതകൾ. അവതാരിക: എസ്. ഹരീഷ്, പഠനം: ഡോ. രേഖാരാജ്
2 in stock
-
AAZHIYUM AAKASHAVUM
£5.99Original price was: £5.99.£4.49Current price is: £4.49.By ANUJITH P DEV
Add to cartവിദൂരതയിലെവിടെയോ പരസ്പരം ഒന്നായി ചേരുമെന്ന ധാരണയോടെ അനന്തമായി നീളുന്ന ആഴിയും ആകാശവും, ഒരു ബിന്ദുവിലും കൂടിച്ചേരാത്ത രണ്ടിണകൾ… ചില പ്രണയങ്ങൾ അങ്ങനെയാണ്; തമ്മിലൊന്നിക്കുമെന്ന ഉറപ്പില്ലെങ്കിലും അവർ പ്രണയിച്ചുകൊണ്ടേയിരിക്കും, അനുരാഗത്തിന്റെ എണ്ണപ്പെട്ട ദിനങ്ങളിൽ ജീവിതം വസന്തത്തിനു വഴിമാറും. ആ ഇത്തിരി ജീവിതത്തിന്റെ പ്രണയപ്പാടുകളും പാകപ്പിഴകളും പ്രായശ്ചിത്തങ്ങളുമെല്ലാം ഈ നോവലിൽ നിറഞ്ഞിരിക്കുന്നു. ആകാശിന്റെയും അയാളുടെ ജീവിതത്തിലെ മൂന്ന് സ്ത്രീകളുടെയും കഥ ഇവിടെ തുടങ്ങുന്നു…
5 in stock
-
2 in stock
-
ADANGU, MALAYALEE
£6.49Original price was: £6.49.£5.99Current price is: £5.99.By UNNI R.
Add to cartമലയാളിയുടെ സാമ്പ്രദായികമായ ലൈംഗികസദാചാരത്തെയും അടക്കിവയ്ക്കപ്പെട്ട തൃഷ്ണകളെയും വെളിപ്പെടുത്തുന്ന ചെറുകഥകൾ-അവതാരിക: ജെ. ദേവിക; * സ്വയംഭാഗം * വാത്സ്യായനൻ *പ്രിയനേ, വാഴ്ത്തപ്പെട്ട പാപീ * മാവ് വെട്ടുന്നില്ല * ഒരു ഭയങ്കര കാമുകൻ * പെണ്ണും ചെറുക്കനും * സൗന്ദര്യലഹരി മഅഒ ഗോത്രത്തിലെ രതിതന്ത്രങ്ങൾ * ജലം * നീലച്ചിത്രം * ലീല
1 in stock
-
ADHRISHYA MURIVUKAL
£6.99Original price was: £6.99.£6.49Current price is: £6.49.By VISHNULAL SUDHA
Add to cartവിഷ്‌ണുലാൽ സുധയുടെ ‘അദൃശ്യമുറിവുകൾ’ മരണങ്ങളും അതിന്റെ അന്വേഷണവും അടങ്ങിയ ഒരു നോവൽ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു
4 in stock
-
AGNICHIRAKUKAL
£10.99Original price was: £10.99.£9.49Current price is: £9.49.By A. P. J. ABDUL KALAM
Add to cartമിസൈൽ ടെക്‌നോളജി വിദഗ്ദ്ധനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ എ.പി.ജെ. അബ്ദുൾ കലാമിന്റെ ആത്മകഥ. പ്രതിരോധ ശാസ്ത്രജ്ഞനെന്നനിലയിൽ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം ലഭിച്ച സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയാണ് അബ്ദുൾ കലാം. അദ്ദേഹത്തിന്റെ വ്യക്തിപരവും ഔദ്യോഗികവുമായ ഉയർച്ചയുടെയും നിസ്തുലമായ സേവനങ്ങളുടെയും കഥ പറയുന്നതോടൊപ്പം നമ്മുടെ രാജ്യത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു മിസൈൽശക്തിയുടെ തലത്തിലേക്ക് ഉയർത്തിയ അഗ്നി, പൃഥ്വി, ആകാശ്, ത്രിശൂൽ എന്നീ മിസൈലുകളുടെ രൂപകല്പന, നിർമ്മാണം, വിക്ഷേപണം എന്നീ വിവിധ ഘട്ടങ്ങളെക്കുറിച്ച് തികച്ചും ആധികാരികവും വിജ്ഞാനപ്രദവുമായി വിവരിച്ചിരിക്കുന്നു. അബ്ദുൾ കലാം ഏറെ മമത പുലർത്തിയിരുന്ന, അദ്ദേഹം പ്രാതിനിധ്യം വഹിക്കുന്ന, സാധാരണക്കാരുടെ സമൂഹത്തിന് ഉത്തേജനവും ആത്മവിശ്വാസവും പകരുംവിധം അദ്ദേഹത്തിന്റെ ഉയർത്തെഴുന്നേല്പിന്റെ ചരിത്രം ആലേഖനം ചെയ്തിരിക്കുന്നു ഈ കൃതിയിൽ. വിവർത്തകൻ: പി.വി. ആൽബി
1 in stock
-
AHAM
£5.99Original price was: £5.99.£4.99Current price is: £4.99.By RESMI PRAKASH
Add to cartരശ്‌മി പ്രകാശിന്റെ കവിതകളുടെ പ്രധാന പ്രമേയങ്ങൾ പ്രകൃതി, പ്രണയം, മനുഷ്യ ബന്ധങ്ങൾ, മരണം എന്നിവയാണ്- വലിയകവിതകളുടെയെല്ലാം ഉദ്യോഗങ്ങൾ ഇവ തന്നെ. തന്റേതായ ഒരു കാവ്യ ഭാഷയിലൂടെ, സ്വാനുഭവങ്ങളാക്കി മാറ്റിയ പരാനുഭവങ്ങളും ഹൃദയസ്പൃക്കായി ആവിഷ്കരിക്കാൻ രശ്മിക്കായിട്ടുണ്ട് …
സച്ചിദാനന്ദൻ
1 in stock
-
AITHIHYAMALA
£21.99Original price was: £21.99.£17.99Current price is: £17.99.By KOTTARATHIL SANKUNNI
Add to cartദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്‍വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്‍, കവികള്‍ ഗജശ്രേഷ്ഠന്മാര്‍ എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചം. മലയാള മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹാഗ്രന്ഥമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല. ബാലകൗമാരമനസ്സുകളില്‍ ഐതിഹ്യമാല അത്ഭുതകരമായ സ്വാധീനമാണു ചെലുത്തുന്നത്. ലോലഹൃദയങ്ങളെ വശീകരിക്കാന്‍ ശ്രീ ശങ്കുണ്ണിയുടെ തൂലികയ്ക്കുള്ള ശക്തി ഒന്നു പ്രത്യേകമാണ്. ഐതിഹ്യമാലയിലെ ഒരു കഥ വായിച്ചാല്‍ അതു തീര്‍ച്ചയായും സംഭവിച്ചതാണെന്നേ ഇളംമനസ്സുകള്‍ക്കു തോന്നൂ. അത്ര തന്മയീഭാവമാണ് അതിലെ ഓരോ കഥയ്ക്കും.
3 in stock
-
AKHILALOKA AADUCOMPANY
£4.99Original price was: £4.99.£4.49Current price is: £4.49.By MAJEED SYED
Add to cart”ഇന്ത്യയിൽ ഇവനെപ്പോലൊരു ഭാഗ്യവാൻ കാണത്തില്ല. ഇരുപത്തിനാലു മാസത്തിനിടെ മേ… മേന്ന് മൂന്നാമത്തെ ദൈവത്തെയാണ് കൂസലില്ലാതെ വിളിക്കാൻ പോണത്. ഇന്നത്തെ കാലത്ത് ആരെക്കൊണ്ട് പറ്റുമത്…” സിഹോരിയിനത്തിൽ രാജസ്ഥാനിൽ പിറന്നിട്ടും പോക്കറെന്ന പേരിൽ കേരളത്തിലാണ് ആ മുട്ടനാട് ഏറെക്കാലം ജീവിച്ചത്. അവന്റെ മൂന്നാമത്തെയും അവസാനത്തെയും മതംമാറ്റവും പേരുമാറ്റവുമായിരുന്നു അത്. വണ്ണപ്പാറക്കാരി ലില്ലിയും അവളുടെ അരുമയുള്ള ഭർത്താവായി അഭിനയിച്ച ലോറി ബേബിയുടെയും ആസൂത്രണ മികവിലാണ് ഒരു കൊല്ലക്കാലത്തോളം ആ കൊറ്റനാടിന് കർത്താവിൽ വിശ്വസിക്കാൻ കഴിഞ്ഞത്. ബേബിയുടെയും ലില്ലിയുടെയും നിവൃത്തികേടുകൊണ്ടാണ് മുട്ടനെ പിന്നീട് റാവുത്തർ കോളനിയിലെ ബൾക്കീസ് ബീവിക്ക് പോക്കറാക്കാൻ കഴിഞ്ഞത്. ഒരു വിശുദ്ധ ആടിന്റെയും കുറേ മനുഷ്യരുടെയും കഥ പറയുകയാണ് മജീദ് സെയ്ദ് ഈ നോവലിൽ.
1 in stock
-
ALCHEMIST
£7.99Original price was: £7.99.£7.49Current price is: £7.49.By PAULO COELHO
Add to cartലോകത്തെ മുഴുവൻ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്‌ലോയുടെ നോവൽ. തന്റെ ജന്മനാടായ സ്പെയിനിൽനിന്നും പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമികളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്ര.
കരുത്തുറ്റ ലാളിത്യവും ആത്മോദ്ദീപകമായ ജ്ഞാനവും നിറയുന്ന ആ യാത്രയുടെ കഥയാണ് ആൽകെമിസ്റ്റ്. തികച്ചും അജ്ഞാതമായ ആ നിധി തേടിയുള്ള യാത്രയിൽ, പ്രതിബന്ധങ്ങളെ മറികടക്കാൻ സാധിക്കുമോയെന്ന ആശങ്കയിൽ യാത്ര തുടങ്ങിയ സാന്റിയാഗോയെ കാത്തിരുന്നത് വിസ്മയങ്ങളായിരുന്നു.
ലോകസത്യങ്ങളും നന്മകളും തന്റെ ഉള്ളിൽ കുടിയിരിക്കുന്ന നിധിയെ അവനു വെളിവാക്കിക്കൊടുക്കുന്നു. നമ്മുടെ സ്വപ്നങ്ങളുടെ ശക്തിയെ തിരിച്ചറിയാനും സ്വന്തം ഹൃദയത്തിലേക്ക് കാതോർക്കാനും ഓരോ വായനക്കാരനെയും പ്രാപ്തരാക്കുന്നു സാന്റിയാഗോയുടെ ജീവിതകഥ.
എല്ലാ വായനക്കാരുടെയും ലോകത്തെ കീഴ്മേൽ മറിക്കുന്ന ഒരു കൃതി ഓരോ ദശകത്തിലും പിറക്കുന്നു – ആൽകെമിസ്റ്റ് അത്തരമൊരു കൃതിയാണ്. വിവർത്തനം: രമാ മേനോൻ ലോകമെമ്പാടും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ കൃതി. ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കുവാൻ സമ്മെ സഹായിക്കുന്ന പുസ്തകം.
2 in stock
-
ALPHA
£6.99Original price was: £6.99.£5.99Current price is: £5.99.By T. D. RAMAKRISHNAN
Add to cartആല്‍ഫ ഒരസാധാരണ നോവലാണ്. പ്രമേയത്തിലും ഉള്ളടക്കത്തിലും ആവിഷ്‌കാരഘടനയിലും അസാധാരണം. സമൂഹത്തിന്റെ പല മേഖലകളില്‍നിന്നുമുള്ള പന്ത്രണ്ട് വ്യക്തികളുമായി ഒരു ദ്വീപില്‍ വസിക്കാനെത്തിയ ഉപലേന്ദു ചാറ്റര്‍ജി എന്ന ശാസ്ത്രജ്ഞന്റെ കഥ. വേഷവും ഭാഷയും വെടിഞ്ഞ് അറിവും പരിചയവും മറന്ന് ആദിമ ജീവിതാവസ്ഥയിലേക്ക് സ്വയം പ്രവേശിച്ചുകൊണ്ട് ഇരുപത്തഞ്ചുവര്‍ഷം കഴിഞ്ഞു അവര്‍. സാമൂഹിക വികാസ പരിണാമത്തെ സ്വയം അറിഞ്ഞ് പഠിക്കാനുള്ള ഒരു ശ്രമമായിരുന്നു ആ ജീവിതം.
2 in stock
-
AMINA TO AND FROM DELHI
£5.99Original price was: £5.99.£5.49Current price is: £5.49.By ABREEDHA BANU
Add to cartനാട്ടിൽ നിന്നും ഡൽഹി യൂണിവേഴ്‌സിറ്റിയിലേക്ക് പഠിക്കാൻ പോവുന്ന ആമിന എന്ന പെൺകുട്ടി തീവണ്ടി കയറിയത് മുതൽ അവൾ നേരിടുന്ന ജീവിതം ജാമിയ മില്ലിയ ഇസ്ലാമിയയിലേക്കുള്ള മാറ്റം അവിടത്തെ പഠനകാലം, സൗഹ്യദങ്ങൾ, പ്രണയം… അതിനിടെ തന്നിലേക്ക് വന്നു ചേരുന്ന ജീവിതാനുഭവങ്ങൾ അതിലെ സന്തോഷങ്ങളും ദുഃഖങ്ങളും നിരാശകളും അപ്രതീക്ഷിതമായ വഴിത്തിരിവുകളും പുതുകാല യുവതയുടെ ജീവിത വീക്ഷണങ്ങൾ…. അവരുടെ ക്രിയാത്മകമായ ഇടപെടലുകൾ… ’ആമിന ടു ആൻഡ് ഫ്രം ഡൽഹി’ പുതുമയാർന്ന വായന നൽകുന്നു.
2 in stock
-
ANAS AHAMMADINTE KUMBASARAM
£6.99Original price was: £6.99.£6.49Current price is: £6.49.By MUHAMMAD ABBAS
Add to cartഒരു ദിവസം, എഴുത്തുകാരന്‍ എന്ന നിലയില്‍ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാമെന്നറിയിച്ച് സമീറ എന്ന വായനക്കാരി അവര്‍ക്ക് ലഭിച്ച മുപ്പതു കത്തുകളുടെ ഒരു കെട്ട് മുഹമ്മദ് അബ്ബാസിന് അയയ്ക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ രഹസ്യകാമുകന്‍ അനസ് അഹമ്മദ് എഴുതിയ കത്തുകളായിരുന്നു അത്. അയാള്‍ക്ക് ലോകത്ത് മറ്റാരോടും പറയാന്‍ ധൈര്യമില്ലാത്ത രഹസ്യങ്ങള്‍ കത്തിലൂടെ അവളോട് കുമ്പസരിക്കേണ്ടതുണ്ടായിരുന്നു. ആ രഹസ്യങ്ങള്‍, വായനക്കാര്‍ക്ക് വിരസതയുണ്ടാക്കുന്നതെല്ലാം ഒഴിവാക്കി മുഹമ്മദ് അബ്ബാസ് നോവലായി അവതരിപ്പിക്കുന്നു.
1 in stock
-
ANGEL MARYILEKKU NOORU DIVASAM
£12.99Original price was: £12.99.£11.49Current price is: £11.49.By M. MUKUNDAN
Add to cartകേട്ടിട്ടുണ്ടോ പ്രണയിനിയെ തിന്നുമൊരു പ്രണയം. അയാൾക്ക് അവളോട് അത്രമാത്രം സ്നേഹമുണ്ടായിരുന്നു. ഇപ്പോൾ പ്രണയമാണ് അയാൾക്ക് വെളിച്ചം നൽകുന്നത്. അയാൾക്ക് ഭ്രാന്ത് തോന്നിയ പെണ്ണിന്റെ പേര് എയ്ഞ്ചൽ മേരി സ്വിഫ്റ്റ്. അവളെ സ്വന്തമാക്കാൻ അയാൾ കടന്നുപോയ സങ്കടങ്ങളുടെയും ഭയത്തിന്റെയും ഭ്രാന്തിന്റെയും എല്ലാത്തരം കഷ്ടപ്പാടുകളുടെയും നൂറുദിവസമാണ് ഈ നോവൽ. മലയാളത്തിലെ ക്ലാസിക്ക് നോവലിസ്റ്റ് എം മുകുന്ദൻ എഴുതിയ ഒരു നോൺവെജ് പ്രണയകഥ.
2 in stock
-
APPAN
£7.99Original price was: £7.99.£6.99Current price is: £6.99.By S. HAREESH
Add to cartസമകാലിക ജീവിതാവസ്ഥകളെ ഹൃദയത്തിൽ തൊടുന്ന ആഖ്യാന വൈഭവത്തോടെ ആവിഷ്‌കരിക്കുന്ന കഥകൾ. 2016-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദം എന്ന പുസ്തകത്തിനുശേഷം ഇറങ്ങുന്ന കഥാസമാഹാരം. മൗലികവും നവീനവുമായ ഭാവുകത്വം പുലർത്തുന്ന ആറ് കഥകൾ. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവന്ന അവസരത്തിൽത്തന്നെ ഏറെ ചർച്ചചെയ്യപ്പെട്ടവയാണ് ഈ കഥകളെല്ലാം.
5 in stock
Recommended Products
By P. P. PRAKASHAN
Add to cartBy PRADEEPAN PAMPIRIKUNNU
Add to cartBy SHAMSUDHEEN KUTTOTH
Add to cartBy BABU ABRAHAM
Add to cartBy NASEEF KALAYATH
Add to cartBy M. MUKUNDAN
Add to cartBy POTTEKKAT S K
Add to cartBy E. SANTHOSH KUMAR
Add to cart