20 results
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Autobiography & Biography
- Combo Offers
- Horror
- UK Writers
-
ASURAVITHU
£10.99Original price was: £10.99.£9.49Current price is: £9.49.By M T VASUDEVAN NAIR
Add to cartജീവിതസന്ദര്ഭങ്ങളുടെ അയുക്തികതയില് നിന്ന് ഊറിവരുന്ന സംഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.
4 in stock
-
ATHMAHATHYAKKUM BHRANTHINUMIDAYIL
£7.99Original price was: £7.99.£6.99Current price is: £6.99.By MUHAMMAD ABBAS
Add to cartജീവിതവഴിയിൽ പുസ്തകങ്ങളോടൊപ്പം യാത്രചെയ്ത മുഹമ്മദ് അബ്ബാസ് എന്ന പെയിന്റ് പണിക്കാരന്റെ പൊള്ളുന്ന അനുഭവകഥകൾ. സൈക്യാട്രിക് വാർഡിലും ആത്മഹത്യാ മുനമ്പിലും ജോലിക്കിടയിലെ ഉച്ചവിശ്രമത്തിന്റെ വേളയിലും യാത്രകളിലും പൊള്ളുന്ന ജീവിതപ്പാതയിലും അതിന്റെ നൂറായിരം സങ്കീർണ്ണതകളിലും കൂട്ടുവന്ന പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകളെ അബ്ബാസ് ജീവിതംകൊണ്ട് വായിക്കുന്നു.
1 in stock
-
ATTUPOKATHA ORMAKAL
£13.99Original price was: £13.99.£12.99Current price is: £12.99.By PROF T. J. JOSEPH
Add to cartഅക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളുടെ പുസ്തകമാണിത്. അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാള്‍ ആ അനുഭവങ്ങളെ മുന്‍നിര്‍ത്തി തന്റെ ജീവിതം എഴുതുകയാണ്
1 in stock
-
AUGUSTIL KANAM
£8.49Original price was: £8.49.£7.49Current price is: £7.49.By GABRIEL GARCIA MARQUEZ
Add to cartഎല്ലാ വർഷവും ആഗസ്തിൽ അമ്മയുടെ കല്ലറയിൽ പൂവുകൾ അർപ്പിക്കാനായി ഒരു കരീബിയൻ ദ്വീപിലെത്തുന്ന അന്ന മഗ്ദലേന ബാഹിന്റെ വിശുദ്ധവും അവിശുദ്ധവുമായ ജീവിതമുഹൂർത്തങ്ങൾ. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അന്ന, ദ്വീപിലേക്കുള്ള ഓരോ സന്ദർശനങ്ങളിലും ഓരോ കാമുകനെ സ്വീകരിച്ച് തന്റെ സ്നേഹത്തെയും പ്രേമത്തെയും കാമത്തെയും അഴിച്ചുവിടുന്നു, ശരീരത്തിന്റെയും മനസ്സിന്റെയും സ്വച്ഛവിഹായസ്സിലേക്ക് വിശ്രുത സംഗീതജ്ഞൻ യോഹാൻ സെബാസ്റ്റ്യാൻ ബാഹിന്റെ രണ്ടാം ഭാര്യയായ ഗായികയുടെ പേരുള്ള, വായനക്കാരികൂടിയായ നായികയുടെ ജീവിതകാമനയും സംഗീതവും സാഹിത്യവും നോവലിൽ കൂടിക്കലരുന്നു. മാർകേസ് മാന്ത്രികത ഓരോ വാക്കിലും വാക്യത്തിലും തുളുമ്പുന്ന നോവൽ.1 in stock
-
AVAL SOORYAKAANTHI
£4.99Original price was: £4.99.£4.49Current price is: £4.49.By ATHIRA PUSHPAJAN
Add to cartവർണ്ണങ്ങൾ വാരിവിതറിയ ഒരു സ്വപ്നം പോലെ ചില മോഹസങ്കൽപ്പങ്ങളിൽ കോർത്ത ചിത്രങ്ങളാണ് ഈ പ്രണയകഥ. മഷി പുരണ്ട കത്തുകളിലെ പ്രണയാക്ഷരങ്ങളെ സ്വന്തമാക്കിയിരുന്ന രണ്ട് ഹൃദയങ്ങൾ. ആ കത്തുകളിൽ അവർ ഒളിപ്പിച്ച പ്രണയത്തിന്റെ രഹസ്യങ്ങൾ ഈ നോവൽ തുറന്നു കാണിക്കുമ്പോൾ അവനിലൂടെ നിങ്ങൾ അറിയുവാൻ പോകുന്നത് അവളെയാണ്. ആ അക്ഷരങ്ങളിലെ മഷിപ്പാടുകളിൽ കണ്ണീരും പുഞ്ചിരിയും ഒരുപോലെ പടർന്നിരുന്നു.
കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ് ‘അവൾ സൂര്യകാന്തി’ എന്ന ഈ നോവൽ.
വർഷങ്ങൾക്കിപ്പുറം ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു. കാലം മായ്ക്കാത്ത ആ പ്രണയത്തിന് ഇന്നും അതേ സൗന്ദര്യമുണ്ടോ?
1 in stock
-
AVIRAMAM
£4.99Original price was: £4.99.£4.49Current price is: £4.49.By VISHNU ANCHAL
Add to cartഭൂതകാലത്തിന്റെ മുള്ളുകളില്‍ തട്ടി ചോര പൊടിഞ്ഞ് ആ മുറിവ് വൃണമായി മാറിയവരെ… നമ്മള് തുല്യര്‍.നിന്റെ ഭൂതകാലത്തെ ഞാന്‍ ഒറ്റുകൊടുക്കും നിന്റെ വര്‍ത്തമാനത്തെ ഞാന്‍ നിശ്ചലമാക്കും. നിന്റെ ഭാവിയില്‍ ഞാന്‍ പേമാരിയാകും. നീയും കേവല മനുഷ്യജന്മം, ഇതാണ് ഈ ലോകത്തിന്റെ നീതി ശാസ്ത്രം.
4 in stock
-
AYALKKAAR
£9.99Original price was: £9.99.£8.49Current price is: £8.49.By P KESAVADEV
Add to cartമംഗലശ്ശേരിത്തറവാടുകളും പച്ചാഴിത്തറവാടുകളും മുടിയുകയും പത്മനാഭപിള്ളയുടെ മക്കൾക്ക് തെണ്ടിത്തിരിയേണ്ടിവരികയും ചെയ്തു. ഒരു കുടിലുകെട്ടാൻ സ്ഥലം യാചിച്ചെത്തിയ കുഞ്ഞുവറീതിന്റെ മക്കൾ പിന്നീട് പണക്കാരായി മാറി. ജാതീയമായ അവശതകൾക്കെതിരേ സമരം നയിച്ച്, കുഞ്ഞന്റെ മക്കൾ പല സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നേടിയെടുത്തു. ശത്രുക്കളും മിത്രങ്ങളും ആയി പല അവസരങ്ങളിലും അവർ പെരുമാറിയിട്ടുണ്ടെങ്കിലും മൂന്നു കൂട്ടരും തൊട്ട് അയൽക്കാർ തന്നെയായിരുന്നു.
പത്മനാഭപിള്ളയുടെയും കുഞ്ഞന്റെയും കുഞ്ഞുവറീതിന്റെയും കുടുംബങ്ങളിലൂടെ കേരളത്തിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ഒരു കാലഘട്ടത്തിലുണ്ടായ പരിവർത്തനങ്ങളുടെ ചിത്രം കരുത്തോടെ ആവിഷ്കരിക്കുകയാണ് അയൽക്കാരിലൂടെ കേശവദേവ്.
1 in stock
-
BASTET
£7.99Original price was: £7.99.£6.99Current price is: £6.99.By NAZEEM MUHAMMED
Add to cartതികച്ചും പുതുമയുള്ള കഥാ പരിസരവുമായാണ് നസിം മുഹമ്മദിൻ്റെ നോവൽ ത്രയം (trilogy) ബാസ്തേത് ദി കാറ്റ് ഗോഡസ് (Bastet -The Cat Goddess) വായനക്കാരിലേക്കെത്തുന്നത്. പുരാതന ഈജിപ്തിലെ ഗോത്രവർഗ്ഗക്കാർ ആരാധിച്ചിരുന്ന പൂച്ച ദൈവം ആയിരുന്ന, ഒരേപോലെ സ്നേഹത്തിന്റെയും പ്രതികാരത്തിൻ്റെയും മുഖമുള്ള ബാതേത്.
തന്റെ വിധിയെ മറികടക്കാൻ അഥീനയെയും കുഞ്ഞിനേയും മമ്മികളുടെ നാട്ടിൽ (ഈജിപ്തിൽ) നിന്നും കേരളത്തിലേക്ക് പറഞ്ഞയക്കുന്ന സാം എന്ന ചെറുപ്പക്കാരൻ. അതുപിന്നീട് ഒരു ഗ്രാമത്തിൻ്റെ തന്നെ സർവ്വ നാശത്തിലേക്ക് നീങ്ങുന്നതും അതൊഴിവാക്കാൻ വിധിയുടെ അത്ഭുതകരമായ കുട്ടിയിണക്കലിൽ ബാസ്തേതുമായി എന്നേ ഇഴചേർക്കപ്പെട്ട മനു എന്ന പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന ഇടപെടലുകളുടെയും സംഭ്രമജനകമായ കഥയാണ് ആദ്യ ഭാഗമായ ബസ്തേത് ദി ബിഗിനിങ്ങിൽ പറയുന്നത്.
മലയാള നോവലിൻ്റെ ചരിത്രവഴിയിലേക്ക് ഒരു നോവലിസ്റ്റ് നിഗൂഢമായൊരു കഥയുമായി വരവറിയിക്കുന്നു.
2 in stock
-
BHAGAVANTE MARANAM
£5.99Original price was: £5.99.£4.99Current price is: £4.99.By K. R. MEERA
Add to cartഅന്ന്, അവൻ ചാഞ്ചല്യം നിയന്ത്രിച്ച്, പ്രൊഫസറുടെ പാലുപോലെ വെളുത്ത പുരികങ്ങൾക്കിടയിൽ തോക്കിന്റെ വായ് അമർത്തി. കാഞ്ചിയിൽ വിരൽ തൊടുവിച്ചു. പക്ഷേ കണ്ടതായിപ്പോലും ഭാവിക്കാതെ പ്രൊഫസർ ചിരിച്ചു.
‘മകനേ, രക്തംമാത്രം കുടിക്കുന്ന പശുക്കളാണു മതങ്ങളെല്ലാം’- അദ്ദേഹം പറഞ്ഞു. ‘ജാതിയിൽ താഴ്ന്നവരുടെയും പണമില്ലാത്തവരുടെയും അധികാരമില്ലാത്തവരുടെയും രക്തമേ കുടിക്കാറുള്ളൂ. നീ ഒരു ദലിതയെ വിവാഹം കഴിച്ചാൽ നിന്റെ മതം അവളുടെ രക്തം കുടിക്കും.അതല്ല, ബ്രാഹ്മണിയെ കഴിച്ചാൽ അതു നിന്റെ രക്തം കുടിക്കും. ഇന്നലെ ബസവണ്ണ, ഇന്നു ഞാൻ. ഇന്നു ഞാൻ, നാളെ നീ, കൂടലസംഗമദേവാ!’
സമകാലികാവസ്ഥകളെ പിടിച്ചുലയ്ക്കുന്ന കഥകള്‍.
5 in stock
-
BIRIYANI
£4.99Original price was: £4.99.£3.99Current price is: £3.99.By SANTHOSH AECHIKKANAM
Add to cartകേരളീയജീവിതത്തെ വരിഞ്ഞുമുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പര്‍ശിനികളെയും സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന ജീവസ്സുറ്റ കഥകള്‍. ബിരിയാണി, നായിക്കാപ്പ്, മനുഷ്യാലയങ്ങള്‍, U, V, X, Y, Z, മരപ്രഭു, ലിഫ്റ്റ്, ആട്ടം എന്നിങ്ങനെ ശ്രദ്ധേയമായ ഏഴു കഥകള്‍.
2 in stock
-
BUDHINI
£11.99Original price was: £11.99.£11.49Current price is: £11.49.By SARAH JOSEPH
Add to cartആരുടെയൊക്കൊയോ വികസനത്തിനായി സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള്‍ മുഴുവനും തകര്‍ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്കരിക്കുകയാണ് ബുധിനിയിലൂടെ സാറാ ജോസഫ്. ദാമോദര്‍വാലി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ജവഹര്‍ലാല്‍ നെഹ്റുവിനെ അണിയിച്ച ഒരു ഹാരം ബുധിനിയുടെ ജീവിതത്തെത്തന്നെ തകര്‍ത്തെറിയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സാന്താള്‍ ഗോത്രത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിന്റെയും ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെയും പരിസ്ഥിതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെയും അവസ്ഥകള്‍ ചിത്രീകരിക്കുന്നത്.
1 in stock
-
CHANDANAMARANGAL
£4.99Original price was: £4.99.£3.49Current price is: £3.49.By MADHAVIKKUTTY
Add to cart”ഞാന്‍ ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകളടച്ചു. എത്രനേരം ഞാന്‍ ജീവച്ഛവമെന്നപോല്‍ അവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നു എന്ന് എനിക്കുതന്നെ ഓര്‍മ്മയില്ല. യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനുശേഷം ഞാനവളുടെ പ്രേമഭാജനമായി മാറി.” മലയാളി ഇതുവരെയനുഭവിക്കാത്ത സ്ത്രൈണാനുഭവത്തിന്റെ അപൂര്‍വ്വമായ രേഖപ്പെടുത്തല്‍
10 in stock
-
CHARUHASANI
£13.49Original price was: £13.49.£12.99Current price is: £12.99.By JWALAMUKHI
Add to cartആത്മാവിനെ മുറുകെ പുണർന്ന പ്രണയത്തിനാൽ പ്രബുദ്ധയായ ഒരു സ്ത്രീയോടൊപ്പമുള്ള യാത്ര. വായിക്കുന്ന ഓരോരുത്തരുടേയും മനസ്സിനെ ആ പാതയിലേക്ക് നയിക്കാൻ പോന്ന അനുഭവങ്ങളുടെ നേർക്കാഴ്ച. ഇന്നത്തെ ലോകത്ത് ഒറ്റമരമായി നിലകൊള്ളേണ്ടി വരുന്ന ഏതൊരാൾക്കും കരുത്താവുന്ന വയനാനുഭവമാണ് ചാരുഹാസിനി നൽകുന്നത്.
2 in stock
-
CHILLU
£5.99Original price was: £5.99.£5.49Current price is: £5.49.By BOBBY JOSE KATTIKADU
Add to cartനിർമ്മലസൗഹൃദത്തിന്റെ മധുരമുള്ള ഓർമ്മകൾ പേറുന്ന ചിന്തകളുടെ സമാഹാരം. നമ്മുടെ ചുറ്റുമുള്ള ലോകത്തെ സമഭാവനയോടെ നോക്കിക്കാണുവാൻ പ്രേരിപ്പിക്കുന്ന നന്മ നിറഞ്ഞ ചിന്തകളുടെയും പ്രാർത്ഥനകളുടെയും ചെപ്പാണ് ഈ പുസ്തകം. അസാധാരണമായ കരുത്തോടെ ജീവിതത്തെ തെളിമയായി കാണുന്നതിനും ജീവിതത്തിന്റെ ചാരുത നിലനിർത്തുന്നതിനും ഈ കുറിപ്പുകൾ സഹായകമാകും.
4 in stock
-
CHIRICHUM CHIRIPPICHUM
£7.49Original price was: £7.49.£6.99Current price is: £6.99.By MANIYANPILLA RAJU
Add to cartഎഴുതുമ്പോൾ എല്ലാ സത്യങ്ങളും തുറന്നുപറയാൻ സാധിക്കുകയില്ല. പക്ഷേ. സത്യത്തിൽനിന്നു വ്യതിചലിക്കാതെയും മറ്റാരെയും വേദനിപ്പിക്കാതെയും മനോഹരമായി മണിയൻപിള്ള രാജു തന്റെ അനുഭവങ്ങൾ ഈ പുസ്തകത്തിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. തയ്യാറാക്കിയത്: എം.എസ്. ദിലീപ്
1 in stock
-
DAIVAM ENNA DURANTHANAYAKAN
£7.49Original price was: £7.49.£6.49Current price is: £6.49.By P. P. PRAKASHAN
Add to cartഗ്രാമത്തിലെ പുഴപോലെ അടിതെളിഞ്ഞ ആഖ്യാനഭാഷയില്‍, ഉത്തരകേരളത്തിന്റെ ദൃശ്യവും ശ്രാവ്യവും ഊടും പാവുമാകുന്നു. കാവുകളിലെ ഇരുട്ടും പന്തങ്ങളുടെ തീവെട്ടവും മേലേരിയുടെ കൊടുംതിളക്കവും പുകയുടെ നീലിമയും ചെമ്പകപ്പൂവിന്റെ കനകകാന്തിയും കുന്നിന് ചെരിവുകളിലെ കാട്ടുപച്ചയും കാട്ടുചെക്കിപ്പൂക്കളുടെ ചോരപ്പും തെയ്യത്തിന്റെ മെയ്യാടയും മെയ്ക്കോപ്പും കുരുത്തോലകളും കിരീടശോഭയും എല്ലാം ചേര്‍ന്ന ദൃശ്യഭാഷ. നാട്ടുമൊഴിയും ചെണ്ടമേളവും കതിനകളും പടക്കവും വരവിളിയും പൊലിച്ചുപാട്ടും ഉറച്ചില്‍ത്തോറ്റവും വാചാലും എല്ലാം കലര്‍ന്ന ശബ്ദഭാഷ. അധിനിവേശങ്ങള്‍ക്കും പടയോട്ടങ്ങള്‍ക്കും സാമ്രാജ്യങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും സാമൂഹ്യമാറ്റങ്ങള്‍ക്കും ആധുനികതയ്ക്കും ചരിത്രഗതിക്കും ഒക്കെ അടിത്തട്ടില്‍ ആദിബോധങ്ങളുടെയും വിശ്വാസങ്ങളുടെയും അതീതാനുഭവങ്ങളുടെയും പ്രാക്തനത നിലനിര്‍ത്തുന്ന ഭാരതീയജീവിതത്തിന്റെ ഒരു തുള്ളി ഈ കൃതിയിലുണ്ട്. അതിനൊക്കെയപ്പുറം, ദുര്‍ജ്ഞേയമായ മനുഷ്യഭാഗധേയത്തിന്റെ ദുരന്തകാന്തിയും. – ബാലചന്ദ്രന് ചുള്ളിക്കാട്
2 in stock
-
DEAR NEERAJ
£6.99Original price was: £6.99.£6.49Current price is: £6.49.By JAILAXMI SREENIVASAN
Add to cartഏറെ പ്രിയപ്പെട്ട പലതും കൈവിട്ടു പോകുമ്പോഴും പ്രതീക്ഷാനിര്‍ഭരമായ ഒരു നാളിനെ സ്വപ്നം കാണുന്ന കുറച്ചു മനുഷ്യരും അവര്‍ക്കിടയിലെ പ്രണയവും സൗഹൃദവും വിട്ടുകൊടുക്കലുകളുമൊക്കെ ചേര്‍ന്ന കഥയാണ് Dear നീരജ്. പ്രണയമറിഞ്ഞവരും നഷ്ടപ്പെടലിന്റെ കയ്പ്പുനീര് രുചിച്ചവരും പ്രണയം തുറന്നുപറയാതെ മനസ്സില്‍ സൂക്ഷിക്കുന്നവരുമൊക്കെ ഒരുവട്ടമെങ്കിലും വായിച്ചിരിക്കേണ്ട നോവല്‍. നീരജ്, അനുപമ, മധുമിത- ഈ മൂന്ന് കേന്ദ്രബിന്ദുക്കളിലൂടെയാണ് നോവലിന്റെ രേഖകള്‍ സഞ്ചരിക്കുന്നത്. സ്വന്തമാക്കുവാനായി പ്രണയിച്ചവളും സ്വന്തമാണെന്ന് കരുതിയവളും പ്രണയത്തിന്റെ മാസ്മരികതയില്‍ ജീവിക്കുന്നവരാണ്. അവരുടെ ജീവിതങ്ങളിലൂടെയും പ്രണയനിമിഷങ്ങളിലൂടെയുമുള്ള യാത്രയാണ് കഥാഭൂമിക. നോവല്‍ അവസാനിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രണയം ആരുടേതാണ് എന്ന ചോദ്യം വായനക്കാരുടെ ഹൃദയത്തെ അലട്ടിക്കൊണ്ടിരിക്കും.
5 in stock
-
DEJA VU
£8.99Original price was: £8.99.£8.49Current price is: £8.49.By MAYA KIRAN
Add to cartസാഹിത്യലോകത്തെ ചതിക്കുഴികളും സാമ്പത്തിക- സാങ്കേതിക മേഖലകളിലെ തട്ടിപ്പുകളും നിർമ്മിതബുദ്ധിയുടെ നന്മതിന്മകളും എല്ലാം കടന്നുവരുന്ന, ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലർത്തുന്ന നോവൽ. മലയാളത്തിലെ മറ്റൊരു മെറ്റാഫിക്ഷൻ പരീക്ഷണം.
2 in stock
-
DELHI GAADHAKAL
£14.99Original price was: £14.99.£14.49Current price is: £14.49.By M. MUKUNDAN
Add to cart1 in stock
-
DHARMAPURANAM
£8.99Original price was: £8.99.£8.49Current price is: £8.49.By O V VIJAYAN
Add to cartധർമ്മ പുരാണം അടിയന്തരാവസ്ഥയുടെ കഥയാണെന് ചിലരെങ്കിലും വിശ്വസിക്കുന്നു .എന്നാൽ ബിഭത്സമായ് കാമരൂപങ്ങൾ കൊണ്ട് നിറഞ്ഞ ഈ മഹാപുരാണത്തെ കാലത്തിന്റെയും ചരിത്രത്തിന്റെയും ചെറിയ അതിരുകൾക്കിടയിൽ തളച്ചിടാൻ സാധിക്കില്ല .അത് നമ്മുടെയും ലോകത്തിന്റെയും ചരിത്രത്തിനു മേൽ വീണികിടക്കുന ദുരന്ത വിധിയാണ് .
1 in stock
Recommended Products
By P. P. PRAKASHAN
Add to cartBy PRADEEPAN PAMPIRIKUNNU
Add to cartBy SHAMSUDHEEN KUTTOTH
Add to cartBy M. MUKUNDAN
Add to cartBy POTTEKKAT S K
Add to cart