• -17%Limited
    AHAM
    AHAM Original price was: £5.99.Current price is: £4.99.

    By RESMI PRAKASH

    രശ്‌മി പ്രകാശിന്റെ കവിതകളുടെ പ്രധാന പ്രമേയങ്ങൾ പ്രകൃതി, പ്രണയം, മനുഷ്യ ബന്ധങ്ങൾ, മരണം എന്നിവയാണ്- വലിയകവിതകളുടെയെല്ലാം ഉദ്യോഗങ്ങൾ ഇവ തന്നെ. തന്റേതായ ഒരു കാവ്യ ഭാഷയിലൂടെ, സ്വാനുഭവങ്ങളാക്കി മാറ്റിയ പരാനുഭവങ്ങളും ഹൃദയസ്പൃക്കായി ആവിഷ്കരിക്കാൻ രശ്മിക്കായിട്ടുണ്ട് …

    സച്ചിദാനന്ദൻ

    Add to cart

    1 in stock

  • -18%Limited
    AITHIHYAMALA
    AITHIHYAMALA Original price was: £21.99.Current price is: £17.99.

    By KOTTARATHIL SANKUNNI

    ദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്‍വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്‍, കവികള്‍ ഗജശ്രേഷ്ഠന്മാര്‍ എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചം. മലയാള മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹാഗ്രന്ഥമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല. ബാലകൗമാരമനസ്സുകളില്‍ ഐതിഹ്യമാല അത്ഭുതകരമായ സ്വാധീനമാണു ചെലുത്തുന്നത്. ലോലഹൃദയങ്ങളെ വശീകരിക്കാന്‍ ശ്രീ ശങ്കുണ്ണിയുടെ തൂലികയ്ക്കുള്ള ശക്തി ഒന്നു പ്രത്യേകമാണ്. ഐതിഹ്യമാലയിലെ ഒരു കഥ വായിച്ചാല്‍ അതു തീര്‍ച്ചയായും സംഭവിച്ചതാണെന്നേ ഇളംമനസ്സുകള്‍ക്കു തോന്നൂ. അത്ര തന്മയീഭാവമാണ് അതിലെ ഓരോ കഥയ്ക്കും.

    Add to cart

    1 in stock

  • AKKAPPORINTE IRUPATHU NASRANI VARSHANGAL £6.49

    By BENYAMIN

    പന്തളത്തു രാജാവ്, മാന്തളിർ കറിയാച്ചന് തീറാധാരം കൊടുത്ത സ്ഥലത്ത് സ്ഥാപിച്ചതാണ് മാന്തളിർ സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളി. ഇക്കാലമത്രയും പാത്രിയർക്കീസുകാര് നോക്കിയിട്ട് അവിടെക്കേറിക്കളിക്കാൻ പറ്റിയിട്ടില്ല. എന്നാലിപ്പോൾ മാന്തളിർദേശത്തെ അക്കപ്പോരു മുറുകുകയാണ്.

    Add to cart

    4 in stock

  • ALAMNOOR £3.99

    By RAFEEQ BADHARIA

    ഒരു നോവലും അതിന്റെ കഥാസാരമല്ല. ആഖ്യാനമാണ് നോവലിന്റെ ശരീരം. ഒരു യാത്രയിലെന്നപോലെ ഗദ്യത്തിന്റെ തീവണ്ടിപ്പാളത്തിലൂടെ ശ്രുതി മുറിയാതെ, താളം പിഴയ്ക്കാതെ വായനക്കാരായ യാത്രികരെ കൊണ്ടുപോകാന്‍ കഴിയുന്നുണ്ട് ഇതിന്റെ രചയിതാവിന്.

    ഖവാലികളുടേയും തുമ്രികളുടേയും സൂഫിഗീതത്തിന്റേയും പശ്ചാത്തലസംഗീതം നിറഞ്ഞ, ഉത്തരേന്ത്യന്‍ വാസ്തുശില്പങ്ങളുടെ നിരതിശായിത്വം ഏതുരംഗത്തിനും പിന്‍കാഴ്ചയായി പുലരുന്ന, വ്യത്യസ്തമായ ഒരു കഥയാണ് റഫീക്ക് ആഖ്യാനം ചെയ്യുന്നത്.

    ഓര്‍മകളും സ്വപ്‌നവും ഊടും പാവുമായി നെയ്ത ഒരു ചിത്രകംബളം എന്ന് ഈ നോവലിനെ വിശേഷിപ്പിക്കാം. – സുഭാഷ് ചന്ദ്രന്‍

    Add to cart

    3 in stock

  • ALCHEMIST £7.99

    By PAULO COELHO

    ലോകത്തെ മുഴുവൻ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്‌ലോയുടെ നോവൽ. തന്റെ ജന്മനാടായ സ്പെയിനിൽനിന്നും പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമികളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്ര.

    കരുത്തുറ്റ ലാളിത്യവും ആത്മോദ്ദീപകമായ ജ്ഞാനവും നിറയുന്ന ആ യാത്രയുടെ കഥയാണ് ആൽകെമിസ്റ്റ്. തികച്ചും അജ്ഞാതമായ ആ നിധി തേടിയുള്ള യാത്രയിൽ, പ്രതിബന്ധങ്ങളെ മറികടക്കാൻ സാധിക്കുമോയെന്ന ആശങ്കയിൽ യാത്ര തുടങ്ങിയ സാന്റിയാഗോയെ കാത്തിരുന്നത് വിസ്മയങ്ങളായിരുന്നു.

    ലോകസത്യങ്ങളും നന്മകളും തന്റെ ഉള്ളിൽ കുടിയിരിക്കുന്ന നിധിയെ അവനു വെളിവാക്കിക്കൊടുക്കുന്നു. നമ്മുടെ സ്വപ്നങ്ങളുടെ ശക്തിയെ തിരിച്ചറിയാനും സ്വന്തം ഹൃദയത്തിലേക്ക് കാതോർക്കാനും ഓരോ വായനക്കാരനെയും പ്രാപ്തരാക്കുന്നു സാന്റിയാഗോയുടെ ജീവിതകഥ.

    എല്ലാ വായനക്കാരുടെയും ലോകത്തെ കീഴ്മേൽ മറിക്കുന്ന ഒരു കൃതി ഓരോ ദശകത്തിലും പിറക്കുന്നു – ആൽകെമിസ്റ്റ് അത്തരമൊരു കൃതിയാണ്. വിവർത്തനം: രമാ മേനോൻ ലോകമെമ്പാടും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ കൃതി. ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കുവാൻ സമ്മെ സഹായിക്കുന്ന പുസ്തകം.

    Add to cart

    6 in stock

  • -14%Limited
    ALPHA
    ALPHA Original price was: £6.99.Current price is: £5.99.

    By T. D. RAMAKRISHNAN

    ആല്‍ഫ ഒരസാധാരണ നോവലാണ്. പ്രമേയത്തിലും ഉള്ളടക്കത്തിലും ആവിഷ്‌കാരഘടനയിലും അസാധാരണം. സമൂഹത്തിന്റെ പല മേഖലകളില്‍നിന്നുമുള്ള പന്ത്രണ്ട് വ്യക്തികളുമായി ഒരു ദ്വീപില്‍ വസിക്കാനെത്തിയ ഉപലേന്ദു ചാറ്റര്‍ജി എന്ന ശാസ്ത്രജ്ഞന്റെ കഥ. വേഷവും ഭാഷയും വെടിഞ്ഞ് അറിവും പരിചയവും മറന്ന് ആദിമ ജീവിതാവസ്ഥയിലേക്ക് സ്വയം പ്രവേശിച്ചുകൊണ്ട് ഇരുപത്തഞ്ചുവര്‍ഷം കഴിഞ്ഞു അവര്‍. സാമൂഹിക വികാസ പരിണാമത്തെ സ്വയം അറിഞ്ഞ് പഠിക്കാനുള്ള ഒരു ശ്രമമായിരുന്നു ആ ജീവിതം.

    Add to cart

    10 in stock

  • -8%Limited
    AMBILYMOL THIRODHANAM
    AMBILYMOL THIRODHANAM Original price was: £5.99.Current price is: £5.49.

    By G. R. INDUGOPAN

    “ഒരേ സമയം പ്രതിയും അന്വേഷകനുമാകേണ്ടി വന്ന പ്രഭയെന്ന പ്രഭാകരന്റെ കഥയാണിത്. 2003 കാലഘട്ടത്തിൽ വയനാട്ടിലെ ഒരു ഒറ്റപ്പെട്ട വീടിനു മുൻപിൽ വെച്ച് മൂന്നു വയസ്സുകാരികളായ ഇരട്ടപ്പെൺകുട്ടികളിലൊരാളായ അമ്പിളിയെ കാണാതായിരുന്നു. 20 വർഷത്തിനുശേഷം ആ കേസ് പോലീസ് പുനരന്വേഷിക്കുന്നു. അന്നത്തെ അന്വേഷണത്തിൽ പോലീസിന് ലഭിച്ച ഏക തുമ്പായ പ്രഭാകരൻ പോലീസ് വലയിലാകുന്നു. സംശയത്തിന്റെ ആനുകൂല്യത്തിൽ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള അവസരം പോലീസ് പ്രഭയ്ക്ക് നൽകുന്നു. പ്രഭ നടത്തുന്ന അന്വേഷണങ്ങളിലൂടെ യഥാർത്ഥ പ്രതിയെ തിരിച്ചറിയാനാകുമോ? മകൾക്കെന്താണ് സംഭവിച്ചതെന്നറിയാതെ വേദനിച്ച മാതാപിതാക്കളുടെ കണ്ണീരിന് ഫലമുണ്ടാകുമോ? ഉദ്വോഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഒരു അന്വേഷണാത്മക നോവൽ”

    Add to cart

    4 in stock

  • -8%Limited
    AMINA TO AND FROM DELHI
    AMINA TO AND FROM DELHI Original price was: £5.99.Current price is: £5.49.

    By ABREEDHA BANU

    നാട്ടിൽ നിന്നും ഡൽഹി യൂണിവേഴ്‌സിറ്റിയിലേക്ക് പഠിക്കാൻ പോവുന്ന ആമിന എന്ന പെൺകുട്ടി തീവണ്ടി കയറിയത് മുതൽ അവൾ നേരിടുന്ന ജീവിതം ജാമിയ മില്ലിയ ഇസ്ലാമിയയിലേക്കുള്ള മാറ്റം അവിടത്തെ പഠനകാലം, സൗഹ്യദങ്ങൾ, പ്രണയം… അതിനിടെ തന്നിലേക്ക് വന്നു ചേരുന്ന ജീവിതാനുഭവങ്ങൾ അതിലെ സന്തോഷങ്ങളും ദുഃഖങ്ങളും നിരാശകളും അപ്രതീക്ഷിതമായ വഴിത്തിരിവുകളും പുതുകാല യുവതയുടെ ജീവിത വീക്ഷണങ്ങൾ…. അവരുടെ ക്രിയാത്മകമായ ഇടപെടലുകൾ… ’ആമിന ടു ആൻഡ് ഫ്രം ഡൽഹി’ പുതുമയാർന്ന വായന നൽകുന്നു.

    Add to cart

    2 in stock

  • AMMA PREMALU £7.99

    By RAVI MANTRI

    “ഒരേ താളത്തിൽ മിടിക്കുന്ന രണ്ടു ഹൃദയങ്ങൾ ഒന്നാകുന്നതാണ് പ്രണയം. നമ്മൾ പരസ്‌പരം ഒന്നാകാൻ എന്നേ വിധിക്കപ്പെട്ടവരാണ്.” “എനിക്കു വിധിയിലൊന്നും വലിയ വിശ്വാസമില്ല. മടുപ്പുതോന്നി എന്നെങ്കിലും ഒരു ദിവസം ഞാൻ നിന്നെ ഉപേക്ഷിച്ചാൽ?”

    “മടുപ്പുതോന്നുന്നുണ്ടെങ്കിൽ അതു പ്രണയമല്ല.” ‘എന്നുവച്ചാൽ ഞാൻ നിന്നെ ഉപേക്ഷിച്ചു പോയാലും നീമാത്രം എന്നെ പ്രേമിച്ചുകൊണ്ടിരിക്കുമെന്നാണോ പറയുന്നത്?”

    “ഞാൻ മരിക്കുന്നതുവരെ.

    ” ഒരമ്മയുടെ ഡയറിയിലെ ചില അനുരാഗത്താളുകൾ…. ഒരപൂർവ്വ സുന്ദര പ്രണയകഥ.

    Add to cart

    5 in stock

  • AMMINIPPILLA VETTUKES £4.49

    By G.R. INDUGOPAN

    സ്വന്തം ഭാവനയുടെ ലോകത്തെ സ്വതന്ത്രമായി വിടാന്‍ അനുവദിച്ചു കണിശമായ അച്ചടക്കത്തോടെ മാറിനില്‍ക്കുന്ന എഴുത്തുകാരുടെ ഗണത്തിലാണ് ഇന്ദുഗോപന്‍. രസച്ചരടു മുറിയാതെ കഥ പറയാനുള്ള ഇന്ദുവിന്റെ മികവാണ് ഈ പുസ്തകത്തെ സവിശേഷമാക്കുന്നത്. ഇന്ദുഗോപന്‍ എത്ര അനായാസം കഥ പറയുന്നു. തറയില്‍ വീണ പാത്രത്തില്‍നിന്നു ചിതറിയ മുത്തുകള്‍ക്കു പിന്നാലെ പായുന്ന കുഞ്ഞിനെപ്പോലെയാണു ഇന്ദുഗോപന്റെ വാക്കുകള്‍. വായനക്കാര്‍ അതിനു പിന്നാലെ അന്തംവിട്ടു പായുന്നു.
    അജയ് പി. മങ്ങാട്ട്

    ഇണക്കങ്ങളും പിണക്കങ്ങളും പരിധിവിടുമ്പോഴും സ്‌നേഹത്തിന്റെ, കെട്ടുറപ്പിന്റെ കരുതലും കാതലും ‘അമ്മിണിപ്പിള്ള വെട്ടുകേസില്‍’ സദാ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ജാതിമത വര്‍ണവര്‍ഗ വ്യത്യാസമില്ലാത്ത ആദിമഗോത്രബോധത്തിന്റെ സ്‌നേഹാര്‍ദ്രമായ ഇഴയടുപ്പമാണത്….
    എ.ജി. പ്രേംചന്ദ്

    അമ്മിണിപ്പിള്ള വെട്ടുകേസ്, ഗൈനക്, ചെങ്ങന്നൂര്‍ ഗൂഢസംഘം, ഉള്ളിക്കുപ്പം, ജി.ആര്‍. ഇന്ദുഗോപന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഏറ്റവും പുതിയ കഥകളുടെ സമാഹാരം.

    Add to cart

    2 in stock

  • -7%Limited
    ANAS AHAMMADINTE KUMBASARAM
    ANAS AHAMMADINTE KUMBASARAM Original price was: £6.99.Current price is: £6.49.

    By MUHAMMAD ABBAS

    ഒരു ദിവസം, എഴുത്തുകാരന്‍ എന്ന നിലയില്‍ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാമെന്നറിയിച്ച് സമീറ എന്ന വായനക്കാരി അവര്‍ക്ക് ലഭിച്ച മുപ്പതു കത്തുകളുടെ ഒരു കെട്ട് മുഹമ്മദ് അബ്ബാസിന് അയയ്ക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ രഹസ്യകാമുകന്‍ അനസ് അഹമ്മദ് എഴുതിയ കത്തുകളായിരുന്നു അത്. അയാള്‍ക്ക് ലോകത്ത് മറ്റാരോടും പറയാന്‍ ധൈര്യമില്ലാത്ത രഹസ്യങ്ങള്‍ കത്തിലൂടെ അവളോട് കുമ്പസരിക്കേണ്ടതുണ്ടായിരുന്നു. ആ രഹസ്യങ്ങള്‍, വായനക്കാര്‍ക്ക് വിരസതയുണ്ടാക്കുന്നതെല്ലാം ഒഴിവാക്കി മുഹമ്മദ് അബ്ബാസ് നോവലായി അവതരിപ്പിക്കുന്നു.

    Add to cart

    1 in stock

  • -12%Limited
    ANGEL MARYILEKKU NOORU DIVASAM
    ANGEL MARYILEKKU NOORU DIVASAM Original price was: £12.99.Current price is: £11.49.

    By M. MUKUNDAN

    കേട്ടിട്ടുണ്ടോ പ്രണയിനിയെ തിന്നുമൊരു പ്രണയം. അയാൾക്ക് അവളോട് അത്രമാത്രം സ്നേഹമുണ്ടായിരുന്നു. ഇപ്പോൾ പ്രണയമാണ് അയാൾക്ക് വെളിച്ചം നൽകുന്നത്. അയാൾക്ക് ഭ്രാന്ത് തോന്നിയ പെണ്ണിന്റെ പേര് എയ്ഞ്ചൽ മേരി സ്വിഫ്റ്റ്. അവളെ സ്വന്തമാക്കാൻ അയാൾ കടന്നുപോയ സങ്കടങ്ങളുടെയും ഭയത്തിന്റെയും ഭ്രാന്തിന്റെയും എല്ലാത്തരം കഷ്ടപ്പാടുകളുടെയും നൂറുദിവസമാണ് ഈ നോവൽ. മലയാളത്തിലെ ക്ലാസിക്ക് നോവലിസ്റ്റ് എം മുകുന്ദൻ എഴുതിയ ഒരു നോൺവെജ് പ്രണയകഥ.

    Add to cart

    3 in stock

  • Featured
    APPAN
    APPAN £4.99

    By S. HAREESH

    സമകാലിക ജീവിതാവസ്ഥകളെ ഹൃദയത്തിൽ തൊടുന്ന ആഖ്യാന വൈഭവത്തോടെ ആവിഷ്‌കരിക്കുന്ന കഥകൾ. 2016-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദം എന്ന പുസ്തകത്തിനുശേഷം ഇറങ്ങുന്ന കഥാസമാഹാരം. മൗലികവും നവീനവുമായ ഭാവുകത്വം പുലർത്തുന്ന ആറ് കഥകൾ. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവന്ന അവസരത്തിൽത്തന്നെ ഏറെ ചർച്ചചെയ്യപ്പെട്ടവയാണ് ഈ കഥകളെല്ലാം.

    Add to cart

    1 in stock

  • APPANTE BRANDYKKUPPY £5.49

    By M. MUKUNDAN

    ഹോട്ടൽ ഡി ഹണിമൂൺ, ഗോതമ്പ്, കുന്നും കിറുക്കനും, വമ്പൻസാർ, ആണായാൽ മീശവേണം പെണ്ണായാലോ, അപ്പന്റെ ബ്രാണ്ടിക്കുപ്പി എന്നിങ്ങനെ ഉള്ളടക്കത്തിലും ആഖ്യാനത്തിലും സവിശേഷത പുലർത്തുന്ന ആറു കഥകൾ. കാലത്തോടൊപ്പം എന്നും സഞ്ചരിക്കുകയും എഴുത്തിനെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന എം. മുകുന്ദന്റെ പുതിയ കാലത്തോടും ലോകത്തോടുമുള്ള സംവാദമാണ് ഈ രചനകൾ. മലയാളകഥ ഇതാ ഇവിടെയെത്തിനിൽക്കുന്നു എന്ന് ഉറപ്പിച്ചു പറയാവുന്ന, പുത്തനെഴുത്തിന്റെ മാന്ത്രികത അനുഭവപ്പെടുത്തുന്ന പുസ്തകം.

    എം. മുകുന്ദന്റെ ഏറ്റവും പുതിയ കഥാസമാഹാരം.

    Add to cart

    2 in stock

  • -6%Limited
    ARASU
    ARASU Original price was: £8.49.Current price is: £7.99.

    By SOCRATIES K VALATH

    Add to cart

    2 in stock

  • -8%Limited
    AROOSHAYILE SIMHAKUNJUNGAL
    AROOSHAYILE SIMHAKUNJUNGAL Original price was: £5.99.Current price is: £5.49.

    By JOJY PAUL

    അരൂഷയിലെ സിംഹക്കുഞ്ഞുങ്ങൾ

    യാത്രകൾ പലപ്പോഴും ഒരു ജൈവ ഘടികാരത്തിൻ്റെ സ്പന്ദനമാണ്. പിന്നിട്ട ജീവിതത്തിന്റെ നാൾവഴികളെ രേഖപ്പെടുത്തുന്ന മൈൽക്കുറ്റികൾ തൊട്ടുതൊട്ട് മനുഷ്യർ സഞ്ചരിക്കുന്നു. എല്ലാ സഞ്ചാരിയുടെയും ഭാണ്ഡത്തിലെ പാഥേയം ഒരിക്കലും പറഞ്ഞുതീരാത്ത കുറേ കഥകളാണ്. കാലം വ്യത്യസ്ത ദിശകളിൽ ചലിച്ചതിന്റെ ഓർമ്മകളായി കഥകൾ നമ്മെ പൊതിയുന്നു. ജെ.പി എന്ന തൂലികാനാമത്തിൽ എഴുതുന്ന ജോജി പോൾ എന്ന സർഗധനനായ എഴുത്തുകാരൻ്റെ ഇരുപത്തിയഞ്ചുകഥകളുടെ സമാഹാരമാണ് “അരൂഷയിലെ സിംഹക്കുഞ്ഞുങ്ങൾ.”

    യുവകലാസാഹിതി യുകെ സംഘടിപ്പിച്ച പ്രഥമ സാഹിത്യോത്സവത്തിൽ മികച്ച കഥയ്ക്കുള്ള അവാർഡ് നേടിയ “അളകനന്ദയിലെ ദേവദാരുക്കൾ” എന്ന കഥയടങ്ങുന്ന സമാഹാരമാണ് “അരൂഷയിലെ സിംഹക്കുഞ്ഞുങ്ങൾ.”

    കഥകൾ ആത്യന്തികമായി മനുഷ്യനന്മയ്ക്കു വേണ്ടിയാണ് എന്ന് വിശ്വസിക്കുന്ന മനുഷ്യസ്നേഹിയായ ഈ എഴുത്തുകാരൻ പക്ഷേ, സാമൂഹ്യതിന്മകളോടുള്ള കണിശമായ ചില നിലപാടുകളിൽ ഇടയ്ക്കെങ്കിലും യാഥാസ്ഥിതികനായിത്തീരുന്നുമുണ്ട്

    Add to cart

    2 in stock

  • ASHU £8.49

    By DEVADAS V M

    കുടിപ്പകയുടെ ഊരാക്കുരുക്കില്‍നിന്ന് ഒരിക്കലും മോചനമില്ലാതെ,
    എന്തിനെന്നുപോലുമോര്‍ക്കാതെ പ്രതികാരത്തിന്റെ കത്തിമുന
    രാകിമിനുക്കുന്ന ജീവിതങ്ങളുടെ ഹൃദയമിടിപ്പിന്റെ ഉദ്വേഗം ഓരോ
    താളിലും തുടിക്കുന്നു… ഇരയും വേട്ടക്കാരനുമായി പല കാലങ്ങളില്‍
    കൂടുവിട്ടു കൂടുമാറുന്നവരെക്കാത്ത് ഇരുട്ടുവളവിലെല്ലാം
    പതിയിരിക്കുന്ന മരണമെന്ന വിധിയുടെ തീത്തണുപ്പ്
    ഓരോ വരിയിലും അനുഭവിപ്പിക്കുന്നു…

    ദേവദാസ് വി.എമ്മിന്റെ ഏറ്റവും പുതിയ നോവല്‍

    Add to cart

    3 in stock

  • ASK ME A QUESTION £7.49

    By ANGEL SHAJI

    Add to cart

    3 in stock

  • -14%Limited
    ASURAVITHU
    ASURAVITHU Original price was: £10.99.Current price is: £9.49.

    By M T VASUDEVAN NAIR

    ജീവിതസന്ദര്‍ഭങ്ങളുടെ അയുക്തികതയില്‍ നിന്ന് ഊറിവരുന്ന സംഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.

    Add to cart

    3 in stock

  • -13%Limited
    ATHMAHATHYAKKUM BHRANTHINUMIDAYIL
    ATHMAHATHYAKKUM BHRANTHINUMIDAYIL Original price was: £7.99.Current price is: £6.99.

    By MUHAMMAD ABBAS

    ജീവിതവഴിയിൽ പുസ്തകങ്ങളോടൊപ്പം യാത്രചെയ്ത മുഹമ്മദ് അബ്ബാസ് എന്ന പെയിന്റ് പണിക്കാരന്റെ പൊള്ളുന്ന അനുഭവകഥകൾ. സൈക്യാട്രിക് വാർഡിലും ആത്മഹത്യാ മുനമ്പിലും ജോലിക്കിടയിലെ ഉച്ചവിശ്രമത്തിന്റെ വേളയിലും യാത്രകളിലും പൊള്ളുന്ന ജീവിതപ്പാതയിലും അതിന്റെ നൂറായിരം സങ്കീർണ്ണതകളിലും കൂട്ടുവന്ന പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകളെ അബ്ബാസ് ജീവിതംകൊണ്ട് വായിക്കുന്നു.

    Add to cart

    1 in stock

Recommended Products


My Cart
Wishlist
Recently Viewed
Categories