• -10%Limited
    AVIRAMAM
    AVIRAMAM Original price was: £4.99.Current price is: £4.49.

    By VISHNU ANCHAL

    ഭൂതകാലത്തിന്റെ മുള്ളുകളില്‍ തട്ടി ചോര പൊടിഞ്ഞ് ആ മുറിവ് വൃണമായി മാറിയവരെ… നമ്മള്‍ തുല്യര്‍.നിന്റെ ഭൂതകാലത്തെ ഞാന്‍ ഒറ്റുകൊടുക്കും നിന്റെ വര്‍ത്തമാനത്തെ ഞാന്‍ നിശ്ചലമാക്കും. നിന്റെ ഭാവിയില്‍ ഞാന്‍ പേമാരിയാകും. നീയും കേവല മനുഷ്യജന്മം, ഇതാണ് ഈ ലോകത്തിന്റെ നീതി ശാസ്ത്രം.

    Add to cart

    4 in stock

  • -15%Limited
    AYALKKAAR
    AYALKKAAR Original price was: £9.99.Current price is: £8.49.

    By P KESAVADEV

    മംഗലശ്ശേരിത്തറവാടുകളും പച്ചാഴിത്തറവാടുകളും മുടിയുകയും പത്മനാഭപിള്ളയുടെ മക്കൾക്ക് തെണ്ടിത്തിരിയേണ്ടിവരികയും ചെയ്തു. ഒരു കുടിലുകെട്ടാൻ സ്ഥലം യാചിച്ചെത്തിയ കുഞ്ഞുവറീതിന്റെ മക്കൾ പിന്നീട് പണക്കാരായി മാറി. ജാതീയമായ അവശതകൾക്കെതിരേ സമരം നയിച്ച്, കുഞ്ഞന്റെ മക്കൾ പല സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നേടിയെടുത്തു. ശത്രുക്കളും മിത്രങ്ങളും ആയി പല അവസരങ്ങളിലും അവർ പെരുമാറിയിട്ടുണ്ടെങ്കിലും മൂന്നു കൂട്ടരും തൊട്ട് അയൽക്കാർ തന്നെയായിരുന്നു.

    പത്മനാഭപിള്ളയുടെയും കുഞ്ഞന്റെയും കുഞ്ഞുവറീതിന്റെയും കുടുംബങ്ങളിലൂടെ കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ ഒരു കാലഘട്ടത്തിലുണ്ടായ പരിവർത്തനങ്ങളുടെ ചിത്രം കരുത്തോടെ ആവിഷ്‌കരിക്കുകയാണ് അയൽക്കാരിലൂടെ കേശവദേവ്.

    Add to cart

    1 in stock

  • -13%Limited
    BASTET
    BASTET Original price was: £7.99.Current price is: £6.99.

    By NAZEEM MUHAMMED

    തികച്ചും പുതുമയുള്ള കഥാ പരിസരവുമായാണ് നസിം മുഹമ്മദിൻ്റെ നോവൽ ത്രയം (trilogy) ബാസ്തേത് ദി കാറ്റ് ഗോഡസ് (Bastet -The Cat Goddess) വായനക്കാരിലേക്കെത്തുന്നത്. പുരാതന ഈജിപ്‌തിലെ ഗോത്രവർഗ്ഗക്കാർ ആരാധിച്ചിരുന്ന പൂച്ച ദൈവം ആയിരുന്ന, ഒരേപോലെ സ്നേഹത്തിന്റെയും പ്രതികാരത്തിൻ്റെയും മുഖമുള്ള ബാതേത്.

    തന്റെ വിധിയെ മറികടക്കാൻ അഥീനയെയും കുഞ്ഞിനേയും മമ്മികളുടെ നാട്ടിൽ (ഈജിപ്‌തിൽ) നിന്നും കേരളത്തിലേക്ക് പറഞ്ഞയക്കുന്ന സാം എന്ന ചെറുപ്പക്കാരൻ. അതുപിന്നീട് ഒരു ഗ്രാമത്തിൻ്റെ തന്നെ സർവ്വ നാശത്തിലേക്ക് നീങ്ങുന്നതും അതൊഴിവാക്കാൻ വിധിയുടെ അത്ഭുതകരമായ കുട്ടിയിണക്കലിൽ ബാസ്തേതുമായി എന്നേ ഇഴചേർക്കപ്പെട്ട മനു എന്ന പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന ഇടപെടലുകളുടെയും സംഭ്രമജനകമായ കഥയാണ് ആദ്യ ഭാഗമായ ബസ്തേത് ദി ബിഗിനിങ്ങിൽ പറയുന്നത്.

    മലയാള നോവലിൻ്റെ ചരിത്രവഴിയിലേക്ക് ഒരു നോവലിസ്റ്റ് നിഗൂഢമായൊരു കഥയുമായി വരവറിയിക്കുന്നു.

    Add to cart

    2 in stock

  • -17%Limited
    BHAGAVANTE MARANAM
    BHAGAVANTE MARANAM Original price was: £5.99.Current price is: £4.99.

    By K. R. MEERA

    അന്ന്, അവൻ ചാഞ്ചല്യം നിയന്ത്രിച്ച്, പ്രൊഫസറുടെ പാലുപോലെ വെളുത്ത പുരികങ്ങൾക്കിടയിൽ തോക്കിന്റെ വായ് അമർത്തി. കാഞ്ചിയിൽ വിരൽ തൊടുവിച്ചു. പക്ഷേ കണ്ടതായിപ്പോലും ഭാവിക്കാതെ പ്രൊഫസർ ചിരിച്ചു.

    ‘മകനേ, രക്തംമാത്രം കുടിക്കുന്ന പശുക്കളാണു മതങ്ങളെല്ലാം’- അദ്ദേഹം പറഞ്ഞു. ‘ജാതിയിൽ താഴ്ന്നവരുടെയും പണമില്ലാത്തവരുടെയും അധികാരമില്ലാത്തവരുടെയും രക്തമേ കുടിക്കാറുള്ളൂ. നീ ഒരു ദലിതയെ വിവാഹം കഴിച്ചാൽ നിന്റെ മതം അവളുടെ രക്തം കുടിക്കും.അതല്ല, ബ്രാഹ്‌മണിയെ കഴിച്ചാൽ അതു നിന്റെ രക്തം കുടിക്കും. ഇന്നലെ ബസവണ്ണ, ഇന്നു ഞാൻ. ഇന്നു ഞാൻ, നാളെ നീ, കൂടലസംഗമദേവാ!’

    സമകാലികാവസ്ഥകളെ പിടിച്ചുലയ്ക്കുന്ന കഥകള്‍.

    Add to cart

    5 in stock

  • -8%LimitedSold Out
    BHRAANTHINTE NIRAM
    BHRAANTHINTE NIRAM Original price was: £5.99.Current price is: £5.49.

    By NAYANA VYDEHI SURESH

    ഭ്രാന്തന്‍/ഭ്രാന്തി എന്നാല്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്, പിച്ചും പേയും പറഞ്ഞ് വഴിയോരങ്ങളില്‍ കണ്ടുവരുന്ന മനുഷ്യക്കോലങ്ങള്‍ മാത്രമല്ലെന്നും സകല സൗഭാഗ്യങ്ങളോടും കൂടി സന്തോഷത്തോടെ ജീവിക്കുന്നവര്‍ക്കിടയിലും ചെറിയ താളപ്പിഴകള്‍കൊണ്ട് ഭ്രാന്തുണ്ടാവുമെന്ന് ഈ പുസ്തകത്തില്‍ നോവലിസ്റ്റ് പറഞ്ഞുവെയ്ക്കുന്നു. സമനില തെറ്റിയ നന്ദിത അവളുടെ കഥയ്‌ക്കൊപ്പം ഭ്രാന്താശുപത്രിയുടെ ഓരോ മുറിയിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. എല്ലാ മനുഷ്യരിലും ഭ്രാന്തമായ എന്തെങ്കിലുമൊരു ചിന്തയോ പ്രവൃത്തിയോ ഉണ്ടാകും. പ്രണയവും പകയും നിസ്സഹായതയും ഒറ്റപ്പെടലും പീഡനങ്ങളുമെല്ലാം ഭ്രാന്തിന് കാരണമായിത്തീരാം. താളം തെറ്റിയ മനസിനോടൊപ്പം നഷ്ട‌ങ്ങളെയും ഒറ്റപ്പെടലുകളെയും വേദനകളെയും മനസിന്‍റെ ഏതോ കോണിലൊതുക്കി ഒരു മുറിക്കുള്ളില്‍, സമാനരായ ആളുകളോട് മാത്രം കൂട്ട് കൂടി, പുറം ലോകം എന്തെന്ന് പോലുമറിയാതെ കഴിച്ചു കൂട്ടേണ്ടിവരുന്ന, തങ്ങളുടേത് മാത്രമായ ലോകത്ത് നിറങ്ങൾ സൃഷ്ടിച്ച് ജീവിക്കുന്ന നമുക്ക് ചുറ്റുമുള്ള (നമ്മൾ കാണാൻ കൂട്ടാക്കാത്ത) ചിലരുടെ കഥയാണിത്.

    Read more

    Out of stock

  • -20%Limited
    BIRIYANI
    BIRIYANI Original price was: £4.99.Current price is: £3.99.

    By SANTHOSH AECHIKKANAM

    കേരളീയജീവിതത്തെ വരിഞ്ഞുമുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പര്‍ശിനികളെയും സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന ജീവസ്സുറ്റ കഥകള്‍. ബിരിയാണി, നായിക്കാപ്പ്, മനുഷ്യാലയങ്ങള്‍, U, V, X, Y, Z, മരപ്രഭു, ലിഫ്റ്റ്, ആട്ടം എന്നിങ്ങനെ ശ്രദ്ധേയമായ ഏഴു കഥകള്‍.

    Add to cart

    2 in stock

  • -4%Limited
    BUDHINI
    BUDHINI Original price was: £11.99.Current price is: £11.49.

    By SARAH JOSEPH

    ആരുടെയൊക്കൊയോ വികസനത്തിനായി സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള്‍ മുഴുവനും തകര്‍ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്‌കരിക്കുകയാണ് ബുധിനിയിലൂടെ സാറാ ജോസഫ്. ദാമോദര്‍വാലി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ജവഹര്‍ലാല്‍ നെഹ്‌റുവിനെ അണിയിച്ച ഒരു ഹാരം ബുധിനിയുടെ ജീവിതത്തെത്തന്നെ തകര്‍ത്തെറിയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സാന്താള്‍ ഗോത്രത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിന്റെയും ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെയും പരിസ്ഥിതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെയും അവസ്ഥകള്‍ ചിത്രീകരിക്കുന്നത്.

    Add to cart

    1 in stock

  • -6%LimitedSold Out
    CAN WE BE STRANGERS AGAIN?
    CAN WE BE STRANGERS AGAIN? Original price was: £8.99.Current price is: £8.49.

    By SHRIJEET SANDHILYA

    In the electric haze of college life, three friends are bound by laughter, late-night talks and unspoken promises. But when two of them cross the line from friendship into love, everything changes. Betrayal shatters their world, leaving one friend to pick up the pieces while navigating her own complicated feelings. As friendships fracture and love grows tangled, hearts are broken, and choices become irreversible. Caught between the ache of lost friendship and the bittersweet pull of love, Dev must decide if he’s willing to risk everything―again.

    Read more

    Out of stock

  • -30%Limited
    CHANDANAMARANGAL
    CHANDANAMARANGAL Original price was: £4.99.Current price is: £3.49.

    By MADHAVIKKUTTY

    ”ഞാന്‍ ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകളടച്ചു. എത്രനേരം ഞാന്‍ ജീവച്ഛവമെന്നപോല്‍ അവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നു എന്ന് എനിക്കുതന്നെ ഓര്‍മ്മയില്ല. യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനുശേഷം ഞാനവളുടെ പ്രേമഭാജനമായി മാറി.” മലയാളി ഇതുവരെയനുഭവിക്കാത്ത സ്‌ത്രൈണാനുഭവത്തിന്റെ അപൂര്‍വ്വമായ രേഖപ്പെടുത്തല്‍

    Add to cart

    10 in stock

  • -4%Limited
    CHARUHASANI
    CHARUHASANI Original price was: £13.49.Current price is: £12.99.

    By JWALAMUKHI

    ആത്മാവിനെ മുറുകെ പുണർന്ന പ്രണയത്തിനാൽ പ്രബുദ്ധയായ ഒരു സ്ത്രീയോടൊപ്പമുള്ള യാത്ര. വായിക്കുന്ന ഓരോരുത്തരുടേയും മനസ്സിനെ ആ പാതയിലേക്ക് നയിക്കാൻ പോന്ന അനുഭവങ്ങളുടെ നേർക്കാഴ്ച. ഇന്നത്തെ ലോകത്ത് ഒറ്റമരമായി നിലകൊള്ളേണ്ടി വരുന്ന ഏതൊരാൾക്കും കരുത്താവുന്ന വയനാനുഭവമാണ് ചാരുഹാസിനി നൽകുന്നത്.

    Add to cart

    2 in stock

  • -8%Limited
    CHILLU
    CHILLU Original price was: £5.99.Current price is: £5.49.

    By BOBBY JOSE KATTIKADU

    നിർമ്മലസൗഹൃദത്തിന്റെ മധുരമുള്ള ഓർമ്മകൾ പേറുന്ന ചിന്തകളുടെ സമാഹാരം. നമ്മുടെ ചുറ്റുമുള്ള ലോകത്തെ സമഭാവനയോടെ നോക്കിക്കാണുവാൻ പ്രേരിപ്പിക്കുന്ന നന്മ നിറഞ്ഞ ചിന്തകളുടെയും പ്രാർത്ഥനകളുടെയും ചെപ്പാണ് ഈ പുസ്തകം. അസാധാരണമായ കരുത്തോടെ ജീവിതത്തെ തെളിമയായി കാണുന്നതിനും ജീവിതത്തിന്റെ ചാരുത നിലനിർത്തുന്നതിനും ഈ കുറിപ്പുകൾ സഹായകമാകും.

    Add to cart

    4 in stock

  • -19%LimitedSold Out
    CHIRI PURANDA JEEVITHANGAL
    CHIRI PURANDA JEEVITHANGAL Original price was: £7.99.Current price is: £6.49.

    By RAMESH PISHARODY

    ‘ഞാന്‍ ഒരു തമാശ പറയാം എന്ന് ആരെങ്കിലും പറഞ്ഞാല്‍
    എങ്ങനെ ചിരിക്കാതിരിക്കാം എന്ന് ആലോചിക്കുന്നവര്‍…
    വരാന്‍പോകുന്ന തമാശയ്ക്ക് എന്നെ ചിരിപ്പിക്കാനാകുമോ
    എന്നു സംശയിക്കുന്ന മറ്റുചിലര്‍. ഇതു രണ്ടും അല്ലെങ്കില്‍
    ഒരുപാട് ചിരിക്കാം എന്നു കരുതി അമിതപ്രതീക്ഷയുടെ
    ഭാരത്തില്‍ തൃപ്തിപ്പെടാതെപോകുന്നവര്‍. അതുകൊണ്ട്
    പലപ്പോഴും ആമുഖങ്ങളില്ലാതെ തമാശ പറയുവാന്‍
    ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍…’

    സ്വന്തം ജീവിതാനുഭവങ്ങളില്‍ നര്‍മ്മത്തിന്റെ വെള്ളം
    ചേര്‍ത്ത് കൊഴുപ്പിച്ച് രമേഷ് പിഷാരടി പറയുന്ന ഈ കഥകള്‍
    മുഴുവന്‍ സത്യമല്ല, കള്ളവുമല്ല.

    Read more

    Out of stock

  • -7%Limited
    CHIRICHUM CHIRIPPICHUM
    CHIRICHUM CHIRIPPICHUM Original price was: £7.49.Current price is: £6.99.

    By MANIYANPILLA RAJU

    എഴുതുമ്പോൾ എല്ലാ സത്യങ്ങളും തുറന്നുപറയാൻ സാധിക്കുകയില്ല. പക്ഷേ. സത്യത്തിൽനിന്നു വ്യതിചലിക്കാതെയും മറ്റാരെയും വേദനിപ്പിക്കാതെയും മനോഹരമായി മണിയൻപിള്ള രാജു തന്റെ അനുഭവങ്ങൾ ഈ പുസ്തകത്തിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. തയ്യാറാക്കിയത്: എം.എസ്. ദിലീപ്

    Add to cart

    1 in stock

  • -6%LimitedSold Out
    COLLECTOR BRO - INI NJAN THALLATTE
    COLLECTOR BRO – INI NJAN THALLATTE Original price was: £8.99.Current price is: £8.45.

    By PRASHANT NAIR

    ഇതൊരു സിവിൽ സർവീസ്‌ ഉദ്യോഗസ്ഥന്റെ സര്‍വീസ് സ്‌റ്റോറി അല്ല, മറിച്ച് Compassion (അതിനെയെന്താണ് യഥാര്‍ത്ഥത്തില്‍ വിളിക്കേണ്ടത്? ആര്‍ദ്രതയെന്നോ? സഹാനുഭൂതിയെന്നോ) എന്ന ഒരൊറ്റ പ്രമേയത്തില്‍ ചേര്‍ത്തു കെട്ടാനാവുന്ന സംഭവങ്ങളുടെയും ആശയങ്ങളുടെയും ഓര്‍മകളുടെയും ഒരോര്‍മ പുസ്തകം! താൻ എന്താണെന്നും എന്തെല്ലാം ചെയ്യാനാവുമെന്നും എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും തിരിച്ചറിഞ്ഞ, ജീവിതത്തിലെ ആവേശേജ്ജ്വലമായ ഒരു കാലഘട്ടത്തിലെ യാത്രയാണിത്‌. അതുകൊണ്ടുതന്നെ ഇതൊരു വെറും ഓർമ്മപുസ്തകമല്ല. 2015 നും 2017 നുമിടക്ക് കോഴിക്കോട് ജില്ലയില്‍ കളക്ടറായി ആയി നിയമനം ലഭിച്ച ഒരാള്‍ സാമ്പ്രദായിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്തുനിന്നും പഠിച്ച പാഠങ്ങൾ…സഹാനുഭൂതിയും അതോടൊപ്പ സാമൂഹിക മധ്യമങ്ങളുടെ ഗുണപ്രദമായ ഇപയോഗവും ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ, അതുവരെ ആരും അറിയാതിരുന്ന ഒരു വെറും ജില്ലാ കളക്ടറെ സഹോദരതുല്യനായ ‘കളക്ടര്‍ ബ്രോ’ ആക്കി മാറ്റിയതെങ്ങനെയെന്ന കഥ ഈ പുസ്തകം പങ്കുവയ്ക്കുന്നു.

    Read more

    Out of stock

  • Featured-13%Limited
    DAIVAM ENNA DURANTHANAYAKAN
    DAIVAM ENNA DURANTHANAYAKAN Original price was: £7.49.Current price is: £6.49.

    By P. P. PRAKASHAN

    ഗ്രാമത്തിലെ പുഴപോലെ അടിതെളിഞ്ഞ ആഖ്യാനഭാഷയില്‍, ഉത്തരകേരളത്തിന്റെ ദൃശ്യവും ശ്രാവ്യവും ഊടും പാവുമാകുന്നു. കാവുകളിലെ ഇരുട്ടും പന്തങ്ങളുടെ തീവെട്ടവും മേലേരിയുടെ കൊടുംതിളക്കവും പുകയുടെ നീലിമയും ചെമ്പകപ്പൂവിന്റെ കനകകാന്തിയും കുന്നിന്‍ ചെരിവുകളിലെ കാട്ടുപച്ചയും കാട്ടുചെക്കിപ്പൂക്കളുടെ ചോരപ്പും തെയ്യത്തിന്റെ മെയ്യാടയും മെയ്‌ക്കോപ്പും കുരുത്തോലകളും കിരീടശോഭയും എല്ലാം ചേര്‍ന്ന ദൃശ്യഭാഷ. നാട്ടുമൊഴിയും ചെണ്ടമേളവും കതിനകളും പടക്കവും വരവിളിയും പൊലിച്ചുപാട്ടും ഉറച്ചില്‍ത്തോറ്റവും വാചാലും എല്ലാം കലര്‍ന്ന ശബ്ദഭാഷ. അധിനിവേശങ്ങള്‍ക്കും പടയോട്ടങ്ങള്‍ക്കും സാമ്രാജ്യങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും സാമൂഹ്യമാറ്റങ്ങള്‍ക്കും ആധുനികതയ്ക്കും ചരിത്രഗതിക്കും ഒക്കെ അടിത്തട്ടില്‍ ആദിബോധങ്ങളുടെയും വിശ്വാസങ്ങളുടെയും അതീതാനുഭവങ്ങളുടെയും പ്രാക്തനത നിലനിര്‍ത്തുന്ന ഭാരതീയജീവിതത്തിന്റെ ഒരു തുള്ളി ഈ കൃതിയിലുണ്ട്. അതിനൊക്കെയപ്പുറം, ദുര്‍ജ്ഞേയമായ മനുഷ്യഭാഗധേയത്തിന്റെ ദുരന്തകാന്തിയും. – ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

    Add to cart

    2 in stock

  • -6%LimitedSold Out
    DAIVATHINTE ATHMAKATHA
    DAIVATHINTE ATHMAKATHA Original price was: £7.99.Current price is: £7.49.

    By LENAA KUMAR

    നിങ്ങളുടെ സ്വയം പരിമിതമായ വിശ്വാസങ്ങളെ നശിപ്പിക്കാനും നിങ്ങളുടെ കഴിവുകളെ തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്നതിനും ഈ പുസ്തകം നിങ്ങളെ സഹായിക്കും. നാം സ്വയം ചോദിച്ചുകൊണ്ടിരിക്കുന്ന ആര്, എന്ത്, എങ്ങനെ, എവിടെ, എപ്പോൾ എന്നീ ചോദ്യങ്ങളുടെ ഉത്തരം എങ്ങനെ കണ്ടെത്താമെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു.

    Read more

    Out of stock

  • -20%Limited
    DAIVATHINTE CHARANMAR
    DAIVATHINTE CHARANMAR Original price was: £9.99.Current price is: £7.99.

    By JOSEPH ANNAMKUTTY JOSE

    Add to cart

    5 in stock

  • -7%Limited
    DEAR NEERAJ
    DEAR NEERAJ Original price was: £6.99.Current price is: £6.49.

    By JAILAXMI SREENIVASAN

    ഏറെ പ്രിയപ്പെട്ട പലതും കൈവിട്ടു പോകുമ്പോഴും പ്രതീക്ഷാനിര്‍ഭരമായ ഒരു നാളിനെ സ്വപ്നം കാണുന്ന കുറച്ചു മനുഷ്യരും അവര്‍ക്കിടയിലെ പ്രണയവും സൗഹൃദവും വിട്ടുകൊടുക്കലുകളുമൊക്കെ ചേര്‍ന്ന കഥയാണ് Dear നീരജ്. പ്രണയമറിഞ്ഞവരും നഷ്ടപ്പെടലിന്‍റെ കയ്പ്പുനീര് രുചിച്ചവരും പ്രണയം തുറന്നുപറയാതെ മനസ്സില്‍ സൂക്ഷിക്കുന്നവരുമൊക്കെ ഒരുവട്ടമെങ്കിലും വായിച്ചിരിക്കേണ്ട നോവല്‍. നീരജ്, അനുപമ, മധുമിത- ഈ മൂന്ന് കേന്ദ്രബിന്ദുക്കളിലൂടെയാണ് നോവലിന്‍റെ രേഖകള്‍ സഞ്ചരിക്കുന്നത്. സ്വന്തമാക്കുവാനായി പ്രണയിച്ചവളും സ്വന്തമാണെന്ന് കരുതിയവളും പ്രണയത്തിന്‍റെ മാസ്മരികതയില്‍ ജീവിക്കുന്നവരാണ്. അവരുടെ ജീവിതങ്ങളിലൂടെയും പ്രണയനിമിഷങ്ങളിലൂടെയുമുള്ള യാത്രയാണ് കഥാഭൂമിക. നോവല്‍ അവസാനിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രണയം ആരുടേതാണ് എന്ന ചോദ്യം വായനക്കാരുടെ ഹൃദയത്തെ അലട്ടിക്കൊണ്ടിരിക്കും.

    Add to cart

    5 in stock

  • -6%Limited
    DEJA VU
    DEJA VU Original price was: £8.99.Current price is: £8.49.

    By MAYA KIRAN

    സാഹിത്യലോകത്തെ ചതിക്കുഴികളും സാമ്പത്തിക- സാങ്കേതിക മേഖലകളിലെ തട്ടിപ്പുകളും നിർമ്മിതബുദ്ധിയുടെ നന്മതിന്മകളും എല്ലാം കടന്നുവരുന്ന, ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലർത്തുന്ന നോവൽ. മലയാളത്തിലെ മറ്റൊരു മെറ്റാഫിക്ഷൻ പരീക്ഷണം.

    Add to cart

    2 in stock

  • -3%Limited
    DELHI GAADHAKAL
    DELHI GAADHAKAL Original price was: £14.99.Current price is: £14.49.

    By M. MUKUNDAN

    Add to cart

    1 in stock

Recommended Products


My Cart
Wishlist
Recently Viewed
Categories