• BHAGAVANTE MARANAM £5.99

    By K. R. MEERA

    അന്ന്, അവൻ ചാഞ്ചല്യം നിയന്ത്രിച്ച്, പ്രൊഫസറുടെ പാലുപോലെ വെളുത്ത പുരികങ്ങൾക്കിടയിൽ തോക്കിന്റെ വായ് അമർത്തി. കാഞ്ചിയിൽ വിരൽ തൊടുവിച്ചു. പക്ഷേ കണ്ടതായിപ്പോലും ഭാവിക്കാതെ പ്രൊഫസർ ചിരിച്ചു.

    ‘മകനേ, രക്തംമാത്രം കുടിക്കുന്ന പശുക്കളാണു മതങ്ങളെല്ലാം’- അദ്ദേഹം പറഞ്ഞു. ‘ജാതിയിൽ താഴ്ന്നവരുടെയും പണമില്ലാത്തവരുടെയും അധികാരമില്ലാത്തവരുടെയും രക്തമേ കുടിക്കാറുള്ളൂ. നീ ഒരു ദലിതയെ വിവാഹം കഴിച്ചാൽ നിന്റെ മതം അവളുടെ രക്തം കുടിക്കും.അതല്ല, ബ്രാഹ്‌മണിയെ കഴിച്ചാൽ അതു നിന്റെ രക്തം കുടിക്കും. ഇന്നലെ ബസവണ്ണ, ഇന്നു ഞാൻ. ഇന്നു ഞാൻ, നാളെ നീ, കൂടലസംഗമദേവാ!’

    സമകാലികാവസ്ഥകളെ പിടിച്ചുലയ്ക്കുന്ന കഥകള്‍.

    Add to cart

    3 in stock

  • BRAMARI £5.49

    By ADHEENA FATHIMA RIYAS

    ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് അല്ലെങ്കിൽ അവനവനോട് തന്നെ തോന്നുന്ന വികാരവിചാരങ്ങളെ നേർമ്മയോടെ ആവിഷ്കരിക്കുന്ന ഒരു ചെറുകഥാസമാഹാരം. ജീവിതത്തിൽ പലപ്പോഴായി ഉണ്ടാകുന്ന ബന്ധങ്ങളും, അവയോട് നമുക്ക് ഉണ്ടാകുന്ന വൈകാരികമായ അടുപ്പവും നമ്മുടെ ഉള്ളിൽ ഭാവഭേദങ്ങൾ സൃഷ്ടിക്കും. സ്വയം കണ്ടെത്തലുകളിലേക്കാണ് അവയിൽ പലതും നമ്മെ എത്തിക്കുന്നത്.

    ബുദ്ധിപരമായി ചിന്തിച്ചു സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള മനുഷ്യന്റെ സഹജമായ കഴിവ് എങ്ങനെ തീവ്രമായ സ്നേഹബന്ധങ്ങൾക്ക് കാരണമാകുമെന്നും എന്തും സഹിച്ച് കൂടെ നിർത്തുന്നത് തന്നെയല്ല, സ്വയം കെട്ട് പൊട്ടിച്ചു മാറുന്നതും ചിലപ്പോൾ നല്ലതിലേക്ക് എത്തിച്ചേക്കാം എന്ന തിരിച്ചറിവും ജനിപ്പിക്കുന്ന കഥകളിലൂടെയുള്ള ഒരു പ്രയാണം.

    Add to cart

    3 in stock

  • -30%Limited
    CHANDANAMARANGAL
    CHANDANAMARANGAL Original price was: £4.99.Current price is: £3.49.

    By MADHAVIKKUTTY

    ”ഞാന്‍ ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകളടച്ചു. എത്രനേരം ഞാന്‍ ജീവച്ഛവമെന്നപോല്‍ അവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നു എന്ന് എനിക്കുതന്നെ ഓര്‍മ്മയില്ല. യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനുശേഷം ഞാനവളുടെ പ്രേമഭാജനമായി മാറി.” മലയാളി ഇതുവരെയനുഭവിക്കാത്ത സ്‌ത്രൈണാനുഭവത്തിന്റെ അപൂര്‍വ്വമായ രേഖപ്പെടുത്തല്‍

    Add to cart

    2 in stock

  • -4%Limited
    CHARUHASANI
    CHARUHASANI Original price was: £13.49.Current price is: £12.99.

    By JWALAMUKHI

    ആത്മാവിനെ മുറുകെ പുണർന്ന പ്രണയത്തിനാൽ പ്രബുദ്ധയായ ഒരു സ്ത്രീയോടൊപ്പമുള്ള യാത്ര. വായിക്കുന്ന ഓരോരുത്തരുടേയും മനസ്സിനെ ആ പാതയിലേക്ക് നയിക്കാൻ പോന്ന അനുഭവങ്ങളുടെ നേർക്കാഴ്ച. ഇന്നത്തെ ലോകത്ത് ഒറ്റമരമായി നിലകൊള്ളേണ്ടി വരുന്ന ഏതൊരാൾക്കും കരുത്താവുന്ന വയനാനുഭവമാണ് ചാരുഹാസിനി നൽകുന്നത്.

    Add to cart

    1 in stock

  • -7%Limited
    CHIRICHUM CHIRIPPICHUM
    CHIRICHUM CHIRIPPICHUM Original price was: £7.49.Current price is: £6.99.

    By MANIYANPILLA RAJU

    എഴുതുമ്പോൾ എല്ലാ സത്യങ്ങളും തുറന്നുപറയാൻ സാധിക്കുകയില്ല. പക്ഷേ. സത്യത്തിൽനിന്നു വ്യതിചലിക്കാതെയും മറ്റാരെയും വേദനിപ്പിക്കാതെയും മനോഹരമായി മണിയൻപിള്ള രാജു തന്റെ അനുഭവങ്ങൾ ഈ പുസ്തകത്തിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. തയ്യാറാക്കിയത്: എം.എസ്. ദിലീപ്

    Add to cart

    1 in stock

  • COFFEE HOUSE £5.49

    By LAJO JOSE

    ഒരു സാഹിത്യശാഖയെ ഭാഷയിലേക്ക്
    തിരികെ കൊണ്ടുവന്ന പുസ്തകം.
    -അബിന്‍ ജോസഫ്

    ഒരു ക്രിസ്മസ് രാത്രിയില്‍ നടന്ന കോഫി ഹൗസ്
    കൂട്ടക്കൊലയുടെ സത്യം തേടി വര്‍ഷങ്ങള്‍ക്കുശേഷം
    ഇറങ്ങിത്തിരിക്കുന്ന എസ്തര്‍. വധശിക്ഷ കാത്തുകിടക്കുന്ന
    ബെഞ്ചമിന്‍ തന്നെയാണോ യഥാര്‍ത്ഥ കുറ്റവാളി?
    സത്യത്തെ മറനീക്കി പുറത്തുകൊണ്ടുവരാനായി
    എസ്തറിനോടൊപ്പം നടത്തുന്ന
    ഉദ്വേഗഭരിതമായ സഞ്ചാരം.

    ലാജോ ജോസിന്റെ ആദ്യനോവലിന്റെ
    മാതൃഭൂമി പതിപ്പ്‌

    Add to cart

    2 in stock

  • Featured-13%Limited
    DAIVAM ENNA DURANTHANAYAKAN
    DAIVAM ENNA DURANTHANAYAKAN Original price was: £7.49.Current price is: £6.49.

    By P. P. PRAKASHAN

    ഗ്രാമത്തിലെ പുഴപോലെ അടിതെളിഞ്ഞ ആഖ്യാനഭാഷയില്‍, ഉത്തരകേരളത്തിന്റെ ദൃശ്യവും ശ്രാവ്യവും ഊടും പാവുമാകുന്നു. കാവുകളിലെ ഇരുട്ടും പന്തങ്ങളുടെ തീവെട്ടവും മേലേരിയുടെ കൊടുംതിളക്കവും പുകയുടെ നീലിമയും ചെമ്പകപ്പൂവിന്റെ കനകകാന്തിയും കുന്നിന്‍ ചെരിവുകളിലെ കാട്ടുപച്ചയും കാട്ടുചെക്കിപ്പൂക്കളുടെ ചോരപ്പും തെയ്യത്തിന്റെ മെയ്യാടയും മെയ്‌ക്കോപ്പും കുരുത്തോലകളും കിരീടശോഭയും എല്ലാം ചേര്‍ന്ന ദൃശ്യഭാഷ. നാട്ടുമൊഴിയും ചെണ്ടമേളവും കതിനകളും പടക്കവും വരവിളിയും പൊലിച്ചുപാട്ടും ഉറച്ചില്‍ത്തോറ്റവും വാചാലും എല്ലാം കലര്‍ന്ന ശബ്ദഭാഷ. അധിനിവേശങ്ങള്‍ക്കും പടയോട്ടങ്ങള്‍ക്കും സാമ്രാജ്യങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും സാമൂഹ്യമാറ്റങ്ങള്‍ക്കും ആധുനികതയ്ക്കും ചരിത്രഗതിക്കും ഒക്കെ അടിത്തട്ടില്‍ ആദിബോധങ്ങളുടെയും വിശ്വാസങ്ങളുടെയും അതീതാനുഭവങ്ങളുടെയും പ്രാക്തനത നിലനിര്‍ത്തുന്ന ഭാരതീയജീവിതത്തിന്റെ ഒരു തുള്ളി ഈ കൃതിയിലുണ്ട്. അതിനൊക്കെയപ്പുറം, ദുര്‍ജ്ഞേയമായ മനുഷ്യഭാഗധേയത്തിന്റെ ദുരന്തകാന്തിയും. – ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

    Add to cart

    1 in stock

  • -7%Limited
    DEAR NEERAJ
    DEAR NEERAJ Original price was: £6.99.Current price is: £6.49.

    By JAILAXMI SREENIVASAN

    ഏറെ പ്രിയപ്പെട്ട പലതും കൈവിട്ടു പോകുമ്പോഴും പ്രതീക്ഷാനിര്‍ഭരമായ ഒരു നാളിനെ സ്വപ്നം കാണുന്ന കുറച്ചു മനുഷ്യരും അവര്‍ക്കിടയിലെ പ്രണയവും സൗഹൃദവും വിട്ടുകൊടുക്കലുകളുമൊക്കെ ചേര്‍ന്ന കഥയാണ് Dear നീരജ്. പ്രണയമറിഞ്ഞവരും നഷ്ടപ്പെടലിന്‍റെ കയ്പ്പുനീര് രുചിച്ചവരും പ്രണയം തുറന്നുപറയാതെ മനസ്സില്‍ സൂക്ഷിക്കുന്നവരുമൊക്കെ ഒരുവട്ടമെങ്കിലും വായിച്ചിരിക്കേണ്ട നോവല്‍. നീരജ്, അനുപമ, മധുമിത- ഈ മൂന്ന് കേന്ദ്രബിന്ദുക്കളിലൂടെയാണ് നോവലിന്‍റെ രേഖകള്‍ സഞ്ചരിക്കുന്നത്. സ്വന്തമാക്കുവാനായി പ്രണയിച്ചവളും സ്വന്തമാണെന്ന് കരുതിയവളും പ്രണയത്തിന്‍റെ മാസ്മരികതയില്‍ ജീവിക്കുന്നവരാണ്. അവരുടെ ജീവിതങ്ങളിലൂടെയും പ്രണയനിമിഷങ്ങളിലൂടെയുമുള്ള യാത്രയാണ് കഥാഭൂമിക. നോവല്‍ അവസാനിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രണയം ആരുടേതാണ് എന്ന ചോദ്യം വായനക്കാരുടെ ഹൃദയത്തെ അലട്ടിക്കൊണ്ടിരിക്കും.

    Add to cart

    4 in stock

  • -6%Limited
    DEJA VU
    DEJA VU Original price was: £8.99.Current price is: £8.49.

    By MAYA KIRAN

    സാഹിത്യലോകത്തെ ചതിക്കുഴികളും സാമ്പത്തിക- സാങ്കേതിക മേഖലകളിലെ തട്ടിപ്പുകളും നിർമ്മിതബുദ്ധിയുടെ നന്മതിന്മകളും എല്ലാം കടന്നുവരുന്ന, ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലർത്തുന്ന നോവൽ. മലയാളത്തിലെ മറ്റൊരു മെറ്റാഫിക്ഷൻ പരീക്ഷണം.

    Add to cart

    2 in stock

  • -3%Limited
    DELHI GAADHAKAL
    DELHI GAADHAKAL Original price was: £14.99.Current price is: £14.49.

    By M. MUKUNDAN

    Add to cart

    1 in stock

  • -7%Limited
    EKANTHATHAYUDE NOORU VARSHANGAL
    EKANTHATHAYUDE NOORU VARSHANGAL Original price was: £13.49.Current price is: £12.49.

    By GABRIEL GARCIA MARQUEZ

    ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്റെ മാസ്റ്റര്‍പീസ് നോവല്‍. മാക്കോണ്ടയിലെ ബുവേന്‍ഡിയ കുടുംത്തിന്റെ വംശഗാഥയിലൂ ടെ മനുഷ്യാവസ്ഥകളുടെ സമസ്തവശങ്ങളെയും മാര്‍ക്വിസ് കാട്ടിത്തരുന്നു. പ്രണയവും കാമവും അഗമ്യഗമനവും കുടുംബ ബന്ധങ്ങളുടെ തീവ്രതയും പ്രതികാരവുമെല്ലാം മാജിക്കല്‍ റിയലിസമെന്ന മന്ത്രച്ചരടില്‍ കോര്‍ത്ത് ഒരു ഹാരമായി വായനക്കാരന്റെ ഉള്ളിലേക്ക് നീട്ടുകയാണ് ഗ്രന്ഥകാരന്‍. ലോകസാഹിത്യത്തിലെ ഇതിഹാസമായി മാറിയ കൃതിയുടെ പരിഭാഷ.

    Add to cart

    2 in stock

  • -30%Limited
    ELLAVIDHA PRANAYAVUM
    ELLAVIDHA PRANAYAVUM Original price was: £4.99.Current price is: £3.49.

    By K. R. MEERA

    ഹിമാലയസാനുക്കളുടെ വശ്യമനോഹാരിതയിൽ അവിചാരിതമായി പ്രണയത്തിലായ കപിലയും തുഷാറും. വിധിവൈപരീത്യത്താൽ അവിടെവച്ചുതന്നെ അവർക്കു പിരിയേണ്ടിവരുന്നു. കപിലയുടെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വീണ്ടുമവർ കണ്ടുമുട്ടുന്നു. ഒരു അസാധാരണപ്രണയകഥ.

    Add to cart

    1 in stock

  • EN NERAM THUZHANJU £5.99

    By ANEESH T A

    ഒരു മനുഷ്യൻ എപ്പോഴാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത്? ആലോചിച്ച് നോക്കിയിട്ടുണ്ടോ?ഉത്തരം യാത്രകളിൽ എന്നാവാം…

    ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളെ തടവിലാക്കിയ ദ്വീപിലാണ് ആ യാത്ര ചെന്നെത്തുന്നത്. ഓർമ്മകളുടെ തോണിയിലേറി പങ്കായം തുഴഞ്ഞ്, ദ്വീപ് എന്ന മറുകരയിലെത്തുമ്പോൾ ജീവിതം സഫലമാകുന്നു. ഓർമ്മകളില്ലാത്ത മനുഷ്യന് ജീവിതമില്ല.

    സന്തോഷപ്രദമായ ഓർമ്മകൾ നിധിപോലെ സൂക്ഷിക്കുക. ദുഃഖം തന്ന ഓർമ്മകൾ വെള്ളത്തിൽ ഒഴുക്കികളയുക. ഒടുവിൽ ദ്വീപിലെത്തുമ്പോൾ നിങ്ങൾ പ്രകാശിക്കട്ടെ. ആ പ്രകാശം ലോകം മുഴുവൻ പരക്കട്ടെ.

    എന്റേത് മാത്രമായ ഓർമ്മകളുടെ തോണിയിൽ ഞാൻ നിങ്ങളെയും കൂട്ടുകയാണ്. ഒരുപക്ഷേ ഞാനും, നിങ്ങളും ഒന്നായേക്കാം….

    Add to cart

    4 in stock

  • ENIKK NEE MARIKKUNNILLALLO £5.49

    By SOMAN KADALOOR

    സോമൻ കടലൂരിന്റെ നൂറു ചെറു കവിതകളും ചിത്രങ്ങളും അടങ്ങിയ പ്രണയ പുസ്തകം.

    Add to cart

    1 in stock

  • -21%Limited
    ENTE ARUMAYAYA PAKSHIKKU
    ENTE ARUMAYAYA PAKSHIKKU Original price was: £6.99.Current price is: £5.49.

    By JISMA FAIZ

    കാതോർത്താൽ ഹൃദയമിടിപ്പ് കേൾക്കാവുന്ന ചില ജീവിതങ്ങൾ ഇവിടെയുണ്ട്; നിശ്ശബ്ദമായ പ്രണയത്താൽ ആത്മാവ് ബന്ധിക്കപ്പെട്ട ജീവിതങ്ങൾ. വായനയുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ, ഏതെങ്കിലുമൊരു താളിൽ, ഏതെങ്കിലുമൊരു വരിയിൽ, ഒരു വാക്കിൽ ഒരുപക്ഷേ, നിങ്ങൾക്ക് നിങ്ങളെ മുഖാമുഖം കാണാം… ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ നേരിടേണ്ടിവന്നേക്കാം… ഒടുവിൽ മരണമില്ലാത്ത പ്രണയത്തിനും നീതി നൽകേണ്ട ജീവിതബന്ധങ്ങൾക്കും മുന്നിൽ ആ ചോദ്യങ്ങൾ മൂകമാകും. കാരണം, പച്ചയായ ജീവിതസത്യങ്ങൾക്കു മുന്നിൽ പരുവപ്പെടുന്ന സാധാരണ മനുഷ്യജന്മങ്ങളാണ് നാം..!

    Add to cart

    1 in stock

  • ENTE CHIRAKINAAKAASAVUM NEE THANNU £5.49

    By NITHEESH NARAYANAN

    ഓർമ്മക്കുറിപ്പുകളുടെ സ്ഥിരം രചനാരീതികളെ പൊളിച്ചെഴുതിക്കൊണ്ട് വിദ്യാർത്ഥിസംഘടനാ കാലഘട്ടത്തെ അവിസ്മരണീയമായി ഓർത്തെടുക്കുന്ന എസ് എഫ് ഐ മുൻ അഖിലേന്ത്യാ ഉപാധ്യക്ഷൻ നിതീഷ് നാരായണന്റെ ആറാമത്തെ പുസ്തകം. രാഷ്ട്രീയവും സംഘടനാപരവുമായ കരുത്തുറ്റ അനുഭവങ്ങളുടെ ശേഖരം.

    വിവിധ സംസ്ഥാനങ്ങളിലെ യാത്രകളുടെയും ചരിത്രാന്വേഷണങ്ങളുടെയും വിശേഷങ്ങൾക്കൊപ്പം വിദ്യാർത്ഥിപ്രസ്ഥാന ജീവിതകാലത്ത് സ്വാധീനിച്ച, മരണശേഷവും അനശ്വരരായി നിലനിൽക്കുന്ന വ്യക്തികളെ കുറിച്ചുള്ള കുറിപ്പുകൾ കൂടി ഉൾപ്പെടുത്തിയ ആവേശോജ്ജുലമായ ജീവിതാനുഭവങ്ങളുടെ നേർചിത്രണം.

    Add to cart

    5 in stock

  • -19%Limited
    ENTE KATHA
    ENTE KATHA Original price was: £7.99.Current price is: £6.49.

    By MADHAVIKKUTTY

    കാലം ജീനിയസ്സിന്റെ പദവിമുദ്രകൾ നൽകി അംഗീകരിച്ച മാധവിക്കുട്ടി സമകാലികമൂല്യങ്ങൾക്കു വിപരീതമായി സ്വയം നിർമിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്. ഇന്ത്യയിൽ മറ്റൊരു എഴുത്തുകാരിയും ഇങ്ങനെയൊരു സംഭാവന ആത്മകഥയുടെ രൂപത്തിൽ സാഹിത്യത്തിനു നൽകിയിട്ടില്ല. നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ ബലിഷ്ഠസൗന്ദര്യമാണ് ആ കൃതി. ഹിമഭൂമികളുടെ അലസമായ സമാധാനം വെറുക്കുന്ന കലാകാരിയാണ് എന്റെ കഥ എഴുതിയ മാധവിക്കുട്ടി. എഴുതുമ്പോൾ അവർക്ക് ഭയത്തിന്റെ അർത്ഥം അറിഞ്ഞുകൂടാ. വിനാശത്തിന്റെ മുന്നേറ്റംപോലെ എഴുതാൻപോലും അവർക്കു കഴിയുന്നു. പ്രാർത്ഥനയുടെ അടിസ്ഥാനരൂപങ്ങൾ കൈകാര്യം ചെയ്യുന്നതുപോലെ സെക്‌സിനെ അവർ വിശകലനം ചെയ്യുന്നു. എന്റെ കഥയിൽ ആത്മകഥാപരമായ യാഥാർത്ഥ്യങ്ങൾ അവർ ആവിഷ്‌കരിക്കുന്നു. അതോടൊപ്പം ആത്മസുഖത്തിനുവേണ്ടി സ്വന്തം യാഥാർത്ഥ്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ കലാസൃഷ്ടി ഒരേസമയം ആത്മകഥയും സ്വപ്നസാഹിത്യവുമാണ്. സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ ആഖ്യാനങ്ങൾക്കുവേണ്ടിയുള്ള പരീക്ഷണംലകൂടിയാണത്. Though My Story was supposed to be an autobiography, Madhavikutty later admitted that there was plenty of fiction in it. She was motivated to write this as she became ill and thought will not survive. She recounted the trials of her marriage and her painful self-awakening as a woman and writer. She became an icon for women, in India and elsewhere, struggling to liberate themselves from sexual and domestic oppression. Her tumultuous life seeking eternal love and the vagaries of lust drew the ire of the purists and fundamentalists alike

    Add to cart

    1 in stock

  • ENTE PRANAYATHINTE RAJAKUMARIKKU £7.99

    By SEBA FATHIMA A S

    പ്രണയം എന്നും പരിശുദ്ധിയോടെ വാഴ്ത്തപ്പെടുന്ന ഒരു മഹത്തായ അനുഭൂതിയാണ്. രണ്ടിൽ ഒരാളുടെ ഭ്രാന്ത് നിലയ്ക്കുമ്പോഴാണ് പ്രണയം മരിക്കുന്നത്. അതുപോലൊരു ഭ്രാന്തവും പരിശുദ്ധവുമായ പ്രണയകഥ ഒരു സിനിമാറ്റിക് ശൈലിയിലൂടെ സെബഫാത്തിമ എന്ന എഴുത്തുകാരി തൻ്റെ തൂലികയിൽ വിരിഞ്ഞ ‘എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്’ എന്ന നോവലിലൂടെ പറയുകയാണ്.

    തന്റെ വേദന നിറഞ്ഞ സാഹചര്യത്തിലും പഠനം എന്ന ആഗ്രഹവുമായി ഡൽഹിയിലേക്ക് പുറപ്പെടുന്ന ഷാരിക് എന്ന ഇരുപതുകാരൻ്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ പ്രണയത്തിന്റെ സുഗന്ധവുമായി കടന്നുവന്ന ബൽക്കിസ് അമാൽ എന്ന മാലാഖയെ തേടിയുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിന്റെയും കണ്ണുനിരിൻ്റെയും പ്രണയ യാത്രയാണ് ‘എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക് എന്ന നോവലിന്റെ ഇതിവൃത്തം.

    Add to cart

    1 in stock

  • -6%Limited
    ENTE SATHYANWESHANA PAREEKSHANANGAL
    ENTE SATHYANWESHANA PAREEKSHANANGAL Original price was: £8.99.Current price is: £8.49.

    By GANDHI M K

    ഇത് ഒരു നൂറ്റാണ്ടിന്റെ വെളിച്ചം. കലാപകലുഷിതകാലത്തെ ലാവണ്യമന്ത്രം. മനുഷ്യരാശിയുടെ സനാതന വിമോചനമാർഗ്ഗം. സത്യവുംനീതിയും ധർമ്മവും ശാന്തിയും അഹിംസയും സമവായവും സഹിഷ്ണുതയും മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഈ മഹാത്മാവിൽ സന്ധിക്കുന്നു. ഭാരതത്തിന്റെ ഈ കെടാവിളക്ക് കോടാനുകോടികൾക്ക് ആശയും ആവേശവുമായിരുന്നു. ഇന്നും അനുവാചകകോടികളെ വിസ്മയലോകത്തേക്ക് കൈപിടിച്ചുനടത്തുന്ന മഹത്ചിന്തകളുടെ കൂടാരമാണ് ഈ കൃതി. ലക്ഷോപലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ മഹാഗ്രന്ഥം ഡി സി ബുക്‌സിലൂടെ. പരിഭാഷ: സി. പി. ഗംഗാധരൻ

    Add to cart

    2 in stock

  • Featured-13%Limited
    ERI
    ERI Original price was: £7.49.Current price is: £6.49.

    By PRADEEPAN PAMPIRIKUNNU

    പ്രദീപന്‍ പാമ്പിരികുന്നിനെ ഗാഢമായി പരിചയപ്പെടാന്‍ നാളിതുവരെയായി നാമറിഞ്ഞതൊന്നും പോരാ ഈ നോവല്‍ കൂടി വേണം എന്നതിലെനിക്കു സന്ദേഹമില്ല. അത് പ്രദീപനാഗ്രഹിച്ച വിധം പൂര്‍ത്തിയായിട്ടുണ്ടോ എന്ന ചോദ്യം ഒട്ടും പ്രസക്തമല്ലെന്ന് ഇന്നെനിക്ക് തോന്നുന്നു. പ്രദീപന്റെ കൈ തട്ടിമാറ്റി അക്ഷമനായ മരണം ശുഭം എന്നെഴുതി അതിനെ ക്ഷണത്തില്‍ പൂര്‍ത്തിയാക്കി. മരണം പൂര്‍ത്തിയാക്കിയ ഈ നോവലിന് വ്യത്യസ്തമായ ഒരു പൂര്‍ണ്ണത ഉണ്ടായിരിക്കാം. അല്ലെങ്കില്‍ പൂര്‍ണ്ണം എന്ന് ഏതെങ്കിലും കൃതികളെക്കുറിച്ച് പറയാമോ? നല്ല ഏത് കൃതിയാണ് ഉപേക്ഷിക്കപ്പെട്ടതല്ലാതെ പൂര്‍ത്തിയായിട്ടുള്ളത്? ഞാന്‍ എഴുതാന്‍ തുടങ്ങി എന്ന അസാധാരണമായ വാക്യത്തില്‍ അവസാനിക്കുന്ന ഈ നോവലിന് ഇതിലും കേമമായ ഒരു ക്ലൈമാക്‌സ്, അപൂര്‍ണ്ണവും ഗംഭീരവുമായ ഒരു അവസാനം, എനിക്കു സങ്കല്പിക്കാനുമാവുന്നില്ല

    Add to cart

    1 in stock

Recommended Products


My Cart
Wishlist
Recently Viewed
Categories