• -12%Limited
    AUGUSTIL KANAM
    AUGUSTIL KANAM Original price was: £8.49.Current price is: £7.49.

    By GABRIEL GARCIA MARQUEZ

    എല്ലാ വർഷവും ആഗസ്തിൽ അമ്മയുടെ കല്ലറയിൽ പൂവുകൾ അർപ്പിക്കാനായി ഒരു കരീബിയൻ ദ്വീപിലെത്തുന്ന അന്ന മഗ്ദലേന ബാഹിന്റെ വിശുദ്ധവും അവിശുദ്ധവുമായ ജീവിതമുഹൂർത്തങ്ങൾ. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അന്ന, ദ്വീപിലേക്കുള്ള ഓരോ സന്ദർശനങ്ങളിലും ഓരോ കാമുകനെ സ്വീകരിച്ച് തന്റെ സ്‌നേഹത്തെയും പ്രേമത്തെയും കാമത്തെയും അഴിച്ചുവിടുന്നു, ശരീരത്തിന്റെയും മനസ്സിന്റെയും സ്വച്ഛവിഹായസ്സിലേക്ക് വിശ്രുത സംഗീതജ്ഞൻ യോഹാൻ സെബാസ്റ്റ്യാൻ ബാഹിന്റെ രണ്ടാം ഭാര്യയായ ഗായികയുടെ പേരുള്ള, വായനക്കാരികൂടിയായ നായികയുടെ ജീവിതകാമനയും സംഗീതവും സാഹിത്യവും നോവലിൽ കൂടിക്കലരുന്നു. മാർകേസ് മാന്ത്രികത ഓരോ വാക്കിലും വാക്യത്തിലും തുളുമ്പുന്ന നോവൽ.
    Add to cart

    1 in stock

  • AVAL SOORYAKAANTHI £4.99

    By ATHIRA PUSHPAJAN

    വർണ്ണങ്ങൾ വാരിവിതറിയ ഒരു സ്വപ്നം പോലെ ചില മോഹസങ്കൽപ്പങ്ങളിൽ കോർത്ത ചിത്രങ്ങളാണ് ഈ പ്രണയകഥ. മഷി പുരണ്ട കത്തുകളിലെ പ്രണയാക്ഷരങ്ങളെ സ്വന്തമാക്കിയിരുന്ന രണ്ട് ഹൃദയങ്ങൾ. ആ കത്തുകളിൽ അവർ ഒളിപ്പിച്ച പ്രണയത്തിന്റെ രഹസ്യങ്ങൾ ഈ നോവൽ തുറന്നു കാണിക്കുമ്പോൾ അവനിലൂടെ നിങ്ങൾ അറിയുവാൻ പോകുന്നത് അവളെയാണ്. ആ അക്ഷരങ്ങളിലെ മഷിപ്പാടുകളിൽ കണ്ണീരും പുഞ്ചിരിയും ഒരുപോലെ പടർന്നിരുന്നു.

    കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ് ‘അവൾ സൂര്യകാന്തി’ എന്ന ഈ നോവൽ.

    വർഷങ്ങൾക്കിപ്പുറം ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു. കാലം മായ്ക്കാത്ത ആ പ്രണയത്തിന് ഇന്നും അതേ സൗന്ദര്യമുണ്ടോ?

    Add to cart

    1 in stock

  • AVE MARIYA £3.99

    By K. R. MEERA

    ഏകാന്തതയുടെ നൂർ വർഷങ്ങൾ, കളരിമറ്റത്തുകത്തനാർ, സ്വവർഗ്ഗസങ്കടങ്ങൾ, ആവേ മരിയ, പിന്നെ സസ്സന്ദേഹവുമായിടും, ആനപ്പുരയ്ക്കൽ കേശവപിള്ള മകൻ, ആട്ടുകട്ടിൽ, വാണിഭം, സോളോ ഗോയ്യാ എന്നീ ഒൻപത് കഥകളുടെ സമാഹാരം.

    Add to cart

    2 in stock

  • AVIRAMAM £4.99

    By VISHNU ANCHAL

    ഭൂതകാലത്തിന്റെ മുള്ളുകളില്‍ തട്ടി ചോര പൊടിഞ്ഞ് ആ മുറിവ് വൃണമായി മാറിയവരെ… നമ്മള്‍ തുല്യര്‍.നിന്റെ ഭൂതകാലത്തെ ഞാന്‍ ഒറ്റുകൊടുക്കും നിന്റെ വര്‍ത്തമാനത്തെ ഞാന്‍ നിശ്ചലമാക്കും. നിന്റെ ഭാവിയില്‍ ഞാന്‍ പേമാരിയാകും. നീയും കേവല മനുഷ്യജന്മം, ഇതാണ് ഈ ലോകത്തിന്റെ നീതി ശാസ്ത്രം.

    Add to cart

    4 in stock

  • -15%Limited
    AYALKKAAR
    AYALKKAAR Original price was: £9.99.Current price is: £8.49.

    By P KESAVADEV

    മംഗലശ്ശേരിത്തറവാടുകളും പച്ചാഴിത്തറവാടുകളും മുടിയുകയും പത്മനാഭപിള്ളയുടെ മക്കൾക്ക് തെണ്ടിത്തിരിയേണ്ടിവരികയും ചെയ്തു. ഒരു കുടിലുകെട്ടാൻ സ്ഥലം യാചിച്ചെത്തിയ കുഞ്ഞുവറീതിന്റെ മക്കൾ പിന്നീട് പണക്കാരായി മാറി. ജാതീയമായ അവശതകൾക്കെതിരേ സമരം നയിച്ച്, കുഞ്ഞന്റെ മക്കൾ പല സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നേടിയെടുത്തു. ശത്രുക്കളും മിത്രങ്ങളും ആയി പല അവസരങ്ങളിലും അവർ പെരുമാറിയിട്ടുണ്ടെങ്കിലും മൂന്നു കൂട്ടരും തൊട്ട് അയൽക്കാർ തന്നെയായിരുന്നു.

    പത്മനാഭപിള്ളയുടെയും കുഞ്ഞന്റെയും കുഞ്ഞുവറീതിന്റെയും കുടുംബങ്ങളിലൂടെ കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ ഒരു കാലഘട്ടത്തിലുണ്ടായ പരിവർത്തനങ്ങളുടെ ചിത്രം കരുത്തോടെ ആവിഷ്‌കരിക്കുകയാണ് അയൽക്കാരിലൂടെ കേശവദേവ്.

    Add to cart

    1 in stock

  • BASTET £7.99

    By NAZEEM MUHAMMED

    തികച്ചും പുതുമയുള്ള കഥാ പരിസരവുമായാണ് നസിം മുഹമ്മദിൻ്റെ നോവൽ ത്രയം (trilogy) ബാസ്തേത് ദി കാറ്റ് ഗോഡസ് (Bastet -The Cat Goddess) വായനക്കാരിലേക്കെത്തുന്നത്. പുരാതന ഈജിപ്‌തിലെ ഗോത്രവർഗ്ഗക്കാർ ആരാധിച്ചിരുന്ന പൂച്ച ദൈവം ആയിരുന്ന, ഒരേപോലെ സ്നേഹത്തിന്റെയും പ്രതികാരത്തിൻ്റെയും മുഖമുള്ള ബാതേത്.

    തന്റെ വിധിയെ മറികടക്കാൻ അഥീനയെയും കുഞ്ഞിനേയും മമ്മികളുടെ നാട്ടിൽ (ഈജിപ്‌തിൽ) നിന്നും കേരളത്തിലേക്ക് പറഞ്ഞയക്കുന്ന സാം എന്ന ചെറുപ്പക്കാരൻ. അതുപിന്നീട് ഒരു ഗ്രാമത്തിൻ്റെ തന്നെ സർവ്വ നാശത്തിലേക്ക് നീങ്ങുന്നതും അതൊഴിവാക്കാൻ വിധിയുടെ അത്ഭുതകരമായ കുട്ടിയിണക്കലിൽ ബാസ്തേതുമായി എന്നേ ഇഴചേർക്കപ്പെട്ട മനു എന്ന പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന ഇടപെടലുകളുടെയും സംഭ്രമജനകമായ കഥയാണ് ആദ്യ ഭാഗമായ ബസ്തേത് ദി ബിഗിനിങ്ങിൽ പറയുന്നത്.

    മലയാള നോവലിൻ്റെ ചരിത്രവഴിയിലേക്ക് ഒരു നോവലിസ്റ്റ് നിഗൂഢമായൊരു കഥയുമായി വരവറിയിക്കുന്നു.

    Add to cart

    1 in stock

  • BHAGAVANTE MARANAM £5.99

    By K. R. MEERA

    അന്ന്, അവൻ ചാഞ്ചല്യം നിയന്ത്രിച്ച്, പ്രൊഫസറുടെ പാലുപോലെ വെളുത്ത പുരികങ്ങൾക്കിടയിൽ തോക്കിന്റെ വായ് അമർത്തി. കാഞ്ചിയിൽ വിരൽ തൊടുവിച്ചു. പക്ഷേ കണ്ടതായിപ്പോലും ഭാവിക്കാതെ പ്രൊഫസർ ചിരിച്ചു.

    ‘മകനേ, രക്തംമാത്രം കുടിക്കുന്ന പശുക്കളാണു മതങ്ങളെല്ലാം’- അദ്ദേഹം പറഞ്ഞു. ‘ജാതിയിൽ താഴ്ന്നവരുടെയും പണമില്ലാത്തവരുടെയും അധികാരമില്ലാത്തവരുടെയും രക്തമേ കുടിക്കാറുള്ളൂ. നീ ഒരു ദലിതയെ വിവാഹം കഴിച്ചാൽ നിന്റെ മതം അവളുടെ രക്തം കുടിക്കും.അതല്ല, ബ്രാഹ്‌മണിയെ കഴിച്ചാൽ അതു നിന്റെ രക്തം കുടിക്കും. ഇന്നലെ ബസവണ്ണ, ഇന്നു ഞാൻ. ഇന്നു ഞാൻ, നാളെ നീ, കൂടലസംഗമദേവാ!’

    സമകാലികാവസ്ഥകളെ പിടിച്ചുലയ്ക്കുന്ന കഥകള്‍.

    Add to cart

    2 in stock

  • -20%Limited
    BIRIYANI
    BIRIYANI Original price was: £4.99.Current price is: £3.99.

    By SANTHOSH AECHIKKANAM

    കേരളീയജീവിതത്തെ വരിഞ്ഞുമുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പര്‍ശിനികളെയും സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന ജീവസ്സുറ്റ കഥകള്‍. ബിരിയാണി, നായിക്കാപ്പ്, മനുഷ്യാലയങ്ങള്‍, U, V, X, Y, Z, മരപ്രഭു, ലിഫ്റ്റ്, ആട്ടം എന്നിങ്ങനെ ശ്രദ്ധേയമായ ഏഴു കഥകള്‍.

    Add to cart

    5 in stock

  • BRAMARI £5.49

    By ADHEENA FATHIMA RIYAS

    ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് അല്ലെങ്കിൽ അവനവനോട് തന്നെ തോന്നുന്ന വികാരവിചാരങ്ങളെ നേർമ്മയോടെ ആവിഷ്കരിക്കുന്ന ഒരു ചെറുകഥാസമാഹാരം. ജീവിതത്തിൽ പലപ്പോഴായി ഉണ്ടാകുന്ന ബന്ധങ്ങളും, അവയോട് നമുക്ക് ഉണ്ടാകുന്ന വൈകാരികമായ അടുപ്പവും നമ്മുടെ ഉള്ളിൽ ഭാവഭേദങ്ങൾ സൃഷ്ടിക്കും. സ്വയം കണ്ടെത്തലുകളിലേക്കാണ് അവയിൽ പലതും നമ്മെ എത്തിക്കുന്നത്.

    ബുദ്ധിപരമായി ചിന്തിച്ചു സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള മനുഷ്യന്റെ സഹജമായ കഴിവ് എങ്ങനെ തീവ്രമായ സ്നേഹബന്ധങ്ങൾക്ക് കാരണമാകുമെന്നും എന്തും സഹിച്ച് കൂടെ നിർത്തുന്നത് തന്നെയല്ല, സ്വയം കെട്ട് പൊട്ടിച്ചു മാറുന്നതും ചിലപ്പോൾ നല്ലതിലേക്ക് എത്തിച്ചേക്കാം എന്ന തിരിച്ചറിവും ജനിപ്പിക്കുന്ന കഥകളിലൂടെയുള്ള ഒരു പ്രയാണം.

    Add to cart

    3 in stock

  • -4%Limited
    BUDHINI
    BUDHINI Original price was: £11.99.Current price is: £11.49.

    By SARAH JOSEPH

    ആരുടെയൊക്കൊയോ വികസനത്തിനായി സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള്‍ മുഴുവനും തകര്‍ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്‌കരിക്കുകയാണ് ബുധിനിയിലൂടെ സാറാ ജോസഫ്. ദാമോദര്‍വാലി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ജവഹര്‍ലാല്‍ നെഹ്‌റുവിനെ അണിയിച്ച ഒരു ഹാരം ബുധിനിയുടെ ജീവിതത്തെത്തന്നെ തകര്‍ത്തെറിയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സാന്താള്‍ ഗോത്രത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിന്റെയും ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെയും പരിസ്ഥിതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെയും അവസ്ഥകള്‍ ചിത്രീകരിക്കുന്നത്.

    Add to cart

    3 in stock

  • CANCER WARDILE CHIRI £6.49

    By INNOCENT

    അര്‍ബുദരോഗിയായിരിക്കെ കടന്നുപോയ അനൂഭവങ്ങളിലൂടെ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് സഞ്ചരിക്കുന്നു.

    തയ്യാറാക്കിയത് :ശ്രീകാന്ത് കോട്ടക്കല്‍

    ”ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാന്‍ എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകള്‍ മാത്രം.’ – ഇന്നസെന്റ്

    ”ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണ്.
    ഒരു ഡോക്ടര്‍ പറയുന്നതിനെക്കാള്‍ ഫലമുണ്ടായിരിക്കും ഇന്നസെന്റ് തന്റെ പവന്‍മാറ്റുള്ള ഫലിതത്തിലൂടെ കാന്‍സറിനെക്കുറിച്ചു പറഞ്ഞാല്‍ എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്നസെന്റിന്റെ കാര്യത്തില്‍ രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഫലിതപൂര്‍ണമായ സമീപനം ചികിത്സയെക്കാള്‍ ഗുണം ചെയ്തിട്ടു ണ്ടെന്ന് എനിക്ക് ആധികാരികമായി പറയാന്‍ സാധിക്കും. രോഗപ്രതിരോധത്തിന്റെ ഒരുപാട് രാസപ്രവര്‍ത്തനങ്ങള്‍ അതുണ്ടാക്കിയിട്ടുണ്ട്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. തന്റെ അതേ മനോഭാവമാണ് ഇന്നസെന്റ് ഇപ്പോള്‍ ഈ ഓര്‍മക്കുറിപ്പുകളിലൂടെ സമാനാവസ്ഥയിലുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ആദ്യം പറഞ്ഞത്, ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണെന്ന്. എല്ലാവിധത്തിലുള്ള രോഗികളോടും ഈ മരുന്ന് കഴിക്കാന്‍ ഞാന്‍ ഡോക്ടര്‍ എന്ന നിലയില്‍ ആധികാരികമായി ശിപാര്‍ശ ചെയ്യുന്നു.”-ഡോ.വി.പി.ഗംഗാധരന്‍

    ചുരുങ്ങിയ കാലത്തിനുള്ളില്‍ 12000-ത്തില്‍പ്പരം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം.

    Add to cart

    6 in stock

  • -30%Limited
    CHANDANAMARANGAL
    CHANDANAMARANGAL Original price was: £4.99.Current price is: £3.49.

    By MADHAVIKKUTTY

    ”ഞാന്‍ ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകളടച്ചു. എത്രനേരം ഞാന്‍ ജീവച്ഛവമെന്നപോല്‍ അവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നു എന്ന് എനിക്കുതന്നെ ഓര്‍മ്മയില്ല. യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനുശേഷം ഞാനവളുടെ പ്രേമഭാജനമായി മാറി.” മലയാളി ഇതുവരെയനുഭവിക്കാത്ത സ്‌ത്രൈണാനുഭവത്തിന്റെ അപൂര്‍വ്വമായ രേഖപ്പെടുത്തല്‍

    Add to cart

    1 in stock

  • -8%Limited
    CHILLU
    CHILLU Original price was: £5.99.Current price is: £5.49.

    By BOBBY JOSE KATTIKADU

    നിർമ്മലസൗഹൃദത്തിന്റെ മധുരമുള്ള ഓർമ്മകൾ പേറുന്ന ചിന്തകളുടെ സമാഹാരം. നമ്മുടെ ചുറ്റുമുള്ള ലോകത്തെ സമഭാവനയോടെ നോക്കിക്കാണുവാൻ പ്രേരിപ്പിക്കുന്ന നന്മ നിറഞ്ഞ ചിന്തകളുടെയും പ്രാർത്ഥനകളുടെയും ചെപ്പാണ് ഈ പുസ്തകം. അസാധാരണമായ കരുത്തോടെ ജീവിതത്തെ തെളിമയായി കാണുന്നതിനും ജീവിതത്തിന്റെ ചാരുത നിലനിർത്തുന്നതിനും ഈ കുറിപ്പുകൾ സഹായകമാകും.

    Add to cart

    5 in stock

  • -7%Limited
    CHIRICHUM CHIRIPPICHUM
    CHIRICHUM CHIRIPPICHUM Original price was: £7.49.Current price is: £6.99.

    By MANIYANPILLA RAJU

    എഴുതുമ്പോൾ എല്ലാ സത്യങ്ങളും തുറന്നുപറയാൻ സാധിക്കുകയില്ല. പക്ഷേ. സത്യത്തിൽനിന്നു വ്യതിചലിക്കാതെയും മറ്റാരെയും വേദനിപ്പിക്കാതെയും മനോഹരമായി മണിയൻപിള്ള രാജു തന്റെ അനുഭവങ്ങൾ ഈ പുസ്തകത്തിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. തയ്യാറാക്കിയത്: എം.എസ്. ദിലീപ്

    Add to cart

    1 in stock

  • CHUVANNA KALLARA £6.49

    By ROBIN ROY

    തനിക്കു ചുറ്റും വലിയൊരു സമൂഹം എന്തിനും തയ്യാറാണെന്നിരിക്കെ ഏകാന്തത അനുഭവിക്കുന്ന ഒരു പോലീസുകാരനിലേക്ക് വന്നെത്തുന്ന, മറ്റൊരു പോലീസുകാരൻ്റെ കൊലപാതക കേസും, അതിന്റെ പിന്നാമ്പുറങ്ങളിലേക്ക് അയാൾ നടത്തുന്ന സഞ്ചാരത്തിൽ കണ്ടെത്തുന്ന അമ്പരപ്പുളവാക്കുന്ന രഹസ്യങ്ങളുമാണ് ചുവന്ന കല്ലറ. മിത്തും യഥാർഥ്യവും കൂട്ടിക്കലർത്തിയ രചനാശൈലിയിൽ അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സൃഷ്ടിച്ചുകൊണ്ട് വായനക്കാരെ പിടിച്ചിരുത്താൻ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട്. – ദിലീപ് പോൾ

    Add to cart

    1 in stock

  • COFFEE HOUSE £5.49

    By LAJO JOSE

    ഒരു സാഹിത്യശാഖയെ ഭാഷയിലേക്ക്
    തിരികെ കൊണ്ടുവന്ന പുസ്തകം.
    -അബിന്‍ ജോസഫ്

    ഒരു ക്രിസ്മസ് രാത്രിയില്‍ നടന്ന കോഫി ഹൗസ്
    കൂട്ടക്കൊലയുടെ സത്യം തേടി വര്‍ഷങ്ങള്‍ക്കുശേഷം
    ഇറങ്ങിത്തിരിക്കുന്ന എസ്തര്‍. വധശിക്ഷ കാത്തുകിടക്കുന്ന
    ബെഞ്ചമിന്‍ തന്നെയാണോ യഥാര്‍ത്ഥ കുറ്റവാളി?
    സത്യത്തെ മറനീക്കി പുറത്തുകൊണ്ടുവരാനായി
    എസ്തറിനോടൊപ്പം നടത്തുന്ന
    ഉദ്വേഗഭരിതമായ സഞ്ചാരം.

    ലാജോ ജോസിന്റെ ആദ്യനോവലിന്റെ
    മാതൃഭൂമി പതിപ്പ്‌

    Add to cart

    3 in stock

  • -6%Limited
    DAIVATHINTE ATHMAKATHA
    DAIVATHINTE ATHMAKATHA Original price was: £7.99.Current price is: £7.49.

    By LENAA KUMAR

    നിങ്ങളുടെ സ്വയം പരിമിതമായ വിശ്വാസങ്ങളെ നശിപ്പിക്കാനും നിങ്ങളുടെ കഴിവുകളെ തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്നതിനും ഈ പുസ്തകം നിങ്ങളെ സഹായിക്കും. നാം സ്വയം ചോദിച്ചുകൊണ്ടിരിക്കുന്ന ആര്, എന്ത്, എങ്ങനെ, എവിടെ, എപ്പോൾ എന്നീ ചോദ്യങ്ങളുടെ ഉത്തരം എങ്ങനെ കണ്ടെത്താമെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു.

    Add to cart

    4 in stock

  • DAIVATHINTE CHARANMAR £5.99

    By JOSEPH ANNAMKUTTY JOSE

    Add to cart

    4 in stock

  • -7%Limited
    DEAR NEERAJ
    DEAR NEERAJ Original price was: £6.99.Current price is: £6.49.

    By JAILAXMI SREENIVASAN

    ഏറെ പ്രിയപ്പെട്ട പലതും കൈവിട്ടു പോകുമ്പോഴും പ്രതീക്ഷാനിര്‍ഭരമായ ഒരു നാളിനെ സ്വപ്നം കാണുന്ന കുറച്ചു മനുഷ്യരും അവര്‍ക്കിടയിലെ പ്രണയവും സൗഹൃദവും വിട്ടുകൊടുക്കലുകളുമൊക്കെ ചേര്‍ന്ന കഥയാണ് Dear നീരജ്. പ്രണയമറിഞ്ഞവരും നഷ്ടപ്പെടലിന്‍റെ കയ്പ്പുനീര് രുചിച്ചവരും പ്രണയം തുറന്നുപറയാതെ മനസ്സില്‍ സൂക്ഷിക്കുന്നവരുമൊക്കെ ഒരുവട്ടമെങ്കിലും വായിച്ചിരിക്കേണ്ട നോവല്‍. നീരജ്, അനുപമ, മധുമിത- ഈ മൂന്ന് കേന്ദ്രബിന്ദുക്കളിലൂടെയാണ് നോവലിന്‍റെ രേഖകള്‍ സഞ്ചരിക്കുന്നത്. സ്വന്തമാക്കുവാനായി പ്രണയിച്ചവളും സ്വന്തമാണെന്ന് കരുതിയവളും പ്രണയത്തിന്‍റെ മാസ്മരികതയില്‍ ജീവിക്കുന്നവരാണ്. അവരുടെ ജീവിതങ്ങളിലൂടെയും പ്രണയനിമിഷങ്ങളിലൂടെയുമുള്ള യാത്രയാണ് കഥാഭൂമിക. നോവല്‍ അവസാനിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രണയം ആരുടേതാണ് എന്ന ചോദ്യം വായനക്കാരുടെ ഹൃദയത്തെ അലട്ടിക്കൊണ്ടിരിക്കും.

    Add to cart

    3 in stock

  • -6%Limited
    DEJA VU
    DEJA VU Original price was: £8.99.Current price is: £8.49.

    By MAYA KIRAN

    സാഹിത്യലോകത്തെ ചതിക്കുഴികളും സാമ്പത്തിക- സാങ്കേതിക മേഖലകളിലെ തട്ടിപ്പുകളും നിർമ്മിതബുദ്ധിയുടെ നന്മതിന്മകളും എല്ലാം കടന്നുവരുന്ന, ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലർത്തുന്ന നോവൽ. മലയാളത്തിലെ മറ്റൊരു മെറ്റാഫിക്ഷൻ പരീക്ഷണം.

    Add to cart

    2 in stock

Recommended Products


My Cart
Wishlist
Recently Viewed
Categories