• -12%Limited
    HYDRANGEA
    HYDRANGEA Original price was: £8.49.Current price is: £7.49.

    By LAJO JOSE

    കോട്ടയം പോലീസ് മേധാവിയുടെ ഔദ്യോഗിക ഇ മെയിലിലേക്ക് വന്ന ഒരു വീഡിയോ ക്ലിപ്പ് സൈബർസെൽ വീക്ഷിച്ചു. ഏതോ ഒരു സ്ത്രീ അടുക്കളയിൽ ജോലി ചെയ്യുന്നു. ടിവി കാണുന്നു. ആരോ വെളിയിൽനിന്ന് ഷൂട്ട് ചെയ്തതുപോലെ ദൃശ്യങ്ങൾ. പിറ്റേന്ന് ആ സ്ത്രീ സ്വന്തം കിടപ്പുമുറിയിൽ കൊല്ലപ്പെട്ടുകിടന്നു.

    അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ചത് കൊലപാതകം നടന്ന കിടപ്പുമുറിയാണ്. ആ മുറിയാകെ അലങ്കരിക്കപ്പെട്ടിരുന്നു. കത്തിത്തീർന്ന വലിയ മെഴുകുതിരികൾ മേശപ്പുറത്തു കാണപ്പെട്ടു. കിടക്കയിലും നിലത്തും വാതിൽക്കലും മറ്റും പൂക്കൾ വിതറിയിരുന്നു – പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ!
    കഴിഞ്ഞ കൊലപാതകങ്ങൾ പോലെ എല്ലാം കാണപ്പെട്ടു. രക്തം പുരണ്ട കിടക്കവിരി മൂലയിൽ, എരിഞ്ഞുതീർന്ന സുഗന്ധം പരത്തുന്ന മെഴുകുതിരികൾ, വാതില്ക്കൽതൊട്ട് കിടക്കവരെയും കിടക്കയിലും പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ.

    ഉദ്വേഗവും സസ്‌പെൻസും കാത്തുസൂക്ഷിക്കുന്ന വ്യത്യസ്തമായ കുറ്റാന്വേഷണ നോവൽ.

    Add to cart

    1 in stock

  • -19%Limited
    INI NJAN URANGATTE
    INI NJAN URANGATTE Original price was: £7.99.Current price is: £6.49.

    By P. K. BALAKRISHNAN

    വ്യാസഭാരതത്തിലെ കഥയെയും സന്ദർഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തിക്കൊണ്ട് ഉപജീവിക്കുന്ന നോവലാണിത്. കർണ്ണന്റെ സമ്പൂർണ്ണകഥയാണ് ഈ കൃതിയുടെ പ്രധാനഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തരകഥാസങ്കല്പം നടത്തി, ആ സങ്കല്പത്തിന്റെ നൂലിഴകളിൽ കർണ്ണകഥാദളങ്ങൾ കൊരുത്തെടുത്തിരിക്കുന്നു. 1974-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1978-ൽ വയലാർ രാമവർമ്മ സാഹിത്യ അവാർഡും ലഭിച്ച ഇനി ഞാൻ ഉറങ്ങട്ടെ കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട് മലയാളത്തിൽ ജ്വലിച്ചുനില്ക്കുന്ന നോവലാണ്

    Add to cart

    5 in stock

  • Featured-17%Limited
    IREECHALKAPPU
    IREECHALKAPPU Original price was: £11.49.Current price is: £9.49.

    By SHAMSUDHEEN KUTTOTH

    ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പുരസ്കാരം നേടിയ കൃതി. പ്രമേയത്തിലും ആഖ്യാനരീതിയിലും കഥാപാത്രചിത്രീകരണത്തിലും ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ ചേർത്തുവെച്ചിട്ടുള്ള ‘ഇരിച്ചാൽ കാപ്പ്’ എന്ന നോവൽ ആഖ്യാനത്തിലെ ഉൾവഴികളിലൂടെ വേറിട്ട തലങ്ങളിലേക്ക് എത്തുന്നു. ജേണലിസ്റ്റ് ഉദ്യോഗം രാജിവച്ച് നാട്ടിലെത്തുന്ന റൂമിയുടെ ജീവിതാന്വേഷണത്തിന്റെ ദിനസരികളാണ് ഇരിച്ചാൽ കാപ്പ് . ചുറ്റുപാടുമുള്ള ജീവിതങ്ങളെ തന്റെ തന്നെ നോവലിലെ കഥാപാത്രങ്ങളാക്കുക വഴി ജീവിതം തന്നെ റൂമി ഒരു ബൃഹദ്നോവലാക്കി മാറ്റുന്നു. ഐഷാമൻസിലിലെ കൂട്ടക്കൊലപാതകം എന്ന തായ് വേരിലൂടെ ഗ്രാമത്തിലെ വ്യത്യസ്ത കഥകളാകുന്ന നാരുവേരുകളിലേക്ക് പടരുന്ന കഥ അനേകം അടരുകളിലൂടെ സഞ്ചരിക്കുന്നു എന്നത് എടുത്തുപറയണം. ഭാഷയുടെ ഇരുത്തം കൊണ്ട് ഈ കൃതി നടുനിവർത്തി നില്ക്കുന്നുമുണ്ട്. കഥകളും ഉപകഥകളുമായി മുന്നോട്ടു പോകുന്ന ആഖ്യാനം വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നു.

    Add to cart

    2 in stock

  • -14%Limited
    ISNEHAM
    ISNEHAM Original price was: £6.99.Current price is: £5.99.

    By ANJAL THAJ

    Add to cart

    5 in stock

  • -10%Limited
    ITHU ENTE HRIDAYAMANU
    ITHU ENTE HRIDAYAMANU Original price was: £4.99.Current price is: £4.49.

    By A GROUP OF AUTHORS

    Add to cart

    2 in stock

  • -15%Limited
    JEEVANTE MANAMULLA JEEVITHANGAL
    JEEVANTE MANAMULLA JEEVITHANGAL Original price was: £6.49.Current price is: £5.49.

    By Dr. DEEPTHI T R

    ’ജീവന്റെ മണമുള്ള ജീവിതങ്ങൾ’ ഒരു ഡോക്ടറുടെ ജീവിതാനുഭവങ്ങളുടെ സമാഹാരമാണ്. തന്റെ പഠനകാലത്തും അതിനുശേഷവും കണ്ടുമുട്ടിയ കുറേ കാൻസർ രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും മാനസികസംഘർഷങ്ങൾ പച്ചയായി ആവിഷ്കരിച്ചിരിക്കുന്ന രചനാവൈഭവമാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത.

    ഈ പുസ്‌തകം വായനക്കാർക്ക് പുതിയ അനുഭവമായിരിക്കുമെന്നത് തീർച്ച.

    Add to cart

    1 in stock

  • -12%Limited
    JEEVICHIRIKKE MARICHA MANUSHYAR
    JEEVICHIRIKKE MARICHA MANUSHYAR Original price was: £8.49.Current price is: £7.49.

    By JISMA FAIZ

    Add to cart

    3 in stock

  • -6%Limited
    JEEVITHAM ORU MONALISACHIRIYANU
    JEEVITHAM ORU MONALISACHIRIYANU Original price was: £6.99.Current price is: £6.59.

    By DEEPA NISANTH

    Add to cart

    5 in stock

  • -5%Limited
    JEEVITHATHINTE PUSTHAKAM
    JEEVITHATHINTE PUSTHAKAM Original price was: £9.99.Current price is: £9.49.

    By K P RAMANUNNI

    നാഗരികതയ്ക്ക് ഒരു പുതിയ പാഠം. ഇടതുപക്ഷത്തിന് ഒരു പുതിയ പാഠം. ഇസ്ലാമിന് ഒരു പുതിയ പാഠം. ജീവിതം സ്നേഹഭരിതമായ ഒരു വിപ്ലവമാണെന്ന് ഉദ്ഘോഷിക്കുന്ന പുസ്തകം.

    Add to cart

    1 in stock

  • -11%Limited
    JEWEL
    JEWEL Original price was: £4.49.Current price is: £3.99.

    By JAILAKSHMI SREENIVASAN

    ജനപ്രിയ സാഹിത്യം എന്ന് പറഞ്ഞു മാറ്റിനിർത്തപ്പെട്ട പ്രണയം വിഷയമായി വരുന്ന കഥകളും നോവലുകളും കൂടുതലായി പുറത്തിറങ്ങുന്നതും അവയൊക്കെ വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നതുമെല്ലാം ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളാണെന്ന് തോന്നുന്നു.

    അഖിൽ പി ധർമ്മജനും നിമ്‌ന വിജയുമെല്ലാം ആഘോഷിക്കപ്പെടുമ്പോൾ അത് വെളിച്ചം വീശുന്നത് വായനാഭിരുചികളെപ്പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാടുകളിലേക്കാണ്. ജയ്ലക്ഷ്മി ശ്രീനിവാസന്റെ ആദ്യ നോവലായ ‘ജ്യുവൽ’ അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ് .

    പ്രിൻസ്, ജ്യുവൽ, അനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും ഇതൊരു ത്രികോണ പ്രണയകഥയുമല്ല. സാമ്പ്രദായിക കഥാകഥന രീതിയേയും സമൂഹത്തിന്റെ സദാചാര കണ്ണുകളേയുമെല്ലാം ഒരു കൈപ്പാടകലം നിർത്തുവാൻ ജയ് ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്.

    Add to cart

    2 in stock

  • -11%Limited
    JNANABHAARAM
    JNANABHAARAM Original price was: £8.99.Current price is: £7.99.

    By E. SANTHOSH KUMAR

    Add to cart

    1 in stock

  • -36%Limited
    KAALI
    KAALI Original price was: £6.99.Current price is: £4.49.

    By ASWATHY SREEKANTH

    കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്‌നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ.വായനക്കാർ ഹൃദയത്തിലേറ്റിയ ‘ഠാ’ യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം.

    Add to cart

    5 in stock

  • -8%Limited
    KAANTHAL
    KAANTHAL Original price was: £12.99.Current price is: £11.99.

    By CHANDRIKA C S

    കരുണയും നീതിയും തമ്മിലുള്ള സംഘർഷങ്ങളുടെ, സ്നേഹത്തിനും വിശ്വാസത്തിനുംമേൽ നടക്കുന്ന അധിനിവേശങ്ങളുടെ, അധികാരാവേശങ്ങളുടെ, ദുരന്തങ്ങളുടേയും നിസ്സഹായമായ സഹനങ്ങളുടെ, ചെറുത്തുനില്‍പ്പുകളുടെ, അതിജീവിക്കലുകളുടെ പ്രതീക്ഷകളുടെ മായാത്ത പാദമുദ്രകൾ നിറഞ്ഞ വന്യശക്തിയും സൗന്ദര്യവും ആളിപ്പടരുന്ന നോവൽ.

    Add to cart

    1 in stock

  • -6%Limited
    KADALTHEERATHUM KATTU PARANJA KATHAYUM
    KADALTHEERATHUM KATTU PARANJA KATHAYUM Original price was: £7.99.Current price is: £7.49.

    By O V VIJAYAN

    മനുഷ്യജീവിതത്തിന്റെ സന്ദിഗ്ധതകളെയും ആകുലതകളെയും ചേതോഹരമായ ഭാഷയിൽ വരച്ചുകാട്ടിയ രചനകൾ. മലയാളകഥയുടെ ശക്തിസൗന്ദര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന അനശ്വരകഥകളുടെ സമാഹാരം. ഒ. വി. വിജയന്റെ കടൽത്തീരത്ത്, കാറ്റ് പറഞ്ഞ കഥ എന്നീ രണ്ടു സമാഹാരങ്ങൾ ഒന്നിച്ച്.

    Add to cart

    2 in stock

  • -11%Limited
    KAIMUDRAKAL
    KAIMUDRAKAL Original price was: £8.99.Current price is: £7.99.

    By SETHU

    മനസ്സിന്റെ ചാഞ്ചല്യങ്ങള്‍ വ്യക്തിന്ധങ്ങളെ പലപ്പോഴും നിയന്ത്രിക്കാറു്യുെണ്ടങ്കിലും ഊഷ്മള ബന്ധങ്ങള്‍ നിലനില്‍ക്കുമെന്ന് ജീവിതത്തിന്റെ ഭിന്നമുഖങ്ങള്‍ മനോഹരമായി ആവിഷ്‌കരി ക്കുന്ന ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. മാനസികവും ഭൗതികവുമായ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന ഒരുകൂട്ടം മനുഷ്യരുടെ ആന്തരികഭാവങ്ങള്‍ വ്യതിരിക്തമായ ശൈലിയില്‍ സേതു അവതരിപ്പിക്കുകയാണ്.

    Add to cart

    1 in stock

  • -7%Limited
    KALLAPPATTA
    KALLAPPATTA Original price was: £7.49.Current price is: £6.99.

    By SHEMI

    പ്രിയപ്പെട്ട ഡെയ്‌സീ … ഇത് എന്റെ സ്വകാര്യ ചിന്താഗതിയാണ്. മറ്റാരും അറിയരുതെന്ന ശഠവിചാരത്തോടെ കൊണ്ടുനടക്കുന്ന എനിക്ക് കുറെ രഹസ്യങ്ങൾ പങ്കുവയ്ക്കാൻ തോന്നുന്നു. മേൽവിലാസക്കാരനെ കാണാതെ അയച്ചയാളിൽതന്നെ തിരിച്ചെത്തുന്ന ഡെഡ് ലെറ്റേഴ്സ് ആയിത്തീരില്ല എന്ന വിശ്വാസത്തോടെ ഞാനതെല്ലാം നിനക്കെഴുതാൻ തുടങ്ങുകയാണ്… ഉള്ളിൽ അടക്കിവച്ചിരുന്ന രഹസ്യങ്ങളുടെ കയ്പ്പുകളെ കത്തുകളിലൂടെ വെളിപ്പെടുത്തി മധുരമാക്കുന്ന എഴുത്ത്.

    Add to cart

    1 in stock

  • -4%Limited
    KALYANEEMADHAVAM
    KALYANEEMADHAVAM Original price was: £12.49.Current price is: £11.99.

    By ASHA ABHILASH

    ഒരു ഗ്രാമീണജീവിതത്തിന്‍റെ ഉള്‍ത്തുടിപ്പാര്‍ന്ന നോവല്‍. അപ്പൂപ്പന്‍പ്ലാവിന്‍റെയും മുത്തശ്ശിമാരുടെയും നാട്ടുനന്മയുടെയും കഥ. കല്യാണിയുടെയും മാധവന്‍റെയും പ്രണയജീവിതം.

    അവരുടെ മക്കളുടെയും പേരമക്കളുടെയും സ്വപ്നങ്ങള്‍. കഠിനാദ്ധ്വാനത്തിന്‍റെ നാള്‍വഴികള്‍ താണ്ടി ഉയരങ്ങള്‍ കീഴടക്കി, തങ്ങളുടെ തലമുറയെ പുതുപാഠം പഠിപ്പിച്ചവര്‍. പ്രണയത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും അദ്ധ്വാനമഹത്വത്തിന്‍റെയും കഥ പറയുന്ന ഈ രചന, കാലത്തിന്‍റെ നൈര്‍മ്മല്യത്തെ തോറ്റിയുണര്‍ത്തുന്നു. മാധവന്‍റെയും കല്യാണിയുടെയും അവരുടെ കുടുംബത്തിന്‍റെയും ചരിത്രത്തില്‍ നിന്നു തുടങ്ങിയ നോവല്‍,കേരളത്തിന്‍റെ രണ്ടു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. ഭാഷയുടെ തെളിമയും ബന്ധങ്ങളുടെ ഇഴയടുപ്പവും സൂക്ഷ്മമായി പകര്‍ത്തുന്നതില്‍ എഴുത്തുകാരിയുടെ രചനാവൈഭവം പ്രകടമാണ്.

    തോല്‍പ്പിക്കാനാവാത്ത ഇച്ഛാശക്തിയുടെ വക്താക്കളായ കല്യാണീമാധവജീവിതം സഫലമായിരുന്നു എന്ന് കാനഡയിലിരുന്ന് കൊച്ചുമകളുടെ ഓര്‍മ്മകളിലൂടെ അനാവരണം ചെയ്യുന്നു. എന്നാല്‍ കല്യാണിയുടെ അന്ത്യത്തില്‍ മക്കള്‍ കൊടുത്ത വിധിയെന്ത് എന്ന ദുഃഖം വായനക്കാരന്‍റേതുമായി മാറ്റുന്ന മനോഹരമായ എഴുത്ത്. ആകാംക്ഷയോടെ വായിച്ചു പോകാവുന്ന മികവുറ്റ നോവല്‍.

    Add to cart

    2 in stock

  • -20%Limited
    KATHAYEZHUTHU
    KATHAYEZHUTHU Original price was: £7.49.Current price is: £5.99.

    By K. R. MEERA

    പുസ്തകങ്ങൾ അങ്ങനെയാണ്. അവ വായിക്കാൻ മാത്രമുള്ളവയല്ല. ജീവിതത്തിന്റെ വഴിത്തിരിവുകളെ അടയാളപ്പെടുത്താൻ കൂടിയുള്ളവയാണ്. പുസ്തകങ്ങൾ നമ്മളെ കേവലർ അല്ലാതാക്കും. അവ നമുക്കു ചില്ലകൾ വളർത്തും. ആത്മാവിൽ പുഷ്പങ്ങൾ വിടർത്തും. വായിക്കുമ്പോൾ നമ്മൾ മറ്റൊരു ജീവിതം ജീവിക്കുകയാണ്. മറ്റൊരു ലോകം കാണുകയാണ്. വായന മരിക്കുകയില്ല. പക്ഷേ, പറയാൻ ഒരു കഥയും ഇല്ലാതായാൽ മനുഷ്യർ ദാരുണമായി മരിച്ചുപോകും.

    Add to cart

    3 in stock

  • -15%Limited
    KATTOORKADAVU
    KATTOORKADAVU Original price was: £13.49.Current price is: £11.49.

    By ASHOKAN CHARUVIL

    മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നോവലുകളുടെ ശ്രേണിയിലാണ് കാട്ടൂർകടവ് ഈ കൃതി നമ്മുടെ സത്യാനന്തരകാല ലോകത്തെ ഏറ്റവും സൂക്ഷ്മമായും സമഗ്രമായും അവതരിപ്പിക്കുന്നുണ്ട്. മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും പശ്ചാത്തലമായുണ്ട്. അവതാരിക: വി. വിജയകുമാർ

    Add to cart

    2 in stock

  • -6%Limited
    KAVALKKARI
    KAVALKKARI Original price was: £6.99.Current price is: £6.59.

    By ANNIE VALLIKAPPEN

    ‘Lots of memories, but no evidence’ സോഷ്യൽ മീഡിയയുടെയും ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെയും കടന്നു വരവിനുമുമ്പ് ജീവിതം തുടങ്ങിയ മനുഷ്യർക്കെല്ലാം ഈയൊരു വാചകം വലിയൊരു ശരിയാണ്.

    മറവിയുടെ കാറ്റ് ജീവിതത്തിലേക്കു വീശിത്തുടങ്ങുമ്പോൾ മെല്ലെ ആടിയുലഞ്ഞു പതുക്കെ കെട്ടുപോകുന്ന ഓർമകൾക്ക് ആരെങ്കിലും കാവൽ നിന്നിരുന്നെങ്കിൽ ഈ പുസ്തകം വായിച്ചുതീരുമ്പോൾ കുറച്ചു നിങ്ങൾ കണ്ണടച്ചിരിക്കാൻ സാധ്യതയുണ്ട്.

    കൈമോശം വന്ന ആ പഴയ നിഷ്കളങ്കതയിലേക്കു മടങ്ങിപ്പോകാൻ മാർമലയും വല്യമ്മച്ചിയും വല്യപ്പാപ്പനും തങ്കച്ചിയും ഗോവിന്ദനപ്പൂപ്പനും, അരുവിയും ചാമ്പമരവും കാപ്പിത്തോട്ടവും നിങ്ങളെ സാഹായിച്ചേക്കും.

    Add to cart

    2 in stock

Recommended Products


My Cart
Wishlist
Recently Viewed
Categories