20 results
- Books
- Stories
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Essays
- Autobiography & Biography
- Combo Offers
- Jottings
- Horror
- UK Writers
-
HRIDYAM
£6.49Original price was: £6.49.£5.99Current price is: £5.99.By THANUJA
Add to cartസ്നേഹം നമ്മളിൽ പലതരമാണ് അങ്ങനെ തന്നെ മനുഷ്യരും… ഓരോ നാളും നമ്മൾ കാണുന്ന മനുഷ്യരിൽ നമ്മളെ അമ്പരപ്പിക്കുന്ന എന്തെല്ലാം ഭാവങ്ങളാണ്… നന്മയുടെ ചതിയുടെ അനുകമ്പയുടെ ദേഷ്യത്തിന്റെ അങ്ങനെ അങ്ങനെ എന്തെല്ലാം… ആർക്കും പരസ്പരം വിട്ടുകൊടുക്കാതെ കൂടെ കൂടിയ ഓരോരുത്തരെയും ഒപ്പം നിർത്തുന്ന അവരുടെ ഓരോ ഭാവങ്ങളെയും ഉൾകൊള്ളുന്ന കുറച്ചു മനുഷ്യരുടെ കഥയാണ് ഹൃദ്യമായി നിങ്ങളിലേയ്ക്ക് നൽകുന്നത്…. സൗഹൃദത്തിന്റെ പ്രണയത്തിന്റെ ആത്മസ്നേഹത്തിന്റെ ഹൃദ്യം…
10 in stock
-
HYDRANGEA
£8.49Original price was: £8.49.£7.49Current price is: £7.49.By LAJO JOSE
Add to cartകോട്ടയം പോലീസ് മേധാവിയുടെ ഔദ്യോഗിക ഇ മെയിലിലേക്ക് വന്ന ഒരു വീഡിയോ ക്ലിപ്പ് സൈബർസെൽ വീക്ഷിച്ചു. ഏതോ ഒരു സ്ത്രീ അടുക്കളയിൽ ജോലി ചെയ്യുന്നു. ടിവി കാണുന്നു. ആരോ വെളിയിൽനിന്ന് ഷൂട്ട് ചെയ്തതുപോലെ ദൃശ്യങ്ങൾ. പിറ്റേന്ന് ആ സ്ത്രീ സ്വന്തം കിടപ്പുമുറിയിൽ കൊല്ലപ്പെട്ടുകിടന്നു.
അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ചത് കൊലപാതകം നടന്ന കിടപ്പുമുറിയാണ്. ആ മുറിയാകെ അലങ്കരിക്കപ്പെട്ടിരുന്നു. കത്തിത്തീർന്ന വലിയ മെഴുകുതിരികൾ മേശപ്പുറത്തു കാണപ്പെട്ടു. കിടക്കയിലും നിലത്തും വാതിൽക്കലും മറ്റും പൂക്കൾ വിതറിയിരുന്നു – പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ!
കഴിഞ്ഞ കൊലപാതകങ്ങൾ പോലെ എല്ലാം കാണപ്പെട്ടു. രക്തം പുരണ്ട കിടക്കവിരി മൂലയിൽ, എരിഞ്ഞുതീർന്ന സുഗന്ധം പരത്തുന്ന മെഴുകുതിരികൾ, വാതില്ക്കൽതൊട്ട് കിടക്കവരെയും കിടക്കയിലും പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ.ഉദ്വേഗവും സസ്പെൻസും കാത്തുസൂക്ഷിക്കുന്ന വ്യത്യസ്തമായ കുറ്റാന്വേഷണ നോവൽ.
1 in stock
-
INDIAN RAINBOW £9.99
By LT.COLONEL DR. SONIA CHERIAN
Add to cartഒരുപക്ഷേ, മലയാളത്തിലാദ്യമായാണ് ഒരു വനിതയുടെ പട്ടാളസ്മരണകള്‍ പ്രത്യക്ഷപ്പെടുന്നത്. ലഫ്. കേണല്‍ സോണിയാ ചെറിയാന് എന്ന പട്ടാള ഡോക്ടറുടെ സേനാജീവിതസ്മരണകള്‍ ഒരേസമയം ഒരു സാഹസികകഥ
പോലെയും ഒരു ഭാവഗീതം പോലെയും നമ്മെ ആനന്ദിപ്പിക്കുന്നു;
ഇരുത്തി വായിപ്പിക്കുന്നു. ഭാഷാസൗന്ദര്യസമൃദ്ധവും ആഖ്യാനപാടവം
തിളങ്ങുന്നതുമാണ് സോണിയയുടെ എഴുത്ത്.
ഈ യുവ എഴുത്തുകാരിയുടെ സംഭവബഹുലമായ ഓര്‍മ്മകളില്‍
ഒത്തുചേരുന്നത് പട്ടാളജീവിതത്തിന്റെ മനുഷ്യകഥകള്‍ മാത്രമല്ല,
അതിലേക്ക് ഒഴുകിവരുന്ന പരജീവിതങ്ങളുടെ ആര്‍ദ്രസ്മരണകള്‍
കൂടിയാണ്. സോണിയ ഈ പുസ്തകത്തില്‍ മലയാള സാഹിത്യത്തിന് സമ്മാനിക്കുന്നത് മനുഷ്യത്വത്തിന്റെയും കരുണയുടെയും
സ്നേഹത്തിന്റെയും ചെറിയ മനുഷ്യരുടെ കോരിത്തരിപ്പിക്കുന്ന
അതിജീവനങ്ങളുടെയും മാന്ത്രികകഥകളാണ്. അത് മൗലികവും
സുന്ദരവുമായ ഒരു വായനാനുഭവമായിത്തീരുന്നു.-സക്കറിയ
2 in stock
-
INI NJAN URANGATTE
£7.99Original price was: £7.99.£6.49Current price is: £6.49.By P. K. BALAKRISHNAN
Add to cartവ്യാസഭാരതത്തിലെ കഥയെയും സന്ദർഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തിക്കൊണ്ട് ഉപജീവിക്കുന്ന നോവലാണിത്. കർണ്ണന്റെ സമ്പൂർണ്ണകഥയാണ് ഈ കൃതിയുടെ പ്രധാനഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തരകഥാസങ്കല്പം നടത്തി, ആ സങ്കല്പത്തിന്റെ നൂലിഴകളിൽ കർണ്ണകഥാദളങ്ങൾ കൊരുത്തെടുത്തിരിക്കുന്നു. 1974-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1978-ൽ വയലാർ രാമവർമ്മ സാഹിത്യ അവാർഡും ലഭിച്ച ഇനി ഞാൻ ഉറങ്ങട്ടെ കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട് മലയാളത്തിൽ ജ്വലിച്ചുനില്ക്കുന്ന നോവലാണ്
5 in stock
-
IREECHALKAPPU(5.0)
£11.49Original price was: £11.49.£9.49Current price is: £9.49.By SHAMSUDHEEN KUTTOTH
Add to cartഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പുരസ്കാരം നേടിയ കൃതി. പ്രമേയത്തിലും ആഖ്യാനരീതിയിലും കഥാപാത്രചിത്രീകരണത്തിലും ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ ചേർത്തുവെച്ചിട്ടുള്ള ‘ഇരിച്ചാൽ കാപ്പ്’ എന്ന നോവൽ ആഖ്യാനത്തിലെ ഉൾവഴികളിലൂടെ വേറിട്ട തലങ്ങളിലേക്ക് എത്തുന്നു. ജേണലിസ്റ്റ് ഉദ്യോഗം രാജിവച്ച് നാട്ടിലെത്തുന്ന റൂമിയുടെ ജീവിതാന്വേഷണത്തിന്റെ ദിനസരികളാണ് ഇരിച്ചാൽ കാപ്പ് . ചുറ്റുപാടുമുള്ള ജീവിതങ്ങളെ തന്റെ തന്നെ നോവലിലെ കഥാപാത്രങ്ങളാക്കുക വഴി ജീവിതം തന്നെ റൂമി ഒരു ബൃഹദ്നോവലാക്കി മാറ്റുന്നു. ഐഷാമൻസിലിലെ കൂട്ടക്കൊലപാതകം എന്ന തായ് വേരിലൂടെ ഗ്രാമത്തിലെ വ്യത്യസ്ത കഥകളാകുന്ന നാരുവേരുകളിലേക്ക് പടരുന്ന കഥ അനേകം അടരുകളിലൂടെ സഞ്ചരിക്കുന്നു എന്നത് എടുത്തുപറയണം. ഭാഷയുടെ ഇരുത്തം കൊണ്ട് ഈ കൃതി നടുനിവർത്തി നില്‍ക്കുന്നുമുണ്ട്. കഥകളും ഉപകഥകളുമായി മുന്നോട്ടു പോകുന്ന ആഖ്യാനം വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നു.
2 in stock
-
5 in stock
-
ITHU ENTE HRIDAYAMANU
£4.99Original price was: £4.99.£4.49Current price is: £4.49.By A GROUP OF AUTHORS
Add to cart2 in stock
-
JEEVANTE MANAMULLA JEEVITHANGAL
£6.49Original price was: £6.49.£5.49Current price is: £5.49.By Dr. DEEPTHI T R
Add to cart’ജീവന്റെ മണമുള്ള ജീവിതങ്ങൾ’ ഒരു ഡോക്ടറുടെ ജീവിതാനുഭവങ്ങളുടെ സമാഹാരമാണ്. തന്റെ പഠനകാലത്തും അതിനുശേഷവും കണ്ടുമുട്ടിയ കുറേ കാൻസർ രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും മാനസികസംഘർഷങ്ങൾ പച്ചയായി ആവിഷ്കരിച്ചിരിക്കുന്ന രചനാവൈഭവമാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത.
ഈ പുസ്തകം വായനക്കാർക്ക് പുതിയ അനുഭവമായിരിക്കുമെന്നത് തീർച്ച.
1 in stock
-
JEEVICHIRIKKE MARICHA MANUSHYAR
£8.49Original price was: £8.49.£7.49Current price is: £7.49.By JISMA FAIZ
Add to cart3 in stock
-
JEEVITHAM ORU MONALISACHIRIYANU
£6.99Original price was: £6.99.£6.59Current price is: £6.59.By DEEPA NISANTH
Add to cart5 in stock
-
JEEVITHAM ORU PADAPUSTHAKAM £6.49
By GOPINATH MUTHUKADU
Add to cartഅറുപതു വയസ്സിനുള്ളില്‍ ഞാന്‍ അനുഭവിച്ച സന്തോഷങ്ങളും
ദുഃഖങ്ങളും പ്രതിസന്ധികളും അതിനെയെല്ലാം അതിജീവിച്ച
വഴികളും ഈ പുസ്തകത്തിലൂടെ തുറന്നു പറയുകയാണ്.
അടുത്തകാലത്തായി അനുഭവിച്ച സോഷ്യല്‍ മീഡിയ
ആക്രമണങ്ങളും അതിന്റെ വിശദീകരണങ്ങളുംവരെ ഇതിന്റെ
ഭാഗമാകും. ജീവിതത്തില്‍ പ്രതിസന്ധികളിലൂടെ കടന്നുപോകാത്ത ആരുമുണ്ടാവില്ല. പകച്ചുപോയ നിമിഷങ്ങളിലൂടെ
കടന്നുപോകുമ്പോള്‍ പെട്ടെന്ന് എടുക്കുന്ന ചില തീരുമാനങ്ങളാണ്
പിന്നീടുള്ള നമ്മുടെ ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത്.
എന്റെ ജീവിതം എന്നെ പഠിപ്പിച്ച ചില പാഠങ്ങള്‍, ജീവിതത്തില്‍ ഞാനെടുത്ത ചില തീരുമാനങ്ങള്‍, ഇതൊക്കെ എങ്ങനെയെല്ലാം എന്റെ ജീവിതത്തെ ബാധിച്ചു എന്ന് തുറന്നു പറയുന്നു.ജീവിതത്തിലെ പ്രതിസന്ധികളെയും പ്രശ്നങ്ങളെയും നേരിടാന്‍ പ്രചോദനമായിത്തീരുന്ന കുറിപ്പുകളുടെ സമാഹാരം
3 in stock
-
JEEVITHATHINTE PUSTHAKAM
£9.99Original price was: £9.99.£9.49Current price is: £9.49.By K P RAMANUNNI
Add to cartനാഗരികതയ്ക്ക് ഒരു പുതിയ പാഠം. ഇടതുപക്ഷത്തിന് ഒരു പുതിയ പാഠം. ഇസ്ലാമിന് ഒരു പുതിയ പാഠം. ജീവിതം സ്നേഹഭരിതമായ ഒരു വിപ്ലവമാണെന്ന് ഉദ്ഘോഷിക്കുന്ന പുസ്തകം.
1 in stock
-
JEWEL
£4.49Original price was: £4.49.£3.99Current price is: £3.99.By JAILAKSHMI SREENIVASAN
Add to cartജനപ്രിയ സാഹിത്യം എന്ന് പറഞ്ഞു മാറ്റിനിർത്തപ്പെട്ട പ്രണയം വിഷയമായി വരുന്ന കഥകളും നോവലുകളും കൂടുതലായി പുറത്തിറങ്ങുന്നതും അവയൊക്കെ വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നതുമെല്ലാം ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളാണെന്ന് തോന്നുന്നു.
അഖിൽ പി ധർമ്മജനും നിമ്ന വിജയുമെല്ലാം ആഘോഷിക്കപ്പെടുമ്പോൾ അത് വെളിച്ചം വീശുന്നത് വായനാഭിരുചികളെപ്പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാടുകളിലേക്കാണ്. ജയ്ലക്ഷ്മി ശ്രീനിവാസന്റെ ആദ്യ നോവലായ ‘ജ്യുവൽ’ അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ് .
പ്രിൻസ്, ജ്യുവൽ, അനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും ഇതൊരു ത്രികോണ പ്രണയകഥയുമല്ല. സാമ്പ്രദായിക കഥാകഥന രീതിയേയും സമൂഹത്തിന്റെ സദാചാര കണ്ണുകളേയുമെല്ലാം ഒരു കൈപ്പാടകലം നിർത്തുവാൻ ജയ് ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്.
2 in stock
-
JNAANASNAANAM £3.99
By SUBHASH CHANDRAN
Add to cartമനുഷ്യചരിത്രത്തിലെതന്നെ മഹാസംഭവങ്ങളിലൊന്നായ ഇന്ത്യന്‍
സ്വാതന്ത്ര്യസമരത്തിലെ രോമഹര്‍ഷണമായ ഒരു സന്ദര്‍ഭത്തിന്റെ
ചിത്രീകരണമാണ് ഈ കഥ. അതിന്റെ നായകനായ ഗാന്ധിജിയുടെ
പഠനമായിത്തീരുന്നതിലൂടെ ഈ രചന നമ്മുടെ ഭാഷയില്‍ എഴുതപ്പെട്ട ഗാന്ധിസാഹിത്യങ്ങളില്‍ സവിശേഷമായ സ്ഥാനത്തിന്
അര്‍ഹമായിത്തീരുന്നു.
-എം.എന്‍. കാരശ്ശേരി7 in stock
-
JNANABHAARAM
£8.99Original price was: £8.99.£7.99Current price is: £7.99.By E. SANTHOSH KUMAR
Add to cart1 in stock
-
KAALAM SAKSHI £14.99
By OOMMEN CHANDY
Add to cartഉമ്മന്‍ചാണ്ടിയുടെ ആത്മകഥ
കേരള രാഷ്ട്രീയത്തിൽ ആറു പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന ജനപ്രിയനായ രാഷ്ട്രീയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ആത്മകഥ
2 in stock
-
KAALI
£6.99Original price was: £6.99.£4.49Current price is: £4.49.By ASWATHY SREEKANTH
Add to cartകണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ.വായനക്കാർ ഹൃദയത്തിലേറ്റിയ ‘ഠാ’ യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം.
5 in stock
-
KAANTHAL
£12.99Original price was: £12.99.£11.99Current price is: £11.99.By CHANDRIKA C S
Add to cartകരുണയും നീതിയും തമ്മിലുള്ള സംഘർഷങ്ങളുടെ, സ്നേഹത്തിനും വിശ്വാസത്തിനുംമേൽ നടക്കുന്ന അധിനിവേശങ്ങളുടെ, അധികാരാവേശങ്ങളുടെ, ദുരന്തങ്ങളുടേയും നിസ്സഹായമായ സഹനങ്ങളുടെ, ചെറുത്തുനില്‍പ്പുകളുടെ, അതിജീവിക്കലുകളുടെ പ്രതീക്ഷകളുടെ മായാത്ത പാദമുദ്രകൾ നിറഞ്ഞ വന്യശക്തിയും സൗന്ദര്യവും ആളിപ്പടരുന്ന നോവൽ.
1 in stock
-
KADALTHEERATHUM KATTU PARANJA KATHAYUM
£7.99Original price was: £7.99.£7.49Current price is: £7.49.By O V VIJAYAN
Add to cartമനുഷ്യജീവിതത്തിന്റെ സന്ദിഗ്ധതകളെയും ആകുലതകളെയും ചേതോഹരമായ ഭാഷയിൽ വരച്ചുകാട്ടിയ രചനകൾ. മലയാളകഥയുടെ ശക്തിസൗന്ദര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന അനശ്വരകഥകളുടെ സമാഹാരം. ഒ. വി. വിജയന്റെ കടൽത്തീരത്ത്, കാറ്റ് പറഞ്ഞ കഥ എന്നീ രണ്ടു സമാഹാരങ്ങൾ ഒന്നിച്ച്.
2 in stock
-
KAIMUDRAKAL
£8.99Original price was: £8.99.£7.99Current price is: £7.99.By SETHU
Add to cartമനസ്സിന്റെ ചാഞ്ചല്യങ്ങള്‍ വ്യക്തിന്ധങ്ങളെ പലപ്പോഴും നിയന്ത്രിക്കാറു്യുെണ്ടങ്കിലും ഊഷ്മള ബന്ധങ്ങള്‍ നിലനില്‍ക്കുമെന്ന് ജീവിതത്തിന്റെ ഭിന്നമുഖങ്ങള്‍ മനോഹരമായി ആവിഷ്കരി ക്കുന്ന ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. മാനസികവും ഭൗതികവുമായ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന ഒരുകൂട്ടം മനുഷ്യരുടെ ആന്തരികഭാവങ്ങള്‍ വ്യതിരിക്തമായ ശൈലിയില്‍ സേതു അവതരിപ്പിക്കുകയാണ്.
1 in stock
Recommended Products
By K. R. MEERA
Add to cartBy SHAMSUDHEEN KUTTOTH
Add to cartBy M. MUKUNDAN
Add to cartBy S. HAREESH
Add to cart