• MARIYA VERUM MARIA £5.99

    By SANDHYA MARY

    ഗ്രന്ഥകാരിയുടെ ഉള്ളിലുള്ള മറ്റൊരു സന്ധ്യയുടെ തോന്നലുകളും വിചാരങ്ങളുമാണ് ഈ നോവല്‍. എല്ലാവരുടെയും ഒപ്പം ആയിരിക്കുമ്പോഴും എവിടെയൊക്കെയോ നിശ്ചലയായിപ്പോകുന്നവളാണ് മരിയ.

    അവള്‍ക്ക് ആരോടും മത്സരിക്കണ്ട, ഒന്നിനോടും മത്സരിക്കാനറിയില്ല. അത്തരമൊരു വ്യക്തിക്ക് ഇന്നത്തെക്കാലത്ത് അതിജീവനം പ്രയാസകരമായിത്തീരുന്നു. അത് നോര്‍മല്‍ അല്ലാത്ത ലോകമാണ്. തലതിരിഞ്ഞ, തോന്ന്യവാസം നടക്കുന്ന മറ്റൊരു ലോകം.

    സാധാരണ നോവല്‍ഘടനാ സങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന നോവല്‍

    Add to cart

    2 in stock

  • MAZHAYIL KUTHIRNNA ORMMAKAL £6.49

    By MONISHA RADHAKRISHNAN

    ജീവിതമെന്ന നേർത്ത കിനാവള്ളിയിൽ കനലും കനവും ഇടവിട്ട് കോർത്ത കഥകളാണ് ഈ പുസ്തകം. അതിജീവനത്തിന്റെ തിക്കും തിരക്കും നിറഞ്ഞ തെരുവിനപ്പുറം നീരുറവകൾ തേടുന്ന ഒരുപിടി ജീവിതങ്ങളുടെ നിഴലാട്ടങ്ങളാണവ. എവിടെയൊക്കെയോ വായനക്കാരന്റെ നിഴലും പതിഞ്ഞു മാഞ്ഞുപോകുമെന്ന് തീർച്ച.

    Add to cart

    3 in stock

  • -8%Limited
    MEESA
    MEESA Original price was: £11.99.Current price is: £10.99.

    By S. HAREESH

    പുലയക്രിസ്ത്യാനിയായ പവിയാന്റെ മകൻ വാവച്ചൻ മീശ വളർത്താൻ ഒരുമ്പെട്ടത് നാട്ടിലെങ്ങും വിവാദമായി. മീശയുടെ ചുറ്റും മധ്യതിരുവതാംകൂറിന്റെ ചരിത്രം വട്ടമിട്ടു പറന്നു. നാട്ടിലെ പെണ്ണുങ്ങളും മൃഗങ്ങളും ജലജീവികളും പ്രകൃതിയും മീശയിൽ കുരുങ്ങി. പോലീസും അധികാരികളും ജന്മിമാരും മീശയെ ഭയന്നു. ഐതിഹ്യങ്ങളിലും വായ്പ്പാട്ടുകളിലും മീശ പടർന്നു. തന്റെ ഉടമയെക്കാളും വളർന്ന മീശ ദേശത്തിനുമുകളിൽ കറുത്ത മേലാപ്പ് തീർത്തു. മീശയെയും മീശയോടൊപ്പം വളർന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെടുത്തുകയാണ് ആധുനിക ക്ലാസിക് നോവലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവലിൽ.

    Add to cart

    4 in stock

  • -7%Limited
    MIRIYAM
    MIRIYAM Original price was: £6.99.Current price is: £6.49.

    By JAYASREE SHYAMLAL

    Add to cart

    5 in stock

  • -15%Limited
    MOONGA
    MOONGA Original price was: £6.49.Current price is: £5.49.

    By MATHEWS P F

    ചാവുനിലം, കടലിന്റെ മണം, അടിയാളപ്രേതം, ഇരുട്ടില്‍ ഒരു പുണ്യാളന്‍ തുടങ്ങിയ പുസ്തകങ്ങളിലൂടെയും ഈ മ യൗ, അതിരന്‍ എന്നീ സിനിമകളിലൂടെയും സുപരിചിതനായ എഴുത്തുകാരനാണ് പി എഫ് മാത്യൂസ്. സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മുഴക്കം എന്ന കഥാസമാഹാരത്തിനുശേഷമുള്ള പുസ്തകമാണ് മൂങ്ങ. ദയ, ഹിറ്റലര്‍, മഞ്ഞയും പച്ചയും നിറങ്ങളുള്ള ഒരു ദിവസം, നക്ഷത്രമില്ലാത്ത വീട്, മൂങ്ങ, ഒരു പാതിരാക്കവര്‍ച്ച, മരപ്പാഴ്, പൂച്ച, ഏഴുനിറത്തില്‍ ഒരു ദിവസം എന്നീ കഥകളാണ് ഈ പുസ്തകത്തിലുള്ളത്.

    Add to cart

    5 in stock

  • MORPHEUS £5.49

    By SOMAN KADALOOR

    രതിയും മൃതിയും പ്രണയവും സൗഹൃദവും നിഴലായും നിലാവായും പെയ്തിറങ്ങുന്ന അനുഭവ മുഹൂർത്തങ്ങളെ ആവിഷ്ക്കരിക്കുന്ന അപൂർവ്വ സുന്ദര നോവൽ.

    സ്വപ്നങ്ങളുടെ ദൈവം മോർഫ്യൂസിനെയും മധുശാലയിലെ ലഹരി നുരയുന്ന നിമിഷങ്ങളെയും സാക്ഷിയാക്കി ഒരു സാംസ്കാരിക പ്രവർത്തകൻ്റെ ജീവിതവും കാലവും ഉയിർത്തെഴുന്നേൽക്കുന്നതിൻ്റെ ആഖ്യാനം.

    ദുരന്തവും മരണവും താണ്ഡവമാടിയ അമാവാസി നാളുകൾക്കൊടുവിൽ പ്രാണൻ്റെ ഏതോ ചെരിവിൽ പ്രത്യാശയുടെ പൗർണമി സമ്മാനിക്കുന്ന മനുഷ്യാനുഭവങ്ങളെക്കുറിച്ചുള്ള അനശ്വര രചന.

    Add to cart

    3 in stock

  • -6%Limited
    MOTORCYCLE DIARYKKURIPPUKAL
    MOTORCYCLE DIARYKKURIPPUKAL Original price was: £8.49.Current price is: £7.99.

    By CHE GUEVARA

    ചെ ഗുവാര തന്റെ സുഹൃത്ത് ആൽബർടോ ഗ്രനാഡോയുമൊത്ത് മോട്ടോർസൈക്കിളിൽ ലാറ്റിനമേരിക്കയിലൂടെ നടത്തിയ യാത്രയുടെ ഡയറിക്കുറിപ്പുകൾ. ക്യൂബൻവിപ്ലവത്തിൽ പങ്കെടുക്കുന്നതിന് എട്ടുവർഷം മുൻപെഴുതിയ ഈ കുറിപ്പുകൾ ഏണസ്റ്റോ ഗുവാര എന്ന ഉല്ലാസവാനും സുഖാന്വേഷിയുമായ ചെറുപ്പക്കാരന്റെ ചെ ഗുവാര എന്ന അനശ്വരവിപ്ലവകാരിയിലേക്കുള്ള പരിവർത്തനം നമുക്കുമുൻപിൽ വെളിവാക്കുന്നു.
    ചരിത്രകാരന്മാർ വിജയകരമായി ഒളിപ്പിച്ചുവെച്ച ചെയുടെ വ്യക്തിത്വത്തിന്റെ മാനുഷികവശങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കുന്ന കൃതിയുടെ പരിഭാഷ അത്യപൂർവ്വമായ ചിത്രങ്ങൾ സഹിതം.
    Add to cart

    4 in stock

  • -5%Limited
    MULLAPPOONIRAMULLA PAKALUKAL
    MULLAPPOONIRAMULLA PAKALUKAL Original price was: £9.99.Current price is: £9.49.

    By BENYAMIN

    അറബ് നഗരത്തിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാക്കിസ്ഥാനി പെൺകുട്ടി സമീറ പർവീണിന് മുല്ലപ്പൂവിപ്ലവകാലത്ത് അനുഭവിക്കേണ്ടി വന്ന യാതനകൾ നോവൽരൂപത്തിൽ ആവിഷ്‌കരിക്കുകയാണിവിടെ. എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ എന്ന ആ നോവൽ ബെന്യാമിൻ സുഗന്ധമില്ലാത്ത വസന്തം എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതായാണ് ഈ നോവലിന്റെ രൂപഘടന. അൽ അറേബ്യൻ നോവൽ ഫാക്ടറി എന്ന ബെന്യാമിന്റെ നോവലിൽ ഈ കൃതിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്

    Add to cart

    3 in stock

  • -8%Limited
    MUTHAL
    MUTHAL Original price was: £12.99.Current price is: £11.99.

    By VINOY THOMAS

    എന്താണ് മുതൽ? അതിന് അനേക രൂപങ്ങളുണ്ട്. ഒരാൾക്ക് മുതലായിരിക്കുന്നത് മറ്റൊരാൾക്ക് അങ്ങനെയല്ല. ഒരു കാലഘട്ടത്തിൽ മുതലായിരിക്കുന്നത് മറ്റൊരിക്കൽ മുതലായി നിലനിൽക്കണമെന്നില്ല. ഒരു ദേശത്ത് മുതലായി കണക്കാക്കപ്പെടുന്നത് മറ്റൊരിടത്ത് ഒന്നുമേയായിരിക്കില്ല. പാറക്കഷണങ്ങളിലും കക്കത്തൊണ്ടിലും തുടങ്ങി ക്രിപ്‌റ്റോ ഭാഷയിലുള്ള ഡാറ്റാബേസിലെത്തി നിൽക്കുന്ന പലരൂപിയായ മുതലിന്റെ വിപുലവും വിചിത്രവുമായ ചരിത്രവർത്തമാനങ്ങൾ കഥയെഴുത്തിന്റെ സർവ്വതന്ത്ര സ്വാതന്ത്ര്യത്തോടെ നെയ്‌തെടുത്തിരിക്കുന്ന വിസ്മയകരമായ നോവൽ. കരിക്കോട്ടക്കരി, പുറ്റ് എന്നീ നോവലുകൾക്കു ശേഷം വിനോയ് തോമസിന്റെ മറ്റൊരു മുതൽ.

    Add to cart

    1 in stock

  • [-25%Limited
    MUTHAPPAN
    MUTHAPPAN Original price was: £9.99.Current price is: £7.49.

    By AKHIL K

    വടക്കേ മലബാറിലെ അയ്യങ്കര ഇല്ലത്ത് കുട്ടികളില്ലാതിരുന്ന പാടിക്കുറ്റി അന്തർജ്ജനം നീരാട്ടിനു പോയപ്പോൾ തിരുവൻകടവിൽ നിന്നു ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് മുത്തപ്പനെന്ന് അറിയപ്പെട്ടത് എന്നാണ് പ്രശസ്തമായ പഴങ്കഥ. ഈ നോവൽ അതല്ല. തോറ്റംപാട്ടുകളിലൂടെ കാലങ്ങളായി തദ്ദേശീയമായി പ്രചരിക്കുന്ന മുത്തപ്പനെക്കുറിച്ചുള്ള മറ്റൊരു ഐതിഹ്യത്തിന് പുതിയ ഭാഷയും ഊർജ്ജവും നൽകുകയാണ് അഖിൽ. അധികാരപോരാട്ടങ്ങളും പ്രണയവും പകയും നിറഞ്ഞ പുരാവൃത്തനോവൽ.

    Add to cart

    3 in stock

  • NADAN PREMAM £4.49

    By S.K. POTTEKKATTU

    എസ്.കെ. പൊറ്റെക്കാട്ടിന്റെ അതീവഹൃദ്യമായ ഒരു ഗ്രാമീണ കഥാഖ്യാനം.

    Add to cart

    2 in stock

  • -3%Limited
    NADAVAZHIYILE NERUKAL
    NADAVAZHIYILE NERUKAL Original price was: £15.49.Current price is: £14.99.

    By SHEMI

    ദാരിദ്രൃത്തിന്റെ കുപ്പക്കുഴിയില് ജനിച്ച് അനാഥത്വത്തിന്റെ നീണ്ട പാതകള് താണ്ടേണ്ടിവന്ന ഒരു പെണ്കുട്ടിയുടെ ജീവിതകഥ. ആകുലതകളുടെ പെരും വെള്ളപ്പാച്ചിലിലും സ്വന്തം ജീവിതത്തെ നിര്മ്മമമായി നോക്കിക്കാണാനും കാരുണ്യത്തോടെ സമൂഹത്തെ കാണാനും ഷെമിക്ക് ഈ ആഖ്യാനത്തില് സാധിക്കുന്നു. വടക്കേ മലബാറിലെ മുസ്ലിംജീവിതാവസ്ഥയുടെ ഒരു നേര്ക്കാഴ്ച. തെരുവോരങ്ങളില് വളര്ന്ന് ആര്ക്കും വേണ്ടാതെ വിരിഞ്ഞുകൊഴിഞ്ഞുപോകുന്ന കുറെ പാഴ്ച്ചെടിപ്പൂക്കളുടെ കഥ.

    Add to cart

    1 in stock

  • NALANTE DAMAYANTI £7.49

    By Anand Neelakandan

    മനുഷ്യരുടെ ശല്യംമൂലം ബ്രഹ്‌മാവിന് ഉറക്കം നഷ്ടപ്പെട്ട്
    മനുഷ്യകുലത്തെ നശിപ്പിക്കാനൊരുങ്ങിയപ്പോഴാണ്
    മാനസരോവരത്തിലെ ഹേമാംഗനെന്ന സ്വര്‍ണ്ണപതംഗം
    അരുതെന്നു പറഞ്ഞു തടഞ്ഞത്. ബ്രഹ്‌മാവ് ഹേമാംഗനെ ഒരു
    ദൗത്യമേല്‍പ്പിച്ചു- ഭൂമിയില്‍ നിസ്വാര്‍ത്ഥമായി പരസ്പരം
    സ്‌നേഹിക്കുന്ന സ്ത്രീയെയും പുരുഷനെയും കണ്ടുപിടിക്കുക.
    അവന്‍ പല ലോകങ്ങളിലൂടെ സഞ്ചരിച്ചു. അങ്ങനെ നളനെയും
    ദമയന്തിയെയും കണ്ടെത്തി. വിദര്‍ഭയ്ക്കും നിഷാദരാജ്യത്തിനുമിടയില്‍ പ്രണയകാവ്യങ്ങള്‍ വഹിച്ച്, അവര്‍ക്കു കൈമാറി. ദൗത്യാനന്തരം
    ഹേമാംഗന്‍ തിരിച്ചെത്തുകയായി. അവന്‍ പറഞ്ഞതു കേട്ടശേഷം
    ബ്രഹ്‌മാവു പറഞ്ഞു: കവികള്‍ നളദമയന്തീകഥ വീണ്ടും
    വാഴ്ത്തിപ്പാടിക്കൊണ്ടിരിക്കും.
    പ്രണയദൂതനായ ഹേമാംഗന്‍ നായകനായുള്ള
    നളദമയന്തീകഥയുടെ പുതിയ ആഖ്യാനം

    Add to cart

    3 in stock

  • -21%Limited
    NANANJU THEERTHA MAZHAKAL
    NANANJU THEERTHA MAZHAKAL Original price was: £6.99.Current price is: £5.49.

    By DEEPA NISANTH

    ഓർമ്മകൾക്ക് പല നിർവ്വചനങ്ങളുണ്ട്. ഉച്ചാടനം അതിലൊന്നാണ്. ഒരു കാലത്തെ മറികടക്കലാണ് ഓർമ്മയെഴുത്ത്. കരൾ പിളർന്നുകൊണ്ടാണെങ്കിലും കാലത്തെ ഓർമ്മയുടെ ഉളികൊണ്ട് പലരും കൊത്തിവയ്ക്കുന്നത് അതുകൊണ്ടാണ്.

    കൊത്തിക്കഴിയുമ്പോൾശില്പം എല്ലാരുടേതുമാകുന്നു…

    Add to cart

    2 in stock

  • NANAYUVAN NJAN KADALAKUNNU £6.49

    By NIMNA VIJAY

    ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്.

    ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു, ഞാൻ തേടി നടന്ന സന്തോഷങ്ങൾ എന്റെ ഉള്ളിലാണെന്നു എന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓർമകളാണ് ഈ പുസ്തകം നിറയെ.

    എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ എവിടെ വച്ചെങ്കിലും നിങ്ങൾക്ക് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടാൻ കഴിയുമെന്ന ഉറപ്പല്ലാതെ വലിയ വാഗ്ദാനങ്ങളൊന്നും എനിക്ക് നല്കാനില്ല. – നിമ്ന വിജയ്

    Add to cart

    1 in stock

  • -24%Limited
    NARAYATTU
    NARAYATTU Original price was: £8.49.Current price is: £6.49.

    By NITHIN BOSE

    തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട മാരൻ എന്ന വിപ്ലവകാരി, തുരുത്ത് എന്ന നിഗൂഢഗ്രാമത്തിലേക്ക് കടക്കുന്നു. തുടർന്ന് മാരനെ പിടികൂടാൻ തുരുത്തിലേക്ക് പല സംഘങ്ങളും എത്തുന്നു. അവരെ ഓരോരുത്തരെയും സ്വാഗതം ചെയ്താനയിക്കുന്ന തുരുത്ത്, കാഴ്ചകളുടെ ഭ്രമിപ്പിക്കുന്ന ലോകം അതിഥികൾക്കുമുന്നിൽ അനാവരണം ചെയ്യുന്നു.

    കാട്ടുവേരുകൾ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന തുരുത്തിലെ അപരിചിതമായ കാഴ്ചകളിലോരോന്നിലും ഭയം പതിയിരിക്കുന്നു. ഒരു വശത്തുകൂടി ചരിത്രവും രാഷ്ട്രീയവും വിപ്ലവവും സംസാരിക്കുമ്പോൾ മറുവശത്ത് ഉദ്വേഗം ചോരാതെ കോർത്തിണക്കിയ മിത്തുകളും കെട്ടുകഥകളും നോവലിനെ മുന്നോട്ട് നയിക്കുന്നു. ഒരു സർവൈവൽ ത്രില്ലറിന് സമാനമായ രീതിയിൽ മുന്നേറുന്ന ആഖ്യാനവും അവസാന പേജുവരെ നില നിർത്തിപ്പോരുന്ന ആകാംക്ഷയും എടുത്തുപറയേണ്ട സവിശേഷതകളാണ്.

    Add to cart

    2 in stock

  • -14%Limited
    NINGAL
    NINGAL Original price was: £10.49.Current price is: £8.99.

    By M. MUKUNDAN

    നിങ്ങള്‍ എഴുപതുവയസ്സു കഴിഞ്ഞ ഒരാളാണ്. അച്ഛന്റെയും മാഷിന്റെയും അടുത്തുനിന്ന് പൃഷ്ടത്തില്‍ തല്ലുകൊണ്ടുവളര്‍ന്ന് ബി എ പാസായി സിനിമാകൊട്ടയില്‍ മാനേജരായി ജീവിതം തുടര്‍ന്നയാള്‍. നിങ്ങള്‍ക്ക് ഒരു എഴുത്തുകാരനാകാനാണ് മോഹം. ഒരു നോവല്‍ എഴുതുകയും ചെയ്തു. രണ്ടാം നോവല്‍ എഴുതിത്തുടങ്ങിയപ്പോഴാണ് നിങ്ങളുടെ ജീവിതമാകെ മാറിമറിഞ്ഞത്. അപ്പോള്‍ നിങ്ങള്‍ ജീവിതത്തില്‍നിന്ന് അവധിയെടുത്തു. നീണ്ട മുപ്പതുവര്‍ഷത്തെ അവധി. പിന്നെ നിങ്ങള്‍ തിരിച്ചെത്തി പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു; ”അടുത്ത മാസം പതിനാറാം തീയ്യതി ഞാന്‍ മരിക്കും!!” അത് ആത്മഹത്യയാകില്ല. പിന്നെ എന്താകും? എം.മുകുന്ദന്റെ ഏറ്റവും പുതിയ നോവല്‍ ‘നിങ്ങള്‍’ വായിക്കൂ. ഏറെ പരിചിതമെന്നുതോന്നുന്ന നിങ്ങളുടെ ജീവിതത്തിന്റെ അപരിചിതത്വങ്ങളെ അറിയൂ.

    Add to cart

    3 in stock

  • -9%Limited
    NIREESWARAN
    NIREESWARAN Original price was: £10.99.Current price is: £9.99.

    By V. J. JAMES

    ആലും മാവും ചേർന്ന ആത്മാവിന്റെ ചോട്ടിൽ സകല ഈശ്വരൻമാർക്കും ബദലായി പ്രതിഷ്ഠിക്കപ്പെട്ട നിരീശ്വരൻ സൃഷ്ടികർത്താക്കൾക്കും മീതെ പടർന്ന് പന്തലിക്കുമ്പോൾ ചരിത്രാതീത കാലം മുതൽ നിലനിന്ന വിശ്വാസവും അവിശ്വാസവും തമ്മിലുള്ള സംഘർഷം ഒരു മൂന്നാംകാഴ്ചയിലേക്ക് വായനക്കാരനെ എത്തിച്ചുചേർക്കുന്ന അത്ഭുതം സംഭവിക്കുന്നു. പ്രമേയംകൊണ്ടും ചിന്താസഞ്ചാരംകൊണ്ടും മലയാള സാഹിത്യത്തിൽ തനിപ്പെട്ടു നില്ക്കുന്ന കൃതി.

    Add to cart

    3 in stock

  • NISABDASANCHARANGAL £9.99

    By BENYAMIN

    ഇന്നത്തേതുപോലെ യാത്രാസൗകര്യവും വാർത്താവിനിമയ സംവിധാനവും ഇല്ലാത്ത കാലത്ത് കുടിയേറ്റത്തിൽനിന്നു കുടുംബത്തെ രക്ഷിക്കാൻ കടലുകടന്ന മറിയാമ്മ എന്ന നേഴ്‌സിന്റെ സഞ്ചാരപാത തേടി അവരുടെ നാലാം തലമുറ നടത്തുന്ന അന്വേഷണമാണ് നിശബ്ദ സഞ്ചാരങ്ങൾ. ഒച്ചയും ബഹളവും ആരവങ്ങളുമില്ലാതെ പുരുഷനുമുമ്പേ ആഗോളസഞ്ചാരം ആരംഭിച്ച മലയാളി നേഴ്‌സുമാരുടെ ലോകജീവിതം ആവിഷ്‌കരിക്കുന്ന നോവൽ.
    Add to cart

    1 in stock

  • -8%Limited
    NOORINTE VELICHAM
    NOORINTE VELICHAM Original price was: £6.49.Current price is: £5.99.

    By RIYAFATHIMA

    കാലങ്ങളോളം പലകാരണങ്ങൾ കൊണ്ട് അവഗണിക്കപ്പെടേണ്ടി വന്ന ഒരു മനുഷ്യൻ പെട്ടെന്ന് ഇല്ലാതെയാവുമ്പോൾ നമ്മൾ എന്തുചെയ്യും? പങ്കുവെക്കാതെ പോയ സന്തോഷങ്ങൾ, വേദനകൾ, ചോദ്യങ്ങൾ, ഉത്തരങ്ങൾ നമ്മെ വരിഞ്ഞുമുറുക്കില്ലേ!

    ഈ പുസ്‌തകം നമ്മെ കൂട്ടിക്കൊണ്ട് പോവുന്നത് ഇതുപോലെയുള്ള അനേകം ചോദ്യങ്ങളിലേക്കാണ്. “നൂറിന്റെ വെളിച്ചം” കാലങ്ങളോളം ഉള്ളിൽ ആഴ്ന്നുകിടക്കുന്ന മുറിവുകളുടെ ഉത്തരങ്ങൾ തേടിയുള്ള അന്വേഷണമാണ്.

    ആ മുറിവുകളുടെ ആഴം വായനക്കാരെ പിടിച്ചിരുത്തുകയും നെഞ്ചിൽ കനല് കോരിയിടുകയും ചെയ്യും.

    Add to cart

    3 in stock

Recommended Products


My Cart
Wishlist
Recently Viewed
Categories