20 results
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Autobiography & Biography
- Combo Offers
- Horror
- UK Writers
-
MAZHAMANDAHASANGAL
£4.99Original price was: £4.99.£3.49Current price is: £3.49.By K. R. MEERA
Add to cartകുട്ടികളുടെ ഹൃദയസ്പർശിയായ സൗഹൃദത്തിന്റെ കഥ. മാതാപിതാക്കൾ മക്കൾക്കു വേണ്ടി സമയം കണ്ടെത്തണം എന്ന ശക്തമായ ആശയം അവതരിപ്പിക്കുന്ന കഥ.
മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരി കെ.ആർ മീരയുടെ ബാലസാഹിത്യ നോവൽ
2 in stock
-
MAZHAYIL KUTHIRNNA ORMMAKAL
£6.49Original price was: £6.49.£5.99Current price is: £5.99.By MONISHA RADHAKRISHNAN
Add to cartജീവിതമെന്ന നേർത്ത കിനാവള്ളിയിൽ കനലും കനവും ഇടവിട്ട് കോർത്ത കഥകളാണ് ഈ പുസ്തകം. അതിജീവനത്തിന്റെ തിക്കും തിരക്കും നിറഞ്ഞ തെരുവിനപ്പുറം നീരുറവകൾ തേടുന്ന ഒരുപിടി ജീവിതങ്ങളുടെ നിഴലാട്ടങ്ങളാണവ. എവിടെയൊക്കെയോ വായനക്കാരന്റെ നിഴലും പതിഞ്ഞു മാഞ്ഞുപോകുമെന്ന് തീർച്ച.
4 in stock
-
MEERASAADHU
£5.99Original price was: £5.99.£3.49Current price is: £3.49.By K. R. MEERA
Add to cartഉടലിന്റെ വശ്യത തേടിയെത്തുന്ന ആണ്കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും അതേ സമര്‍പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്വഞ്ചനയ്ക്കെതിരേ പ്രതികാരം ചെയ്യുകയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ. ഭക്തിയും കാമവും അതിന്റെ തീവ്രശോഭയില് പ്രകാശിതമാവുന്നു ഇവിടെ.
1 in stock
-
MEESA
£11.99Original price was: £11.99.£10.99Current price is: £10.99.By S. HAREESH
Add to cartപുലയക്രിസ്ത്യാനിയായ പവിയാന്റെ മകൻ വാവച്ചൻ മീശ വളർത്താൻ ഒരുമ്പെട്ടത് നാട്ടിലെങ്ങും വിവാദമായി. മീശയുടെ ചുറ്റും മധ്യതിരുവതാംകൂറിന്റെ ചരിത്രം വട്ടമിട്ടു പറന്നു. നാട്ടിലെ പെണ്ണുങ്ങളും മൃഗങ്ങളും ജലജീവികളും പ്രകൃതിയും മീശയിൽ കുരുങ്ങി. പോലീസും അധികാരികളും ജന്മിമാരും മീശയെ ഭയന്നു. ഐതിഹ്യങ്ങളിലും വായ്പ്പാട്ടുകളിലും മീശ പടർന്നു. തന്റെ ഉടമയെക്കാളും വളർന്ന മീശ ദേശത്തിനുമുകളിൽ കറുത്ത മേലാപ്പ് തീർത്തു. മീശയെയും മീശയോടൊപ്പം വളർന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെടുത്തുകയാണ് ആധുനിക ക്ലാസിക് നോവലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവലിൽ.
4 in stock
-
MIRIYAM
£6.99Original price was: £6.99.£6.49Current price is: £6.49.By JAYASREE SHYAMLAL
Add to cart5 in stock
-
MUTHAL
£12.99Original price was: £12.99.£11.99Current price is: £11.99.By VINOY THOMAS
Add to cartഎന്താണ് മുതൽ? അതിന് അനേക രൂപങ്ങളുണ്ട്. ഒരാൾക്ക് മുതലായിരിക്കുന്നത് മറ്റൊരാൾക്ക് അങ്ങനെയല്ല. ഒരു കാലഘട്ടത്തിൽ മുതലായിരിക്കുന്നത് മറ്റൊരിക്കൽ മുതലായി നിലനിൽക്കണമെന്നില്ല. ഒരു ദേശത്ത് മുതലായി കണക്കാക്കപ്പെടുന്നത് മറ്റൊരിടത്ത് ഒന്നുമേയായിരിക്കില്ല. പാറക്കഷണങ്ങളിലും കക്കത്തൊണ്ടിലും തുടങ്ങി ക്രിപ്റ്റോ ഭാഷയിലുള്ള ഡാറ്റാബേസിലെത്തി നിൽക്കുന്ന പലരൂപിയായ മുതലിന്റെ വിപുലവും വിചിത്രവുമായ ചരിത്രവർത്തമാനങ്ങൾ കഥയെഴുത്തിന്റെ സർവ്വതന്ത്ര സ്വാതന്ത്ര്യത്തോടെ നെയ്തെടുത്തിരിക്കുന്ന വിസ്മയകരമായ നോവൽ. കരിക്കോട്ടക്കരി, പുറ്റ് എന്നീ നോവലുകൾക്കു ശേഷം വിനോയ് തോമസിന്റെ മറ്റൊരു മുതൽ.
1 in stock
-
MUTHAPPAN
£9.99Original price was: £9.99.£7.49Current price is: £7.49.By AKHIL K
Add to cartവടക്കേ മലബാറിലെ അയ്യങ്കര ഇല്ലത്ത് കുട്ടികളില്ലാതിരുന്ന പാടിക്കുറ്റി അന്തർജ്ജനം നീരാട്ടിനു പോയപ്പോൾ തിരുവൻകടവിൽ നിന്നു ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് മുത്തപ്പനെന്ന് അറിയപ്പെട്ടത് എന്നാണ് പ്രശസ്തമായ പഴങ്കഥ. ഈ നോവൽ അതല്ല. തോറ്റംപാട്ടുകളിലൂടെ കാലങ്ങളായി തദ്ദേശീയമായി പ്രചരിക്കുന്ന മുത്തപ്പനെക്കുറിച്ചുള്ള മറ്റൊരു ഐതിഹ്യത്തിന് പുതിയ ഭാഷയും ഊർജ്ജവും നൽകുകയാണ് അഖിൽ. അധികാരപോരാട്ടങ്ങളും പ്രണയവും പകയും നിറഞ്ഞ പുരാവൃത്തനോവൽ.
5 in stock
-
NAALUKETTU
£7.99Original price was: £7.99.£7.49Current price is: £7.49.By M T VASUDEVAN NAIR
Add to cartകേരളത്തിലെ നായർ സമുദായത്തിന്റെ വൈവാഹിക സാമൂഹിക ക്രമത്തിന്റെ യഥാർത്ഥ ചിത്രീകരണമാണ് നാലുകെട്ട് . ഒരു കാലത്ത് സമ്പന്നനും ശക്തനുമായ ഒരു കുടുംബത്തിന്റെ അജണ്ടയാണ് നായകൻ അപ്പുണ്ണി. സ്വന്തം ഇഷ്ടപ്രകാരം ഒരു പുരുഷനെ വിവാഹം കഴിച്ചതും അവളുടെ കർണാവർ നിർദ്ദേശിച്ച പുരുഷനെ വിവാഹം കഴിക്കാത്തതുമായ ഒരു സ്ത്രീയുടെ മകനാണ് അപ്പുനി. അതിനാൽ അവൾക്ക് മകനോടൊപ്പം കുടുംബം വിടേണ്ടിവരും, അപ്പുനി അച്ഛനില്ലാതെ വളരുന്നു, ഒപ്പം അദ്ദേഹം താമസിക്കുന്ന മാട്രിലൈനൽ വീടിന്റെ അന്തസ്സിൽ നിന്നും സംരക്ഷണത്തിൽ നിന്നും അകന്നുപോകുന്നു. അന്തർമുഖനും കോപാകുലനുമായ ഒരു യുവാവായ അപ്പുണ്ണിയുടെ ആഘാതവും മനശാസ്ത്രപരമായ ഗ്രാഫും ഈ നോവൽ പകർത്തുന്നു, ഒരു മാട്രിലീനിയൽ കുടുംബത്തിൽ അദ്ദേഹത്തിന് സംഭവിച്ച അപമാനത്തിന് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നു, തന്റെ പൂർവ്വിക ഭവനത്തിന്റെ അവശിഷ്ടങ്ങളിൽ ഒരു പുതിയ കെട്ടിടം പണിതു.
1 in stock
-
NADAVAZHIYILE NERUKAL
£15.49Original price was: £15.49.£14.99Current price is: £14.99.By SHEMI
Add to cartദാരിദ്രൃത്തിന്റെ കുപ്പക്കുഴിയില് ജനിച്ച് അനാഥത്വത്തിന്റെ നീണ്ട പാതകള്‍ താണ്ടേണ്ടിവന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതകഥ. ആകുലതകളുടെ പെരും വെള്ളപ്പാച്ചിലിലും സ്വന്തം ജീവിതത്തെ നിര്‍മ്മമമായി നോക്കിക്കാണാനും കാരുണ്യത്തോടെ സമൂഹത്തെ കാണാനും ഷെമിക്ക് ഈ ആഖ്യാനത്തില്‍ സാധിക്കുന്നു. വടക്കേ മലബാറിലെ മുസ്ലിംജീവിതാവസ്ഥയുടെ ഒരു നേര്‍ക്കാഴ്ച. തെരുവോരങ്ങളില്‍ വളര്‍ന്ന് ആര്‍ക്കും വേണ്ടാതെ വിരിഞ്ഞുകൊഴിഞ്ഞുപോകുന്ന കുറെ പാഴ്ച്ചെടിപ്പൂക്കളുടെ കഥ.
1 in stock
-
NANAYUVAN NJAN KADALAKUNNU
£6.49Original price was: £6.49.£5.99Current price is: £5.99.By NIMNA VIJAY
Add to cartജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്.
ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു, ഞാൻ തേടി നടന്ന സന്തോഷങ്ങൾ എന്റെ ഉള്ളിലാണെന്നു എന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓർമകളാണ് ഈ പുസ്തകം നിറയെ.
എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ എവിടെ വച്ചെങ്കിലും നിങ്ങൾക്ക് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടാൻ കഴിയുമെന്ന ഉറപ്പല്ലാതെ വലിയ വാഗ്ദാനങ്ങളൊന്നും എനിക്ക് നല്കാനില്ല. – നിമ്ന വിജയ്
3 in stock
-
NARAYATTU
£8.49Original price was: £8.49.£6.49Current price is: £6.49.By NITHIN BOSE
Add to cartതൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട മാരൻ എന്ന വിപ്ലവകാരി, തുരുത്ത് എന്ന നിഗൂഢഗ്രാമത്തിലേക്ക് കടക്കുന്നു. തുടർന്ന് മാരനെ പിടികൂടാൻ തുരുത്തിലേക്ക് പല സംഘങ്ങളും എത്തുന്നു. അവരെ ഓരോരുത്തരെയും സ്വാഗതം ചെയ്താനയിക്കുന്ന തുരുത്ത്, കാഴ്ചകളുടെ ഭ്രമിപ്പിക്കുന്ന ലോകം അതിഥികൾക്കുമുന്നിൽ അനാവരണം ചെയ്യുന്നു.
കാട്ടുവേരുകൾ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന തുരുത്തിലെ അപരിചിതമായ കാഴ്ചകളിലോരോന്നിലും ഭയം പതിയിരിക്കുന്നു. ഒരു വശത്തുകൂടി ചരിത്രവും രാഷ്ട്രീയവും വിപ്ലവവും സംസാരിക്കുമ്പോൾ മറുവശത്ത് ഉദ്വേഗം ചോരാതെ കോർത്തിണക്കിയ മിത്തുകളും കെട്ടുകഥകളും നോവലിനെ മുന്നോട്ട് നയിക്കുന്നു. ഒരു സർവൈവൽ ത്രില്ലറിന് സമാനമായ രീതിയിൽ മുന്നേറുന്ന ആഖ്യാനവും അവസാന പേജുവരെ നില നിർത്തിപ്പോരുന്ന ആകാംക്ഷയും എടുത്തുപറയേണ്ട സവിശേഷതകളാണ്.
3 in stock
-
NASHTAPETTA NEELAMBARI
£4.99Original price was: £4.99.£4.49Current price is: £4.49.By MADHAVIKKUTTY
Add to cartനിത്യപ്രണയത്തിന്റെ വ്രതനിഷ്ഠമായ സമരാഗ്നിയിൽ ജ്വലിച്ചുനില്ക്കുന്ന സ്ത്രീസ്വത്വത്തിന്റെ വൈവിദ്ധ്യമാർന്ന ഭാവങ്ങളെ ആവിഷ്കരിക്കുന്ന പതിമൂന്നു കഥകൾ.
ഓരോ കഥയിലൂടെയും ഭാഷയുടെ നീലാംബരികൾ വിടർത്തുന്ന ഭാവതീവ്രത ആസ്വാദകരെ സ്വന്തം അനുഭവലോകങ്ങളുടെ കണ്ടെണ്ടത്താത്ത പ്രദേശങ്ങളിലേക്ക് ആനയിക്കുന്നു.
3 in stock
-
NINGAL
£10.49Original price was: £10.49.£8.99Current price is: £8.99.By M. MUKUNDAN
Add to cartനിങ്ങള്‍ എഴുപതുവയസ്സു കഴിഞ്ഞ ഒരാളാണ്. അച്ഛന്റെയും മാഷിന്റെയും അടുത്തുനിന്ന് പൃഷ്ടത്തില്‍ തല്ലുകൊണ്ടുവളര്‍ന്ന് ബി എ പാസായി സിനിമാകൊട്ടയില്‍ മാനേജരായി ജീവിതം തുടര്‍ന്നയാള്‍. നിങ്ങള്‍ക്ക് ഒരു എഴുത്തുകാരനാകാനാണ് മോഹം. ഒരു നോവല്‍ എഴുതുകയും ചെയ്തു. രണ്ടാം നോവല്‍ എഴുതിത്തുടങ്ങിയപ്പോഴാണ് നിങ്ങളുടെ ജീവിതമാകെ മാറിമറിഞ്ഞത്. അപ്പോള്‍ നിങ്ങള്‍ ജീവിതത്തില്‍നിന്ന് അവധിയെടുത്തു. നീണ്ട മുപ്പതുവര്‍ഷത്തെ അവധി. പിന്നെ നിങ്ങള്‍ തിരിച്ചെത്തി പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു; ”അടുത്ത മാസം പതിനാറാം തീയ്യതി ഞാന്‍ മരിക്കും!!” അത് ആത്മഹത്യയാകില്ല. പിന്നെ എന്താകും? എം.മുകുന്ദന്റെ ഏറ്റവും പുതിയ നോവല്‍ ‘നിങ്ങള്‍’ വായിക്കൂ. ഏറെ പരിചിതമെന്നുതോന്നുന്ന നിങ്ങളുടെ ജീവിതത്തിന്റെ അപരിചിതത്വങ്ങളെ അറിയൂ.
3 in stock
-
NINTE ORMAKKU
£5.99Original price was: £5.99.£4.99Current price is: £4.99.By M T VASUDEVAN NAIR
Add to cartവിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി… അച്ഛന് അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള് തല കുലുക്കി… എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ് സഹോദരിയാണ്… ഒരു പന്തീരാണ്ടിനുശേഷം അവളെക്കുറിച്ച് ഓര്‍ത്തുപോയി. ഒരു പിറന്നാളിന്റെ ഓർമ്മ, വളർത്തുമൃഗങ്ങൾ, നിന്റെ ഓർമ്മയ്ക്ക്, മരണത്തിന്റെ കൈത്തെറ്റ്, കോട്ടയുടെ നിഴൽ, ഓപ്പോൾ എന്നീ ആറു കഥകളുടെ സമാഹാരം. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ആത്മനൊമ്പരങ്ങളാണ് ഈ കഥകളോരോന്നും.
3 in stock
-
NISABDASANCHARANGAL £9.49
By BENYAMIN
Add to cartഇന്നത്തേതുപോലെ യാത്രാസൗകര്യവും വാർത്താവിനിമയ സംവിധാനവും ഇല്ലാത്ത കാലത്ത് കുടിയേറ്റത്തിൽനിന്നു കുടുംബത്തെ രക്ഷിക്കാൻ കടലുകടന്ന മറിയാമ്മ എന്ന നേഴ്സിന്റെ സഞ്ചാരപാത തേടി അവരുടെ നാലാം തലമുറ നടത്തുന്ന അന്വേഷണമാണ് നിശബ്ദ സഞ്ചാരങ്ങൾ. ഒച്ചയും ബഹളവും ആരവങ്ങളുമില്ലാതെ പുരുഷനുമുമ്പേ ആഗോളസഞ്ചാരം ആരംഭിച്ച മലയാളി നേഴ്സുമാരുടെ ലോകജീവിതം ആവിഷ്കരിക്കുന്ന നോവൽ.3 in stock
-
NOORINTE VELICHAM
£6.49Original price was: £6.49.£5.99Current price is: £5.99.By RIYAFATHIMA
Add to cartകാലങ്ങളോളം പലകാരണങ്ങൾ കൊണ്ട് അവഗണിക്കപ്പെടേണ്ടി വന്ന ഒരു മനുഷ്യൻ പെട്ടെന്ന് ഇല്ലാതെയാവുമ്പോൾ നമ്മൾ എന്തുചെയ്യും? പങ്കുവെക്കാതെ പോയ സന്തോഷങ്ങൾ, വേദനകൾ, ചോദ്യങ്ങൾ, ഉത്തരങ്ങൾ നമ്മെ വരിഞ്ഞുമുറുക്കില്ലേ!
ഈ പുസ്തകം നമ്മെ കൂട്ടിക്കൊണ്ട് പോവുന്നത് ഇതുപോലെയുള്ള അനേകം ചോദ്യങ്ങളിലേക്കാണ്. “നൂറിന്റെ വെളിച്ചം” കാലങ്ങളോളം ഉള്ളിൽ ആഴ്ന്നുകിടക്കുന്ന മുറിവുകളുടെ ഉത്തരങ്ങൾ തേടിയുള്ള അന്വേഷണമാണ്.
ആ മുറിവുകളുടെ ആഴം വായനക്കാരെ പിടിച്ചിരുത്തുകയും നെഞ്ചിൽ കനല് കോരിയിടുകയും ചെയ്യും.
5 in stock
-
NOORUL MUNEERUL POORNANANDA
£6.99Original price was: £6.99.£6.49Current price is: £6.49.By NISAR ILTUMISH
Add to cartകോഴിക്കോടിന്റെ ഉൾഗ്രാമത്തിൽനിന്നും യാത്ര പുറപ്പെട്ട് ജരാനരബാധിച്ച കാശിയുടെ ഇരുണ്ട ഗലികളിലൂടെ മോക്ഷം തേടിയലഞ്ഞ ഒരു യാഥാസ്ഥിതിക മുസ്ലിം ആത്മാന്വേഷിയുടെ കഥ.
മലയാളത്തിൽ ഇതുവരെ ആരും പറയാത്ത കാശിയുടെ നിഗൂഢതകളിലൂടെയും ഗൃഹാതുരമായ കേരളത്തിന്റെ ഗ്രാമീണ നന്മകളിലൂടെയുമുള്ള ഒരു യാത്രയാണ് ഈ പുസ്തകം.
എഴുത്തുകാരന്റെ പേരുപോലും എഴുത്തിനെ മതവൽക്കരിക്കുന്ന പുതുകാലത്ത് വിവാദങ്ങളെ ശക്തമായി അതിജീവിച്ച കാലത്തെയും ജീവിതത്തെയും അടയാളപ്പെടുത്തുന്ന നോവൽ.
2 in stock
-
ODA
£7.99Original price was: £7.99.£5.49Current price is: £5.49.By JINSHA GANGA
Add to cartഒമ്പത് കഥകളാണ് ഇതിൽ. ഓരോ കഥയ്ക്കും ഓരോ ഭൂമിക. ഓരോ ആശയം. ഓരോതരം മുഖത്തെഴുത്ത്. പക്ഷേ, എല്ലാത്തിനും ഒരേ അനുഭവതീവ്രത. വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന, ഒരു തീച്ചാമുണ്ഡിത്തെയ്യത്തിന്റെ ചിലമ്പു മുഴങ്ങുന്ന ഭാഷ. പിഴകളേതുമില്ല. ഉരിയാട്ടം നന്നായി. വാചാലം നന്നായി. ലക്ഷണമൊത്ത കഥകളുടെ എഴുത്തുകാരി. ജിൻഷയെയും ജിൻഷയുടെ കഥകളുടെ വായനക്കാരെയും ഓർമ്മിപ്പിക്കാൻ ഒന്നുമാത്രം: ഇത് അനുഭവങ്ങളുടെ മേലേരി. ഉറപ്പായും പൊള്ളും. പക്ഷേ, പേടിക്കരുത്. കനലാടിമാർ പൊള്ളലിനെ പേടിക്കരുത്. അവതാരിക: കെ.ആർ. മീര. ജിൻഷ ഗംഗയുടെ ആദ്യ ചെറുകഥാസമാഹാരം.
2 in stock
-
OHARI
£9.99Original price was: £9.99.£7.99Current price is: £7.99.By K L MOHANAVARMA
Add to cartഓഹരിവിപണി. അടുത്ത സ്നേഹിതർപോലും ശത്രുവാണ് ഇവിടെ. പരാജയത്തെ നേരിടണം. ധൈര്യത്തോടെ, മറച്ചുവയ്ക്കാതെ. എല്ലാ കളികളും തോല്ക്കുകയില്ല. എല്ലാം വിജയിക്കുകയുമില്ല. വ്യക്തികളും ബുദ്ധിശക്തിയുമാണ് അന്യോന്യം മാറ്റുരയ്ക്കേണ്ടത്. ആണും പെണ്ണും അല്ല പ്രശ്നം. ഇതിന്റെയെല്ലാം ത്രില്ലനുഭവിക്കുന്ന മിനി, അനിയൻരാജാ, ശർമ്മാജി, മാത്യൂസ്, മോഹൻദാസ്, അശോകൻ… ഓഹരിവിപണി യുടെ ഉള്ളുകള്ളികൾ അനാവരണം ചെയ്തുകൊണ്ട് മലയാളത്തിലുണ്ടായ പ്രഥമ നോവൽ.
2 in stock
-
ORMAKKURIPPUKAL – AJITHA
£11.99Original price was: £11.99.£11.49Current price is: £11.49.By AJITHA
Add to cartകമ്മ്യൂണിസ്റ്റ് ആദര്‍ശലക്ഷ്യത്തിന് യുവത്വത്തിന്റെ തേജസ്സും ഉന്മേഷവും പകര്‍ന്ന്, ആ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ധീരോദാത്ത മായ ഒരദ്ധ്യായം എഴുതിച്ചേര്‍ത്ത് വിപ്ലവത്തിനുവേണ്ടി സര്‍വ്വവും ത്യജിച്ച അജിതയുടെ സംഭവബഹുലമായ ജീവിതസമരങ്ങളുടെ തീക്ഷ്ണചിത്രങ്ങളാണ് ഈ ഗ്രന്ഥത്തില്‍. അധികമൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരു കാലഘട്ടത്തിന്റെയും പ്രസ്ഥാനത്തിന്റെയും അനുഭവചിത്രങ്ങള്‍കൂടിയാണവ.
സാമാന്യവായനക്കാര്‍ക്കും ചരിത്രകുതുകികള്‍ക്കും ഒരേപോലെ താത്പര്യമുളവാക്കുന്ന രചനാശൈലി
1 in stock
Recommended Products
By P. P. PRAKASHAN
Add to cartBy PRADEEPAN PAMPIRIKUNNU
Add to cartBy SHAMSUDHEEN KUTTOTH
Add to cartBy BABU ABRAHAM
Add to cartBy NASEEF KALAYATH
Add to cartBy M. MUKUNDAN
Add to cartBy POTTEKKAT S K
Add to cartBy E. SANTHOSH KUMAR
Add to cart