20 results
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Autobiography & Biography
- Combo Offers
- Horror
- UK Writers
-
KAALAM
£12.99Original price was: £12.99.£11.99Current price is: £11.99.By M T VASUDEVAN NAIR
Read moreകാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ് ഈ നോവല്‍. കടന്നു പോകുന്ന ഓരോ പാതയിലും തന്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ ഒടുവില്‍ മുന്നില്‍ കാണുന്നത് രക്തം വാര്‍ന്നുതീര്‍ന്ന മണ്ണിന്റെ മൃതശരീരമാണ്. ആയാള്‍ക്ക് കൂട്ടായി സ്വന്തമ നിഴല്‍ മാത്രം ശേഷിക്കുന്നു. പച്ചയും ഈര്‍പ്പവും അലഞ്ഞകലുന്ന നാടിന്റെ കഥയെ മനുഷ്യകഥയില്‍ മനോഹരമായി ലയിപ്പിച്ചിരിക്കുന്ന ഈ നോവലിലെ നായകന്, എങ്കിലും, ഉദയത്തിന്റെ ഗോപുരങ്ങളിലേക്കു നോക്കുന്നു. ആരും കാണാതെ വിടരുന്ന താമരപ്പൂക്കളുടെ ഒരു പൊയ്ക എവിടെയോ ഉണ്ടെന്ന് ആശ്വസിക്കുന്നു. മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴുപോലെ, ജീവിതത്തിന്റെ സമൃദ്ധികള്‍ കിനാവുകണ്ടുകൊണ്ടിരിക്കെ കാലഗതിയുടെ കടുന്തുടികള്‍ കേട്ടു നടുങ്ങിയ മനുഷ്യജന്മങ്ങളുടെ കഥ! കാലത്തിന്റെ ആസുരമായ കൈള്‍ക്കു പിടികൊടുക്കാത്ത കലാശക്തിയുടെ കൈയൊപ്പായ എംടിയുടെ ‘കാലം.’
Out of stock
-
KAALI
£6.99Original price was: £6.99.£4.49Current price is: £4.49.By ASWATHY SREEKANTH
Read moreകണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ.വായനക്കാർ ഹൃദയത്തിലേറ്റിയ ‘ഠാ’ യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം.
Out of stock
-
KAANTHAL
£12.99Original price was: £12.99.£11.99Current price is: £11.99.By CHANDRIKA C S
Add to cartകരുണയും നീതിയും തമ്മിലുള്ള സംഘർഷങ്ങളുടെ, സ്നേഹത്തിനും വിശ്വാസത്തിനുംമേൽ നടക്കുന്ന അധിനിവേശങ്ങളുടെ, അധികാരാവേശങ്ങളുടെ, ദുരന്തങ്ങളുടേയും നിസ്സഹായമായ സഹനങ്ങളുടെ, ചെറുത്തുനില്‍പ്പുകളുടെ, അതിജീവിക്കലുകളുടെ പ്രതീക്ഷകളുടെ മായാത്ത പാദമുദ്രകൾ നിറഞ്ഞ വന്യശക്തിയും സൗന്ദര്യവും ആളിപ്പടരുന്ന നോവൽ.
1 in stock
-
KADALTHEERATHUM KATTU PARANJA KATHAYUM
£7.99Original price was: £7.99.£7.49Current price is: £7.49.By O V VIJAYAN
Add to cartമനുഷ്യജീവിതത്തിന്റെ സന്ദിഗ്ധതകളെയും ആകുലതകളെയും ചേതോഹരമായ ഭാഷയിൽ വരച്ചുകാട്ടിയ രചനകൾ. മലയാളകഥയുടെ ശക്തിസൗന്ദര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന അനശ്വരകഥകളുടെ സമാഹാരം. ഒ. വി. വിജയന്റെ കടൽത്തീരത്ത്, കാറ്റ് പറഞ്ഞ കഥ എന്നീ രണ്ടു സമാഹാരങ്ങൾ ഒന്നിച്ച്.
5 in stock
-
KAIMUDRAKAL
£8.99Original price was: £8.99.£7.99Current price is: £7.99.By SETHU
Add to cartമനസ്സിന്റെ ചാഞ്ചല്യങ്ങള്‍ വ്യക്തിന്ധങ്ങളെ പലപ്പോഴും നിയന്ത്രിക്കാറു്യുെണ്ടങ്കിലും ഊഷ്മള ബന്ധങ്ങള്‍ നിലനില്‍ക്കുമെന്ന് ജീവിതത്തിന്റെ ഭിന്നമുഖങ്ങള്‍ മനോഹരമായി ആവിഷ്കരി ക്കുന്ന ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. മാനസികവും ഭൗതികവുമായ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന ഒരുകൂട്ടം മനുഷ്യരുടെ ആന്തരികഭാവങ്ങള്‍ വ്യതിരിക്തമായ ശൈലിയില്‍ സേതു അവതരിപ്പിക്കുകയാണ്.
1 in stock
-
KALAAPAM KALALAYAM KALYANAM
£5.49Original price was: £5.49.£4.99Current price is: £4.99.By KRISHNANUNNI C K
Add to cartഒരു ടൈം ട്രാവെല്ലിങ് മെഷീൻ കിട്ടിയാൽ നിങ്ങൾ കുറച്ചുകാലം പുറകോട്ട് പോകാനായിരിക്കുമോ അതോ മുന്നോട്ട് പോകാനായിരിക്കുമോ ആഗ്രഹിക്കുക ?
എന്തുതന്നെയായാലും ഈ പുസ്തകവായനയിലൂടെ ഞാൻ നിങ്ങളെ ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ തുടക്കത്തിൽ ഇരവിപുരത്തുനടന്ന ഒരു കലാപത്തിലേക്കും പിന്നീട് മനോഹരമായ ഒരു കലാലയ കാലഘട്ടത്തിലേക്കും,തുടർന്നൊരു കല്യാണപ്പന്തലിലേക്കുമാണ് കൊണ്ടുപോകുന്നത് .
കൃഷ്ണനുണ്ണി സീ കെ
3 in stock
-
KALACHI
£12.99Original price was: £12.99.£11.49Current price is: £11.49.By K. R. MEERA
Add to cartസ്വന്തം നിലയില്‍ സ്നേഹിക്കാനും വെറുക്കാനും അധികാരമോ അവകാശമോ ഇല്ലെന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. അനുവദിക്കപ്പെട്ടവയില്‍ രണ്ടിലൊന്നു തിരഞ്ഞെടുക്കാന്‍ മാത്രം പൗരാവകാശങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നു കയറിയ രാജ്യത്ത് എത്ര തലമുറ ജീവിച്ചാലും വോട്ടവകാശം ലഭിക്കാത്ത അഭയാര്‍ത്ഥിയെപ്പോലെ, കമാനങ്ങളും ചിത്രപ്പണി ചെയ്ത തൂണുകളുമുള്ള ആ മാളികയ്ക്കുള്ളില്‍ അപൂര്‍ണവ്യക്തി യായിരുന്നു ഞാന്‍. ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ, കെ.ആര്. മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘കലാച്ചി’.
6 in stock
-
KALLAPPATTA
£7.49Original price was: £7.49.£6.99Current price is: £6.99.By SHEMI
Add to cartപ്രിയപ്പെട്ട ഡെയ്സീ … ഇത് എന്റെ സ്വകാര്യ ചിന്താഗതിയാണ്. മറ്റാരും അറിയരുതെന്ന ശഠവിചാരത്തോടെ കൊണ്ടുനടക്കുന്ന എനിക്ക് കുറെ രഹസ്യങ്ങൾ പങ്കുവയ്ക്കാൻ തോന്നുന്നു. മേൽവിലാസക്കാരനെ കാണാതെ അയച്ചയാളിൽതന്നെ തിരിച്ചെത്തുന്ന ഡെഡ് ലെറ്റേഴ്സ് ആയിത്തീരില്ല എന്ന വിശ്വാസത്തോടെ ഞാനതെല്ലാം നിനക്കെഴുതാൻ തുടങ്ങുകയാണ്… ഉള്ളിൽ അടക്കിവച്ചിരുന്ന രഹസ്യങ്ങളുടെ കയ്പ്പുകളെ കത്തുകളിലൂടെ വെളിപ്പെടുത്തി മധുരമാക്കുന്ന എഴുത്ത്.
1 in stock
-
KALYANEEMADHAVAM
£12.49Original price was: £12.49.£11.99Current price is: £11.99.Read moreഒരു ഗ്രാമീണജീവിതത്തിന്റെ ഉള്‍ത്തുടിപ്പാര്‍ന്ന നോവല്‍. അപ്പൂപ്പന്‍പ്ലാവിന്റെയും മുത്തശ്ശിമാരുടെയും നാട്ടുനന്മയുടെയും കഥ. കല്യാണിയുടെയും മാധവന്റെയും പ്രണയജീവിതം.
അവരുടെ മക്കളുടെയും പേരമക്കളുടെയും സ്വപ്നങ്ങള്‍. കഠിനാദ്ധ്വാനത്തിന്റെ നാള്‍വഴികള്‍ താണ്ടി ഉയരങ്ങള്‍ കീഴടക്കി, തങ്ങളുടെ തലമുറയെ പുതുപാഠം പഠിപ്പിച്ചവര്‍. പ്രണയത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും അദ്ധ്വാനമഹത്വത്തിന്റെയും കഥ പറയുന്ന ഈ രചന, കാലത്തിന്റെ നൈര്‍മ്മല്യത്തെ തോറ്റിയുണര്‍ത്തുന്നു. മാധവന്റെയും കല്യാണിയുടെയും അവരുടെ കുടുംബത്തിന്റെയും ചരിത്രത്തില്‍ നിന്നു തുടങ്ങിയ നോവല്‍,കേരളത്തിന്റെ രണ്ടു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. ഭാഷയുടെ തെളിമയും ബന്ധങ്ങളുടെ ഇഴയടുപ്പവും സൂക്ഷ്മമായി പകര്‍ത്തുന്നതില്‍ എഴുത്തുകാരിയുടെ രചനാവൈഭവം പ്രകടമാണ്.
തോല്‍പ്പിക്കാനാവാത്ത ഇച്ഛാശക്തിയുടെ വക്താക്കളായ കല്യാണീമാധവജീവിതം സഫലമായിരുന്നു എന്ന് കാനഡയിലിരുന്ന് കൊച്ചുമകളുടെ ഓര്‍മ്മകളിലൂടെ അനാവരണം ചെയ്യുന്നു. എന്നാല്‍ കല്യാണിയുടെ അന്ത്യത്തില്‍ മക്കള്‍ കൊടുത്ത വിധിയെന്ത് എന്ന ദുഃഖം വായനക്കാരന്റേതുമായി മാറ്റുന്ന മനോഹരമായ എഴുത്ത്. ആകാംക്ഷയോടെ വായിച്ചു പോകാവുന്ന മികവുറ്റ നോവല്‍.
Out of stock
-
KALYANIYENNUM DAKSHAYANIYENNUM PERAYA RANDU STHREEKALUDE KATHA
£7.99Original price was: £7.99.£6.99Current price is: £6.99.By R RAJASREE
Read moreഅൻപതോളം വർഷം മുൻപ് കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന അനേകം സ്ത്രീകളുടെയും പുരുഷന്മാരുടെയും സങ്കീർണമായ ജീവിതസന്ധികൾ പ്രതിപാദിക്കുന്ന ഒരാഖ്യായികയെ, ഏറ്റവും സമകാലികമായ ഒരു ജീവിതാഖ്യാനമാക്കി നിബന്ധിക്കുന്നതിൽ നോവലിന്റെ ഘടനയും ആഖ്യാതാവിന്റെ ഇടപെടലുകളും വലിയ പങ്കുവഹിക്കുന്നുണ്ട്.
പലതായി പടർന്നു വളരുന്ന കഥകളുടെ ചരരാശിയിൽ, ആഖ്യാതാവ് കേവലമൊരു കാണിയായും പങ്കാളിയായും വിധികർത്താവായും ‘സൂത്രധാര’യായും പലമട്ടിൽ വെളിപ്പെടുന്നു. ആഖ്യാനത്തിന്റെ വ്യത്യസ്ത സന്ദർഭങ്ങളെ വ്യത്യസ്തമായ ഭാഷയും ഭാവുകത്വവും കൊണ്ട് സമ്പന്നമാക്കുന്നു.
നോവലിൽ ആവിഷ്കരിക്കപ്പെടുന്ന ചരിത്രം ഗതകാലസംഭവങ്ങളുടെ ചിത്രീകരണമല്ല, ഫിക്ഷനായി പുനരവതരിപ്പിക്കാനായി കണ്ടെത്തപ്പെടുന്ന അനുഭവങ്ങളുടെയും ഓർമകളുടെയും പുനരെഴുത്താണ് എന്ന പുതിയ സങ്കല്പനത്തെ രാജശ്രീയുടെ നോവൽ അടിവരയിടുന്നു.
Out of stock
-
KAMBILIKANDATHE KALBHARANIKAL
£8.49Original price was: £8.49.£7.49Current price is: £7.49.By BABU ABRAHAM
Add to cartതികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള് കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്.
അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള് ബാബു തന്റെ പിന്ഗാമികള്ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്മ്മപ്പുസ്തകമെന്നു പറയാം.
ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം.
-അഷ്ടമൂര്ത്തിആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം
24 in stock
-
KANYA – MARIYA £6.49
By LAJO JOSE
Add to cartഅനീതിയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുക എന്നതായിരുന്നു.
പുതിയ സ്ഥലം, മഠം, സഹപ്രവര്‍ത്തകര്‍. അവിടെ മരിയയ്ക്കൊരു കൂട്ടുകാരിയെ ലഭിച്ചു. ആ നല്ല സൗഹൃദത്തിനൊപ്പം ജീവിതം മാറിമറിയാന്‍ പോകുന്ന സംഭവങ്ങളാണ് അവിടെ കാത്തിരിക്കുന്നതെന്ന് അവള്‍ക്കറിയില്ലായിരുന്നു.
ഓരോ പേജും ഇനി എന്ത് എന്ന ആകാംക്ഷയോടെ മാത്രം വായിച്ചുതീര്‍ക്കാനാവുന്ന നോവല്‍.
2 in stock
-
KARIKOTTAKARI
£6.99Original price was: £6.99.£5.99Current price is: £5.99.By VINOY THOMAS
Add to cartവടക്കൻ കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കനാൻദേശമെന്നാണ് അറിയപ്പെടുന്നത്. അവിടത്തെ പുലയരുടെയും പരിവർത്തിത ക്രിസ്ത്യാനികളുടെയും ജീവിതസംഘർഷങ്ങളെ വരച്ചുകാട്ടുകയാണ് ഈ നോവൽ. സ്വത്വനഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയിൽപ്പെട്ട് ആകുലരാകുന്ന ഒരു ജനവിഭാഗത്തിന്റെ കഥ. 2014-ൽ ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഈ രചന എട്ട് വർഷങ്ങൾക്കു ശേഷം എഴുത്തുകാരൻതന്നെ പുതുക്കിയെഴുതിയ പതിപ്പ്
1 in stock
-
KARINEELA KAKKAPULLI
£5.99Original price was: £5.99.£4.99Current price is: £4.99.By ARCHANA KALYAN
Add to cart4 in stock
-
KARUPPINUM VELUPPINUMIDAYIL
£7.99Original price was: £7.99.£5.99Current price is: £5.99.By NEENA ATTINGAL
Read moreപ്രണയത്തിലെ ആത്മീയത വികാരങ്ങൾക്കും ശാരീരികാകർഷണത്തിനും അപ്പുറമാണ്. ആത്മീയതയുമായി സന്നിവേശിപ്പിക്കുമ്പോൾ യഥാർത്ഥ സ്നേഹം സ്വയം തിരിച്ചറിയാനുള്ള പാതയായി മാറുന്നു. അത് ക്ഷമ, അനുകമ്പ, നിരുപാധികമായ സ്വീകാര്യത എന്നിവ പഠിപ്പിക്കുന്നു. മറ്റൊരാളിലാണ് തന്റെ പരിപൂർണ്ണത എന്ന ചിന്തവിട്ടുയരാൻ പ്രാപ്തരാക്കുന്നു.അത്തരത്തിൽ പ്രണയത്തിന്റെ മറ്റൊരു തലത്തിലേക്കുയർന്ന, സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞ സ്ത്രീകളുടെ കഥയാണിത്. ജാതിയോ മതമോ വർഗ്ഗമോ തൊട്ടുതീണ്ടാത്ത പ്രണയകഥ. മനുഷ്യർക്കിടയിലുള്ള ഏറ്റവും തീവ്രമായ വികാരത്തിന്റെ ആവിഷ്കാരം. കറുപ്പിനും വെളുപ്പിനുമിടയിൽ നിലകൊള്ളേണ്ടി വന്ന സ്ത്രീകൾ അവരുടെ ജീവിതകഥകളാൽ ഒന്നിക്കുന്നിടം.
Out of stock
-
KATAL KATANNA KARIVEPPUKAL
£5.99Original price was: £5.99.£5.49Current price is: £5.49.By SREEKANTH THAMARASSERY
Add to cartഭദ്രമായ ശില്പസൗകുമാര്യം, സൂക്ഷ്മമായ ഭാവോന്മീലനം, മനോജ്ഞമായ പ്രതീതി രചന, ഔചിത്യപൂർണമായ ബിംബവിന്യാസം, സമഞ്ജസമായ പദവിധാനം, മികവാർന്ന ഛന്ദോബദ്ധത, സർവോപരി കവിതയുടെ തെളിഞ്ഞ വെണ്ണപ്പാളിയുടെ നിറസാന്നിദ്ധ്യം. ഇതെല്ലാംകൊണ്ടു വേറിട്ടു മികവാർന്നു നിൽക്കുന്നു ശ്രീകാന്തിന്റെ കവിതകൾ. ഭാഷയ്ക്കും ഭാവനയ്ക്കും മേൽ ഒരേപോലെ ആധിപത്യം പുലർത്തുന്ന പ്രതിഭ ഇക്കാലത്ത് അധികം പേരിൽ കാണാനില്ല എന്നു പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല. അവതാരിക: പ്രഭാവർമ്മ, പഠനം: രാജേന്ദ്രൻ എടത്തുംകര, കവിതതൻ കാറ്റിൽ, മലർന്നൊരിലകൾക്കു മേൽ, കടൽകടന്ന കറിവേപ്പുകൾ, നെല്ലിയോടിന്, മുരളികതന്നെ ഞാൻ, പ്രണയശിഖരിണി തുടങ്ങി 63 കവിതകൾ. കവിതകൾ കവിയുടെ ശബ്ദത്തിൽ കേൾക്കാൻ ക്യു ആർ കോഡും.
1 in stock
-
KATHAYEZHUTHU
£7.49Original price was: £7.49.£5.99Current price is: £5.99.By K. R. MEERA
Add to cartപുസ്തകങ്ങൾ അങ്ങനെയാണ്. അവ വായിക്കാൻ മാത്രമുള്ളവയല്ല. ജീവിതത്തിന്റെ വഴിത്തിരിവുകളെ അടയാളപ്പെടുത്താൻ കൂടിയുള്ളവയാണ്. പുസ്തകങ്ങൾ നമ്മളെ കേവലർ അല്ലാതാക്കും. അവ നമുക്കു ചില്ലകൾ വളർത്തും. ആത്മാവിൽ പുഷ്പങ്ങൾ വിടർത്തും. വായിക്കുമ്പോൾ നമ്മൾ മറ്റൊരു ജീവിതം ജീവിക്കുകയാണ്. മറ്റൊരു ലോകം കാണുകയാണ്. വായന മരിക്കുകയില്ല. പക്ഷേ, പറയാൻ ഒരു കഥയും ഇല്ലാതായാൽ മനുഷ്യർ ദാരുണമായി മരിച്ചുപോകും.
4 in stock
-
KATTOORKADAVU
£13.49Original price was: £13.49.£11.49Current price is: £11.49.By ASHOKAN CHARUVIL
Add to cartമലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നോവലുകളുടെ ശ്രേണിയിലാണ് കാട്ടൂർകടവ് ഈ കൃതി നമ്മുടെ സത്യാനന്തരകാല ലോകത്തെ ഏറ്റവും സൂക്ഷ്മമായും സമഗ്രമായും അവതരിപ്പിക്കുന്നുണ്ട്. മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും പശ്ചാത്തലമായുണ്ട്. അവതാരിക: വി. വിജയകുമാർ
2 in stock
-
KAVALKKARI
£6.99Original price was: £6.99.£6.59Current price is: £6.59.By ANNIE VALLIKAPPEN
Read more‘Lots of memories, but no evidence’ സോഷ്യൽ മീഡിയയുടെയും ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെയും കടന്നു വരവിനുമുമ്പ് ജീവിതം തുടങ്ങിയ മനുഷ്യർക്കെല്ലാം ഈയൊരു വാചകം വലിയൊരു ശരിയാണ്.
മറവിയുടെ കാറ്റ് ജീവിതത്തിലേക്കു വീശിത്തുടങ്ങുമ്പോൾ മെല്ലെ ആടിയുലഞ്ഞു പതുക്കെ കെട്ടുപോകുന്ന ഓർമകൾക്ക് ആരെങ്കിലും കാവൽ നിന്നിരുന്നെങ്കിൽ ഈ പുസ്തകം വായിച്ചുതീരുമ്പോൾ കുറച്ചു നിങ്ങൾ കണ്ണടച്ചിരിക്കാൻ സാധ്യതയുണ്ട്.
കൈമോശം വന്ന ആ പഴയ നിഷ്കളങ്കതയിലേക്കു മടങ്ങിപ്പോകാൻ മാർമലയും വല്യമ്മച്ചിയും വല്യപ്പാപ്പനും തങ്കച്ചിയും ഗോവിന്ദനപ്പൂപ്പനും, അരുവിയും ചാമ്പമരവും കാപ്പിത്തോട്ടവും നിങ്ങളെ സാഹായിച്ചേക്കും.
Out of stock
-
KHADEEJA
£6.99Original price was: £6.99.£5.49Current price is: £5.49.By NASEEF KALAYATH
Add to cart“തീവ്രാനുരാഗത്തിന്റെ, പ്രണയത്തിന്റെ നേർത്ത മൈലാഞ്ചി മണമുള്ള ഒരു ഹൃദയ കഥ…
പുസ്തകത്തിനകത്തൊളിപ്പിച്ച മയിൽപ്പീലി തുണ്ടുപോൽ കുട്ടിക്കാലം മുതൽ അബു സൂക്ഷിച്ച ആദ്യ പ്രണയം – ആയിഷ…. അബുവിന്റെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിലെ ആദ്യ പേരും അതു തന്നെയായിരുന്നു.
ഒരു ശ്വാസനിശ്വാസത്തിനുമപ്പുറം അബുവിന്റെ ഹൃദയവിചാരങ്ങളെ അളന്നറിയുന്നവളാണ് ഖദീജ- അബുവിന്റെ നിത്യപ്രണയം – ഇതവരുടെ കഥയാണ് അബുവിന്റെ, ഖദീജയുടെ, ആയിഷയുടെ അങ്ങനെ ഓരോരുത്തരുടെയും”
4 in stock
Recommended Products
By K. R. MEERA
Read moreBy P. P. PRAKASHAN
Add to cartBy PRADEEPAN PAMPIRIKUNNU
Add to cartBy SHAMSUDHEEN KUTTOTH
Add to cartBy BABU ABRAHAM
Add to cartBy NASEEF KALAYATH
Add to cartBy M. MUKUNDAN
Add to cart