• -8%Limited
    ORMAYUDE NJARAMBU
    ORMAYUDE NJARAMBU Original price was: £6.49.Current price is: £5.99.

    By K. R. MEERA

    സർപ്പയജ്ഞം, മച്ചകത്തെ തച്ചൻ, കൃഷ്ണഗാഥ, ഓർമ്മയുടെ ഞരമ്പ്, അലിഫ് ലെയ്ല, ടെററിസ്റ്റ്, ഒറ്റപ്പാലം കടക്കുവോളം എന്നീ ഏഴു കഥകളുടെ സമാഹാരം. സവിശേഷമായ ആഖ്യാനശൈലിയാണ് ഓരോ കഥയുടെയും പ്രത്യേകത.

    Add to cart

    3 in stock

  • Featured-10%Limited
    ORU DESATHINTE KATHA
    ORU DESATHINTE KATHA Original price was: £14.99.Current price is: £13.49.

    By POTTEKKAT S K

    അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമ്മകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.

    Add to cart

    4 in stock

  • -20%Limited
    ORU SANKEERTHANAM POLE
    ORU SANKEERTHANAM POLE Original price was: £9.99.Current price is: £7.99.

    By PERUMPADAVOM SREEDHARAN

    ചൂതാട്ടക്കാരന്‍ എന്ന നോവലിന്റെ രചനയില്‍ ഏര്‍പ്പെട്ടിരുന്ന ദസ്തയേവ്‌സ്‌കിയുടെ അരികില്‍ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാള്‍ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്‌സ്‌കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവില്‍ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തര്‍മുഖനായ ദസ്തയേവ്‌സ്‌കിയുടെ ആത്മസംഘര്‍ഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്‌കിയെ ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയൊപ്പുള്ള ആള്‍ ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. അന്ന ദസ്തയേവ്‌സ്‌കിയുടെ തന്നെ ഓര്‍മ്മക്കുറിപ്പുകള്‍ ഈ നോവലിന്റെ രചനയില്‍ ഏറെ സഹായകമായി എന്നു പെരുമ്പടവം ഈ നോവലിന്റെ ആമുഖത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. ബൈബിളിലെ ചില സങ്കീര്‍ത്തനങ്ങളില്‍ ഉള്ളതു പോലെയുള്ള കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും ഒരു സ്വരം ദസ്തയേവ്‌സ്‌കിയുടെ മിക്ക കൃതികളിലും കാണപ്പെടുന്നതു കൊണ്ടാണ് അദ്ദേഹത്തെ മുഖ്യകഥാപാത്രമാക്കിയ തന്റെ നോവലിനു ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന പേര് പെരുമ്പടവം നല്‍കിയത്. ശില്പഘടനയിലും വൈകാരികതയിലും മികച്ചു നില്‍ക്കുന്ന ഈ കൃതിയെ മലയാള നോവലിലെ ഒരു ഏകാന്തവിസ്മയം എന്നാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌.

    Add to cart

    1 in stock

  • -21%Limited
    OTTAMARAPPEYTHU
    OTTAMARAPPEYTHU Original price was: £6.99.Current price is: £5.49.

    By DEEPA NISANTH

    ഓര്‍മ്മകള്‍ സ്വപ്‌നത്തെക്കാള്‍ മനോഹരമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു ഈ പുസ്തകത്തിനുള്ളിലെ കുറിപ്പുകള്‍. അനുഭവങ്ങള്‍ എത്ര തീവ്രമാണെങ്കിലും സ്വപ്‌നത്തിലെന്നപോലെ കടന്നുപോകുന്ന ഒരു എഴുത്തുകാരിയെ ദീപാനിശാന്തില്‍ വായിക്കാം. വെയിലില്‍ മാത്രമല്ല തീയിലും വാടാത്ത നിശ്ചയദാര്‍ഢ്യവും ധീരതയും ആ എഴുത്തുകള്‍ക്ക് പുതിയൊരു ചാരുത സമ്മാനിക്കുന്നു. ഇതിലെ ഭാഷ ലളിതവും തെളിമയുള്ളതുമാണ്. സാഹിത്യഭാഷയുടെ ചമത്കാരങ്ങളും ധ്വനികളുമില്ല. ഋജുവായി, സരളമായി അവ നമ്മോടു സംവദിക്കുന്നു

    Add to cart

    2 in stock

  • -8%Limited
    PAYYAN KATHAKAL
    PAYYAN KATHAKAL Original price was: £12.99.Current price is: £11.99.

    By V K N

    തിളങ്ങുന്ന കണ്ണുള്ള പയ്യന്‍! എണ്ണ മിനുങ്ങുന്ന മുഖത്ത് സ്ഥിരമായി രക്തസാക്ഷിത്വ ഭാവമാണ്. ഓരോ നിമിഷവും അനാവശ്യമായി മരിക്കുന്നമാതിരിയും എത്ര മരിച്ചാലും മനസ്സിലാക്കാത്തമാതിരിയുമാണ്. പയ്യനും പയ്യന്‍ കഥകളും മലയാള സാഹിത്യത്തിന്റെ അനുഭവ തലത്തില്‍ വേറിട്ടുനില്ക്കുന്നു. പയ്യനെ കേന്ദ്രീകരിച്ചുള്ള 73 കഥകളടങ്ങിയ പയ്യന്‍ കഥകളില്‍ സാഹിത്യ– നയതന്ത്ര–രാഷ്ട്രീയമേഖലകളെ വി.കെ.എന്‍. പൂശുന്നുണ്ട്.

    Add to cart

    2 in stock

  • -20%Limited
    PENPANCHATHANTHRAM MATTU KATHAKALUM
    PENPANCHATHANTHRAM MATTU KATHAKALUM Original price was: £4.99.Current price is: £3.99.

    By K. R. MEERA

    ആണ്‍തന്ത്രങ്ങളുടെ അധോലോകങ്ങളിലുള്ള പെണ്ണിടപെടലുകള്‍. കേരള രാഷ്ട്രീയ – സാംസ്‌കാരിക മണ്ഡലങ്ങളില്‍ നടക്കുന്ന കൂട്ടിക്കൊടുപ്പുകള്‍ക്കും കുതികാല്‍വെട്ടുകള്‍ക്കും ഉപജാപങ്ങള്‍ക്കും നേേരപിടിച്ച ഏങ്കോണിച്ച ഈ കണ്ണാടിയില്‍ തെളിയുന്ന ബിംബങ്ങള്‍ പഴയകാല പഞ്ചതന്ത്രങ്ങളുടെ പുതിയകാല ആഖ്യാനങ്ങളായി വേട്ടയ്ക്കിറങ്ങുന്നു.

    Add to cart

    2 in stock

  • -15%Limited
    PONAM
    PONAM Original price was: £9.99.Current price is: £8.49.

    By K N PRASANTH

    ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എൻ. പ്രശാന്ത്. തീർച്ചയായും നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിലൊന്നാണ് പൊനം.

    Add to cart

    2 in stock

  • -7%Limited
    POOKKALUDE PUSTHAKAM
    POOKKALUDE PUSTHAKAM Original price was: £7.49.Current price is: £6.99.

    By M. SWARAJ

    പൂക്കളുടെ നിറവും സുഗന്ധവും ആകർഷകത്വവും എല്ലാവരെയും ആനന്ദിപ്പിക്കുന്നതാണ്. ഓരോ പൂവിനു പിന്നിലും ഒരു കഥയുണ്ട്, ഒരു സ്വപ്നമുണ്ട്, ഒരു ചരിത്രമുണ്ട്. അപ്രകാരം മാനവരാശിയെ സ്വാധ്വീനിക്കുകയും മനുഷ്യ ഹൃദയങ്ങളിൽ ഇടം കണ്ടെത്തുകയും ചെയ്ത പൂക്കളെ അവതരിപ്പിക്കുന്ന പുസ്തകം. പൂക്കളുടെ പേരിൽ അറിയപ്പെട്ട ജനകീയ മുന്നേറ്റങ്ങൾ, ശാസ്ത്ര കൗതുകങ്ങൾ, എന്നിവ പൊതുപ്രവർത്തകനും ജനപ്രതിനിധിയുമായ എം. സ്വരാജ് ഇതിൽ അനാവരണം ചെയ്യുന്നു.

    Add to cart

    2 in stock

  • -25%Limited
    POOMPATTAVETTA
    POOMPATTAVETTA Original price was: £5.99.Current price is: £4.49.

    By NAVAMI LATHA

    “ആദ്യമൊക്കെ വെള്ളപ്പേപ്പറുകളിൽ എന്റെ കരച്ചിലുകളും കുറ്റബോധങ്ങളും പേടിയും വെറുപ്പും ദേഷ്യവുമെല്ലാം എഴുതിക്കൂട്ടി കത്തിച്ചുകളഞ്ഞു. പിന്നെപ്പിന്നെ ഞാനെന്റെ ഏറ്റവും മനോഹരനിമിഷങ്ങളെഴുതി. ചിരിയെഴുതി. സ്വപ്‌നങ്ങളെഴുതി. പാട്ടുകളെഴുതി.”

    Add to cart

    3 in stock

  • -8%Limited
    PRAVACHAKANMARUTE RANDAMPUSTHAKAM
    PRAVACHAKANMARUTE RANDAMPUSTHAKAM Original price was: £6.49.Current price is: £5.99.

    By BENYAMIN

    എത്രയൊക്കെ വിധത്തില്‍ മാറ്റിയും മറിച്ചും എഴുതിയാലും വ്യാഖ്യാനിച്ചാലും പിന്നെയും നിറയെ വായനാസാധ്യതകള്‍ ഒഴിഞ്ഞുകിടക്കുന്നൊരു മഹാചരിതമാണ് യേശുക്രിസ്തുവിന്റെ ജീവിതം. ഖുമ്‌റാന്‍ ചാവുകടല്‍ ചുരുളുകളില്‍നിന്നും ലഭ്യമായ പുതിയ അറിവുകളുടെ പശ്ചാത്തലത്തില്‍ യേശുക്രിസ്തുവിന്റെ ജീവിതവും ചരിത്രവും അദ്ഭുതകരമാംവിധം മാറ്റിവായിക്കുന്ന മലയാളത്തിലെ ആദ്യനോവല്‍.
    ക്രിസ്തു മാത്രമല്ല; പത്രോസ്, ലാസര്‍, മറിയ, ബാറാാസ്, യൂദാസ് എന്നിവരെല്ലാം ഇവിടെ തിരുത്തിയെഴുതപ്പെടുന്നു. ക്രിസ്ത്യന്‍വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സമൂലം ഉടച്ചുപണിയുന്ന നോവല്‍.
    Add to cart

    3 in stock

  • -13%Limited
    PREMASRAMAM
    PREMASRAMAM Original price was: £7.49.Current price is: £6.49.

    By SREEPARVATHY

    പതിനെട്ടുകാരിയായ മകൾ സോയയുടെ നിർബന്ധത്താൽ ഒരുകൂട്ടം സ്ത്രീകൾക്കൊപ്പം യാത്ര പോയതാണ് യമ. മനോഹരമായൊരു നഗരത്തിൽവച്ച് യമയും ആര്യനും പരസ്പരം കാണുകയാണ്. രണ്ടുപേര് തമ്മിലുള്ള ബന്ധങ്ങൾക്ക് പേരുകൾ ഇല്ലെന്ന് പറയുന്നിടത്തോളം അബദ്ധം മറ്റൊന്നുമില്ലെന്ന് അവർ കണ്ടെത്തുന്നു. ഒന്നുകിൽ അത് മനസ്സിനോട്, അല്ലെങ്കിൽ ഉടലിനോട് അതുമല്ലെങ്കിൽ ആത്മാവിനോട്… ഉടൽ തൊടുന്നവർ ആത്മാവിന്റെ ഭാഷയറിയുന്നവർ കൂടിയായാലോ? ആദിയിൽ ഒരാത്മാവ് ആയിരുന്നവർ പരസ്പരം വേർപിരിഞ്ഞുപോയി, അത് കണ്ടെത്തുന്നതാണെങ്കിലോ? ആര്യനും യമയും ആ യാത്രയിലാണ്

    Add to cart

    6 in stock

  • -6%Limited
    PROTHASEESINTE ITHIHASAM
    PROTHASEESINTE ITHIHASAM Original price was: £7.99.Current price is: £7.49.

    By VINOY THOMAS

    വിനോയ് തോമസിന്റെ രണ്ടു നോവെല്ലകൾ. പ്രോത്താസീസിന്റെ ഇതിഹാസം, നന. പ്രത്യേക സന്ദർഭത്തിൽ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വായിക്കേണ്ടിവന്ന പ്രോത്താസീസിന്റെ ജീവിതത്തിലൂടെ നമുക്ക് ചുറ്റുമുള്ള നാട്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ തുറന്നാവിഷ്‌കരിക്കുന്ന നോവെല്ലയാണ് പ്രോത്താസീസിന്റെ ഇതിഹാസം. നന, ‘ചുരുളി’ എന്ന സിനിമയായ ‘കളിഗെമിനാറിലെ കുറ്റവാളികൾ’ എന്ന ചെറുകഥയുടെ എതിർകഥ പറയുന്നു. കഥപറച്ചിലിലെ വിനോയ് തോമസിന്റെ നർമ്മവും കൗശലവും നിറഞ്ഞ രചനകൾ.

    Add to cart

    1 in stock

  • -5%Limited
    PUTTU
    PUTTU Original price was: £9.49.Current price is: £8.99.

    By VINOY THOMAS

    കുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകള്‍കൊണ്ട് നിര്‍മ്മിച്ചതാണ് ഈ പുറ്റ്. കാടത്തത്തില്‍നിന്നും സംസ്‌കൃതിയിലേക്ക് വളരാന്‍ പെടാപ്പാടുപെടുന്നവരുടെ ഈ കഥകള്‍ വേട്ടയാടിയും കൃഷിചെയ്തും കൂട്ടുജീവിതം ആരംഭിച്ചനാള്‍ മുതലുള്ള മനുഷ്യ കുലത്തിന്റേതുകൂടിയാണ്.

    ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍

    Add to cart

    4 in stock

  • -39%Limited
    QABAR
    QABAR Original price was: £6.49.Current price is: £3.99.

    By K. R. MEERA

    ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോൾ ഇവിടെ ഒരു ഖബറിൽ നിന്ന് ഉയരുന്ന ശബ്ദങ്ങൾ. വിധികൾ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്കുന്ന നോവൽ. അകത്തും പുറത്തും സൈനുൽ ആബിദിന്റെ കവറുകളുമായി ഖബർ നിങ്ങളുടെ വായനാ ലോകത്തേക്ക് തുറക്കപ്പെടുന്നു.

    Add to cart

    3 in stock

  • -5%Limited
    RABINDRANATH TAGORE - VERUKAL THEDI
    RABINDRANATH TAGORE – VERUKAL THEDI Original price was: £11.99.Current price is: £11.45.

    By JAYASREE SHYAMLAL

    രബീന്ദ്രനാഥ് ടാഗോർ – വേരുകൾ തേടി / പഠനം / ജയശ്രീ ശ്യാംലാൽ ******************************************************************************************ഭാരതമൊട്ടാകെ കലാസാംസ്കാരികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നോബൽ സമ്മാന ജേതാവായ ബഹുമുഖ പ്രതിഭയാണ് രബീന്ദ്രനാഥ് ടാഗോർ. കവി, തത്ത്വചിന്തകൻ, ദൃശ്യകലാകാരൻ, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹിക പരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ അദ്ദേഹം തന്റെ പ്രതിഭ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും അകമഴിഞ്ഞ സംഭാവനകൾ നൽകിയ ടാഗോർകുടുംബം ഇന്ത്യൻ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. ലോകപ്രശസ്തമായ ഗീതാഞ്ജലി’യുടെ കർത്താവായ ടാഗോറിന്റെ കുടുംബചരിത്രം അനാവരണം ചെയ്യുന്നു ഈ പുസ്തകം.

    Add to cart

    2 in stock

  • -15%Limited
    RAM C/O ANANDHI
    RAM C/O ANANDHI Original price was: £9.99.Current price is: £8.49.

    By AKHIL P DHARMAJAN

    Add to cart

    4 in stock

  • -11%Limited
    RANDAMOOZHAM
    RANDAMOOZHAM Original price was: £13.99.Current price is: £12.49.

    By M T VASUDEVAN NAIR

    ഇതിഹാസ കഥാപാത്രമായ ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരതത്തിന്റെ പുനരാഖ്യാനം ചെയ്യുന്ന രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്നാണ്. എം ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് രചനയും.

    അഞ്ചുമക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അര്‍ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമെ ലഭിച്ചിരുന്നുള്ളു. സര്‍വ്വ ഇടങ്ങളിലൂം രണ്ടാമൂഴക്കാരനായ, തിരസ്‌കൃതനായ ഭീമന്റെ ആലോചനകളിലൂടെയാണ് എം ടി നോവലിന്റെ ആഖ്യാനം നിര്‍വ്വഹിക്കുന്നത്. മഹാഭാരതത്തിലെ അപ്രധാനമായ അനേകം കഥാപാത്രങ്ങള്‍ക്ക് രണ്ടാമൂഴം പുതിയൊരു ഊഴം നല്‍കുന്നു.

    മലയാള നോവല്‍ സാഹിത്യത്തിലെ ഏറ്റവും മികച്ച പത്തു നോവലുകളിലൊന്നാണ് രണ്ടാമൂഴം.

    Add to cart

    2 in stock

  • -21%Limited
    RAY MUTHAL LONDON FESTIVAL VARE
    RAY MUTHAL LONDON FESTIVAL VARE Original price was: £6.99.Current price is: £5.49.

    By MANAMBUR SURESH

    “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” എന്ന മണമ്പൂർ സുരേഷിന്റെ ഗ്രന്ഥം കഴിഞ്ഞ 42 വർഷം തുടർച്ചയായി ലോക പ്രസിദ്ധമായ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ ഔദ്യോഗികമായി കവർ ചെയ്ത ഒരു പത്ര ലേഖകന്റെ
    അപൂർവ അനുഭവങ്ങളിൽ നിന്നും വരുന്ന കൃതിയാണ്. “ചലച്ചിത്ര കുതുകികൾക്കും വിദ്യാർത്ഥികൾക്കും നിരൂപകർക്കു തന്നെയും ആസ്വാദനകരവും പഠനാർഹവുമാവും” എന്ന് അടൂർ ഗോപാലകൃഷ്ണൻ
    അവതാരികയിൽ എഴുതിയ “ചലച്ചിത്ര നിരൂപണത്തിൻറെ ദുർഗ്രഹതകൾ ഇല്ലാതെ ലളിത സുന്ദരമായി എഴുതിയിരിക്കുന്നു” എന്ന് പ്രസിദ്ധ സാഹിത്യകാരൻ TD രാമകൃഷ്ണൻ വിശേഷിപ്പിച്ച കൃതി. സത്യജിത്ത് റേയുടെ ചിത്രങ്ങൾ മുതൽ ജയിലഴികൾക്കുള്ളിൽ നിന്നും സംവിധാനം ചെയ്ത യിൽമാസ് ഗുനെയുടെ പ്രസിദ്ധമായ “യോളിലൂടെ”, സാധാരണ മനുഷ്യരുടെ ജീവിതം അതിശക്തമായാവിഷ്കരിക്കുന്ന ബ്രിട്ടനിലെ കെൻ ലോച്ചിന്റെ ചിത്രങ്ങളിലൂടെ, ജാപനീസ് ചിത്രങ്ങളെ ലോക വേദിയിലേക്കെത്തിച്ച കുറസോവയുടെ ചിത്രങ്ങളിലൂടെ, അടൂരിന്റെയും അരവിന്ദന്റെയും ഷാജിയുടേയും മലയാള ചിത്രങ്ങളിലൂടെ ഒരു രസകരമായ ഒപ്പം ഗൗരവമേറിയ യാത്രയായി മാറുകയാണ് മണമ്പൂർ സുരേഷിന്റെ “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” എന്ന കൃതി.

    Add to cart

    2 in stock

  • -14%Limited
    RITHUBHEDANGALUDE PAARITHOSHIKAM
    RITHUBHEDANGALUDE PAARITHOSHIKAM Original price was: £6.99.Current price is: £5.99.

    By P PADMARAJAN

    ഇടുങ്ങിയ ഗുഹപോലുള്ള മനസ്സുമായി ജീവിക്കുന്നവരുടെ എണ്ണം കൂടുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുന്ന നോവൽ. ചെയ്തുപോകുന്ന പലേതരം തെറ്റുകളുടെ മാപ്പപേക്ഷയാണ് ആ ഗുഹയിൽ മുഴങ്ങുന്ന ഏകശബ്ദം. തെറ്റെന്ന് അറിഞ്ഞുകൊണ്ടുതന്നെ സത്യത്തിന്റെ കുമ്പസാരക്കൂട്ടിൽ കയറിനിന്ന് പാപഭാരം ഒഴുക്കിക്കളയാൻ വിധിക്കപ്പെട്ടവർ. ഒരു പ്രഹേളികപോലെ ആ ഋതുഭേദങ്ങൾ തുടരുകയാണ്. മലയാളസാഹിത്യത്തിലെ ഗന്ധർവ്വൻ പി. പത്മരാജന്റെ ഏറെ ചർച്ചചെയ്യപ്പെട്ട നോവൽ.

    Add to cart

    4 in stock

  • -21%Limited
    RUTHINTE LOKAM
    RUTHINTE LOKAM Original price was: £9.49.Current price is: £7.49.

    By LAJO JOSE

    റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന ആവേശേജ്വലമായ സൈക്കോളജിക്കല്‍ ക്രൈം തില്ലര്‍.

    Add to cart

    8 in stock

Recommended Products


My Cart
Wishlist
Recently Viewed
Categories