20 results
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Essays
- Autobiography & Biography
- Combo Offers
- Jottings
- Horror
- UK Writers
-
NOORINTE VELICHAM
£6.49Original price was: £6.49.£5.99Current price is: £5.99.By RIYAFATHIMA
Add to cartകാലങ്ങളോളം പലകാരണങ്ങൾ കൊണ്ട് അവഗണിക്കപ്പെടേണ്ടി വന്ന ഒരു മനുഷ്യൻ പെട്ടെന്ന് ഇല്ലാതെയാവുമ്പോൾ നമ്മൾ എന്തുചെയ്യും? പങ്കുവെക്കാതെ പോയ സന്തോഷങ്ങൾ, വേദനകൾ, ചോദ്യങ്ങൾ, ഉത്തരങ്ങൾ നമ്മെ വരിഞ്ഞുമുറുക്കില്ലേ!
ഈ പുസ്‌തകം നമ്മെ കൂട്ടിക്കൊണ്ട് പോവുന്നത് ഇതുപോലെയുള്ള അനേകം ചോദ്യങ്ങളിലേക്കാണ്. “നൂറിന്റെ വെളിച്ചം” കാലങ്ങളോളം ഉള്ളിൽ ആഴ്ന്നുകിടക്കുന്ന മുറിവുകളുടെ ഉത്തരങ്ങൾ തേടിയുള്ള അന്വേഷണമാണ്.
ആ മുറിവുകളുടെ ആഴം വായനക്കാരെ പിടിച്ചിരുത്തുകയും നെഞ്ചിൽ കനല് കോരിയിടുകയും ചെയ്യും.
3 in stock
-
NOORU SIMHASANANGAL
£4.99Original price was: £4.99.£4.49Current price is: £4.49.By JAYAMOHAN
Add to cartസ്വന്തം ഇടങ്ങള്‍ നഷ്ടപ്പെട്ട, സ്വന്തം ഭാവനകള്‍ അസ്തമിച്ചുപോയ സമൂഹത്തിന്റെ അകംപുറങ്ങളെ ആവിഷ്‌കരിക്കുന്ന നോവല്‍. ഇന്ത്യയുടെ സാമൂഹിക ശരീരത്തെയും അതിന്റെ സങ്കീര്‍ണ്ണതകളെയും അടുത്തുനിന്നു നോക്കിക്കാണുന്ന നൂറുസിംഹാസനങ്ങള്‍ ധവളാധികാരലോകത്തെ ജാതിമനസ്സുകളെ ധീരമായി തുറന്നു കാണിക്കുന്നു.
10 in stock
-
NOORUL MUNEERUL POORNANANDA
£6.99Original price was: £6.99.£6.49Current price is: £6.49.By NISAR ILTUMISH
Add to cartകോഴിക്കോടിന്റെ ഉൾഗ്രാമത്തിൽനിന്നും യാത്ര പുറപ്പെട്ട് ജരാനരബാധിച്ച കാശിയുടെ ഇരുണ്ട ഗലികളിലൂടെ മോക്ഷം തേടിയലഞ്ഞ ഒരു യാഥാസ്ഥിതിക മുസ്ലിം ആത്മാന്വേഷിയുടെ കഥ.
മലയാളത്തിൽ ഇതുവരെ ആരും പറയാത്ത കാശിയുടെ നിഗൂഢതകളിലൂടെയും ഗൃഹാതുരമായ കേരളത്തിന്റെ ഗ്രാമീണ നന്മകളിലൂടെയുമുള്ള ഒരു യാത്രയാണ് ഈ പുസ്‌തകം.
എഴുത്തുകാരന്റെ പേരുപോലും എഴുത്തിനെ മതവൽക്കരിക്കുന്ന പുതുകാലത്ത് വിവാദങ്ങളെ ശക്തമായി അതിജീവിച്ച കാലത്തെയും ജീവിതത്തെയും അടയാളപ്പെടുത്തുന്ന നോവൽ.
1 in stock
-
OHARI
£9.99Original price was: £9.99.£7.99Current price is: £7.99.By K L MOHANAVARMA
Add to cartഓഹരിവിപണി. അടുത്ത സ്‌നേഹിതർപോലും ശത്രുവാണ് ഇവിടെ. പരാജയത്തെ നേരിടണം. ധൈര്യത്തോടെ, മറച്ചുവയ്ക്കാതെ. എല്ലാ കളികളും തോല്ക്കുകയില്ല. എല്ലാം വിജയിക്കുകയുമില്ല. വ്യക്തികളും ബുദ്ധിശക്തിയുമാണ് അന്യോന്യം മാറ്റുരയ്‌ക്കേണ്ടത്. ആണും പെണ്ണും അല്ല പ്രശ്‌നം. ഇതിന്റെയെല്ലാം ത്രില്ലനുഭവിക്കുന്ന മിനി, അനിയൻരാജാ, ശർമ്മാജി, മാത്യൂസ്, മോഹൻദാസ്, അശോകൻ… ഓഹരിവിപണി യുടെ ഉള്ളുകള്ളികൾ അനാവരണം ചെയ്തുകൊണ്ട് മലയാളത്തിലുണ്ടായ പ്രഥമ നോവൽ.
2 in stock
-
ORACHAN MAKALKKAYACHA KATHUKAL £3.99
By Jawahar Lal Nehru
Add to cart1928-ലെ വേനല്‍ക്കാലത്ത് എന്റെ മകള്‍ ഇന്ദിര, ഹിമാലയത്തിലുള്ള മുസ്സൂറിയിലും ഞാന്‍ അടിവാരത്തുള്ള സമഭൂമിയിലും താമസിക്കുമ്പോള്‍ ഞാന്‍ അവള്‍ക്ക് എഴുതിയതാണ് ഈ കത്തുകള്‍. ഇവ പത്തു വയസ്സു പ്രായമുള്ള ഒരു കുട്ടിക്ക് ഞാന്‍ അച്ഛന്റെ നിലയില്‍ എഴുതിയതാണ്. എന്നാല്‍, മാന്യന്മാരായ ചില സ്‌നേഹിതന്മാര്‍ ഇവയില്‍ ചില ഗുണങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ട് കുറേ അധികം പേരുടെ ദൃഷ്ടിയില്‍ പെടുത്തിയാല്‍ നന്നെന്ന് അവര്‍ അഭിപ്രായപ്പെടുകയും ചെയ്യുന്നു. മറ്റു കുട്ടികള്‍ക്ക് ഇതെത്രമാത്രം രസിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍ ഇതു വായിക്കുന്നവര്‍ ഈ ലോകം അനേകം രാഷ്ട്രങ്ങളടങ്ങിയ ഒരു ലോകകുടുംബമാണെന്നു ക്രമേണ ചിന്തിക്കുവാന്‍ തുടങ്ങുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് അതെഴുതുന്നതിലുണ്ടായ സന്തോഷത്തില്‍ ഒരംശമെങ്കിലും ആ കുട്ടികള്‍ക്കും ഉണ്ടായേക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
കത്തുകള്‍ പെട്ടെന്നാണ് അവസാനിക്കുന്നത്. നീണ്ട വേനല്‍ അവസാനിച്ചപ്പോള്‍ ഇന്ദിരയ്ക്കു പര്‍വതവാസത്തില്‍നിന്നു മടങ്ങിപ്പോരേണ്ടിവന്നു. 1929-ല്‍ മുസ്സൂറിയിലേക്കോ മറ്റു പര്‍വതവസതിയിലേക്കോ അവള്‍ പോയതുമില്ല. അവസാനത്തെ മൂന്നു കത്തുകളില്‍ ഒരു പുതിയ ദശാകാലം തുടങ്ങുകയാണ്, അവ ഈ കൂട്ടത്തില്‍ ചേരുന്നവയല്ല. എന്നാല്‍ ഞാന്‍ ബാക്കിഭാഗം എഴുതിച്ചേര്‍ക്കുന്ന കാര്യം സംശയത്തിലായതുകൊണ്ട് അവയും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.-ജവഹര്‍ലാല്‍ നെഹ്‌റു.നെഹ്‌റുവിന്റെ അറിവും കാഴ്ചപ്പാടും ഇന്ദിരയുടെ ചിന്താധാരയെ രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് എത്ര വലുതാണെന്ന് അറിയുവാന്‍ ഈ കത്തുകള്‍ സഹായകമാവും. പത്തുവയസ്സുകാരിയായ മകള്‍ക്ക് അച്ഛനെഴുതിയ ഈ കത്തുകള്‍ മാതാപിതാക്കള്‍ക്കും മക്കള്‍ക്കും അധ്യാപകര്‍ക്കും പ്രകാശം ചൊരിയുന്ന വഴിവിളക്കുകളാണ്.
വിവര്‍ത്തനം- അമ്പാടി ഇക്കാവമ്മ
2 in stock
-
ORANJU THOTTATHILE ADITHI
£7.99Original price was: £7.99.£7.49Current price is: £7.49.By LAJO JOSE
Add to cartക്രൈംത്രില്ലര്‍ നോവലുകളുടെ പതിവു രസക്കൂട്ടുകള്‍ക്കപ്പുറം ഡൊമസ്റ്റിക് ത്രില്ലര്‍ ജോണറിലെ പുത്തന്‍ പരീക്ഷണം. ഒരു പെര്‍ഫക്ട് മര്‍ഡറിന്റെ തയ്യാറെടുപ്പും നിര്‍വ്വഹണവുമാണ് ഈ നോവലിന്റെ കഥാഗതി നിര്‍ണ്ണയിക്കുന്നത്. പരമ്പരാഗത ത്രില്ലര്‍ സാഹിത്യത്തിന്റെ പൊടിപ്പുംതൊങ്ങലുകളും വെട്ടിമാറ്റി ചടുലമായ ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന ലാജോ ജോസിന്റെ പുതിയ നോവല്‍.
1 in stock
-
ORMAKKURIPPUKAL – AJITHA
£11.99Original price was: £11.99.£11.49Current price is: £11.49.By AJITHA
Add to cartകമ്മ്യൂണിസ്റ്റ് ആദര്‍ശലക്ഷ്യത്തിന് യുവത്വത്തിന്റെ തേജസ്സും ഉന്മേഷവും പകര്‍ന്ന്, ആ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ധീരോദാത്ത മായ ഒരദ്ധ്യായം എഴുതിച്ചേര്‍ത്ത് വിപ്ലവത്തിനുവേണ്ടി സര്‍വ്വവും ത്യജിച്ച അജിതയുടെ സംഭവബഹുലമായ ജീവിതസമരങ്ങളുടെ തീക്ഷ്ണചിത്രങ്ങളാണ് ഈ ഗ്രന്ഥത്തില്‍. അധികമൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരു കാലഘട്ടത്തിന്റെയും പ്രസ്ഥാനത്തിന്റെയും അനുഭവചിത്രങ്ങള്‍കൂടിയാണവ.
സാമാന്യവായനക്കാര്‍ക്കും ചരിത്രകുതുകികള്‍ക്കും ഒരേപോലെ താത്പര്യമുളവാക്കുന്ന രചനാശൈലി
1 in stock
-
ORMAYUDE NJARAMBU
£6.49Original price was: £6.49.£5.99Current price is: £5.99.By K. R. MEERA
Add to cartസർപ്പയജ്ഞം, മച്ചകത്തെ തച്ചൻ, കൃഷ്ണഗാഥ, ഓർമ്മയുടെ ഞരമ്പ്, അലിഫ് ലെയ്ല, ടെററിസ്റ്റ്, ഒറ്റപ്പാലം കടക്കുവോളം എന്നീ ഏഴു കഥകളുടെ സമാഹാരം. സവിശേഷമായ ആഖ്യാനശൈലിയാണ് ഓരോ കഥയുടെയും പ്രത്യേകത.
3 in stock
-
ORU DESATHINTE KATHA
£14.99Original price was: £14.99.£13.49Current price is: £13.49.By POTTEKKAT S K
Add to cartഅതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമ്മകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.
2 in stock
-
OTTAMARAPPEYTHU
£6.99Original price was: £6.99.£5.49Current price is: £5.49.By DEEPA NISANTH
Add to cartഓര്‍മ്മകള്‍ സ്വപ്‌നത്തെക്കാള്‍ മനോഹരമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു ഈ പുസ്തകത്തിനുള്ളിലെ കുറിപ്പുകള്‍. അനുഭവങ്ങള്‍ എത്ര തീവ്രമാണെങ്കിലും സ്വപ്‌നത്തിലെന്നപോലെ കടന്നുപോകുന്ന ഒരു എഴുത്തുകാരിയെ ദീപാനിശാന്തില്‍ വായിക്കാം. വെയിലില്‍ മാത്രമല്ല തീയിലും വാടാത്ത നിശ്ചയദാര്‍ഢ്യവും ധീരതയും ആ എഴുത്തുകള്‍ക്ക് പുതിയൊരു ചാരുത സമ്മാനിക്കുന്നു. ഇതിലെ ഭാഷ ലളിതവും തെളിമയുള്ളതുമാണ്. സാഹിത്യഭാഷയുടെ ചമത്കാരങ്ങളും ധ്വനികളുമില്ല. ഋജുവായി, സരളമായി അവ നമ്മോടു സംവദിക്കുന്നു
2 in stock
-
OZHUKATHE ORU PUZHA £9.49
By CHANDRAMATHI
Add to cartപ്രശസ്തരും പ്രതിഭാശാലികളുമായ പലരുടെയും ഭാര്യമാര്‍ക്കുണ്ടായിരുന്ന പേരുദോഷം തന്നെയാണ് സോഫിയ ടോള്‍സ്റ്റോയിക്കുമുള്ളത്. എന്നാല്‍ സോഫിയയുടേത് ചാഞ്ചല്യമില്ലാത്ത സ്‌നേഹമായിരുന്നു. സ്ത്രീ തുറന്നെഴുതിയാല്‍ പുരുഷന്റെ പ്രതിച്ഛായ മങ്ങും. ടോള്‍സ്റ്റോയ് ആരുടെയെങ്കിലും വിഗ്രഹമാണെങ്കില്‍, അതുടയ്ക്കാന്‍ സോഫിയയുടെ തുറന്നെഴുത്തുകള്‍ മതിയാകും.
-അജയ് പി. മങ്ങാട്ട്
ടോള്‍സ്റ്റോയ് എന്ന വിഖ്യാത എഴുത്തുകാരന്റെ ഭാര്യ എന്ന മേല്‍വിലാസം കൊണ്ടുമാത്രം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട പേരല്ല സോഫിയ ടോള്‍സ്റ്റോയിയുടേത്. സോഫിയ സ്വയമേറ്റുവാങ്ങിയ ഉഗ്രവേനലുകളായിരുന്നു ടോള്‍സ്റ്റോയിയുടെ ജീവിതത്തിന്റെ തണലെന്ന് മനസ്സിലാക്കാന്‍ സോഫിയയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള പുനര്‍വായന നമ്മെ പ്രേരിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ ചന്ദ്രമതി സോഫിയ ടോള്‍സ്റ്റോയിയുടെ വീക്ഷണത്തിലൂടെ കഥ പറയുകയാണ് ഒഴുകാതെ ഒരു പുഴ എന്ന ഈ നോവലിലൂടെ.
സോഫിയ ടോള്‍സ്റ്റോയിയുടെ ജീവിതത്തിന്റെ സൂക്ഷ്മതയിലൂടെ ടോള്‍സ്റ്റോയ് എന്ന എഴുത്തുകാരന്റെ മറുപുറം തേടുന്ന നോവല്‍
5 in stock
-
PAYYAN KATHAKAL
£12.99Original price was: £12.99.£11.99Current price is: £11.99.By V K N
Add to cartതിളങ്ങുന്ന കണ്ണുള്ള പയ്യന്‍! എണ്ണ മിനുങ്ങുന്ന മുഖത്ത് സ്ഥിരമായി രക്തസാക്ഷിത്വ ഭാവമാണ്. ഓരോ നിമിഷവും അനാവശ്യമായി മരിക്കുന്നമാതിരിയും എത്ര മരിച്ചാലും മനസ്സിലാക്കാത്തമാതിരിയുമാണ്. പയ്യനും പയ്യന്‍ കഥകളും മലയാള സാഹിത്യത്തിന്റെ അനുഭവ തലത്തില്‍ വേറിട്ടുനില്ക്കുന്നു. പയ്യനെ കേന്ദ്രീകരിച്ചുള്ള 73 കഥകളടങ്ങിയ പയ്യന്‍ കഥകളില്‍ സാഹിത്യ– നയതന്ത്ര–രാഷ്ട്രീയമേഖലകളെ വി.കെ.എന്‍. പൂശുന്നുണ്ട്.
2 in stock
-
PENPANCHATHANTHRAM MATTU KATHAKALUM
£4.99Original price was: £4.99.£3.99Current price is: £3.99.By K. R. MEERA
Add to cartആണ്‍തന്ത്രങ്ങളുടെ അധോലോകങ്ങളിലുള്ള പെണ്ണിടപെടലുകള്‍. കേരള രാഷ്ട്രീയ – സാംസ്‌കാരിക മണ്ഡലങ്ങളില്‍ നടക്കുന്ന കൂട്ടിക്കൊടുപ്പുകള്‍ക്കും കുതികാല്‍വെട്ടുകള്‍ക്കും ഉപജാപങ്ങള്‍ക്കും നേേരപിടിച്ച ഏങ്കോണിച്ച ഈ കണ്ണാടിയില്‍ തെളിയുന്ന ബിംബങ്ങള്‍ പഴയകാല പഞ്ചതന്ത്രങ്ങളുടെ പുതിയകാല ആഖ്യാനങ്ങളായി വേട്ടയ്ക്കിറങ്ങുന്നു.
2 in stock
-
PRANAYAKATHAKAL
£6.99Original price was: £6.99.£5.99Current price is: £5.99.By N. MOHANAN
Add to cartപ്രണയത്തിന്റെ അഗാധവും അവിസ്മരണീയവുമായ ചാരുത സംവഹിക്കുന്ന പത്ത് ചെറുകഥകൾ. തെളിവാർന്നും നിറവാർന്നും മലയാളഭാഷയെ ധന്യമാക്കിയ എൻ. മോഹനന്റെ തിരഞ്ഞെടുത്ത പ്രണയകഥകളുടെ സമാഹാരം. ഇലകൊഴിഞ്ഞ ജീവിതം, ബാലപാഠങ്ങൾ, ശാശ്വതമൊന്നേ ദുഃഖം, മിസ് മേരി തെരേസാ പോൾ, അഹല്യ, കത്താത്ത കാർത്തികവിളക്ക്, വിലാസിനി, ചാമ്പയ്ക്ക, ടിബറ്റിലേക്കുള്ള വഴി, മറിയക്കുട്ടി.
3 in stock
-
PRAVACHAKANMARUTE RANDAMPUSTHAKAM
£6.49Original price was: £6.49.£5.99Current price is: £5.99.By BENYAMIN
Add to cartഎത്രയൊക്കെ വിധത്തില്‍ മാറ്റിയും മറിച്ചും എഴുതിയാലും വ്യാഖ്യാനിച്ചാലും പിന്നെയും നിറയെ വായനാസാധ്യതകള്‍ ഒഴിഞ്ഞുകിടക്കുന്നൊരു മഹാചരിതമാണ് യേശുക്രിസ്തുവിന്റെ ജീവിതം. ഖുമ്‌റാന്‍ ചാവുകടല്‍ ചുരുളുകളില്‍നിന്നും ലഭ്യമായ പുതിയ അറിവുകളുടെ പശ്ചാത്തലത്തില്‍ യേശുക്രിസ്തുവിന്റെ ജീവിതവും ചരിത്രവും അദ്ഭുതകരമാംവിധം മാറ്റിവായിക്കുന്ന മലയാളത്തിലെ ആദ്യനോവല്‍.ക്രിസ്തു മാത്രമല്ല; പത്രോസ്, ലാസര്‍, മറിയ, ബാറാാസ്, യൂദാസ് എന്നിവരെല്ലാം ഇവിടെ തിരുത്തിയെഴുതപ്പെടുന്നു. ക്രിസ്ത്യന്‍വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സമൂലം ഉടച്ചുപണിയുന്ന നോവല്‍.3 in stock
-
PREMASRAMAM
£7.49Original price was: £7.49.£6.49Current price is: £6.49.By SREEPARVATHY
Add to cartപതിനെട്ടുകാരിയായ മകൾ സോയയുടെ നിർബന്ധത്താൽ ഒരുകൂട്ടം സ്ത്രീകൾക്കൊപ്പം യാത്ര പോയതാണ് യമ. മനോഹരമായൊരു നഗരത്തിൽവച്ച് യമയും ആര്യനും പരസ്പരം കാണുകയാണ്. രണ്ടുപേര് തമ്മിലുള്ള ബന്ധങ്ങൾക്ക് പേരുകൾ ഇല്ലെന്ന് പറയുന്നിടത്തോളം അബദ്ധം മറ്റൊന്നുമില്ലെന്ന് അവർ കണ്ടെത്തുന്നു. ഒന്നുകിൽ അത് മനസ്സിനോട്, അല്ലെങ്കിൽ ഉടലിനോട് അതുമല്ലെങ്കിൽ ആത്മാവിനോട്… ഉടൽ തൊടുന്നവർ ആത്മാവിന്റെ ഭാഷയറിയുന്നവർ കൂടിയായാലോ? ആദിയിൽ ഒരാത്മാവ് ആയിരുന്നവർ പരസ്പരം വേർപിരിഞ്ഞുപോയി, അത് കണ്ടെത്തുന്നതാണെങ്കിലോ? ആര്യനും യമയും ആ യാത്രയിലാണ്
6 in stock
-
PROTHASEESINTE ITHIHASAM
£7.99Original price was: £7.99.£7.49Current price is: £7.49.By VINOY THOMAS
Add to cartവിനോയ് തോമസിന്റെ രണ്ടു നോവെല്ലകൾ. പ്രോത്താസീസിന്റെ ഇതിഹാസം, നന. പ്രത്യേക സന്ദർഭത്തിൽ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വായിക്കേണ്ടിവന്ന പ്രോത്താസീസിന്റെ ജീവിതത്തിലൂടെ നമുക്ക് ചുറ്റുമുള്ള നാട്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ തുറന്നാവിഷ്‌കരിക്കുന്ന നോവെല്ലയാണ് പ്രോത്താസീസിന്റെ ഇതിഹാസം. നന, ‘ചുരുളി’ എന്ന സിനിമയായ ‘കളിഗെമിനാറിലെ കുറ്റവാളികൾ’ എന്ന ചെറുകഥയുടെ എതിർകഥ പറയുന്നു. കഥപറച്ചിലിലെ വിനോയ് തോമസിന്റെ നർമ്മവും കൗശലവും നിറഞ്ഞ രചനകൾ.
1 in stock
-
PULAYAPPATTU £11.49
By M MUKUNDAN
Add to cartഉത്തരമലബാറിലെ അധഃകൃതവര്‍ഗത്തിന്റെ കഥയാണിത്. സാമൂഹികനീതിക്കു വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങള്‍ … മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനും സ്‌കൂളില്‍ പഠിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍. ഈ നോവലില്‍ ആവിഷ്‌കരിക്കപ്പെടുന്നത്, തമസ്‌കരിക്കപ്പെട്ട കലാപങ്ങളുടെയും വിലാപങ്ങളുടെയും ചരിത്രമാണ്.
5 in stock
-
PUSTHAKANGALUDE VEEDU £6.49
By SHAHINA E K
Add to cartജീവിതസന്ദര്‍ഭങ്ങളെ വളരെ സൂക്ഷ്മതലത്തില്‍ അവതരിപ്പിക്കുന്ന കഥകളാണ് ഷാഹിന ഇ.കെയുടേത്. ഒറ്റയായ മനുഷ്യര്‍, അരികുവത്കരിക്കപ്പെട്ടവരുടെ അസ്തിത്വപ്രശ്‌നങ്ങള്‍, മനുഷ്യജീവിതത്തെപ്രതിയുള്ള സ്വത്വപ്രതിസന്ധികള്‍, വ്യഥകള്‍, നിര്‍ല്ലോഭമായ ഔദാര്യങ്ങള്‍, തിരിച്ചറിവുകള്‍, ആത്മഹത്യയില്‍പ്പോലുംബാക്കിവെച്ചുപോകുന്ന ജീവിതത്തെക്കുറിച്ചുള്ള നിഗൂഢതകള്‍- ഇങ്ങനെ ഓരോ വ്യക്തിയുടെയും വളിപ്പെടാത്ത വ്യക്തിമനസ്സിന്റെ അബോധതലങ്ങളെ ഈ കഥകള്‍ ആവിഷ്‌കരിക്കുന്നു.
-ഡോ. ഹസീന കെ.പി.എ.ചിന്നബുദ്ധന്‍, തമാലം, അലിഖിതം, ഇതരവൃത്താന്തങ്ങള്‍, ചരിത്രാതീതകാലത്തെ അപ്പാപ്പന്‍ അഥവാ ഭഗവാനും തങ്ങളുപ്പാപ്പയും, പുസ്തകങ്ങളുടെ വീട്, യക്ഷിരാത്രി… തുടങ്ങി ഏക്കാലത്തെയും മനുഷ്യവ്യഥകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമെല്ലാം പുത്തന്‍ലോകത്തിന്റെ വ്യാഖ്യാനങ്ങളായിത്തീരുന്ന ഒന്‍പതു രചനകള്‍.
ഷാഹിന ഇ.കെയുടെ ഏറ്റവും പുതിയ കഥാസമാഹാരം
2 in stock
Recommended Products
By P. P. PRAKASHAN
Add to cartBy PRADEEPAN PAMPIRIKUNNU
Add to cartBy SHAMSUDHEEN KUTTOTH
Add to cartBy POTTEKKAT S K
Add to cart