20 results
- Books
- Stories
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Essays
- Autobiography & Biography
- Combo Offers
- Jottings
- Horror
- UK Writers
-
KANYA – MARIYA £5.49
By LAJO JOSE
Read moreഅനീതിയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുക എന്നതായിരുന്നു.
പുതിയ സ്ഥലം, മഠം, സഹപ്രവര്‍ത്തകര്‍. അവിടെ മരിയയ്ക്കൊരു കൂട്ടുകാരിയെ ലഭിച്ചു. ആ നല്ല സൗഹൃദത്തിനൊപ്പം ജീവിതം മാറിമറിയാന്‍ പോകുന്ന സംഭവങ്ങളാണ് അവിടെ കാത്തിരിക്കുന്നതെന്ന് അവള്‍ക്കറിയില്ലായിരുന്നു.
ഓരോ പേജും ഇനി എന്ത് എന്ന ആകാംക്ഷയോടെ മാത്രം വായിച്ചുതീര്‍ക്കാനാവുന്ന നോവല്‍.
Out of stock
-
KAPPITHANTE BHARYA £5.99
By Bipin Chandran
Add to cartവായിക്കാൻ കൊള്ളാവുന്ന ഒരു കഥ വേണമെങ്കിൽ അറയ്ക്കാതെ, മടിക്കാതെ ഇങ്ങോട്ട് വന്നോളൂ. ബാറിൽ കേറി ഒരു നിപ്പനടിക്കുന്ന മട്ടിൽ ഒറ്റയടിക്ക് ഒരു കഥ ആസ്വദിച്ചിട്ട് പൊയ്ക്കോളൂ. നാടൻ വാറ്റു പോലെ സാധനം നല്ല സ്വയമ്പനാണ്. ഒട്ടും മുഷിയില്ല. ജീവിതത്തിന്റെ ആമാശയത്തിലേക്ക് അതിങ്ങനെ എരിഞ്ഞിറങ്ങും. അവിടെക്കിടന്ന് ഇത്തിരി പൊള്ളും. പിന്നേ തലയ്ക്ക് പിടിക്കൂ. വായനയുടെ ഓർമകളിൽ കൂടെ കൊണ്ടുനടക്കാൻ കപ്പിത്താന്റെ ഭാര്യയെ ഞങ്ങൾക്കു തന്ന കഥയുടെ രാജകുമാരൻ ബിപിൻ ചന്ദ്രന് ഒരുമ്മ.
– ബെന്യാമിൻബിപിൻ ചന്ദ്രന്റെ ആദ്യ നോവൽ
3 in stock
-
KARIKOTTAKARI
£6.99Original price was: £6.99.£5.99Current price is: £5.99.By VINOY THOMAS
Read moreവടക്കൻ കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കനാൻദേശമെന്നാണ് അറിയപ്പെടുന്നത്. അവിടത്തെ പുലയരുടെയും പരിവർത്തിത ക്രിസ്ത്യാനികളുടെയും ജീവിതസംഘർഷങ്ങളെ വരച്ചുകാട്ടുകയാണ് ഈ നോവൽ. സ്വത്വനഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയിൽപ്പെട്ട് ആകുലരാകുന്ന ഒരു ജനവിഭാഗത്തിന്റെ കഥ. 2014-ൽ ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഈ രചന എട്ട് വർഷങ്ങൾക്കു ശേഷം എഴുത്തുകാരൻതന്നെ പുതുക്കിയെഴുതിയ പതിപ്പ്
Out of stock
-
KARUPPINUM VELUPPINUMIDAYIL
£7.99Original price was: £7.99.£5.99Current price is: £5.99.By NEENA ATTINGAL
Read moreപ്രണയത്തിലെ ആത്മീയത വികാരങ്ങൾക്കും ശാരീരികാകർഷണത്തിനും അപ്പുറമാണ്. ആത്മീയതയുമായി സന്നിവേശിപ്പിക്കുമ്പോൾ യഥാർത്ഥ സ്നേഹം സ്വയം തിരിച്ചറിയാനുള്ള പാതയായി മാറുന്നു. അത് ക്ഷമ, അനുകമ്പ, നിരുപാധികമായ സ്വീകാര്യത എന്നിവ പഠിപ്പിക്കുന്നു. മറ്റൊരാളിലാണ് തന്റെ പരിപൂർണ്ണത എന്ന ചിന്തവിട്ടുയരാൻ പ്രാപ്തരാക്കുന്നു.അത്തരത്തിൽ പ്രണയത്തിന്റെ മറ്റൊരു തലത്തിലേക്കുയർന്ന, സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞ സ്ത്രീകളുടെ കഥയാണിത്. ജാതിയോ മതമോ വർഗ്ഗമോ തൊട്ടുതീണ്ടാത്ത പ്രണയകഥ. മനുഷ്യർക്കിടയിലുള്ള ഏറ്റവും തീവ്രമായ വികാരത്തിന്റെ ആവിഷ്കാരം. കറുപ്പിനും വെളുപ്പിനുമിടയിൽ നിലകൊള്ളേണ്ടി വന്ന സ്ത്രീകൾ അവരുടെ ജീവിതകഥകളാൽ ഒന്നിക്കുന്നിടം.
Out of stock
-
KATAL KATANNA KARIVEPPUKAL
£5.99Original price was: £5.99.£5.49Current price is: £5.49.By SREEKANTH THAMARASSERY
Read moreഭദ്രമായ ശില്പസൗകുമാര്യം, സൂക്ഷ്മമായ ഭാവോന്മീലനം, മനോജ്ഞമായ പ്രതീതി രചന, ഔചിത്യപൂർണമായ ബിംബവിന്യാസം, സമഞ്ജസമായ പദവിധാനം, മികവാർന്ന ഛന്ദോബദ്ധത, സർവോപരി കവിതയുടെ തെളിഞ്ഞ വെണ്ണപ്പാളിയുടെ നിറസാന്നിദ്ധ്യം. ഇതെല്ലാംകൊണ്ടു വേറിട്ടു മികവാർന്നു നിൽക്കുന്നു ശ്രീകാന്തിന്റെ കവിതകൾ. ഭാഷയ്ക്കും ഭാവനയ്ക്കും മേൽ ഒരേപോലെ ആധിപത്യം പുലർത്തുന്ന പ്രതിഭ ഇക്കാലത്ത് അധികം പേരിൽ കാണാനില്ല എന്നു പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല. അവതാരിക: പ്രഭാവർമ്മ, പഠനം: രാജേന്ദ്രൻ എടത്തുംകര, കവിതതൻ കാറ്റിൽ, മലർന്നൊരിലകൾക്കു മേൽ, കടൽകടന്ന കറിവേപ്പുകൾ, നെല്ലിയോടിന്, മുരളികതന്നെ ഞാൻ, പ്രണയശിഖരിണി തുടങ്ങി 63 കവിതകൾ. കവിതകൾ കവിയുടെ ശബ്ദത്തിൽ കേൾക്കാൻ ക്യു ആർ കോഡും.
Out of stock
-
KATHAYEZHUTHU
£7.49Original price was: £7.49.£5.99Current price is: £5.99.By K. R. MEERA
Add to cartപുസ്തകങ്ങൾ അങ്ങനെയാണ്. അവ വായിക്കാൻ മാത്രമുള്ളവയല്ല. ജീവിതത്തിന്റെ വഴിത്തിരിവുകളെ അടയാളപ്പെടുത്താൻ കൂടിയുള്ളവയാണ്. പുസ്തകങ്ങൾ നമ്മളെ കേവലർ അല്ലാതാക്കും. അവ നമുക്കു ചില്ലകൾ വളർത്തും. ആത്മാവിൽ പുഷ്പങ്ങൾ വിടർത്തും. വായിക്കുമ്പോൾ നമ്മൾ മറ്റൊരു ജീവിതം ജീവിക്കുകയാണ്. മറ്റൊരു ലോകം കാണുകയാണ്. വായന മരിക്കുകയില്ല. പക്ഷേ, പറയാൻ ഒരു കഥയും ഇല്ലാതായാൽ മനുഷ്യർ ദാരുണമായി മരിച്ചുപോകും.
3 in stock
-
KATTOORKADAVU
£13.49Original price was: £13.49.£11.49Current price is: £11.49.By ASHOKAN CHARUVIL
Add to cartമലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നോവലുകളുടെ ശ്രേണിയിലാണ് കാട്ടൂർകടവ് ഈ കൃതി നമ്മുടെ സത്യാനന്തരകാല ലോകത്തെ ഏറ്റവും സൂക്ഷ്മമായും സമഗ്രമായും അവതരിപ്പിക്കുന്നുണ്ട്. മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും പശ്ചാത്തലമായുണ്ട്. അവതാരിക: വി. വിജയകുമാർ
2 in stock
-
KAVALKKARI
£6.99Original price was: £6.99.£6.59Current price is: £6.59.By ANNIE VALLIKAPPEN
Add to cart‘Lots of memories, but no evidence’ സോഷ്യൽ മീഡിയയുടെയും ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെയും കടന്നു വരവിനുമുമ്പ് ജീവിതം തുടങ്ങിയ മനുഷ്യർക്കെല്ലാം ഈയൊരു വാചകം വലിയൊരു ശരിയാണ്.
മറവിയുടെ കാറ്റ് ജീവിതത്തിലേക്കു വീശിത്തുടങ്ങുമ്പോൾ മെല്ലെ ആടിയുലഞ്ഞു പതുക്കെ കെട്ടുപോകുന്ന ഓർമകൾക്ക് ആരെങ്കിലും കാവൽ നിന്നിരുന്നെങ്കിൽ ഈ പുസ്തകം വായിച്ചുതീരുമ്പോൾ കുറച്ചു നിങ്ങൾ കണ്ണടച്ചിരിക്കാൻ സാധ്യതയുണ്ട്.
കൈമോശം വന്ന ആ പഴയ നിഷ്കളങ്കതയിലേക്കു മടങ്ങിപ്പോകാൻ മാർമലയും വല്യമ്മച്ചിയും വല്യപ്പാപ്പനും തങ്കച്ചിയും ഗോവിന്ദനപ്പൂപ്പനും, അരുവിയും ചാമ്പമരവും കാപ്പിത്തോട്ടവും നിങ്ങളെ സാഹായിച്ചേക്കും.
2 in stock
-
KAVANA £4.49
By Santhosh Echikkanam
Add to cartസന്തോഷ് ഏച്ചിക്കാനം
കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസങ്ങളെ പുനർനിർമിക്കുകയും അതിനെ വില്പനച്ചരക്കാക്കുകയും ചെയ്യുന്ന
നവവിപണിലോകത്തെ തുറന്നുകാണിക്കുന്ന സിങ്കപ്പൂർ, ബാസ്കറ്റ് ബോൾ കോർട്ടിലെ ആവേശവും ഉദ്യേഗവും നിറയുന്ന
പശ്ചാത്തലത്തിൽ ദാമ്പത്യത്തിലെ ദുരൂഹവും മാരകവുമായ ഒളിയിടങ്ങളെപ്പറ്റി ഒരു പഴയ ബാസ്കറ്റ് ബോൾ കളിക്കാരിയുടെയും ഭർത്താവിന്റെയും ജീവിതത്തിലൂടെ പറയുന്ന 9 PM., പട്ടിണിപ്പാവങ്ങളുടെ തീരാദുരിതങ്ങളെ വെറും വാഗ്ദാനങ്ങളുടെ മോഹവലയത്തിൽപ്പെടുത്തി വിരസനിമിഷങ്ങളെ രസകരമാക്കുന്ന അധികാരരൂപങ്ങൾക്കെതിരേയുള്ള രാഷ്ട്രീയവിമർശനത്തിന്റെ കത്തിയേറാകുന്ന സുഖവിരേചനം, തകർക്കപ്പെട്ട ബാബറി മസ്ജിദിന്റെയും ശിലാപൂജയുടെയും വംശീയഹത്യയുടെയും അന്തരീക്ഷത്തിൽ വർഗീയ ഫാസിസം കൂടുതൽക്കൂടുതൽ ഇരുട്ടാക്കിക്കൊണ്ടിരിക്കുന്ന സമകാലിക ജീവിതങ്ങൾക്ക് കഥകൊണ്ടാരു പ്രതിരോധം തീർക്കുന്ന കവണ, …. തുടങ്ങി ജംഗിൾ ബുക്ക്, ടോയ്ലെറ്റേ, കുന്നുംകര തോമ മകൻ റൊണാൾഡ് (റപ്പായി) ജനനം: 29. 8. 2018 – മരണം : 29. 8. 2018
എന്നിങ്ങനെ ഏഴു കഥകൾ.സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
3 in stock
-
KERALA JUNCTION £5.49
By NITHIN BOSE
Add to cartമലയാളത്തിലെ പതിവ് പ്രണയങ്ങളിൽ നിന്നും മാറി, വിമര്‍ശനാത്മകവും അപൂർവ്വവുമായ ‘2 ലിപ്സ്’ എഴുതിയ നിതിന്റെ ചെറുകഥ സമാഹാരം
3 in stock
-
KHADEEJA £3.75
By NASEEF KALAYATH
Add to cart“തീവ്രാനുരാഗത്തിന്റെ, പ്രണയത്തിന്റെ നേർത്ത മൈലാഞ്ചി മണമുള്ള ഒരു ഹൃദയ കഥ…
പുസ്തകത്തിനകത്തൊളിപ്പിച്ച മയിൽപ്പീലി തുണ്ടുപോൽ കുട്ടിക്കാലം മുതൽ അബു സൂക്ഷിച്ച ആദ്യ പ്രണയം – ആയിഷ…. അബുവിന്റെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിലെ ആദ്യ പേരും അതു തന്നെയായിരുന്നു.
ഒരു ശ്വാസനിശ്വാസത്തിനുമപ്പുറം അബുവിന്റെ ഹൃദയവിചാരങ്ങളെ അളന്നറിയുന്നവളാണ് ഖദീജ- അബുവിന്റെ നിത്യപ്രണയം – ഇതവരുടെ കഥയാണ് അബുവിന്റെ, ഖദീജയുടെ, ആയിഷയുടെ അങ്ങനെ ഓരോരുത്തരുടെയും”
3 in stock
-
2 in stock
-
KOMALA £2.99
By SANTHOSH AECHIKKANAM
Add to cartഅതിസങ്കീര്‍ണ്ണവും പുറമേക്ക് ഒട്ടും ഗാഢമല്ലെന്നു തോന്നിക്കുന്നതുമായ ഇന്നത്തെ മാനുഷികാവസ്ഥയുടെ അടിയടരുകള് അന്വേഷിക്കുന്ന കഥകള്‍. പത്മരാജന് പുരസ്കാരം, ഡല്‍ഹി കഥാ അവാര്‍ഡ്, തോമസ് മുണ്ടശ്ശേരി അവാര്‍ഡ് എന്നിവ നേടിയ കഥകളടക്കം ഒമ്പതു കഥകളുടെ സമാഹാരം.
5 in stock
-
KOODOTHRAKKARAN £4.99
By SUBIN AYYAMPUZHA
Add to cartറിയലിസത്തിന്റെ വഴിതന്നെയാണ് കഥാകാരന്റേത്. ഭാഷ പലപ്പോഴും നിശിതമാണ്. അതൊരു വ്യത്യസ്തതയാണ്. ഒരു കഥാകൃത്താകാൻ വേണ്ട അനുഭവലോകം ഉള്ള ആളാണ് സുബിൻ എന്നീ കഥകൾ വ്യക്തമാക്കുന്നു.
-എസ്. ജോസഫ്
ഗ്ലോബൽ കലാലയം പുരസ്കാരം 2025
വായനശാല കഥപുരസ്ക്കാരം 2025 (പ്രത്യേക ജൂറി പുരസ്കാരം)എന്നീ പുരസ്കാരങ്ങൾ നേടിയ കൃതികൾ അടങ്ങിയ കഥാസമാഹാരം
2 in stock
-
KORAPAPPANU STHUTHIYAYIRIKETTE £11.99
By T. D. RAMAKRISHNAN
Add to cartടി.ഡി. രാമകൃഷ്ണന് ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ കള്‍ട്ട് ഫിഗറായ കോരപ്പാപ്പന് ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല്‍ കരുത്തോടെ വായനക്കാരിലേക്ക്.
8 in stock
-
KUNJU KAARYANGALUDE ODEYTHAMPURAN
£12.99Original price was: £12.99.£11.49Current price is: £11.49.By ARUNDHATI ROY
Add to cartകേരളത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട വിശ്വസാഹിത്യകൃതി. 1997-ലെ ബുക്കര്‍ പ്രൈസ് നേടിയ “God of Small Things” മലയാളത്തില്‍.
3 in stock
-
KUNNOLAMUNDALLO BHOOTHAKALAKKULIR
£6.99Original price was: £6.99.£5.99Current price is: £5.99.By DEEPA NISANTH
Add to cartഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍. ഈ ഓര്‍മ്മകള്‍ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനില്‍ പറ്റിപ്പിടിച്ച ചില ഗന്ധങ്ങള്‍ ഈ പുസ്തകം അനുഭവിപ്പിക്കുന്നു. വെറുമൊരു ഓര്‍മ്മക്കുറിപ്പായി ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുവാന് നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ. ഏതു വലിയ കീറാമുട്ടിയെയും നൂറായിരം ചീളുകളാക്കി അവള് തോളിലേറ്റും. പ്രകൃതി കനിഞ്ഞുനല്കിയ ഈ അതിജീവനശക്തിയാണ് പെണ്ണിനു ഭാഷ. ദീപയുടെ ഈ ചെറുകുറിപ്പുകള്‍ എന്നെ ആഹ്ലാദിപ്പിക്കുന്നത് അതിലെ പ്രതികരണശേഷിയിലുള്ള നിര്‍വ്യാജമായ ആത്മാര്‍ത്ഥതകൊണ്ടാണ് വായനാസുഖമുള്ള, സാമൂഹ്യബോധമുള്ള കുറിപ്പുകളാണവ.
5 in stock
-
KUTTYEDATHI
£4.25Original price was: £4.25.£3.99Current price is: £3.99.By M T VASUDEVAN NAIR
Read moreകുട്ട്യേടത്തി – എം. ടി
Out of stock
-
LANKI
£4.49Original price was: £4.49.£3.99Current price is: £3.99.By NAYANA VAIDEHI SURESH
Add to cartജീവിതത്തിൽ കഥകൾ പറഞ്ഞവസാനിക്കുന്നില്ല. പ്രകൃതിയുള്ളിടത്തോളം കാലം അതു തുടർന്നുകൊണ്ടേയിരിക്കും. പകയും ദേഷ്യവും വിരഹവും പ്രണയവുമൊക്കെ മനസ്സിൽ നിന്നും മനസ്സുകളിലേക്ക് പടരട്ടെ. ഒരു കഥയിൽ നിന്നും മറ്റൊരു കഥയിലേക്ക് പ്രണയം യാത്ര തുടരും.
5 in stock
Recommended Products
By K. R. MEERA
Add to cartBy P. P. PRAKASHAN
Read moreBy SHAMSUDHEEN KUTTOTH
Add to cartBy M. MUKUNDAN
Add to cart