20 results
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Autobiography & Biography
- Combo Offers
- Horror
- UK Writers
-
MOHAMANJA
£5.49Original price was: £5.49.£4.49Current price is: £4.49.By K. R. MEERA
Read more“രമണമഹർഷിയുടെ ഉദാത്തങ്ങളായ ഉക്തികളെക്കാൾ നമ്മൾക്കു രസിക്കുന്നത് മിസ്റ്റിക് അല്ലാത്ത വ്യക്തിയുടെ സംസാരമായിരിക്കും. പച്ചയായത്, ലളിതമായത് നമ്മളെ ആകർഷിക്കും. ജീവരക്തത്തിൽ അലിഞ്ഞുചേർന്ന ആശയങ്ങളുടെ പ്രതിപാദനം ആകർഷകത്വമുള്ളതായിരിക്കും. ഇത് സാഹിത്യത്തെ സംബന്ധിച്ചും ശരിയാണ്.
ഉത്കടവികാരാവിഷ്കാരത്തെക്കാൾ മനസ്സിനു പ്രശാന്തതയരുളുന്നത് കോമളീകൃതമായ അല്ലെങ്കിൽ മൃദുപക്വമായ വികാരാവിഷ്കാരമാണ്. ഈ തത്ത്വത്തിന് നിദർശകമായി പരിലസിക്കുന്നു കെ.ആർ. മീര എഴുതിയ മോഹമഞ്ഞ എന്ന ചെറുകഥ.” -എം. കൃഷ്ണൻനായർ
Out of stock
-
MOONGA
£6.49Original price was: £6.49.£5.49Current price is: £5.49.By MATHEWS P F
Read moreചാവുനിലം, കടലിന്റെ മണം, അടിയാളപ്രേതം, ഇരുട്ടില്‍ ഒരു പുണ്യാളന്‍ തുടങ്ങിയ പുസ്തകങ്ങളിലൂടെയും ഈ മ യൗ, അതിരന്‍ എന്നീ സിനിമകളിലൂടെയും സുപരിചിതനായ എഴുത്തുകാരനാണ് പി എഫ് മാത്യൂസ്. സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മുഴക്കം എന്ന കഥാസമാഹാരത്തിനുശേഷമുള്ള പുസ്തകമാണ് മൂങ്ങ. ദയ, ഹിറ്റലര്‍, മഞ്ഞയും പച്ചയും നിറങ്ങളുള്ള ഒരു ദിവസം, നക്ഷത്രമില്ലാത്ത വീട്, മൂങ്ങ, ഒരു പാതിരാക്കവര്‍ച്ച, മരപ്പാഴ്, പൂച്ച, ഏഴുനിറത്തില്‍ ഒരു ദിവസം എന്നീ കഥകളാണ് ഈ പുസ്തകത്തിലുള്ളത്.
Out of stock
-
MOTORCYCLE DIARYKKURIPPUKAL
£8.49Original price was: £8.49.£7.99Current price is: £7.99.By CHE GUEVARA
Read moreചെ ഗുവാര തന്റെ സുഹൃത്ത് ആൽബർടോ ഗ്രനാഡോയുമൊത്ത് മോട്ടോർസൈക്കിളിൽ ലാറ്റിനമേരിക്കയിലൂടെ നടത്തിയ യാത്രയുടെ ഡയറിക്കുറിപ്പുകൾ. ക്യൂബൻവിപ്ലവത്തിൽ പങ്കെടുക്കുന്നതിന് എട്ടുവർഷം മുൻപെഴുതിയ ഈ കുറിപ്പുകൾ ഏണസ്റ്റോ ഗുവാര എന്ന ഉല്ലാസവാനും സുഖാന്വേഷിയുമായ ചെറുപ്പക്കാരന്റെ ചെ ഗുവാര എന്ന അനശ്വരവിപ്ലവകാരിയിലേക്കുള്ള പരിവർത്തനം നമുക്കുമുൻപിൽ വെളിവാക്കുന്നു.ചരിത്രകാരന്മാർ വിജയകരമായി ഒളിപ്പിച്ചുവെച്ച ചെയുടെ വ്യക്തിത്വത്തിന്റെ മാനുഷികവശങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കുന്ന കൃതിയുടെ പരിഭാഷ അത്യപൂർവ്വമായ ചിത്രങ്ങൾ സഹിതം.Out of stock
-
Mukesh Kathakal Jeevithathile Nerum Narmavum
£5.99Original price was: £5.99.£5.49Current price is: £5.49.By MUKESH
Read moreOut of stock
-
MULBERRY – ENNODU NINTE ZORBAYE KURICHU PARAYU
£12.99Original price was: £12.99.£10.49Current price is: £10.49.By BENYAMIN
Read more“പുസ്‌തകങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജീവിച്ചു മടങ്ങിയ ഷെൽവിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻ സാകിസിന്റെയും കാലങ്ങളിലൂടെ, ഇരുവർക്കമിടയിലെ സമാന ലോകങ്ങളിലൂടെ, അവരുടെ ആഹ്ളാദങ്ങൾക്കും പ്രണയത്തിനും വേദനയ്ക്കുമൊപ്പം ബെന്യാമിൻ നടക്കുന്നു, ഒരു നോവലിസ്റ്റിന്റെ സർവ്വ സ്വാതന്ത്ര്യത്തോടെ. എഴുത്തിനും പുസ്തകങ്ങൾക്കും വേണ്ടി ജീവിതം ബലികൊടുത്തവരുടെയും സ്വയം നഷ്ടപ്പെട്ടവരുടെയും കഥകൾ പറയുന്ന ഈ നോവൽ മലയാളിയുടെ വായനാജീവിതത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്.”
ഇന്നോളം കണ്ടിട്ടില്ലാത്ത പുതുമകളുമായി ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ
Out of stock
-
MULLAPPOONIRAMULLA PAKALUKAL
£9.99Original price was: £9.99.£9.49Current price is: £9.49.By BENYAMIN
Read moreഅറബ് നഗരത്തിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാക്കിസ്ഥാനി പെൺകുട്ടി സമീറ പർവീണിന് മുല്ലപ്പൂവിപ്ലവകാലത്ത് അനുഭവിക്കേണ്ടി വന്ന യാതനകൾ നോവൽരൂപത്തിൽ ആവിഷ്‌കരിക്കുകയാണിവിടെ. എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ എന്ന ആ നോവൽ ബെന്യാമിൻ സുഗന്ധമില്ലാത്ത വസന്തം എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതായാണ് ഈ നോവലിന്റെ രൂപഘടന. അൽ അറേബ്യൻ നോവൽ ഫാക്ടറി എന്ന ബെന്യാമിന്റെ നോവലിൽ ഈ കൃതിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്
Out of stock
-
MUTHAL
£12.99Original price was: £12.99.£11.99Current price is: £11.99.By VINOY THOMAS
Add to cartഎന്താണ് മുതൽ? അതിന് അനേക രൂപങ്ങളുണ്ട്. ഒരാൾക്ക് മുതലായിരിക്കുന്നത് മറ്റൊരാൾക്ക് അങ്ങനെയല്ല. ഒരു കാലഘട്ടത്തിൽ മുതലായിരിക്കുന്നത് മറ്റൊരിക്കൽ മുതലായി നിലനിൽക്കണമെന്നില്ല. ഒരു ദേശത്ത് മുതലായി കണക്കാക്കപ്പെടുന്നത് മറ്റൊരിടത്ത് ഒന്നുമേയായിരിക്കില്ല. പാറക്കഷണങ്ങളിലും കക്കത്തൊണ്ടിലും തുടങ്ങി ക്രിപ്‌റ്റോ ഭാഷയിലുള്ള ഡാറ്റാബേസിലെത്തി നിൽക്കുന്ന പലരൂപിയായ മുതലിന്റെ വിപുലവും വിചിത്രവുമായ ചരിത്രവർത്തമാനങ്ങൾ കഥയെഴുത്തിന്റെ സർവ്വതന്ത്ര സ്വാതന്ത്ര്യത്തോടെ നെയ്‌തെടുത്തിരിക്കുന്ന വിസ്മയകരമായ നോവൽ. കരിക്കോട്ടക്കരി, പുറ്റ് എന്നീ നോവലുകൾക്കു ശേഷം വിനോയ് തോമസിന്റെ മറ്റൊരു മുതൽ.
1 in stock
-
MUTHAPPAN
£9.99Original price was: £9.99.£7.49Current price is: £7.49.By AKHIL K
Add to cartവടക്കേ മലബാറിലെ അയ്യങ്കര ഇല്ലത്ത് കുട്ടികളില്ലാതിരുന്ന പാടിക്കുറ്റി അന്തർജ്ജനം നീരാട്ടിനു പോയപ്പോൾ തിരുവൻകടവിൽ നിന്നു ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് മുത്തപ്പനെന്ന് അറിയപ്പെട്ടത് എന്നാണ് പ്രശസ്തമായ പഴങ്കഥ. ഈ നോവൽ അതല്ല. തോറ്റംപാട്ടുകളിലൂടെ കാലങ്ങളായി തദ്ദേശീയമായി പ്രചരിക്കുന്ന മുത്തപ്പനെക്കുറിച്ചുള്ള മറ്റൊരു ഐതിഹ്യത്തിന് പുതിയ ഭാഷയും ഊർജ്ജവും നൽകുകയാണ് അഖിൽ. അധികാരപോരാട്ടങ്ങളും പ്രണയവും പകയും നിറഞ്ഞ പുരാവൃത്തനോവൽ.
5 in stock
-
NAALANCHU CHERUPPAKKAAR
£6.99Original price was: £6.99.£4.49Current price is: £4.49.By G. R. INDUGOPAN
Read moreദുരൂഹതകളെ ഓരോ അറകളിലാക്കി, മുന്നോട്ടു നീങ്ങുന്നതാണ് ഇന്ദുഗോപന്റെ ആഖ്യാനസാമർഥ്യം. വായനക്കാരുടെ തീർപ്പുകൾക്ക് കഥാപാത്രങ്ങളെയും കഥാഗതിയെയും വിട്ടുകൊടുക്കാത്ത രചനാശൈലി. ഉദ്വേഗമാണ് ‘നാലഞ്ചു ചെറുപ്പക്കാരു’ടെ രസച്ചരട്, ഇന്ദുഗോപന്റെ ഇതരരചനകളുടെ പരിചരണരീതിയിൽ നിന്ന് വ്യത്യസ്തം. നിഗൂഢതകളുടെ തുരുത്തിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു, ഈ കൃതി.
Out of stock
-
NAALUKETTU
£7.99Original price was: £7.99.£7.49Current price is: £7.49.By M T VASUDEVAN NAIR
Add to cartകേരളത്തിലെ നായർ സമുദായത്തിന്റെ വൈവാഹിക സാമൂഹിക ക്രമത്തിന്റെ യഥാർത്ഥ ചിത്രീകരണമാണ് നാലുകെട്ട് . ഒരു കാലത്ത് സമ്പന്നനും ശക്തനുമായ ഒരു കുടുംബത്തിന്റെ അജണ്ടയാണ് നായകൻ അപ്പുണ്ണി. സ്വന്തം ഇഷ്ടപ്രകാരം ഒരു പുരുഷനെ വിവാഹം കഴിച്ചതും അവളുടെ കർണാവർ നിർദ്ദേശിച്ച പുരുഷനെ വിവാഹം കഴിക്കാത്തതുമായ ഒരു സ്ത്രീയുടെ മകനാണ് അപ്പുനി. അതിനാൽ അവൾക്ക് മകനോടൊപ്പം കുടുംബം വിടേണ്ടിവരും, അപ്പുനി അച്ഛനില്ലാതെ വളരുന്നു, ഒപ്പം അദ്ദേഹം താമസിക്കുന്ന മാട്രിലൈനൽ വീടിന്റെ അന്തസ്സിൽ നിന്നും സംരക്ഷണത്തിൽ നിന്നും അകന്നുപോകുന്നു. അന്തർമുഖനും കോപാകുലനുമായ ഒരു യുവാവായ അപ്പുണ്ണിയുടെ ആഘാതവും മനശാസ്ത്രപരമായ ഗ്രാഫും ഈ നോവൽ പകർത്തുന്നു, ഒരു മാട്രിലീനിയൽ കുടുംബത്തിൽ അദ്ദേഹത്തിന് സംഭവിച്ച അപമാനത്തിന് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നു, തന്റെ പൂർവ്വിക ഭവനത്തിന്റെ അവശിഷ്ടങ്ങളിൽ ഒരു പുതിയ കെട്ടിടം പണിതു.
1 in stock
-
NADAVAZHIYILE NERUKAL
£15.49Original price was: £15.49.£14.99Current price is: £14.99.By SHEMI
Add to cartദാരിദ്രൃത്തിന്റെ കുപ്പക്കുഴിയില് ജനിച്ച് അനാഥത്വത്തിന്റെ നീണ്ട പാതകള് താണ്ടേണ്ടിവന്ന ഒരു പെണ്കുട്ടിയുടെ ജീവിതകഥ. ആകുലതകളുടെ പെരും വെള്ളപ്പാച്ചിലിലും സ്വന്തം ജീവിതത്തെ നിര്മ്മമമായി നോക്കിക്കാണാനും കാരുണ്യത്തോടെ സമൂഹത്തെ കാണാനും ഷെമിക്ക് ഈ ആഖ്യാനത്തില് സാധിക്കുന്നു. വടക്കേ മലബാറിലെ മുസ്ലിംജീവിതാവസ്ഥയുടെ ഒരു നേര്ക്കാഴ്ച. തെരുവോരങ്ങളില് വളര്ന്ന് ആര്ക്കും വേണ്ടാതെ വിരിഞ്ഞുകൊഴിഞ്ഞുപോകുന്ന കുറെ പാഴ്ച്ചെടിപ്പൂക്കളുടെ കഥ.
1 in stock
-
NANANJU THEERTHA MAZHAKAL
£6.99Original price was: £6.99.£5.49Current price is: £5.49.By DEEPA NISANTH
Read moreഓർമ്മകൾക്ക് പല നിർവ്വചനങ്ങളുണ്ട്. ഉച്ചാടനം അതിലൊന്നാണ്. ഒരു കാലത്തെ മറികടക്കലാണ് ഓർമ്മയെഴുത്ത്. കരൾ പിളർന്നുകൊണ്ടാണെങ്കിലും കാലത്തെ ഓർമ്മയുടെ ഉളികൊണ്ട് പലരും കൊത്തിവയ്ക്കുന്നത് അതുകൊണ്ടാണ്.
കൊത്തിക്കഴിയുമ്പോൾശില്പം എല്ലാരുടേതുമാകുന്നു…
Out of stock
-
NANAYUVAN NJAN KADALAKUNNU
£6.49Original price was: £6.49.£5.99Current price is: £5.99.By NIMNA VIJAY
Add to cartജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്.
ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു, ഞാൻ തേടി നടന്ന സന്തോഷങ്ങൾ എന്റെ ഉള്ളിലാണെന്നു എന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓർമകളാണ് ഈ പുസ്തകം നിറയെ.
എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ എവിടെ വച്ചെങ്കിലും നിങ്ങൾക്ക് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടാൻ കഴിയുമെന്ന ഉറപ്പല്ലാതെ വലിയ വാഗ്ദാനങ്ങളൊന്നും എനിക്ക് നല്കാനില്ല. – നിമ്ന വിജയ്
3 in stock
-
NARAYATTU
£8.49Original price was: £8.49.£6.49Current price is: £6.49.By NITHIN BOSE
Add to cartതൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട മാരൻ എന്ന വിപ്ലവകാരി, തുരുത്ത് എന്ന നിഗൂഢഗ്രാമത്തിലേക്ക് കടക്കുന്നു. തുടർന്ന് മാരനെ പിടികൂടാൻ തുരുത്തിലേക്ക് പല സംഘങ്ങളും എത്തുന്നു. അവരെ ഓരോരുത്തരെയും സ്വാഗതം ചെയ്താനയിക്കുന്ന തുരുത്ത്, കാഴ്ചകളുടെ ഭ്രമിപ്പിക്കുന്ന ലോകം അതിഥികൾക്കുമുന്നിൽ അനാവരണം ചെയ്യുന്നു.
കാട്ടുവേരുകൾ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന തുരുത്തിലെ അപരിചിതമായ കാഴ്ചകളിലോരോന്നിലും ഭയം പതിയിരിക്കുന്നു. ഒരു വശത്തുകൂടി ചരിത്രവും രാഷ്ട്രീയവും വിപ്ലവവും സംസാരിക്കുമ്പോൾ മറുവശത്ത് ഉദ്വേഗം ചോരാതെ കോർത്തിണക്കിയ മിത്തുകളും കെട്ടുകഥകളും നോവലിനെ മുന്നോട്ട് നയിക്കുന്നു. ഒരു സർവൈവൽ ത്രില്ലറിന് സമാനമായ രീതിയിൽ മുന്നേറുന്ന ആഖ്യാനവും അവസാന പേജുവരെ നില നിർത്തിപ്പോരുന്ന ആകാംക്ഷയും എടുത്തുപറയേണ്ട സവിശേഷതകളാണ്.
3 in stock
-
NASHTAPETTA NEELAMBARI
£4.99Original price was: £4.99.£4.49Current price is: £4.49.By MADHAVIKKUTTY
Add to cartനിത്യപ്രണയത്തിന്റെ വ്രതനിഷ്ഠമായ സമരാഗ്നിയിൽ ജ്വലിച്ചുനില്ക്കുന്ന സ്ത്രീസ്വത്വത്തിന്റെ വൈവിദ്ധ്യമാർന്ന ഭാവങ്ങളെ ആവിഷ്‌കരിക്കുന്ന പതിമൂന്നു കഥകൾ.
ഓരോ കഥയിലൂടെയും ഭാഷയുടെ നീലാംബരികൾ വിടർത്തുന്ന ഭാവതീവ്രത ആസ്വാദകരെ സ്വന്തം അനുഭവലോകങ്ങളുടെ കണ്ടെണ്ടത്താത്ത പ്രദേശങ്ങളിലേക്ക് ആനയിക്കുന്നു.
3 in stock
-
NINGAL
£10.49Original price was: £10.49.£8.99Current price is: £8.99.By M. MUKUNDAN
Add to cartനിങ്ങള്‍ എഴുപതുവയസ്സു കഴിഞ്ഞ ഒരാളാണ്. അച്ഛന്റെയും മാഷിന്റെയും അടുത്തുനിന്ന് പൃഷ്ടത്തില്‍ തല്ലുകൊണ്ടുവളര്‍ന്ന് ബി എ പാസായി സിനിമാകൊട്ടയില്‍ മാനേജരായി ജീവിതം തുടര്‍ന്നയാള്‍. നിങ്ങള്‍ക്ക് ഒരു എഴുത്തുകാരനാകാനാണ് മോഹം. ഒരു നോവല്‍ എഴുതുകയും ചെയ്തു. രണ്ടാം നോവല്‍ എഴുതിത്തുടങ്ങിയപ്പോഴാണ് നിങ്ങളുടെ ജീവിതമാകെ മാറിമറിഞ്ഞത്. അപ്പോള്‍ നിങ്ങള്‍ ജീവിതത്തില്‍നിന്ന് അവധിയെടുത്തു. നീണ്ട മുപ്പതുവര്‍ഷത്തെ അവധി. പിന്നെ നിങ്ങള്‍ തിരിച്ചെത്തി പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു; ”അടുത്ത മാസം പതിനാറാം തീയ്യതി ഞാന്‍ മരിക്കും!!” അത് ആത്മഹത്യയാകില്ല. പിന്നെ എന്താകും? എം.മുകുന്ദന്റെ ഏറ്റവും പുതിയ നോവല്‍ ‘നിങ്ങള്‍’ വായിക്കൂ. ഏറെ പരിചിതമെന്നുതോന്നുന്ന നിങ്ങളുടെ ജീവിതത്തിന്റെ അപരിചിതത്വങ്ങളെ അറിയൂ.
3 in stock
-
NINTE ORMAKKU
£5.99Original price was: £5.99.£4.99Current price is: £4.99.By M T VASUDEVAN NAIR
Add to cartവിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി… അച്ഛന്‍ അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള്‍ തല കുലുക്കി… എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ് സഹോദരിയാണ്… ഒരു പന്തീരാണ്ടിനുശേഷം അവളെക്കുറിച്ച് ഓര്‍ത്തുപോയി. ഒരു പിറന്നാളിന്റെ ഓർമ്മ, വളർത്തുമൃഗങ്ങൾ, നിന്റെ ഓർമ്മയ്ക്ക്, മരണത്തിന്റെ കൈത്തെറ്റ്, കോട്ടയുടെ നിഴൽ, ഓപ്പോൾ എന്നീ ആറു കഥകളുടെ സമാഹാരം. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ആത്മനൊമ്പരങ്ങളാണ് ഈ കഥകളോരോന്നും.
3 in stock
-
NIREESWARAN
£10.99Original price was: £10.99.£9.99Current price is: £9.99.By V. J. JAMES
Read moreആലും മാവും ചേർന്ന ആത്മാവിന്റെ ചോട്ടിൽ സകല ഈശ്വരൻമാർക്കും ബദലായി പ്രതിഷ്ഠിക്കപ്പെട്ട നിരീശ്വരൻ സൃഷ്ടികർത്താക്കൾക്കും മീതെ പടർന്ന് പന്തലിക്കുമ്പോൾ ചരിത്രാതീത കാലം മുതൽ നിലനിന്ന വിശ്വാസവും അവിശ്വാസവും തമ്മിലുള്ള സംഘർഷം ഒരു മൂന്നാംകാഴ്ചയിലേക്ക് വായനക്കാരനെ എത്തിച്ചുചേർക്കുന്ന അത്ഭുതം സംഭവിക്കുന്നു. പ്രമേയംകൊണ്ടും ചിന്താസഞ്ചാരംകൊണ്ടും മലയാള സാഹിത്യത്തിൽ തനിപ്പെട്ടു നില്ക്കുന്ന കൃതി.
Out of stock
-
NJAN EZHUTHUMBOL NEE AKSHARAMAAKUKA
£5.99Original price was: £5.99.£4.99Current price is: £4.99.By KRISHNANUNNI C K
Read moreഞാൻ എഴുതുമ്പോൾ നീ അക്ഷരമാവുക എന്ന കഥാ സമാഹാരത്തിൽ 10 ചെറു കഥകളാനുള്ളത്. ഇതിലെ കഥാപാത്രങ്ങൾ നിങ്ങൾക്കൊരിക്കലും അന്യരായിരിക്കില്ല, നിങ്ങളിലുള്ള നിങ്ങൾക്കറിയാവുന്ന ആളുകളുടെ പ്രതിഭിംബംമാണ് ഇതിലെ ഓരോരുത്തരും.
Out of stock
-
NOORINTE VELICHAM
£6.49Original price was: £6.49.£5.99Current price is: £5.99.By RIYAFATHIMA
Add to cartകാലങ്ങളോളം പലകാരണങ്ങൾ കൊണ്ട് അവഗണിക്കപ്പെടേണ്ടി വന്ന ഒരു മനുഷ്യൻ പെട്ടെന്ന് ഇല്ലാതെയാവുമ്പോൾ നമ്മൾ എന്തുചെയ്യും? പങ്കുവെക്കാതെ പോയ സന്തോഷങ്ങൾ, വേദനകൾ, ചോദ്യങ്ങൾ, ഉത്തരങ്ങൾ നമ്മെ വരിഞ്ഞുമുറുക്കില്ലേ!
ഈ പുസ്‌തകം നമ്മെ കൂട്ടിക്കൊണ്ട് പോവുന്നത് ഇതുപോലെയുള്ള അനേകം ചോദ്യങ്ങളിലേക്കാണ്. “നൂറിന്റെ വെളിച്ചം” കാലങ്ങളോളം ഉള്ളിൽ ആഴ്ന്നുകിടക്കുന്ന മുറിവുകളുടെ ഉത്തരങ്ങൾ തേടിയുള്ള അന്വേഷണമാണ്.
ആ മുറിവുകളുടെ ആഴം വായനക്കാരെ പിടിച്ചിരുത്തുകയും നെഞ്ചിൽ കനല് കോരിയിടുകയും ചെയ്യും.
5 in stock
Recommended Products
By K. R. MEERA
Read moreBy P. P. PRAKASHAN
Add to cartBy PRADEEPAN PAMPIRIKUNNU
Add to cartBy SHAMSUDHEEN KUTTOTH
Add to cartBy BABU ABRAHAM
Add to cartBy NASEEF KALAYATH
Add to cartBy M. MUKUNDAN
Add to cart