• RAVANAN PARAJITHARUDE GHADHA £11.99

    By Anand Neelakandan

    ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളായ ആനന്ദ് നീലകണ്ഠന്റെ Asura:Tale of the Vanquished മലയാളപരിഭാഷു. രാമായണത്തെയും രാവണനെയും വ്യത്യസ്തമായി പുനരാഖ്യാനം ചെയ്യുന്ന ഈ നോവല്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത് എന്‍. ശ്രീകുമാറാണ്. 2012ല്‍ പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ബെസ്റ്റ്‌സെല്ലറായ പുസ്തകത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ,ഗുജറാത്തി,ഇറ്റാലിയന്‍ പരിഭാഷകള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.

    ദേവന്മാരുടെ കാല്‍ക്കീഴില്‍ക്കിടന്നു നട്ടംതിരിയുമ്പോഴും, ചെറുരാജ്യങ്ങളായി ഭിന്നിച്ച് പരസ്​പരം പോരടിച്ച് ഒടുവില്‍ ശിഥിലമായിത്തീര്‍ന്ന പ്രാചീന അസുരസാമ്രാജ്യത്തിന്റെ കഥയാണിത്. അടിച്ചമര്‍ത്തപ്പെട്ടും ഭ്രഷ്ടരാക്കപ്പെട്ടും മൂവായിരം വര്‍ഷം ഇന്ത്യയില്‍ ജീവിച്ചുപോന്ന പരാജിതരായ അസുരജനതയുടെ ഇതിഹാസകഥ. ഉരുക്കുപോലെ ദൃഢമായ ഇച്ഛാശക്തിയും തീക്ഷ്ണമായ വിജയേച്ഛയും കൈമുതലായുള്ള യുവാവായ രാവണന്റെ പിന്നില്‍ നല്ലൊരു ഭാവിജീവിതം സ്വപ്നം കണ്ട് അസുരപ്രജകള്‍ അണിനിരക്കുന്നു.

    ജാത്യധിഷ്ഠിതമായ ദേവന്മാരുടെ ഭരണത്തിന്റെ നുകത്തിന്‍കീഴില്‍നിന്ന് തന്റെ ജനതയെ മോചിപ്പിക്കുകയാണ് രാവണന്‍. രാജ്യത്തെ വിജയത്തില്‍നിന്നു വിജയത്തിലേക്ക് നയിക്കുമ്പോഴും സാധാരണക്കാരനായ പാവം അസുരന്റെ സ്ഥിതിയില്‍ ഒരു മാറ്റവുമില്ലയെന്ന് ഈ രാവണായനകഥ പറയുന്നു.

    Add to cart

    3 in stock

  • -21%Limited
    RAY MUTHAL LONDON FESTIVAL VARE
    RAY MUTHAL LONDON FESTIVAL VARE Original price was: £6.99.Current price is: £5.49.

    By MANAMBUR SURESH

    “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” എന്ന മണമ്പൂർ സുരേഷിന്റെ ഗ്രന്ഥം കഴിഞ്ഞ 42 വർഷം തുടർച്ചയായി ലോക പ്രസിദ്ധമായ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ ഔദ്യോഗികമായി കവർ ചെയ്ത ഒരു പത്ര ലേഖകന്റെ
    അപൂർവ അനുഭവങ്ങളിൽ നിന്നും വരുന്ന കൃതിയാണ്. “ചലച്ചിത്ര കുതുകികൾക്കും വിദ്യാർത്ഥികൾക്കും നിരൂപകർക്കു തന്നെയും ആസ്വാദനകരവും പഠനാർഹവുമാവും” എന്ന് അടൂർ ഗോപാലകൃഷ്ണൻ
    അവതാരികയിൽ എഴുതിയ “ചലച്ചിത്ര നിരൂപണത്തിൻറെ ദുർഗ്രഹതകൾ ഇല്ലാതെ ലളിത സുന്ദരമായി എഴുതിയിരിക്കുന്നു” എന്ന് പ്രസിദ്ധ സാഹിത്യകാരൻ TD രാമകൃഷ്ണൻ വിശേഷിപ്പിച്ച കൃതി. സത്യജിത്ത് റേയുടെ ചിത്രങ്ങൾ മുതൽ ജയിലഴികൾക്കുള്ളിൽ നിന്നും സംവിധാനം ചെയ്ത യിൽമാസ് ഗുനെയുടെ പ്രസിദ്ധമായ “യോളിലൂടെ”, സാധാരണ മനുഷ്യരുടെ ജീവിതം അതിശക്തമായാവിഷ്കരിക്കുന്ന ബ്രിട്ടനിലെ കെൻ ലോച്ചിന്റെ ചിത്രങ്ങളിലൂടെ, ജാപനീസ് ചിത്രങ്ങളെ ലോക വേദിയിലേക്കെത്തിച്ച കുറസോവയുടെ ചിത്രങ്ങളിലൂടെ, അടൂരിന്റെയും അരവിന്ദന്റെയും ഷാജിയുടേയും മലയാള ചിത്രങ്ങളിലൂടെ ഒരു രസകരമായ ഒപ്പം ഗൗരവമേറിയ യാത്രയായി മാറുകയാണ് മണമ്പൂർ സുരേഷിന്റെ “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” എന്ന കൃതി.

    Add to cart

    2 in stock

  • -19%Limited
    REST IN PEACE
    REST IN PEACE Original price was: £7.99.Current price is: £6.49.

    By LAJO JOSE

    ഒരു ലക്ഷ്വറി വൃദ്ധസദനത്തിൽ നടക്കുന്ന കൊലപാതകങ്ങളുടെ രഹസ്യം അന്വേഷിച്ച് അവിടുത്തെ അന്തേവാസികൾ നടത്തുന്ന അന്വേഷണമാണ് ഇതിനകത്ത് പറഞ്ഞിരിക്കുന്നത്
    Add to cart

    1 in stock

  • -14%Limited
    RITHUBHEDANGALUDE PAARITHOSHIKAM
    RITHUBHEDANGALUDE PAARITHOSHIKAM Original price was: £6.99.Current price is: £5.99.

    By P PADMARAJAN

    ഇടുങ്ങിയ ഗുഹപോലുള്ള മനസ്സുമായി ജീവിക്കുന്നവരുടെ എണ്ണം കൂടുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുന്ന നോവൽ. ചെയ്തുപോകുന്ന പലേതരം തെറ്റുകളുടെ മാപ്പപേക്ഷയാണ് ആ ഗുഹയിൽ മുഴങ്ങുന്ന ഏകശബ്ദം. തെറ്റെന്ന് അറിഞ്ഞുകൊണ്ടുതന്നെ സത്യത്തിന്റെ കുമ്പസാരക്കൂട്ടിൽ കയറിനിന്ന് പാപഭാരം ഒഴുക്കിക്കളയാൻ വിധിക്കപ്പെട്ടവർ. ഒരു പ്രഹേളികപോലെ ആ ഋതുഭേദങ്ങൾ തുടരുകയാണ്. മലയാളസാഹിത്യത്തിലെ ഗന്ധർവ്വൻ പി. പത്മരാജന്റെ ഏറെ ചർച്ചചെയ്യപ്പെട്ട നോവൽ.

    Add to cart

    1 in stock

  • RUTHINTE LOKAM £5.99

    By LAJO JOSE

    റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന ആവേശേജ്വലമായ സൈക്കോളജിക്കല്‍ ക്രൈം തില്ലര്‍.

    Add to cart

    5 in stock

  • SAMUDRASILA £11.99

    By SUBHASH CHANDRAN

    പ്രഹേളിക സ്വഭാവമുള്ള സ്ത്രീ ജീവിത ഭാഷയുടേയും ഭാവനയുടെയും ഉളിയും ചിന്തേരും കൊണ്ട് ശില്പഭദ്രമായ ഒരാഖ്യാനമാകുന്ന വിസ്മയം.

    മനുഷ്യന്‍ എന്ന മഹാസത്യത്തേയും ഉപാധികളില്ലാത്ത സ്‌നേഹത്തെയും കുറിച്ചുള്ള ഒരു സര്‍ഗാന്വേഷണം. സങ്കല്പത്തിന്റെയും യാഥാര്‍ഥ്യത്തിന്റേയും അതിരുകള്‍ മായ്ച്ചുകൊണ്ട് ഇതുവരെയുള്ള മലയാള നോവല്‍ രീതികളെ അട്ടിമറിക്കുന്ന രചനാവൈഭവം..

    മനുഷ്യന് ഒരു ആമുഖത്തിന്റെ സ്രഷ്ടാവില്‍നിന്ന് മറ്റൊരു ക്ലാസിക് നോവല്‍.

    Add to cart

    5 in stock

  • SANTHOSHATHINTE SAMAVAKYANGAL £7.99

    By ASWATHY SREEKANTH

    ലോകം മുഴുവൻ കൈവെള്ളയിലുണ്ടായിട്ടും, ഉള്ളിലൊരു ശൂന്യത ബാക്കിയാവുന്നുണ്ടോ? മറ്റുള്ളവർക്ക് നൽകുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും പട്ടികയിൽ എന്നെങ്കിലും സ്വന്തം പേര് ചേർക്കാൻ നിങ്ങൾ മറന്നുപോയിട്ടുണ്ടോ?

    നമുക്ക് നമ്മളെത്തന്നെ തിരിച്ചുപിടിക്കാനൊരു യാത്ര പോയാലോ? അശ്വതി ശ്രീകാന്ത് തന്റെ പുതിയ പുസ്തകത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് മറ്റെങ്ങോട്ടുമല്ല, നമ്മളിലേക്ക് തന്നെയാണ്. വിട്ടുകളയേണ്ട ഭാരങ്ങളെ ഇറക്കിവെക്കാനും, ഉള്ളിലെ ആ പഴയ കുസൃതിക്കുട്ടിയെ വീണ്ടും ചേർത്തുപിടിക്കാനും ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കും.

    ‘നോ’ പറയേണ്ടിടത്ത് ആർജ്ജവത്തോടെ അത് പറയാനും, നാളത്തേക്ക് മാറ്റിവെക്കാതെ ഇന്നിൽ ജീവിക്കാനും പഠിക്കുമ്പോൾ സന്തോഷം എന്നത് ഒരു സമവാക്യം പോലെ ലളിതമാകും. ‘എനിക്കിഷ്ടമുള്ള ഞാൻ’ ആയി മാറാൻ നിങ്ങൾ തയ്യാറാണോ?

    എങ്കിൽ ഈ യാത്ര ഇവിടെ തുടങ്ങുന്നു…

    Add to cart

    1 in stock

  • SAREERASAASTHRAM £7.49

    By BENYAMIN

    നിക്കോസ് കസാന്‍ദ് സാക്കിന്‍സിന്റെ റിപ്പോര്‍ട്ട് ടു ഗ്രീക്കോ എന്ന പുസ്തകത്തിന്റെ ആരാധകനായ മിഥുന് അപകടം സംഭവിച്ചു എന്ന ഋതു കുര്യന്റെ വാട്‌സ്ആപ്പ് സന്ദേശം സന്ധ്യയുടെ മൊബൈലിലേക്ക് എത്തുന്നു. ദില്ലി എന്ന മഹാനഗരത്തിന്റെ പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഒരുപാടു പേരുടെ ജീവിതം ആ നിമിഷം മുതല്‍ മാറിമറിയാന്‍ തുടങ്ങുകയായി.
    ഉദ്വേഗം ജനിപ്പിക്കുന്ന ആഖ്യാനത്തിലൂടെ കഥപറച്ചിലിന്റെ പുതിയ രസതന്ത്രം പരീക്ഷിക്കുന്ന നോവല്‍.

    മലയാളത്തിന്റെ പ്രിയപ്പെട്ട നോവലിസ്റ്റ് ബെന്യാമിന്റെ വ്യത്യസ്തമായ രചന.

    Add to cart

    2 in stock

  • SHEHERSAD £4.99

    By VIDYA VIJAYAN

    പണ്ട് പണ്ടൊരു കാലത്ത് ഈ ലോകം നീലനിറത്തിലായിരുന്നു’ എന്നൊരു വാക്യം കാണാം നോവലിലൊരിടത്ത്. ആ സമുദ്രവർണ്ണമാണ് നോവലിനെ ഭരിക്കുന്നത്. സ്വാതന്ത്ര്യത്തിൻ്റെ നിറമാണത്. അതിലേയ്ക്കായുന്നവരാണ് ഷെഹ്റസാദിനെയും സുമതിയെയും അപരാജിതയെയും പോലുള്ള നോവലിലെ പ്രധാന കഥാപാത്രങ്ങൾ.

    ആൺകോയ്മയുടെ കാലം അസ്തമിക്കുകയും തന്മയും തൻ്റേടവുമുള്ള സ്ത്രീകളുടെയും പെൺകുട്ടികളുടെയും ലോകം സാധ്യമാണെന്ന പ്രതീക്ഷയുടെ പ്രഭാതശോഭ പരക്കുകയും ചെയ്യുന്ന കാലം ഈ നോവലിനെയും സംഗതമാക്കുന്നുണ്ട്.

    Add to cart

    1 in stock

  • SNEHADHOOTHAN £4.99

    By ATHIRA PUSHPAJAN

    Add to cart

    2 in stock

  • SNOW LOTUS £10.49

    By LT.COLONEL DR. SONIA CHERIAN

    സോണിയാ ചെറിയാന്‍

    കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില്‍ പട്ടാളക്കഥകള്‍ക്കിതാ പ്രകാശമാനമായ
    ഒരു പെണ്‍ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്‍വ്വതനിരകളിലൂടെ പര്‍വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില്‍ എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്‍ക്കുവേണ്ടിയുള്ള അന്വേഷണം.
    സമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ ഉരുക്കുന്ന പ്രണയമുണ്ട്.

    ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന്‍ അഭയാര്‍ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്‍ പടര്‍ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്‍പ്പില്ലായ്മകളും ഒന്നുചേര്‍ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല്‍ അസാധാരണമായ വായനാനുഭവമാണ്.
    -സക്കറിയ

    ഇന്ത്യന്‍ റെയിന്‍ബോയിലൂടെ ശ്രദ്ധേയയായ സോണിയാ ചെറിയാന്റെ ആദ്യ നോവല്‍.

    Add to cart

    3 in stock

  • -21%Limited
    SOORYANE ANINJA ORU STHREE
    SOORYANE ANINJA ORU STHREE Original price was: £13.99.Current price is: £10.99.

    By K. R. MEERA

    ആണ്‍ബോധത്താലും ആണ്‍കോയ്മയാലും സൃഷ്ടിച്ച് സംസ്ഥാപനം ചെയ്ത് പുലരുന്ന മനുഷ്യചരിത്രത്തിന്റെ മൂലക്കല്ലുകളെ ഇളക്കാന്‍ ഏതു പെണ്ണിനാവും? ബൈബിളില്‍ ഒരു ജെസബെല്‍ അതിനു ശ്രമിച്ചു. പിന്നീട് ആര്, എന്ത്? ഇവിടെ ഇതാ വീണ്ടുമെത്തുന്നു, ഒരു ജെസെബല്‍– സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ. അവള്‍ പുരുഷലോകത്തിന്റെ സംഹിതകളെയും ചിന്തകളെയും അടിമുടി ചോദ്യംചെയ്യുന്നു–സ്വന്തം ജീവിതത്തെ അതിനു മുന്നിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട്. അപ്പോള്‍ ലോകത്തിന്റെ ആധാരശിലകള്‍ ഇളകാന്‍ തുടങ്ങുന്നു. മറ്റൊരു ലോകം സാധ്യമാക്കാനുള്ള ആ ഇളക്കങ്ങളില്‍ ഒരുപാടു സ്ത്രീകളും പങ്കു ചേരുന്നു.

    Add to cart

    1 in stock

  • -8%Limited
    SUFI PARANJA KATHA
    SUFI PARANJA KATHA Original price was: £6.49.Current price is: £5.99.

    By K P RAMANUNNI

    രാമനുണ്ണിയുടെ ചെറുകഥകളിൽ പലതും മനസ്സിൽ തങ്ങിനിൽക്കുന്നുണ്ടായിരുന്നു. ആയിടയ്ക്കാണ് ആദ്യനോവലായ സൂഫി പറഞ്ഞ കഥ വായിച്ചത്. അതൊരനുഭവമായിരുന്നു. വാക്കുകളെപ്പറ്റി പരമ്പരാഗതധാരണകൾ തിരുത്തുന്ന ഭാഷ എന്നെ അത്ഭുതപ്പെടുത്തി.

    വാക്കുകളുടെ കെട്ടറുത്ത് ഉണർത്തുകയും തുറന്നുവിടുകയും ചൊടിപ്പിക്കുകയും ചെയ്യുന്നതിന്റെ ആവശ്യത്തെപ്പറ്റി ടോണി മോറിസൺ പറഞ്ഞത് ഞാനോർമ്മിച്ചു. കൈയറപ്പുകൊണ്ടോ കീഴ്‌വഴക്കംകൊണ്ടോ മാറ്റിവയ്ക്കാറുള്ള വാക്കുകളെ സൂഫി പറഞ്ഞ കഥയിൽ നോവലിസ്റ്റ് ഉണർത്തുന്നു, ചൊടിപ്പിക്കുന്നു.

    പഴയ വാക്കുകളുടെ വിന്യാസത്തിൽ പുതിയ അർത്ഥതലങ്ങളുണ്ടാക്കുന്നതിൽ നമ്മുടെ പുതിയ തലമുറയിലെ ഈ എഴുത്തുകാരൻ വിജയിക്കുന്നു.

    Add to cart

    1 in stock

  • SUSANNAYUDE GRANTHAPPURA £9.49

    By AJAY P MANGATTU

    അലി, സൂസന്ന, കാഫ്ക, ദസ്തയേവ്സ്കി , അഭി, ഫാത്വിമ, അമുദ, നീലകണ്ഠൻ പരമാര, റെയ്മണ്ട് കാർവർ, വെള്ളത്തൂവൽ ചന്ദ്രൻ, സരസ, വർക്കിച്ചേട്ടൻ, ആർതർ കോനൻ ഡോയൽ, കോട്ടയം പുഷ്പനാഥ്, ജയൻ, തണ്ടിയേക്കൻ, ബൊലാനോ, ജല, ആറുമുഖൻ, പരശു, ലുയിസ് കാരൽ, മേരിയമ്മ, ബോർഹസ്, പശുപതി, ജി. കെ. ചെസ്റ്റർട്ടൻ, കാർമേഘം, ജോസഫ്, പോൾ….

    പുസ്തകങ്ങളും എഴുത്തുകാരും കഥകളും അനുഭവങ്ങളും സങ്കല്പങ്ങളും യാഥാർഥ്യവുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന വിസ്മയലോകത്തേക്കുള്ള ഭാവനാസഞ്ചാരമാണിത്. ഒപ്പം, സങ്കീർണമായ മനുഷ്യബന്ധങ്ങളിലൂടെയും മനസ്സിന്റെ ഇരുൾവഴികളിലൂടെയുമുള്ള അവസാനമില്ലാത്ത അന്വേഷണംകൂടിയാകുന്ന രചന.
    അജയ് പി. മങ്ങാട്ടിന്റെ ആദ്യ നോവൽ

    Add to cart

    3 in stock

  • -11%Limited
    SUSPENSE GENE
    SUSPENSE GENE Original price was: £9.49.Current price is: £8.49.

    By RAJAD R.

    പവിത്രമഠ് മെഡിക്കൽ കോളേജിലെ സീനിയർ സർജനായ ഡോക്ടർ അലക്‌സ് മരണത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ ജൂനിയറായ ഹരീഷ് അത്ര കാര്യമായെടുത്തില്ല. എന്നാൽ ഒരിക്കൽ ആശുപത്രിയിലെ ഇരുട്ടുമുറിയിൽ അപ്രതീക്ഷിതമായി കണ്ട വിചിത്രമായ രീതിയിൽ തിളങ്ങുന്ന മനുഷ്യ ശവശരീരം അയാളെ ഭയപ്പെടുത്തി. താൻ കണ്ടത് സത്യമോ മിഥ്യയോ എന്ന ചിന്തയ്ക്കിടയിൽ ചുറ്റും നടക്കുന്ന മരണങ്ങൾ അയാളെ ആശയക്കുഴപ്പത്തിലാക്കി.

    അർബുദത്തിനെതിരേ നാനോമരുന്ന് കണ്ടെത്താനുള്ള തന്റെ ലക്ഷ്യത്തിൽമാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അയാൾ ജോലി തുടരാൻ ശ്രമിച്ചു. എങ്കിലും ഒരു പ്രത്യേക സാഹചര്യത്തിൽ ലക്ഷ്യപ്രാപ്തിക്കായി അയാൾക്ക് ചില രഹസ്യങ്ങൾ അറിയാതെ പറ്റില്ല എന്ന സ്ഥിതി വന്നു- ഡോക്ടർ അലക്‌സ് ചെകുത്താനോ ദൈവമോ? ഉത്തരം എന്തുതന്നെയായാലും ആ മരണങ്ങൾ അയാളുടെ ജീവിതത്തെ മാറ്റിമറിക്കുകതന്നെ ചെയ്തു! കോവിഡ് കാലഘട്ടത്തിലൂടെ കടന്നുപോകുന്ന മെഡിക്കൽ സസ്‌പെൻസ് നോവൽ.

    Add to cart

    1 in stock

  • Featured
    TAPOMAYIYUDE ACHAN
    TAPOMAYIYUDE ACHAN £9.99

    By E. SANTHOSH KUMAR

    കിഴക്കൻ ബംഗാളിൽ നിന്നുള്ള ഒരഭയാർത്ഥി കുടുംബത്തിലെ അംഗമാണ് തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ. തപോമയിയെ കഥപറയുന്ന ആൾ / ആഖ്യാതാവ് പരിചയപ്പെടുന്നതോടുകൂടിയാണ് അവരുടെ ജീവിതകഥയിലേക്ക് ആഖ്യാതാവ് കടന്നുപോകുന്നത്. തങ്ങൾക്കുകൂടി വേരുറപ്പിക്കാനുള്ള ഒരു വാഗ്ദത്തഭൂമി സ്വപ്നംകാണുന്ന കുറേ മനുഷ്യരിലേക്കും വിചിത്രമായ അവരുടെ അനുഭവങ്ങളിലേക്കും അതുവഴി ഒരു നിഗൂഢലിപിയിലേക്കും വായനക്കാരെ കൊണ്ടുചെന്നെത്തിക്കുകയാണ് എഴുത്തുകാരൻ.

    Add to cart

    4 in stock

  • -19%Limited
    THE BRAIN GAME
    THE BRAIN GAME Original price was: £7.99.Current price is: £6.49.

    By MAYA KIRAN

    പേജുകൾ മറിക്കുംതോറും വായനക്കാരെ ആകാംക്ഷയുടെ ഗുഹാമുഖത്തേക്കും ദുരൂഹതയുടെ കൂനാം കുരുക്കിലേക്കും കൂട്ടിക്കൊണ്ടണ്ട് പോകുന്ന ഉജ്ജ്വലമായ ഒരു കുറ്റാന്വേഷണ നോവൽ. ദി ബ്രെയിൻ ഗെയിം എന്ന നോവലിലൂടെ ഈ സാഹിത്യശാഖയ്ക്ക് ഒരു മികച്ച എഴുത്തുകാരിയെ ലഭ്യമായിരിക്കുന്നു എന്ന് സന്ദേഹമില്ലാതെ പറയാൻ സാധിക്കും.

    Add to cart

    2 in stock

  • -7%Limited
    THE MAHABHARATA - AN EPIC JOURNEY FOR CHILDERN
    THE MAHABHARATA – AN EPIC JOURNEY FOR CHILDERN Original price was: £14.99.Current price is: £13.99.

    By AMITA MISHRA

    Mahabharata, one of the most revered classics of India is a source book of a wonderful tale. It is the story of the Pandavas and the Kauravas and the Mahabharata war. Besides, it also contains the Bhagavad Gita, which is now being acknowledged worldwide as the noblest and grandest philosophical accounts.

    This book is specially designed with illustrations and easy to understand text. All the important aspects have been covered in it. The style is lucid, the dialogues crisp and the characters come alive in front of the readers because of the descriptions by the writer who has retold the book, keeping the essence of the original text intact.

    A delightful read for young children and elders alike.

    Add to cart

    1 in stock

  • -7%Limited
    THE RAMAYANA - AN EPIC JOURNEY FOR CHILDREN
    THE RAMAYANA – AN EPIC JOURNEY FOR CHILDREN Original price was: £14.99.Current price is: £13.99.

    By AMITA MISHRA

    Ramayana is one of the founding epics and a masterpiece of Indian literature that is well known, globally.

    Its reach is so wide that it has been translated into several languages and has had several editions. Valmiki’s Ramayana tells the story of the exemplary life of Lord Rama, Avatara of the God Vishnu, whose profound wisdom, generosity and supernatural powers have made him a legendary hero, hallowed not only in India but throughout South Asia.

    This brief and simplified version enables children as well as other readers to have a better grasp over the story of Ramayana. Over 100 grown up high quality life like illustrations keep up the interest of the readers throughout the book. The epic in stills high moral values and imprints an unforgettable story on the mind of the reader.

    Add to cart

    1 in stock

  • THE STRETCH MARKS OF MY SOUL £2.99

    By SABAH SHEHABUDHEEN

    The Stretch Marks of My Soul is not just a book of poems—it’s a mirror, a confession, a quiet revolution.In this stunning debut collection, Sabah Shehabudheen cracks open the emotional truths of pregnancy, postpartum, and the often invisible weight of motherhood. Written during the rawest, most tender days of becoming a mother—while living apart from her husband and navigating the storm of early motherhood—these poems speak to the ache behind the smile, the silence behind the strength, and the soul that stretches far beyond the body.

    With fierce honesty and lyrical beauty, Sabah gives voice to the emotions so many women feel but rarely say aloud—rage, guilt, loneliness and power of survival

    Winner of the 21st Century Emily Dickinson Award.

    Add to cart

    2 in stock

Recommended Products


My Cart
Wishlist
Recently Viewed
Categories