20 results
- Books
- Articles & Jottings
- Autobiography & Biography
- Business & Management
- Children's Literature
- Combo Offers
- Crime Thrillers
- English
- Epics & Myths
- Essays
- History
- Horror
- Indian Fiction
- Jottings
- Literary Fiction
- Memoir
- Novel
- Novella
- Philosophy
- Poetry
- Quotations
- Reference
- Romance
- Self Help
- Short Stories
- Social Science
- Spirituality & Mysticism
- Study
- Translations
- Travelogue
- UK Writers
- Uncategorized
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Essays
- Autobiography & Biography
- Combo Offers
- Jottings
- Horror
- UK Writers
-
ALPHA
£6.99Original price was: £6.99.£5.99Current price is: £5.99.By T. D. RAMAKRISHNAN
Read moreആല്‍ഫ ഒരസാധാരണ നോവലാണ്. പ്രമേയത്തിലും ഉള്ളടക്കത്തിലും ആവിഷ്‌കാരഘടനയിലും അസാധാരണം. സമൂഹത്തിന്റെ പല മേഖലകളില്‍നിന്നുമുള്ള പന്ത്രണ്ട് വ്യക്തികളുമായി ഒരു ദ്വീപില്‍ വസിക്കാനെത്തിയ ഉപലേന്ദു ചാറ്റര്‍ജി എന്ന ശാസ്ത്രജ്ഞന്റെ കഥ. വേഷവും ഭാഷയും വെടിഞ്ഞ് അറിവും പരിചയവും മറന്ന് ആദിമ ജീവിതാവസ്ഥയിലേക്ക് സ്വയം പ്രവേശിച്ചുകൊണ്ട് ഇരുപത്തഞ്ചുവര്‍ഷം കഴിഞ്ഞു അവര്‍. സാമൂഹിക വികാസ പരിണാമത്തെ സ്വയം അറിഞ്ഞ് പഠിക്കാനുള്ള ഒരു ശ്രമമായിരുന്നു ആ ജീവിതം.
Out of stock
-
AMBILYMOL THIRODHANAM
£5.99Original price was: £5.99.£5.49Current price is: £5.49.By G. R. INDUGOPAN
Add to cart“ഒരേ സമയം പ്രതിയും അന്വേഷകനുമാകേണ്ടി വന്ന പ്രഭയെന്ന പ്രഭാകരന്റെ കഥയാണിത്. 2003 കാലഘട്ടത്തിൽ വയനാട്ടിലെ ഒരു ഒറ്റപ്പെട്ട വീടിനു മുൻപിൽ വെച്ച് മൂന്നു വയസ്സുകാരികളായ ഇരട്ടപ്പെൺകുട്ടികളിലൊരാളായ അമ്പിളിയെ കാണാതായിരുന്നു. 20 വർഷത്തിനുശേഷം ആ കേസ് പോലീസ് പുനരന്വേഷിക്കുന്നു. അന്നത്തെ അന്വേഷണത്തിൽ പോലീസിന് ലഭിച്ച ഏക തുമ്പായ പ്രഭാകരൻ പോലീസ് വലയിലാകുന്നു. സംശയത്തിന്റെ ആനുകൂല്യത്തിൽ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള അവസരം പോലീസ് പ്രഭയ്ക്ക് നൽകുന്നു. പ്രഭ നടത്തുന്ന അന്വേഷണങ്ങളിലൂടെ യഥാർത്ഥ പ്രതിയെ തിരിച്ചറിയാനാകുമോ? മകൾക്കെന്താണ് സംഭവിച്ചതെന്നറിയാതെ വേദനിച്ച മാതാപിതാക്കളുടെ കണ്ണീരിന് ഫലമുണ്ടാകുമോ? ഉദ്വോഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഒരു അന്വേഷണാത്മക നോവൽ”
4 in stock
-
AMINA TO AND FROM DELHI
£5.99Original price was: £5.99.£5.49Current price is: £5.49.By ABREEDHA BANU
Add to cartനാട്ടിൽ നിന്നും ഡൽഹി യൂണിവേഴ്‌സിറ്റിയിലേക്ക് പഠിക്കാൻ പോവുന്ന ആമിന എന്ന പെൺകുട്ടി തീവണ്ടി കയറിയത് മുതൽ അവൾ നേരിടുന്ന ജീവിതം ജാമിയ മില്ലിയ ഇസ്ലാമിയയിലേക്കുള്ള മാറ്റം അവിടത്തെ പഠനകാലം, സൗഹ്യദങ്ങൾ, പ്രണയം… അതിനിടെ തന്നിലേക്ക് വന്നു ചേരുന്ന ജീവിതാനുഭവങ്ങൾ അതിലെ സന്തോഷങ്ങളും ദുഃഖങ്ങളും നിരാശകളും അപ്രതീക്ഷിതമായ വഴിത്തിരിവുകളും പുതുകാല യുവതയുടെ ജീവിത വീക്ഷണങ്ങൾ…. അവരുടെ ക്രിയാത്മകമായ ഇടപെടലുകൾ… ’ആമിന ടു ആൻഡ് ഫ്രം ഡൽഹി’ പുതുമയാർന്ന വായന നൽകുന്നു.
2 in stock
-
AMMA PREMALU £7.99
By RAVI MANTRI
Add to cart“ഒരേ താളത്തിൽ മിടിക്കുന്ന രണ്ടു ഹൃദയങ്ങൾ ഒന്നാകുന്നതാണ് പ്രണയം. നമ്മൾ പരസ്‌പരം ഒന്നാകാൻ എന്നേ വിധിക്കപ്പെട്ടവരാണ്.” “എനിക്കു വിധിയിലൊന്നും വലിയ വിശ്വാസമില്ല. മടുപ്പുതോന്നി എന്നെങ്കിലും ഒരു ദിവസം ഞാൻ നിന്നെ ഉപേക്ഷിച്ചാൽ?”
“മടുപ്പുതോന്നുന്നുണ്ടെങ്കിൽ അതു പ്രണയമല്ല.” ‘എന്നുവച്ചാൽ ഞാൻ നിന്നെ ഉപേക്ഷിച്ചു പോയാലും നീമാത്രം എന്നെ പ്രേമിച്ചുകൊണ്ടിരിക്കുമെന്നാണോ പറയുന്നത്?”
“ഞാൻ മരിക്കുന്നതുവരെ.
” ഒരമ്മയുടെ ഡയറിയിലെ ചില അനുരാഗത്താളുകൾ…. ഒരപൂർവ്വ സുന്ദര പ്രണയകഥ.
1 in stock
-
ANAS AHAMMADINTE KUMBASARAM
£6.99Original price was: £6.99.£6.49Current price is: £6.49.By MUHAMMAD ABBAS
Add to cartഒരു ദിവസം, എഴുത്തുകാരന്‍ എന്ന നിലയില്‍ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാമെന്നറിയിച്ച് സമീറ എന്ന വായനക്കാരി അവര്‍ക്ക് ലഭിച്ച മുപ്പതു കത്തുകളുടെ ഒരു കെട്ട് മുഹമ്മദ് അബ്ബാസിന് അയയ്ക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ രഹസ്യകാമുകന്‍ അനസ് അഹമ്മദ് എഴുതിയ കത്തുകളായിരുന്നു അത്. അയാള്‍ക്ക് ലോകത്ത് മറ്റാരോടും പറയാന്‍ ധൈര്യമില്ലാത്ത രഹസ്യങ്ങള്‍ കത്തിലൂടെ അവളോട് കുമ്പസരിക്കേണ്ടതുണ്ടായിരുന്നു. ആ രഹസ്യങ്ങള്‍, വായനക്കാര്‍ക്ക് വിരസതയുണ്ടാക്കുന്നതെല്ലാം ഒഴിവാക്കി മുഹമ്മദ് അബ്ബാസ് നോവലായി അവതരിപ്പിക്കുന്നു.
1 in stock
-
ANGEL MARYILEKKU NOORU DIVASAM
£12.99Original price was: £12.99.£11.49Current price is: £11.49.By M. MUKUNDAN
Read moreകേട്ടിട്ടുണ്ടോ പ്രണയിനിയെ തിന്നുമൊരു പ്രണയം. അയാൾക്ക് അവളോട് അത്രമാത്രം സ്നേഹമുണ്ടായിരുന്നു. ഇപ്പോൾ പ്രണയമാണ് അയാൾക്ക് വെളിച്ചം നൽകുന്നത്. അയാൾക്ക് ഭ്രാന്ത് തോന്നിയ പെണ്ണിന്റെ പേര് എയ്ഞ്ചൽ മേരി സ്വിഫ്റ്റ്. അവളെ സ്വന്തമാക്കാൻ അയാൾ കടന്നുപോയ സങ്കടങ്ങളുടെയും ഭയത്തിന്റെയും ഭ്രാന്തിന്റെയും എല്ലാത്തരം കഷ്ടപ്പാടുകളുടെയും നൂറുദിവസമാണ് ഈ നോവൽ. മലയാളത്തിലെ ക്ലാസിക്ക് നോവലിസ്റ്റ് എം മുകുന്ദൻ എഴുതിയ ഒരു നോൺവെജ് പ്രണയകഥ.
Out of stock
-
ANURAGA LOLAGATHRI
£8.99Original price was: £8.99.£7.49Current price is: £7.49.By JULEYA THOMAS
Read moreഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക.
അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.
Out of stock
-
ARASU
£8.49Original price was: £8.49.£7.99Current price is: £7.99.By SOCRATIES K VALATH
Add to cart2 in stock
-
ASHU £8.49
By DEVADAS V M
Add to cartകുടിപ്പകയുടെ ഊരാക്കുരുക്കില്‍നിന്ന് ഒരിക്കലും മോചനമില്ലാതെ,
എന്തിനെന്നുപോലുമോര്‍ക്കാതെ പ്രതികാരത്തിന്റെ കത്തിമുന
രാകിമിനുക്കുന്ന ജീവിതങ്ങളുടെ ഹൃദയമിടിപ്പിന്റെ ഉദ്വേഗം ഓരോ
താളിലും തുടിക്കുന്നു… ഇരയും വേട്ടക്കാരനുമായി പല കാലങ്ങളില്‍
കൂടുവിട്ടു കൂടുമാറുന്നവരെക്കാത്ത് ഇരുട്ടുവളവിലെല്ലാം
പതിയിരിക്കുന്ന മരണമെന്ന വിധിയുടെ തീത്തണുപ്പ്
ഓരോ വരിയിലും അനുഭവിപ്പിക്കുന്നു…ദേവദാസ് വി.എമ്മിന്റെ ഏറ്റവും പുതിയ നോവല്‍
3 in stock
-
ASURAVITHU
£10.99Original price was: £10.99.£9.49Current price is: £9.49.By M T VASUDEVAN NAIR
Add to cartജീവിതസന്ദര്‍ഭങ്ങളുടെ അയുക്തികതയില്‍ നിന്ന് ഊറിവരുന്ന സംഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.
3 in stock
-
AUGUSTIL KANAM
£8.49Original price was: £8.49.£7.49Current price is: £7.49.By GABRIEL GARCIA MARQUEZ
Add to cartഎല്ലാ വർഷവും ആഗസ്തിൽ അമ്മയുടെ കല്ലറയിൽ പൂവുകൾ അർപ്പിക്കാനായി ഒരു കരീബിയൻ ദ്വീപിലെത്തുന്ന അന്ന മഗ്ദലേന ബാഹിന്റെ വിശുദ്ധവും അവിശുദ്ധവുമായ ജീവിതമുഹൂർത്തങ്ങൾ. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അന്ന, ദ്വീപിലേക്കുള്ള ഓരോ സന്ദർശനങ്ങളിലും ഓരോ കാമുകനെ സ്വീകരിച്ച് തന്റെ സ്‌നേഹത്തെയും പ്രേമത്തെയും കാമത്തെയും അഴിച്ചുവിടുന്നു, ശരീരത്തിന്റെയും മനസ്സിന്റെയും സ്വച്ഛവിഹായസ്സിലേക്ക് വിശ്രുത സംഗീതജ്ഞൻ യോഹാൻ സെബാസ്റ്റ്യാൻ ബാഹിന്റെ രണ്ടാം ഭാര്യയായ ഗായികയുടെ പേരുള്ള, വായനക്കാരികൂടിയായ നായികയുടെ ജീവിതകാമനയും സംഗീതവും സാഹിത്യവും നോവലിൽ കൂടിക്കലരുന്നു. മാർകേസ് മാന്ത്രികത ഓരോ വാക്കിലും വാക്യത്തിലും തുളുമ്പുന്ന നോവൽ.1 in stock
-
AVAL SOORYAKAANTHI £4.99
By ATHIRA PUSHPAJAN
Add to cartവർണ്ണങ്ങൾ വാരിവിതറിയ ഒരു സ്വപ്നം പോലെ ചില മോഹസങ്കൽപ്പങ്ങളിൽ കോർത്ത ചിത്രങ്ങളാണ് ഈ പ്രണയകഥ. മഷി പുരണ്ട കത്തുകളിലെ പ്രണയാക്ഷരങ്ങളെ സ്വന്തമാക്കിയിരുന്ന രണ്ട് ഹൃദയങ്ങൾ. ആ കത്തുകളിൽ അവർ ഒളിപ്പിച്ച പ്രണയത്തിന്റെ രഹസ്യങ്ങൾ ഈ നോവൽ തുറന്നു കാണിക്കുമ്പോൾ അവനിലൂടെ നിങ്ങൾ അറിയുവാൻ പോകുന്നത് അവളെയാണ്. ആ അക്ഷരങ്ങളിലെ മഷിപ്പാടുകളിൽ കണ്ണീരും പുഞ്ചിരിയും ഒരുപോലെ പടർന്നിരുന്നു.
കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ് ‘അവൾ സൂര്യകാന്തി’ എന്ന ഈ നോവൽ.
വർഷങ്ങൾക്കിപ്പുറം ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു. കാലം മായ്ക്കാത്ത ആ പ്രണയത്തിന് ഇന്നും അതേ സൗന്ദര്യമുണ്ടോ?
1 in stock
-
AVIHITHANGALUDE NIYAMA PUSTHAKAM £7.99
By AISWARYA SREEDHARAN
Read more2024 ലെ പ്രഭാത് നോവൽ പുരസ്‌കാരം നേടിയ കൃതി
പകുതി ആകാശത്തിന്റെയും പകുതി ഭൂമിയുടെയും അവകാശികളാണ് സ്ത്രീകളെന്ന് പ്രഖ്യാപിക്കുമ്പോഴും വർത്തമാന സമൂഹം സ്ത്രീ സ്വാതന്ത്രം പൂർണ്ണമായ അർത്ഥത്തിൽ നടപ്പിലാക്കുവാൻ വിമുഖത കാട്ടുകയാണ്.
ഈ ശാസ്ത്രയുഗത്തിലും സ്ത്രീ രണ്ടാംതരം പൗരത്വമുള്ള അബലയാണെന്ന നിരീക്ഷണമാണ് പുരുഷാധിപത്യമുള്ള സമൂഹം വച്ചു പുലർത്തുന്നത്. ഇതിനെതിരെയുള്ള ശക്തമായ നിലപാടുമായി, ഉള്ളുപൊള്ളുന്ന ജീവിത യാഥാർഥ്യങ്ങൾ ആവിഷ്കരിച്ചുകൊണ്ട് പെണ്മയും തിളക്കവും ഗരിമയും അടയാളപ്പെടുത്തുകയാണ് അവിഹിതങ്ങളിടെ നിയമപുസ്തകം.
Out of stock
-
AVIRAMAM £4.99
By VISHNU ANCHAL
Add to cartഭൂതകാലത്തിന്റെ മുള്ളുകളില്‍ തട്ടി ചോര പൊടിഞ്ഞ് ആ മുറിവ് വൃണമായി മാറിയവരെ… നമ്മള്‍ തുല്യര്‍.നിന്റെ ഭൂതകാലത്തെ ഞാന്‍ ഒറ്റുകൊടുക്കും നിന്റെ വര്‍ത്തമാനത്തെ ഞാന്‍ നിശ്ചലമാക്കും. നിന്റെ ഭാവിയില്‍ ഞാന്‍ പേമാരിയാകും. നീയും കേവല മനുഷ്യജന്മം, ഇതാണ് ഈ ലോകത്തിന്റെ നീതി ശാസ്ത്രം.
4 in stock
-
AYALKKAAR
£9.99Original price was: £9.99.£8.49Current price is: £8.49.By P KESAVADEV
Add to cartമംഗലശ്ശേരിത്തറവാടുകളും പച്ചാഴിത്തറവാടുകളും മുടിയുകയും പത്മനാഭപിള്ളയുടെ മക്കൾക്ക് തെണ്ടിത്തിരിയേണ്ടിവരികയും ചെയ്തു. ഒരു കുടിലുകെട്ടാൻ സ്ഥലം യാചിച്ചെത്തിയ കുഞ്ഞുവറീതിന്റെ മക്കൾ പിന്നീട് പണക്കാരായി മാറി. ജാതീയമായ അവശതകൾക്കെതിരേ സമരം നയിച്ച്, കുഞ്ഞന്റെ മക്കൾ പല സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നേടിയെടുത്തു. ശത്രുക്കളും മിത്രങ്ങളും ആയി പല അവസരങ്ങളിലും അവർ പെരുമാറിയിട്ടുണ്ടെങ്കിലും മൂന്നു കൂട്ടരും തൊട്ട് അയൽക്കാർ തന്നെയായിരുന്നു.
പത്മനാഭപിള്ളയുടെയും കുഞ്ഞന്റെയും കുഞ്ഞുവറീതിന്റെയും കുടുംബങ്ങളിലൂടെ കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ ഒരു കാലഘട്ടത്തിലുണ്ടായ പരിവർത്തനങ്ങളുടെ ചിത്രം കരുത്തോടെ ആവിഷ്‌കരിക്കുകയാണ് അയൽക്കാരിലൂടെ കേശവദേവ്.
1 in stock
-
BASTET £7.99
By NAZEEM MUHAMMED
Add to cartതികച്ചും പുതുമയുള്ള കഥാ പരിസരവുമായാണ് നസിം മുഹമ്മദിൻ്റെ നോവൽ ത്രയം (trilogy) ബാസ്തേത് ദി കാറ്റ് ഗോഡസ് (Bastet -The Cat Goddess) വായനക്കാരിലേക്കെത്തുന്നത്. പുരാതന ഈജിപ്‌തിലെ ഗോത്രവർഗ്ഗക്കാർ ആരാധിച്ചിരുന്ന പൂച്ച ദൈവം ആയിരുന്ന, ഒരേപോലെ സ്നേഹത്തിന്റെയും പ്രതികാരത്തിൻ്റെയും മുഖമുള്ള ബാതേത്.
തന്റെ വിധിയെ മറികടക്കാൻ അഥീനയെയും കുഞ്ഞിനേയും മമ്മികളുടെ നാട്ടിൽ (ഈജിപ്‌തിൽ) നിന്നും കേരളത്തിലേക്ക് പറഞ്ഞയക്കുന്ന സാം എന്ന ചെറുപ്പക്കാരൻ. അതുപിന്നീട് ഒരു ഗ്രാമത്തിൻ്റെ തന്നെ സർവ്വ നാശത്തിലേക്ക് നീങ്ങുന്നതും അതൊഴിവാക്കാൻ വിധിയുടെ അത്ഭുതകരമായ കുട്ടിയിണക്കലിൽ ബാസ്തേതുമായി എന്നേ ഇഴചേർക്കപ്പെട്ട മനു എന്ന പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന ഇടപെടലുകളുടെയും സംഭ്രമജനകമായ കഥയാണ് ആദ്യ ഭാഗമായ ബസ്തേത് ദി ബിഗിനിങ്ങിൽ പറയുന്നത്.
മലയാള നോവലിൻ്റെ ചരിത്രവഴിയിലേക്ക് ഒരു നോവലിസ്റ്റ് നിഗൂഢമായൊരു കഥയുമായി വരവറിയിക്കുന്നു.
1 in stock
-
BHAGAVANTE MARANAM £5.99
By K. R. MEERA
Add to cartഅന്ന്, അവൻ ചാഞ്ചല്യം നിയന്ത്രിച്ച്, പ്രൊഫസറുടെ പാലുപോലെ വെളുത്ത പുരികങ്ങൾക്കിടയിൽ തോക്കിന്റെ വായ് അമർത്തി. കാഞ്ചിയിൽ വിരൽ തൊടുവിച്ചു. പക്ഷേ കണ്ടതായിപ്പോലും ഭാവിക്കാതെ പ്രൊഫസർ ചിരിച്ചു.
‘മകനേ, രക്തംമാത്രം കുടിക്കുന്ന പശുക്കളാണു മതങ്ങളെല്ലാം’- അദ്ദേഹം പറഞ്ഞു. ‘ജാതിയിൽ താഴ്ന്നവരുടെയും പണമില്ലാത്തവരുടെയും അധികാരമില്ലാത്തവരുടെയും രക്തമേ കുടിക്കാറുള്ളൂ. നീ ഒരു ദലിതയെ വിവാഹം കഴിച്ചാൽ നിന്റെ മതം അവളുടെ രക്തം കുടിക്കും.അതല്ല, ബ്രാഹ്‌മണിയെ കഴിച്ചാൽ അതു നിന്റെ രക്തം കുടിക്കും. ഇന്നലെ ബസവണ്ണ, ഇന്നു ഞാൻ. ഇന്നു ഞാൻ, നാളെ നീ, കൂടലസംഗമദേവാ!’
സമകാലികാവസ്ഥകളെ പിടിച്ചുലയ്ക്കുന്ന കഥകള്‍.
3 in stock
-
BHRAANTHINTE NIRAM
£5.99Original price was: £5.99.£5.49Current price is: £5.49.By NAYANA VYDEHI SURESH
Read moreഭ്രാന്തന്‍/ഭ്രാന്തി എന്നാല്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്, പിച്ചും പേയും പറഞ്ഞ് വഴിയോരങ്ങളില്‍ കണ്ടുവരുന്ന മനുഷ്യക്കോലങ്ങള്‍ മാത്രമല്ലെന്നും സകല സൗഭാഗ്യങ്ങളോടും കൂടി സന്തോഷത്തോടെ ജീവിക്കുന്നവര്‍ക്കിടയിലും ചെറിയ താളപ്പിഴകള്‍കൊണ്ട് ഭ്രാന്തുണ്ടാവുമെന്ന് ഈ പുസ്തകത്തില്‍ നോവലിസ്റ്റ് പറഞ്ഞുവെയ്ക്കുന്നു. സമനില തെറ്റിയ നന്ദിത അവളുടെ കഥയ്‌ക്കൊപ്പം ഭ്രാന്താശുപത്രിയുടെ ഓരോ മുറിയിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. എല്ലാ മനുഷ്യരിലും ഭ്രാന്തമായ എന്തെങ്കിലുമൊരു ചിന്തയോ പ്രവൃത്തിയോ ഉണ്ടാകും. പ്രണയവും പകയും നിസ്സഹായതയും ഒറ്റപ്പെടലും പീഡനങ്ങളുമെല്ലാം ഭ്രാന്തിന് കാരണമായിത്തീരാം. താളം തെറ്റിയ മനസിനോടൊപ്പം നഷ്ടങ്ങളെയും ഒറ്റപ്പെടലുകളെയും വേദനകളെയും മനസിന്‍റെ ഏതോ കോണിലൊതുക്കി ഒരു മുറിക്കുള്ളില്‍, സമാനരായ ആളുകളോട് മാത്രം കൂട്ട് കൂടി, പുറം ലോകം എന്തെന്ന് പോലുമറിയാതെ കഴിച്ചു കൂട്ടേണ്ടിവരുന്ന, തങ്ങളുടേത് മാത്രമായ ലോകത്ത് നിറങ്ങൾ സൃഷ്ടിച്ച് ജീവിക്കുന്ന നമുക്ക് ചുറ്റുമുള്ള (നമ്മൾ കാണാൻ കൂട്ടാക്കാത്ത) ചിലരുടെ കഥയാണിത്.
Out of stock
-
BUDHINI
£11.99Original price was: £11.99.£11.49Current price is: £11.49.By SARAH JOSEPH
Read moreആരുടെയൊക്കൊയോ വികസനത്തിനായി സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള്‍ മുഴുവനും തകര്‍ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്‌കരിക്കുകയാണ് ബുധിനിയിലൂടെ സാറാ ജോസഫ്. ദാമോദര്‍വാലി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ജവഹര്‍ലാല്‍ നെഹ്‌റുവിനെ അണിയിച്ച ഒരു ഹാരം ബുധിനിയുടെ ജീവിതത്തെത്തന്നെ തകര്‍ത്തെറിയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സാന്താള്‍ ഗോത്രത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിന്റെയും ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെയും പരിസ്ഥിതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെയും അവസ്ഥകള്‍ ചിത്രീകരിക്കുന്നത്.
Out of stock
Recommended Products
By K. R. MEERA
Read moreBy P. P. PRAKASHAN
Add to cartBy PRADEEPAN PAMPIRIKUNNU
Add to cartBy SHAMSUDHEEN KUTTOTH
Add to cartBy M. MUKUNDAN
Read moreBy POTTEKKAT S K
Add to cartBy S. HAREESH
Read more