AKHILALOKA AADUCOMPANY
£4.99 Original price was: £4.99.£4.49Current price is: £4.49.
Author: MAJEED SYED
”ഇന്ത്യയിൽ ഇവനെപ്പോലൊരു ഭാഗ്യവാൻ കാണത്തില്ല. ഇരുപത്തിനാലു മാസത്തിനിടെ മേ… മേന്ന് മൂന്നാമത്തെ ദൈവത്തെയാണ് കൂസലില്ലാതെ വിളിക്കാൻ പോണത്. ഇന്നത്തെ കാലത്ത് ആരെക്കൊണ്ട് പറ്റുമത്…” സിഹോരിയിനത്തിൽ രാജസ്ഥാനിൽ പിറന്നിട്ടും പോക്കറെന്ന പേരിൽ കേരളത്തിലാണ് ആ മുട്ടനാട് ഏറെക്കാലം ജീവിച്ചത്. അവന്റെ മൂന്നാമത്തെയും അവസാനത്തെയും മതംമാറ്റവും പേരുമാറ്റവുമായിരുന്നു അത്. വണ്ണപ്പാറക്കാരി ലില്ലിയും അവളുടെ അരുമയുള്ള ഭർത്താവായി അഭിനയിച്ച ലോറി ബേബിയുടെയും ആസൂത്രണ മികവിലാണ് ഒരു കൊല്ലക്കാലത്തോളം ആ കൊറ്റനാടിന് കർത്താവിൽ വിശ്വസിക്കാൻ കഴിഞ്ഞത്. ബേബിയുടെയും ലില്ലിയുടെയും നിവൃത്തികേടുകൊണ്ടാണ് മുട്ടനെ പിന്നീട് റാവുത്തർ കോളനിയിലെ ബൾക്കീസ് ബീവിക്ക് പോക്കറാക്കാൻ കഴിഞ്ഞത്. ഒരു വിശുദ്ധ ആടിന്റെയും കുറേ മനുഷ്യരുടെയും കഥ പറയുകയാണ് മജീദ് സെയ്ദ് ഈ നോവലിൽ.
Out of stock
”ഇന്ത്യയിൽ ഇവനെപ്പോലൊരു ഭാഗ്യവാൻ കാണത്തില്ല. ഇരുപത്തിനാലു മാസത്തിനിടെ മേ… മേന്ന് മൂന്നാമത്തെ ദൈവത്തെയാണ് കൂസലില്ലാതെ വിളിക്കാൻ പോണത്. ഇന്നത്തെ കാലത്ത് ആരെക്കൊണ്ട് പറ്റുമത്…” സിഹോരിയിനത്തിൽ രാജസ്ഥാനിൽ പിറന്നിട്ടും പോക്കറെന്ന പേരിൽ കേരളത്തിലാണ് ആ മുട്ടനാട് ഏറെക്കാലം ജീവിച്ചത്. അവന്റെ മൂന്നാമത്തെയും അവസാനത്തെയും മതംമാറ്റവും പേരുമാറ്റവുമായിരുന്നു അത്. വണ്ണപ്പാറക്കാരി ലില്ലിയും അവളുടെ അരുമയുള്ള ഭർത്താവായി അഭിനയിച്ച ലോറി ബേബിയുടെയും ആസൂത്രണ മികവിലാണ് ഒരു കൊല്ലക്കാലത്തോളം ആ കൊറ്റനാടിന് കർത്താവിൽ വിശ്വസിക്കാൻ കഴിഞ്ഞത്. ബേബിയുടെയും ലില്ലിയുടെയും നിവൃത്തികേടുകൊണ്ടാണ് മുട്ടനെ പിന്നീട് റാവുത്തർ കോളനിയിലെ ബൾക്കീസ് ബീവിക്ക് പോക്കറാക്കാൻ കഴിഞ്ഞത്. ഒരു വിശുദ്ധ ആടിന്റെയും കുറേ മനുഷ്യരുടെയും കഥ പറയുകയാണ് മജീദ് സെയ്ദ് ഈ നോവലിൽ.
| 5 |
|
0 |
| 4 |
|
0 |
| 3 |
|
0 |
| 2 |
|
0 |
| 1 |
|
0 |
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Essays
- Autobiography & Biography
- Combo Offers
- Jottings
- Horror
- UK Writers
Related Products
By MANIYANPILLA RAJU
എഴുതുമ്പോൾ എല്ലാ സത്യങ്ങളും തുറന്നുപറയാൻ സാധിക്കുകയില്ല. പക്ഷേ. സത്യത്തിൽനിന്നു വ്യതിചലിക്കാതെയും മറ്റാരെയും വേദനിപ്പിക്കാതെയും മനോഹരമായി മണിയൻപിള്ള രാജു തന്റെ അനുഭവങ്ങൾ ഈ പുസ്തകത്തിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. തയ്യാറാക്കിയത്: എം.എസ്. ദിലീപ്
1 in stock
By E. SANTHOSH KUMAR
കിഴക്കൻ ബംഗാളിൽ നിന്നുള്ള ഒരഭയാർത്ഥി കുടുംബത്തിലെ അംഗമാണ് തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ. തപോമയിയെ കഥപറയുന്ന ആൾ / ആഖ്യാതാവ് പരിചയപ്പെടുന്നതോടുകൂടിയാണ് അവരുടെ ജീവിതകഥയിലേക്ക് ആഖ്യാതാവ് കടന്നുപോകുന്നത്. തങ്ങൾക്കുകൂടി വേരുറപ്പിക്കാനുള്ള ഒരു വാഗ്ദത്തഭൂമി സ്വപ്നംകാണുന്ന കുറേ മനുഷ്യരിലേക്കും വിചിത്രമായ അവരുടെ അനുഭവങ്ങളിലേക്കും അതുവഴി ഒരു നിഗൂഢലിപിയിലേക്കും വായനക്കാരെ കൊണ്ടുചെന്നെത്തിക്കുകയാണ് എഴുത്തുകാരൻ.
4 in stock
By A GROUP OF AUTHORS
മനസ്സു മനസ്സിനോടും ഹൃദയം ഹൃദയത്തോടും ശരീരം ശരീരത്തോടും തമ്മിൽപ്പറയുന്ന പ്രണയമന്ത്രങ്ങളുടെ പുസ്തകം.
Out of stock
By K. R. MEERA
ഹിമാലയസാനുക്കളുടെ വശ്യമനോഹാരിതയിൽ അവിചാരിതമായി പ്രണയത്തിലായ കപിലയും തുഷാറും. വിധിവൈപരീത്യത്താൽ അവിടെവച്ചുതന്നെ അവർക്കു പിരിയേണ്ടിവരുന്നു. കപിലയുടെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വീണ്ടുമവർ കണ്ടുമുട്ടുന്നു. ഒരു അസാധാരണപ്രണയകഥ.
1 in stock
By K N PRASANTH
ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എൻ. പ്രശാന്ത്. തീർച്ചയായും നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിലൊന്നാണ് പൊനം.
Out of stock
By S. HAREESH
പരിചിതജീവിതത്തെ വിസ്മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്തകം
Out of stock
By POTTEKKAT S K
അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമ്മകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.
2 in stock
By KOTTARATHIL SANKUNNI
ദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്, കവികള്‍ ഗജശ്രേഷ്ഠന്മാര് എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചം. മലയാള മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹാഗ്രന്ഥമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല. ബാലകൗമാരമനസ്സുകളില് ഐതിഹ്യമാല അത്ഭുതകരമായ സ്വാധീനമാണു ചെലുത്തുന്നത്. ലോലഹൃദയങ്ങളെ വശീകരിക്കാന്‍ ശ്രീ ശങ്കുണ്ണിയുടെ തൂലികയ്ക്കുള്ള ശക്തി ഒന്നു പ്രത്യേകമാണ്. ഐതിഹ്യമാലയിലെ ഒരു കഥ വായിച്ചാല്‍ അതു തീര്‍ച്ചയായും സംഭവിച്ചതാണെന്നേ ഇളംമനസ്സുകള്ക്കു തോന്നൂ. അത്ര തന്മയീഭാവമാണ് അതിലെ ഓരോ കഥയ്ക്കും.
1 in stock
By K. R. MEERA
ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോൾ ഇവിടെ ഒരു ഖബറിൽ നിന്ന് ഉയരുന്ന ശബ്ദങ്ങൾ. വിധികൾ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്കുന്ന നോവൽ. അകത്തും പുറത്തും സൈനുൽ ആബിദിന്റെ കവറുകളുമായി ഖബർ നിങ്ങളുടെ വായനാ ലോകത്തേക്ക് തുറക്കപ്പെടുന്നു.
Out of stock
By AKHIL K
വടക്കേ മലബാറിലെ അയ്യങ്കര ഇല്ലത്ത് കുട്ടികളില്ലാതിരുന്ന പാടിക്കുറ്റി അന്തർജ്ജനം നീരാട്ടിനു പോയപ്പോൾ തിരുവൻകടവിൽ നിന്നു ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് മുത്തപ്പനെന്ന് അറിയപ്പെട്ടത് എന്നാണ് പ്രശസ്തമായ പഴങ്കഥ. ഈ നോവൽ അതല്ല. തോറ്റംപാട്ടുകളിലൂടെ കാലങ്ങളായി തദ്ദേശീയമായി പ്രചരിക്കുന്ന മുത്തപ്പനെക്കുറിച്ചുള്ള മറ്റൊരു ഐതിഹ്യത്തിന് പുതിയ ഭാഷയും ഊർജ്ജവും നൽകുകയാണ് അഖിൽ. അധികാരപോരാട്ടങ്ങളും പ്രണയവും പകയും നിറഞ്ഞ പുരാവൃത്തനോവൽ.
3 in stock



Reviews
There are no reviews yet.