ASHU
£8.49
Author: DEVADAS V M
കുടിപ്പകയുടെ ഊരാക്കുരുക്കില്‍നിന്ന് ഒരിക്കലും മോചനമില്ലാതെ,
എന്തിനെന്നുപോലുമോര്‍ക്കാതെ പ്രതികാരത്തിന്റെ കത്തിമുന
രാകിമിനുക്കുന്ന ജീവിതങ്ങളുടെ ഹൃദയമിടിപ്പിന്റെ ഉദ്വേഗം ഓരോ
താളിലും തുടിക്കുന്നു… ഇരയും വേട്ടക്കാരനുമായി പല കാലങ്ങളില്‍
കൂടുവിട്ടു കൂടുമാറുന്നവരെക്കാത്ത് ഇരുട്ടുവളവിലെല്ലാം
പതിയിരിക്കുന്ന മരണമെന്ന വിധിയുടെ തീത്തണുപ്പ്
ഓരോ വരിയിലും അനുഭവിപ്പിക്കുന്നു…
ദേവദാസ് വി.എമ്മിന്റെ ഏറ്റവും പുതിയ നോവല്‍
കഥകഴിഞ്ഞെന്ന് സകലരും കരുതുന്ന ഘട്ടങ്ങളില്‍
അതേ മനുഷ്യര്‍തന്നെ കുതിച്ചു പാഞ്ഞുകളയുകയും ചെയ്യും.
ബാബേല്‍ പേച്ചുകലക്കത്തില്‍നിന്ന് അനന്യങ്ങളായ
ഭാഷാസാദ്ധ്യതകളിലേക്ക് വികസിച്ചതുപോലെ കലങ്ങിമറിച്ചിലുകള്‍ക്കും കുഴമറിച്ചിലുകള്‍ക്കുമൊടുവില്‍ തെളിച്ചങ്ങളിലേക്ക് തുറവികൊള്ളാനുള്ള സാദ്ധ്യതകളും മനുഷ്യര്‍ക്കു മുന്നിലുണ്ട്. അശുവിലെ പല
മുഹൂര്‍ത്തങ്ങളും അതിന് നിദര്‍ശനങ്ങളാകുന്നു. ഒപ്പം അധികാരമെന്ന ഒടുങ്ങാത്ത ലാബിറിന്തില്നിന്ന് ഒരുകാലത്തും മോചനമില്ലാതെ
ചുറ്റുന്ന മനുഷ്യനിസ്സഹായതയുടെ വെളിപാടുപുസ്തകവുമാകുന്നുണ്ട്
ഈ നോവല്‍.
-ബിപിന്‍ ചന്ദ്രന്
കുടിപ്പകയുടെ ഊരാക്കുരുക്കില്‍നിന്ന് ഒരിക്കലും മോചനമില്ലാതെ,
എന്തിനെന്നുപോലുമോര്‍ക്കാതെ പ്രതികാരത്തിന്റെ കത്തിമുന
രാകിമിനുക്കുന്ന ജീവിതങ്ങളുടെ ഹൃദയമിടിപ്പിന്റെ ഉദ്വേഗം ഓരോ
താളിലും തുടിക്കുന്നു… ഇരയും വേട്ടക്കാരനുമായി പല കാലങ്ങളില്‍
കൂടുവിട്ടു കൂടുമാറുന്നവരെക്കാത്ത് ഇരുട്ടുവളവിലെല്ലാം
പതിയിരിക്കുന്ന മരണമെന്ന വിധിയുടെ തീത്തണുപ്പ്
ഓരോ വരിയിലും അനുഭവിപ്പിക്കുന്നു…
ദേവദാസ് വി.എമ്മിന്റെ ഏറ്റവും പുതിയ നോവല്‍
| 5 |
|
0 |
| 4 |
|
0 |
| 3 |
|
0 |
| 2 |
|
0 |
| 1 |
|
0 |
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Essays
- Autobiography & Biography
- Combo Offers
- Jottings
- Horror
- UK Writers
Related Products
By M. MUKUNDAN
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം, സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്. ഫ്രാൻസിനും ഇന്ത്യയ്ക്കുമിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കുകൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെഴുതുന്നതിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ.
Out of stock
By ASWATHY SREEKANTH
കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ.വായനക്കാർ ഹൃദയത്തിലേറ്റിയ ‘ഠാ’ യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം.
Out of stock
By KOTTARATHIL SANKUNNI
ദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്, കവികള്‍ ഗജശ്രേഷ്ഠന്മാര് എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചം. മലയാള മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹാഗ്രന്ഥമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല. ബാലകൗമാരമനസ്സുകളില് ഐതിഹ്യമാല അത്ഭുതകരമായ സ്വാധീനമാണു ചെലുത്തുന്നത്. ലോലഹൃദയങ്ങളെ വശീകരിക്കാന്‍ ശ്രീ ശങ്കുണ്ണിയുടെ തൂലികയ്ക്കുള്ള ശക്തി ഒന്നു പ്രത്യേകമാണ്. ഐതിഹ്യമാലയിലെ ഒരു കഥ വായിച്ചാല്‍ അതു തീര്‍ച്ചയായും സംഭവിച്ചതാണെന്നേ ഇളംമനസ്സുകള്ക്കു തോന്നൂ. അത്ര തന്മയീഭാവമാണ് അതിലെ ഓരോ കഥയ്ക്കും.
1 in stock
By S. HAREESH
പരിചിതജീവിതത്തെ വിസ്മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്തകം
Out of stock
By K. R. MEERA
ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോൾ ഇവിടെ ഒരു ഖബറിൽ നിന്ന് ഉയരുന്ന ശബ്ദങ്ങൾ. വിധികൾ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്കുന്ന നോവൽ. അകത്തും പുറത്തും സൈനുൽ ആബിദിന്റെ കവറുകളുമായി ഖബർ നിങ്ങളുടെ വായനാ ലോകത്തേക്ക് തുറക്കപ്പെടുന്നു.
Out of stock
By NASEEF KALAYATH
“തീവ്രാനുരാഗത്തിന്റെ, പ്രണയത്തിന്റെ നേർത്ത മൈലാഞ്ചി മണമുള്ള ഒരു ഹൃദയ കഥ…
പുസ്തകത്തിനകത്തൊളിപ്പിച്ച മയിൽപ്പീലി തുണ്ടുപോൽ കുട്ടിക്കാലം മുതൽ അബു സൂക്ഷിച്ച ആദ്യ പ്രണയം – ആയിഷ…. അബുവിന്റെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിലെ ആദ്യ പേരും അതു തന്നെയായിരുന്നു.
ഒരു ശ്വാസനിശ്വാസത്തിനുമപ്പുറം അബുവിന്റെ ഹൃദയവിചാരങ്ങളെ അളന്നറിയുന്നവളാണ് ഖദീജ- അബുവിന്റെ നിത്യപ്രണയം – ഇതവരുടെ കഥയാണ് അബുവിന്റെ, ഖദീജയുടെ, ആയിഷയുടെ അങ്ങനെ ഓരോരുത്തരുടെയും”
Out of stock
By M T VASUDEVAN NAIR
വിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി… അച്ഛന് അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള് തല കുലുക്കി… എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ് സഹോദരിയാണ്… ഒരു പന്തീരാണ്ടിനുശേഷം അവളെക്കുറിച്ച് ഓര്‍ത്തുപോയി. ഒരു പിറന്നാളിന്റെ ഓർമ്മ, വളർത്തുമൃഗങ്ങൾ, നിന്റെ ഓർമ്മയ്ക്ക്, മരണത്തിന്റെ കൈത്തെറ്റ്, കോട്ടയുടെ നിഴൽ, ഓപ്പോൾ എന്നീ ആറു കഥകളുടെ സമാഹാരം. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ആത്മനൊമ്പരങ്ങളാണ് ഈ കഥകളോരോന്നും.
Out of stock
By VAIKOM MUHAMMAD BASHEER
Read moreOut of stock
Out of stock
By ZACHARIA
2005-ലെ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ കൃതി.
Out of stock



Reviews
There are no reviews yet.