AVIHITHANGALUDE NIYAMA PUSTHAKAM
£7.99
Author: AISWARYA SREEDHARAN
2024 ലെ പ്രഭാത് നോവൽ പുരസ്കാരം നേടിയ കൃതി
പകുതി ആകാശത്തിന്റെയും പകുതി ഭൂമിയുടെയും അവകാശികളാണ് സ്ത്രീകളെന്ന് പ്രഖ്യാപിക്കുമ്പോഴും വർത്തമാന സമൂഹം സ്ത്രീ സ്വാതന്ത്രം പൂർണ്ണമായ അർത്ഥത്തിൽ നടപ്പിലാക്കുവാൻ വിമുഖത കാട്ടുകയാണ്.
ഈ ശാസ്ത്രയുഗത്തിലും സ്ത്രീ രണ്ടാംതരം പൗരത്വമുള്ള അബലയാണെന്ന നിരീക്ഷണമാണ് പുരുഷാധിപത്യമുള്ള സമൂഹം വച്ചു പുലർത്തുന്നത്. ഇതിനെതിരെയുള്ള ശക്തമായ നിലപാടുമായി, ഉള്ളുപൊള്ളുന്ന ജീവിത യാഥാർഥ്യങ്ങൾ ആവിഷ്കരിച്ചുകൊണ്ട് പെണ്മയും തിളക്കവും ഗരിമയും അടയാളപ്പെടുത്തുകയാണ് അവിഹിതങ്ങളിടെ നിയമപുസ്തകം.
Out of stock
2024 ലെ പ്രഭാത് നോവൽ പുരസ്കാരം നേടിയ കൃതി
പകുതി ആകാശത്തിന്റെയും പകുതി ഭൂമിയുടെയും അവകാശികളാണ് സ്ത്രീകളെന്ന് പ്രഖ്യാപിക്കുമ്പോഴും വർത്തമാന സമൂഹം സ്ത്രീ സ്വാതന്ത്രം പൂർണ്ണമായ അർത്ഥത്തിൽ നടപ്പിലാക്കുവാൻ വിമുഖത കാട്ടുകയാണ്.
ഈ ശാസ്ത്രയുഗത്തിലും സ്ത്രീ രണ്ടാംതരം പൗരത്വമുള്ള അബലയാണെന്ന നിരീക്ഷണമാണ് പുരുഷാധിപത്യമുള്ള സമൂഹം വച്ചു പുലർത്തുന്നത്. ഇതിനെതിരെയുള്ള ശക്തമായ നിലപാടുമായി, ഉള്ളുപൊള്ളുന്ന ജീവിത യാഥാർഥ്യങ്ങൾ ആവിഷ്കരിച്ചുകൊണ്ട് പെണ്മയും തിളക്കവും ഗരിമയും അടയാളപ്പെടുത്തുകയാണ് അവിഹിതങ്ങളിടെ നിയമപുസ്തകം.
| 5 |
|
0 |
| 4 |
|
0 |
| 3 |
|
0 |
| 2 |
|
0 |
| 1 |
|
0 |
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Essays
- Autobiography & Biography
- Combo Offers
- Jottings
- Horror
- UK Writers
Related Products
By BENYAMIN
“പുസ്തകങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജീവിച്ചു മടങ്ങിയ ഷെൽവിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻ സാകിസിന്റെയും കാലങ്ങളിലൂടെ, ഇരുവർക്കമിടയിലെ സമാന ലോകങ്ങളിലൂടെ, അവരുടെ ആഹ്ളാദങ്ങൾക്കും പ്രണയത്തിനും വേദനയ്ക്കുമൊപ്പം ബെന്യാമിൻ നടക്കുന്നു, ഒരു നോവലിസ്റ്റിന്റെ സർവ്വ സ്വാതന്ത്ര്യത്തോടെ. എഴുത്തിനും പുസ്തകങ്ങൾക്കും വേണ്ടി ജീവിതം ബലികൊടുത്തവരുടെയും സ്വയം നഷ്ടപ്പെട്ടവരുടെയും കഥകൾ പറയുന്ന ഈ നോവൽ മലയാളിയുടെ വായനാജീവിതത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്.”
ഇന്നോളം കണ്ടിട്ടില്ലാത്ത പുതുമകളുമായി ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ
Out of stock
By MADHAVIKKUTTY
കാലം ജീനിയസ്സിന്റെ പദവിമുദ്രകൾ നൽകി അംഗീകരിച്ച മാധവിക്കുട്ടി സമകാലികമൂല്യങ്ങൾക്കു വിപരീതമായി സ്വയം നിർമിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്. ഇന്ത്യയിൽ മറ്റൊരു എഴുത്തുകാരിയും ഇങ്ങനെയൊരു സംഭാവന ആത്മകഥയുടെ രൂപത്തിൽ സാഹിത്യത്തിനു നൽകിയിട്ടില്ല. നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ ബലിഷ്ഠസൗന്ദര്യമാണ് ആ കൃതി. ഹിമഭൂമികളുടെ അലസമായ സമാധാനം വെറുക്കുന്ന കലാകാരിയാണ് എന്റെ കഥ എഴുതിയ മാധവിക്കുട്ടി. എഴുതുമ്പോൾ അവർക്ക് ഭയത്തിന്റെ അർത്ഥം അറിഞ്ഞുകൂടാ. വിനാശത്തിന്റെ മുന്നേറ്റംപോലെ എഴുതാൻപോലും അവർക്കു കഴിയുന്നു. പ്രാർത്ഥനയുടെ അടിസ്ഥാനരൂപങ്ങൾ കൈകാര്യം ചെയ്യുന്നതുപോലെ സെക്സിനെ അവർ വിശകലനം ചെയ്യുന്നു. എന്റെ കഥയിൽ ആത്മകഥാപരമായ യാഥാർത്ഥ്യങ്ങൾ അവർ ആവിഷ്കരിക്കുന്നു. അതോടൊപ്പം ആത്മസുഖത്തിനുവേണ്ടി സ്വന്തം യാഥാർത്ഥ്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ കലാസൃഷ്ടി ഒരേസമയം ആത്മകഥയും സ്വപ്നസാഹിത്യവുമാണ്. സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ ആഖ്യാനങ്ങൾക്കുവേണ്ടിയുള്ള പരീക്ഷണംലകൂടിയാണത്. Though My Story was supposed to be an autobiography, Madhavikutty later admitted that there was plenty of fiction in it. She was motivated to write this as she became ill and thought will not survive. She recounted the trials of her marriage and her painful self-awakening as a woman and writer. She became an icon for women, in India and elsewhere, struggling to liberate themselves from sexual and domestic oppression. Her tumultuous life seeking eternal love and the vagaries of lust drew the ire of the purists and fundamentalists alike
Out of stock
By ZACHARIA
2005-ലെ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ കൃതി.
Out of stock
By POTTEKKAT S K
അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമ്മകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.
Out of stock
By E. SANTHOSH KUMAR
കിഴക്കൻ ബംഗാളിൽ നിന്നുള്ള ഒരഭയാർത്ഥി കുടുംബത്തിലെ അംഗമാണ് തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ. തപോമയിയെ കഥപറയുന്ന ആൾ / ആഖ്യാതാവ് പരിചയപ്പെടുന്നതോടുകൂടിയാണ് അവരുടെ ജീവിതകഥയിലേക്ക് ആഖ്യാതാവ് കടന്നുപോകുന്നത്. തങ്ങൾക്കുകൂടി വേരുറപ്പിക്കാനുള്ള ഒരു വാഗ്ദത്തഭൂമി സ്വപ്നംകാണുന്ന കുറേ മനുഷ്യരിലേക്കും വിചിത്രമായ അവരുടെ അനുഭവങ്ങളിലേക്കും അതുവഴി ഒരു നിഗൂഢലിപിയിലേക്കും വായനക്കാരെ കൊണ്ടുചെന്നെത്തിക്കുകയാണ് എഴുത്തുകാരൻ.
4 in stock
By JOSEPH ANNAMKUTTY JOSE
ചുരുങ്ങിയകാലംകൊണ്ട് ഒരുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകത്തിനു ശേഷം ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകം. ഉള്ളിൽ പിറവിയെടുത്ത ആശയങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ ഓരോ കഥകളിലെയും കഥാപാത്രങ്ങൾ നമുക്കുള്ളിലുളളവരാകാം, നമുക്ക് പ്രിയപ്പെട്ടവരാകാം. ഇതിലെ ചില കഥാപാത്രങ്ങളെ നിങ്ങൾ നെഞ്ചോട് ചേർത്തേക്കാം, ചിലർ നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കാം, ചിലരുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചേക്കാം, മറ്റു ചിലരെ നിങ്ങൾക്ക് മനസ്സിലാകാതെ പോയേക്കാം.
Out of stock
By M T VASUDEVAN NAIR
വിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി… അച്ഛന് അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള് തല കുലുക്കി… എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ് സഹോദരിയാണ്… ഒരു പന്തീരാണ്ടിനുശേഷം അവളെക്കുറിച്ച് ഓര്‍ത്തുപോയി. ഒരു പിറന്നാളിന്റെ ഓർമ്മ, വളർത്തുമൃഗങ്ങൾ, നിന്റെ ഓർമ്മയ്ക്ക്, മരണത്തിന്റെ കൈത്തെറ്റ്, കോട്ടയുടെ നിഴൽ, ഓപ്പോൾ എന്നീ ആറു കഥകളുടെ സമാഹാരം. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ആത്മനൊമ്പരങ്ങളാണ് ഈ കഥകളോരോന്നും.
Out of stock
By AKHIL P DHARMAJAN
രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ? അയാളെത്തേടിയുള്ള വനിതയുടെ യാത്രയ്ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു; ബാണാസുരൻ രക്ഷിക്കട്ടെ!
Out of stock
By VAIKOM MUHAMMAD BASHEER
Read moreOut of stock
By MANIYANPILLA RAJU
എഴുതുമ്പോൾ എല്ലാ സത്യങ്ങളും തുറന്നുപറയാൻ സാധിക്കുകയില്ല. പക്ഷേ. സത്യത്തിൽനിന്നു വ്യതിചലിക്കാതെയും മറ്റാരെയും വേദനിപ്പിക്കാതെയും മനോഹരമായി മണിയൻപിള്ള രാജു തന്റെ അനുഭവങ്ങൾ ഈ പുസ്തകത്തിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. തയ്യാറാക്കിയത്: എം.എസ്. ദിലീപ്
1 in stock



Reviews
There are no reviews yet.