DEAR NEERAJ
£6.99 Original price was: £6.99.£6.49Current price is: £6.49.
Author: JAILAXMI SREENIVASAN
Publisher: SEDORA
ഏറെ പ്രിയപ്പെട്ട പലതും കൈവിട്ടു പോകുമ്പോഴും പ്രതീക്ഷാനിര്‍ഭരമായ ഒരു നാളിനെ സ്വപ്നം കാണുന്ന കുറച്ചു മനുഷ്യരും അവര്‍ക്കിടയിലെ പ്രണയവും സൗഹൃദവും വിട്ടുകൊടുക്കലുകളുമൊക്കെ ചേര്‍ന്ന കഥയാണ് Dear നീരജ്. പ്രണയമറിഞ്ഞവരും നഷ്ടപ്പെടലിന്റെ കയ്പ്പുനീര് രുചിച്ചവരും പ്രണയം തുറന്നുപറയാതെ മനസ്സില്‍ സൂക്ഷിക്കുന്നവരുമൊക്കെ ഒരുവട്ടമെങ്കിലും വായിച്ചിരിക്കേണ്ട നോവല്‍. നീരജ്, അനുപമ, മധുമിത- ഈ മൂന്ന് കേന്ദ്രബിന്ദുക്കളിലൂടെയാണ് നോവലിന്റെ രേഖകള്‍ സഞ്ചരിക്കുന്നത്. സ്വന്തമാക്കുവാനായി പ്രണയിച്ചവളും സ്വന്തമാണെന്ന് കരുതിയവളും പ്രണയത്തിന്റെ മാസ്മരികതയില്‍ ജീവിക്കുന്നവരാണ്. അവരുടെ ജീവിതങ്ങളിലൂടെയും പ്രണയനിമിഷങ്ങളിലൂടെയുമുള്ള യാത്രയാണ് കഥാഭൂമിക. നോവല്‍ അവസാനിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രണയം ആരുടേതാണ് എന്ന ചോദ്യം വായനക്കാരുടെ ഹൃദയത്തെ അലട്ടിക്കൊണ്ടിരിക്കും.
ഏറെ പ്രിയപ്പെട്ട പലതും കൈവിട്ടു പോകുമ്പോഴും പ്രതീക്ഷാനിര്‍ഭരമായ ഒരു നാളിനെ സ്വപ്നം കാണുന്ന കുറച്ചു മനുഷ്യരും അവര്‍ക്കിടയിലെ പ്രണയവും സൗഹൃദവും വിട്ടുകൊടുക്കലുകളുമൊക്കെ ചേര്‍ന്ന കഥയാണ് Dear നീരജ്. പ്രണയമറിഞ്ഞവരും നഷ്ടപ്പെടലിന്റെ കയ്പ്പുനീര് രുചിച്ചവരും പ്രണയം തുറന്നുപറയാതെ മനസ്സില്‍ സൂക്ഷിക്കുന്നവരുമൊക്കെ ഒരുവട്ടമെങ്കിലും വായിച്ചിരിക്കേണ്ട നോവല്‍. നീരജ്, അനുപമ, മധുമിത- ഈ മൂന്ന് കേന്ദ്രബിന്ദുക്കളിലൂടെയാണ് നോവലിന്റെ രേഖകള്‍ സഞ്ചരിക്കുന്നത്. സ്വന്തമാക്കുവാനായി പ്രണയിച്ചവളും സ്വന്തമാണെന്ന് കരുതിയവളും പ്രണയത്തിന്റെ മാസ്മരികതയില്‍ ജീവിക്കുന്നവരാണ്. അവരുടെ ജീവിതങ്ങളിലൂടെയും പ്രണയനിമിഷങ്ങളിലൂടെയുമുള്ള യാത്രയാണ് കഥാഭൂമിക. നോവല്‍ അവസാനിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രണയം ആരുടേതാണ് എന്ന ചോദ്യം വായനക്കാരുടെ ഹൃദയത്തെ അലട്ടിക്കൊണ്ടിരിക്കും.
| Weight | 150 g |
|---|
| 5 |
|
0 |
| 4 |
|
0 |
| 3 |
|
0 |
| 2 |
|
0 |
| 1 |
|
0 |
- Books
- Stories
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Essays
- Autobiography & Biography
- Combo Offers
- Jottings
- Horror
- UK Writers
Related Products
By MANIYANPILLA RAJU
എഴുതുമ്പോൾ എല്ലാ സത്യങ്ങളും തുറന്നുപറയാൻ സാധിക്കുകയില്ല. പക്ഷേ. സത്യത്തിൽനിന്നു വ്യതിചലിക്കാതെയും മറ്റാരെയും വേദനിപ്പിക്കാതെയും മനോഹരമായി മണിയൻപിള്ള രാജു തന്റെ അനുഭവങ്ങൾ ഈ പുസ്തകത്തിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. തയ്യാറാക്കിയത്: എം.എസ്. ദിലീപ്
1 in stock
By NASEEF KALAYATH
“തീവ്രാനുരാഗത്തിന്റെ, പ്രണയത്തിന്റെ നേർത്ത മൈലാഞ്ചി മണമുള്ള ഒരു ഹൃദയ കഥ…
പുസ്തകത്തിനകത്തൊളിപ്പിച്ച മയിൽപ്പീലി തുണ്ടുപോൽ കുട്ടിക്കാലം മുതൽ അബു സൂക്ഷിച്ച ആദ്യ പ്രണയം – ആയിഷ…. അബുവിന്റെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിലെ ആദ്യ പേരും അതു തന്നെയായിരുന്നു.
ഒരു ശ്വാസനിശ്വാസത്തിനുമപ്പുറം അബുവിന്റെ ഹൃദയവിചാരങ്ങളെ അളന്നറിയുന്നവളാണ് ഖദീജ- അബുവിന്റെ നിത്യപ്രണയം – ഇതവരുടെ കഥയാണ് അബുവിന്റെ, ഖദീജയുടെ, ആയിഷയുടെ അങ്ങനെ ഓരോരുത്തരുടെയും”
3 in stock
By T. D. RAMAKRISHNAN
ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തിൽ അനുവാചകനു മുന്നിൽ പുതിയൊരു അനുഭവതലം സമ്മാനിച്ച നോവലാണ് ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര. ഓട്ടേറെ അടരുകളിൽ പടർന്നു കിടക്കുന്ന, ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീർത്തിരിക്കുന്ന ആഖ്യാനമാണ് ഫ്രാൻസിസ് ഇട്ടിക്കോരയെ വ്യത്യസ്തമാക്കി നിർത്തുന്നത്.
Out of stock
By S. HAREESH
പരിചിതജീവിതത്തെ വിസ്മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്തകം
3 in stock
4 in stock
By THAHA MADAI
വായനക്കാരുടെ ഹൃദയം കവർന്ന ജീവിത കഥയായി നമ്മുടെ ഭാഷയിൽ അടയാളപ്പെടുത്തിയ പുസ്തകത്തിന്റെ ഏറ്റവും പുതിയ പതിപ്പ്. മലയാളികൾ സഞ്ചരിച്ച സാംസ്കാരിക, ജീവിത കാലങ്ങൾ ഈ പുസ്തകത്തിന്റെ വായനയെ അതീവ ഹൃദ്യമായ ഒരനുഭവമാക്കി മാറ്റുന്നു. മാമുക്കോയ എന്ന നടൻ നടന്നു കണ്ട ലോകത്ത് നമ്മുടെ കാലത്തിന് മാർഗ്ഗദർശികളായി തീർന്നവരെല്ലാം സ്പന്ദിക്കുന്ന ഓർമകളായി കടന്നു വരുന്നു. അങ്ങനെ ഈ പുസ്തകം, ഓർമകൾ ഇരമ്പുന്ന അമൂല്യ ജീവിതരേഖയായി നിറഞ്ഞു നിൽക്കുന്നു.
Out of stock
By K N PRASANTH
ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എൻ. പ്രശാന്ത്. തീർച്ചയായും നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിലൊന്നാണ് പൊനം.
3 in stock
By JOSEPH ANNAMKUTTY JOSE
ചുരുങ്ങിയകാലംകൊണ്ട് ഒരുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകത്തിനു ശേഷം ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകം. ഉള്ളിൽ പിറവിയെടുത്ത ആശയങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ ഓരോ കഥകളിലെയും കഥാപാത്രങ്ങൾ നമുക്കുള്ളിലുളളവരാകാം, നമുക്ക് പ്രിയപ്പെട്ടവരാകാം. ഇതിലെ ചില കഥാപാത്രങ്ങളെ നിങ്ങൾ നെഞ്ചോട് ചേർത്തേക്കാം, ചിലർ നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കാം, ചിലരുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചേക്കാം, മറ്റു ചിലരെ നിങ്ങൾക്ക് മനസ്സിലാകാതെ പോയേക്കാം.
Out of stock
By K. R. MEERA
ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോൾ ഇവിടെ ഒരു ഖബറിൽ നിന്ന് ഉയരുന്ന ശബ്ദങ്ങൾ. വിധികൾ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്കുന്ന നോവൽ. അകത്തും പുറത്തും സൈനുൽ ആബിദിന്റെ കവറുകളുമായി ഖബർ നിങ്ങളുടെ വായനാ ലോകത്തേക്ക് തുറക്കപ്പെടുന്നു.
5 in stock
By K. R. MEERA
ഒരു സർഗ്ഗാത്മകരചനയിൽ ആധുനികതയെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകൾക്ക് പ്രസക്തിയില്ലെന്ന് ഈ നോവൽ പറഞ്ഞുതരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംബങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയുമാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്നതെന്നും അത് സാക്ഷ്യപ്പെടുത്തുന്നു.
10 in stock
By AKHIL K
വടക്കേ മലബാറിലെ അയ്യങ്കര ഇല്ലത്ത് കുട്ടികളില്ലാതിരുന്ന പാടിക്കുറ്റി അന്തർജ്ജനം നീരാട്ടിനു പോയപ്പോൾ തിരുവൻകടവിൽ നിന്നു ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് മുത്തപ്പനെന്ന് അറിയപ്പെട്ടത് എന്നാണ് പ്രശസ്തമായ പഴങ്കഥ. ഈ നോവൽ അതല്ല. തോറ്റംപാട്ടുകളിലൂടെ കാലങ്ങളായി തദ്ദേശീയമായി പ്രചരിക്കുന്ന മുത്തപ്പനെക്കുറിച്ചുള്ള മറ്റൊരു ഐതിഹ്യത്തിന് പുതിയ ഭാഷയും ഊർജ്ജവും നൽകുകയാണ് അഖിൽ. അധികാരപോരാട്ടങ്ങളും പ്രണയവും പകയും നിറഞ്ഞ പുരാവൃത്തനോവൽ.
3 in stock



Reviews
There are no reviews yet.