DELHI GAADHAKAL
£14.99 Original price was: £14.99.£14.49Current price is: £14.49.
Author: M. MUKUNDAN
ഇന്ത്യന്‍ ജീവിതത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുന്ന അധികാരസിരാകേന്ദ്രമായ ദല്‍ഹിയെയും ആയിരത്തിത്തൊള്ളായിരത്തി അറുപതുകള്‍ മുതല്‍ ഇന്നേവരെ അവിടെയുണ്ടായ സംഭവപരമ്പരകളെയും പശ്ചാത്തലമാക്കി രചിച്ച നോവല്‍. ചരിത്രത്താളുകളില്‍ നായകരും പ്രതിനായകരുമായി പ്രത്യക്ഷപ്പെടുന്ന വ്യക്തികളല്ല, ദല്‍ഹിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട സാധാരണക്കാരാണ് ഇതിലെ കഥാപാത്രങ്ങള്‍. അവരുടെ ജീവിതത്തില്‍ ചരിത്രവും ചരിത്രസംഭവങ്ങളും എങ്ങനെയെല്ലാം ഇടപെടുന്നു എന്നും അവരുടെ വൈയക്തികസാമൂഹ്യജീവിതം എങ്ങനെയെല്ലാം മാറ്റി മറിക്കപ്പെടുന്നുവെന്നും നമുക്ക് അനുഭവവേദ്യമാക്കുന്നു. ഇന്ത്യന്‍ അവസ്ഥയുടെ സങ്കീര്‍ണതകള്‍ മുഴുവന്‍ നോവലിലൂടെ ഇഴപിരിക്കാനുള്ള വിജയകരമായ ഒരു ശ്രമം.
| 5 |
|
0 |
| 4 |
|
0 |
| 3 |
|
0 |
| 2 |
|
0 |
| 1 |
|
0 |
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Essays
- Autobiography & Biography
- Combo Offers
- Jottings
- Horror
- UK Writers
Related Products
By THAHA MADAI
വായനക്കാരുടെ ഹൃദയം കവർന്ന ജീവിത കഥയായി നമ്മുടെ ഭാഷയിൽ അടയാളപ്പെടുത്തിയ പുസ്തകത്തിന്റെ ഏറ്റവും പുതിയ പതിപ്പ്. മലയാളികൾ സഞ്ചരിച്ച സാംസ്കാരിക, ജീവിത കാലങ്ങൾ ഈ പുസ്തകത്തിന്റെ വായനയെ അതീവ ഹൃദ്യമായ ഒരനുഭവമാക്കി മാറ്റുന്നു. മാമുക്കോയ എന്ന നടൻ നടന്നു കണ്ട ലോകത്ത് നമ്മുടെ കാലത്തിന് മാർഗ്ഗദർശികളായി തീർന്നവരെല്ലാം സ്പന്ദിക്കുന്ന ഓർമകളായി കടന്നു വരുന്നു. അങ്ങനെ ഈ പുസ്തകം, ഓർമകൾ ഇരമ്പുന്ന അമൂല്യ ജീവിതരേഖയായി നിറഞ്ഞു നിൽക്കുന്നു.
Out of stock
By S. HAREESH
പരിചിതജീവിതത്തെ വിസ്മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്തകം
Out of stock
By JOSEPH ANNAMKUTTY JOSE
ചുരുങ്ങിയകാലംകൊണ്ട് ഒരുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകത്തിനു ശേഷം ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകം. ഉള്ളിൽ പിറവിയെടുത്ത ആശയങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ ഓരോ കഥകളിലെയും കഥാപാത്രങ്ങൾ നമുക്കുള്ളിലുളളവരാകാം, നമുക്ക് പ്രിയപ്പെട്ടവരാകാം. ഇതിലെ ചില കഥാപാത്രങ്ങളെ നിങ്ങൾ നെഞ്ചോട് ചേർത്തേക്കാം, ചിലർ നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കാം, ചിലരുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചേക്കാം, മറ്റു ചിലരെ നിങ്ങൾക്ക് മനസ്സിലാകാതെ പോയേക്കാം.
Out of stock
By POTTEKKAT S K
അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമ്മകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.
2 in stock
By M. MUKUNDAN
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം, സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്. ഫ്രാൻസിനും ഇന്ത്യയ്ക്കുമിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കുകൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെഴുതുന്നതിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ.
Out of stock
By AKHIL P DHARMAJAN
രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ? അയാളെത്തേടിയുള്ള വനിതയുടെ യാത്രയ്ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു; ബാണാസുരൻ രക്ഷിക്കട്ടെ!
Out of stock
By JISMA FAIZ
കാതോർത്താൽ ഹൃദയമിടിപ്പ് കേൾക്കാവുന്ന ചില ജീവിതങ്ങൾ ഇവിടെയുണ്ട്; നിശ്ശബ്ദമായ പ്രണയത്താൽ ആത്മാവ് ബന്ധിക്കപ്പെട്ട ജീവിതങ്ങൾ. വായനയുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ, ഏതെങ്കിലുമൊരു താളിൽ, ഏതെങ്കിലുമൊരു വരിയിൽ, ഒരു വാക്കിൽ ഒരുപക്ഷേ, നിങ്ങൾക്ക് നിങ്ങളെ മുഖാമുഖം കാണാം… ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ നേരിടേണ്ടിവന്നേക്കാം… ഒടുവിൽ മരണമില്ലാത്ത പ്രണയത്തിനും നീതി നൽകേണ്ട ജീവിതബന്ധങ്ങൾക്കും മുന്നിൽ ആ ചോദ്യങ്ങൾ മൂകമാകും. കാരണം, പച്ചയായ ജീവിതസത്യങ്ങൾക്കു മുന്നിൽ പരുവപ്പെടുന്ന സാധാരണ മനുഷ്യജന്മങ്ങളാണ് നാം..!
1 in stock
By E. SANTHOSH KUMAR
കിഴക്കൻ ബംഗാളിൽ നിന്നുള്ള ഒരഭയാർത്ഥി കുടുംബത്തിലെ അംഗമാണ് തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ. തപോമയിയെ കഥപറയുന്ന ആൾ / ആഖ്യാതാവ് പരിചയപ്പെടുന്നതോടുകൂടിയാണ് അവരുടെ ജീവിതകഥയിലേക്ക് ആഖ്യാതാവ് കടന്നുപോകുന്നത്. തങ്ങൾക്കുകൂടി വേരുറപ്പിക്കാനുള്ള ഒരു വാഗ്ദത്തഭൂമി സ്വപ്നംകാണുന്ന കുറേ മനുഷ്യരിലേക്കും വിചിത്രമായ അവരുടെ അനുഭവങ്ങളിലേക്കും അതുവഴി ഒരു നിഗൂഢലിപിയിലേക്കും വായനക്കാരെ കൊണ്ടുചെന്നെത്തിക്കുകയാണ് എഴുത്തുകാരൻ.
4 in stock
By K. R. MEERA
ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോൾ ഇവിടെ ഒരു ഖബറിൽ നിന്ന് ഉയരുന്ന ശബ്ദങ്ങൾ. വിധികൾ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്കുന്ന നോവൽ. അകത്തും പുറത്തും സൈനുൽ ആബിദിന്റെ കവറുകളുമായി ഖബർ നിങ്ങളുടെ വായനാ ലോകത്തേക്ക് തുറക്കപ്പെടുന്നു.
Out of stock
Out of stock
By K N PRASANTH
ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എൻ. പ്രശാന്ത്. തീർച്ചയായും നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിലൊന്നാണ് പൊനം.
Out of stock



Reviews
There are no reviews yet.