HALEEMA
£7.99 Original price was: £7.99.£6.99Current price is: £6.99.
Author: MUHAMMED ABBAS
“ഹലീമാ…“ എന്ന നീട്ടിവിളിപോലെ മുഴങ്ങുന്ന സ്നേഹത്തിന്റെ കഥയാണ് ഹലിമ. പ്രത്യക്ഷത്തിൽ പരാജയമെന്ന് നമ്മുടെ കണ്ണുകളെ കബളിപ്പിക്കുന്ന, മനുഷ്യജീവിതത്തെ അടിമുടി പൂത്തുലയ്ക്കുന്ന പ്രണയസത്യങ്ങളുടെ വേദന വിങ്ങുന്ന കഥ. ഷോലഗർ അങ്ങാടിയുടെ ഇരുപുറവും മനുഷ്യർ ജീവിക്കാൻ വെമ്പുന്ന കാലത്തെ തുന്നിയ കഥ.
ദുനിയാവിൽ പെയ്യുന്ന മഴയെ കണ്ണുകൾ ഇറുക്കിയടച്ച് കണ്ടില്ലെന്ന് നടിക്കുന്ന, പെറാത്ത രഹസ്യങ്ങളെ ആണിക്കല്ലുപോലെ ചുമക്കുന്ന മനുഷ്യരുടെ കഥ.
അക്കാലങ്ങളെ, ആയിടങ്ങളെ താണ്ടിവന്ന ഒരു സ്ത്രീയുടെ കഥ. ഇത് ഹലീമയുടെ കഥയാണ്. മനുഷ്യമനസ്സിൻ്റെ അകക്കോണുകളിൽ ആർത്തുപെയ്യുന്ന മനപ്പെയ്ത്തുകളുടെ കഥാകാരൻ മുഹമ്മദ് അബ്ബാസിന്റെ ഏറ്റവും പുതിയ നോവൽ.
| 5 |
|
0 |
| 4 |
|
0 |
| 3 |
|
0 |
| 2 |
|
0 |
| 1 |
|
0 |
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Autobiography & Biography
- Combo Offers
- Horror
- UK Writers
Related Products
By JOSEPH ANNAMKUTTY JOSE
Add to cart5 in stock
Out of stock
By T. D. RAMAKRISHNAN
ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തിൽ അനുവാചകനു മുന്നിൽ പുതിയൊരു അനുഭവതലം സമ്മാനിച്ച നോവലാണ് ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര. ഓട്ടേറെ അടരുകളിൽ പടർന്നു കിടക്കുന്ന, ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീർത്തിരിക്കുന്ന ആഖ്യാനമാണ് ഫ്രാൻസിസ് ഇട്ടിക്കോരയെ വ്യത്യസ്തമാക്കി നിർത്തുന്നത്.
Out of stock
By POTTEKKAT S K
അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമ്മകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.
4 in stock
By K. R. MEERA
ഒരു സർഗ്ഗാത്മകരചനയിൽ ആധുനികതയെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകൾക്ക് പ്രസക്തിയില്ലെന്ന് ഈ നോവൽ പറഞ്ഞുതരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംബങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയുമാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്നതെന്നും അത് സാക്ഷ്യപ്പെടുത്തുന്നു.
Out of stock
By BENYAMIN
പുസ്തകത്തിന്റെയും പുസ്തക-ഗ്രന്ഥാലയഹത്യയുടെയും പുസ്തകരചനയുടെയും കഥയാണ് ‘മഞ്ഞവെയിൽ മരണങ്ങൾ’, ഭാവനാപുസ്തകങ്ങളുടെയും. ബെന്യാമിന്റെ നോവലെഴുത്തിനുള്ളിൽ അതിന്റെ ഇരട്ടയായ അന്ത്രപ്പേറിന്റെ നോവലും വല്യേടത്തുവീട്ടിലെ ഗ്രന്ഥശാലയും അതിന്റെ ഇരട്ടയായ അന്ത്രപ്പേർ വീട്ടിലെ പിതാക്കന്മാരുടെ മുറി എന്ന ഗ്രന്ഥാലയവുമുണ്ട്. തന്റെ പുസ്തകം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ് അത് ബെന്യാമിന് അയച്ചുകൊടുക്കുന്നതിലൂടെ ക്രിസ്റ്റി അന്ത്രപ്പേർ നടത്തുന്നത്. അത് നോവലിനുള്ളിലാക്കി ബെന്യാമിൻ സംരക്ഷിക്കുന്നു. പോർച്ചുഗീസ്/റോമാസഭയ്ക്കു നശിപ്പിക്കാൻ കഴിയാത്ത പുസ്തകങ്ങൾ വല്യേടത്തുവീട്ടുകാർ തങ്ങളുടെ പുരാതനചരിത്രത്തിന്റെ ഭാഗമായി സംരക്ഷിക്കുന്നു. ബെന്യാമിൻ തന്റെ നോവലിലൂടെ അതിന്റെ നിലനില്പാണ്, അഥവാ, കേരളീയ ക്രൈസ്തവസഭയുടെ യൂറോപ്യൻ സാമ്രാജ്യത്വാധിനിവേശത്തിനുമുമ്പുള്ള സ്വതന്ത്രമായ നിലനില്പിന്റെ ചരിത്രമാണ് ഉറപ്പാക്കുന്നത്. – പി.കെ. രാജശേഖരൻ
3 in stock
By AKHIL P DHARMAJAN
Add to cart4 in stock
By MANIYANPILLA RAJU
എഴുതുമ്പോൾ എല്ലാ സത്യങ്ങളും തുറന്നുപറയാൻ സാധിക്കുകയില്ല. പക്ഷേ. സത്യത്തിൽനിന്നു വ്യതിചലിക്കാതെയും മറ്റാരെയും വേദനിപ്പിക്കാതെയും മനോഹരമായി മണിയൻപിള്ള രാജു തന്റെ അനുഭവങ്ങൾ ഈ പുസ്തകത്തിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. തയ്യാറാക്കിയത്: എം.എസ്. ദിലീപ്
1 in stock
By K N PRASANTH
ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എൻ. പ്രശാന്ത്. തീർച്ചയായും നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിലൊന്നാണ് പൊനം.
3 in stock
By M. MUKUNDAN
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം, സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്. ഫ്രാൻസിനും ഇന്ത്യയ്ക്കുമിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കുകൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെഴുതുന്നതിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ.
3 in stock
By AKHIL P DHARMAJAN
രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ? അയാളെത്തേടിയുള്ള വനിതയുടെ യാത്രയ്ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു; ബാണാസുരൻ രക്ഷിക്കട്ടെ!
Out of stock
By JISMA FAIZ
കാതോർത്താൽ ഹൃദയമിടിപ്പ് കേൾക്കാവുന്ന ചില ജീവിതങ്ങൾ ഇവിടെയുണ്ട്; നിശ്ശബ്ദമായ പ്രണയത്താൽ ആത്മാവ് ബന്ധിക്കപ്പെട്ട ജീവിതങ്ങൾ. വായനയുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ, ഏതെങ്കിലുമൊരു താളിൽ, ഏതെങ്കിലുമൊരു വരിയിൽ, ഒരു വാക്കിൽ ഒരുപക്ഷേ, നിങ്ങൾക്ക് നിങ്ങളെ മുഖാമുഖം കാണാം… ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ നേരിടേണ്ടിവന്നേക്കാം… ഒടുവിൽ മരണമില്ലാത്ത പ്രണയത്തിനും നീതി നൽകേണ്ട ജീവിതബന്ധങ്ങൾക്കും മുന്നിൽ ആ ചോദ്യങ്ങൾ മൂകമാകും. കാരണം, പച്ചയായ ജീവിതസത്യങ്ങൾക്കു മുന്നിൽ പരുവപ്പെടുന്ന സാധാരണ മനുഷ്യജന്മങ്ങളാണ് നാം..!
3 in stock



Reviews
There are no reviews yet.