NARAYATTU
£8.49 Original price was: £8.49.£6.49Current price is: £6.49.
Author: NITHIN BOSE
തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട മാരൻ എന്ന വിപ്ലവകാരി, തുരുത്ത് എന്ന നിഗൂഢഗ്രാമത്തിലേക്ക് കടക്കുന്നു. തുടർന്ന് മാരനെ പിടികൂടാൻ തുരുത്തിലേക്ക് പല സംഘങ്ങളും എത്തുന്നു. അവരെ ഓരോരുത്തരെയും സ്വാഗതം ചെയ്താനയിക്കുന്ന തുരുത്ത്, കാഴ്ചകളുടെ ഭ്രമിപ്പിക്കുന്ന ലോകം അതിഥികൾക്കുമുന്നിൽ അനാവരണം ചെയ്യുന്നു.
കാട്ടുവേരുകൾ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന തുരുത്തിലെ അപരിചിതമായ കാഴ്ചകളിലോരോന്നിലും ഭയം പതിയിരിക്കുന്നു. ഒരു വശത്തുകൂടി ചരിത്രവും രാഷ്ട്രീയവും വിപ്ലവവും സംസാരിക്കുമ്പോൾ മറുവശത്ത് ഉദ്വേഗം ചോരാതെ കോർത്തിണക്കിയ മിത്തുകളും കെട്ടുകഥകളും നോവലിനെ മുന്നോട്ട് നയിക്കുന്നു. ഒരു സർവൈവൽ ത്രില്ലറിന് സമാനമായ രീതിയിൽ മുന്നേറുന്ന ആഖ്യാനവും അവസാന പേജുവരെ നില നിർത്തിപ്പോരുന്ന ആകാംക്ഷയും എടുത്തുപറയേണ്ട സവിശേഷതകളാണ്.
തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട മാരൻ എന്ന വിപ്ലവകാരി, തുരുത്ത് എന്ന നിഗൂഢഗ്രാമത്തിലേക്ക് കടക്കുന്നു. തുടർന്ന് മാരനെ പിടികൂടാൻ തുരുത്തിലേക്ക് പല സംഘങ്ങളും എത്തുന്നു. അവരെ ഓരോരുത്തരെയും സ്വാഗതം ചെയ്താനയിക്കുന്ന തുരുത്ത്, കാഴ്ചകളുടെ ഭ്രമിപ്പിക്കുന്ന ലോകം അതിഥികൾക്കുമുന്നിൽ അനാവരണം ചെയ്യുന്നു.
കാട്ടുവേരുകൾ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന തുരുത്തിലെ അപരിചിതമായ കാഴ്ചകളിലോരോന്നിലും ഭയം പതിയിരിക്കുന്നു. ഒരു വശത്തുകൂടി ചരിത്രവും രാഷ്ട്രീയവും വിപ്ലവവും സംസാരിക്കുമ്പോൾ മറുവശത്ത് ഉദ്വേഗം ചോരാതെ കോർത്തിണക്കിയ മിത്തുകളും കെട്ടുകഥകളും നോവലിനെ മുന്നോട്ട് നയിക്കുന്നു. ഒരു സർവൈവൽ ത്രില്ലറിന് സമാനമായ രീതിയിൽ മുന്നേറുന്ന ആഖ്യാനവും അവസാന പേജുവരെ നില നിർത്തിപ്പോരുന്ന ആകാംക്ഷയും എടുത്തുപറയേണ്ട സവിശേഷതകളാണ്.
| 5 |
|
0 |
| 4 |
|
0 |
| 3 |
|
0 |
| 2 |
|
0 |
| 1 |
|
0 |
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Autobiography & Biography
- Combo Offers
- Horror
- UK Writers
Related Products
By E. SANTHOSH KUMAR
കിഴക്കൻ ബംഗാളിൽ നിന്നുള്ള ഒരഭയാർത്ഥി കുടുംബത്തിലെ അംഗമാണ് തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ. തപോമയിയെ കഥപറയുന്ന ആൾ / ആഖ്യാതാവ് പരിചയപ്പെടുന്നതോടുകൂടിയാണ് അവരുടെ ജീവിതകഥയിലേക്ക് ആഖ്യാതാവ് കടന്നുപോകുന്നത്. തങ്ങൾക്കുകൂടി വേരുറപ്പിക്കാനുള്ള ഒരു വാഗ്ദത്തഭൂമി സ്വപ്നംകാണുന്ന കുറേ മനുഷ്യരിലേക്കും വിചിത്രമായ അവരുടെ അനുഭവങ്ങളിലേക്കും അതുവഴി ഒരു നിഗൂഢലിപിയിലേക്കും വായനക്കാരെ കൊണ്ടുചെന്നെത്തിക്കുകയാണ് എഴുത്തുകാരൻ.
10 in stock
By BINEESH PUTHUPPANAM
Read moreOut of stock
By AKHIL P DHARMAJAN
Add to cart4 in stock
By A GROUP OF AUTHORS
മനസ്സു മനസ്സിനോടും ഹൃദയം ഹൃദയത്തോടും ശരീരം ശരീരത്തോടും തമ്മിൽപ്പറയുന്ന പ്രണയമന്ത്രങ്ങളുടെ പുസ്തകം.
Out of stock
Out of stock
By T. D. RAMAKRISHNAN
ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തിൽ അനുവാചകനു മുന്നിൽ പുതിയൊരു അനുഭവതലം സമ്മാനിച്ച നോവലാണ് ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര. ഓട്ടേറെ അടരുകളിൽ പടർന്നു കിടക്കുന്ന, ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീർത്തിരിക്കുന്ന ആഖ്യാനമാണ് ഫ്രാൻസിസ് ഇട്ടിക്കോരയെ വ്യത്യസ്തമാക്കി നിർത്തുന്നത്.
Out of stock
By AKHIL K
വടക്കേ മലബാറിലെ അയ്യങ്കര ഇല്ലത്ത് കുട്ടികളില്ലാതിരുന്ന പാടിക്കുറ്റി അന്തർജ്ജനം നീരാട്ടിനു പോയപ്പോൾ തിരുവൻകടവിൽ നിന്നു ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് മുത്തപ്പനെന്ന് അറിയപ്പെട്ടത് എന്നാണ് പ്രശസ്തമായ പഴങ്കഥ. ഈ നോവൽ അതല്ല. തോറ്റംപാട്ടുകളിലൂടെ കാലങ്ങളായി തദ്ദേശീയമായി പ്രചരിക്കുന്ന മുത്തപ്പനെക്കുറിച്ചുള്ള മറ്റൊരു ഐതിഹ്യത്തിന് പുതിയ ഭാഷയും ഊർജ്ജവും നൽകുകയാണ് അഖിൽ. അധികാരപോരാട്ടങ്ങളും പ്രണയവും പകയും നിറഞ്ഞ പുരാവൃത്തനോവൽ.
5 in stock
By K. R. MEERA
ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള് നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്തലമുറ വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ ‘സൗഭാഗ്യ’മാണ് യതീന്ദ്രനാഥ് ബാനര്‍ജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാള്‍ ഗവണ്മെന്റിനോട് വിലപേശി തന്റെ ഇരുപത്തിരണ്ടുകാരിയായ മകള്‍ ചേതനയ്ക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നതുവരെ ആരാച്ചാര്‍ക്ക് മാധ്യമങ്ങളില്‍ വിലയുണ്ടെന്ന് മനസ്സിലാക്കുന്ന അയാള്‍ തന്റെയും മകളുടെയും സമയം അവര്‍ക്ക് വീതിച്ചു നല്കി കച്ചവടം നടത്തുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കെ ആര് മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍ പറയുന്നത് ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥയാണ്. അല്ലെങ്കില്‍ ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ. ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടിയെന്ന നിലയില്‍ അവളനുഭവിക്കുന്ന പീഢനങ്ങളും പിതാമഹന്മാരില് നിന്ന് പകര്‍ന്നു കിട്ടിയ മനസ്ഥൈര്യവും ഇവിടെ വിഷയമാവുന്നു. ഒപ്പം എന്തും ഏതും ബ്രേക്കിംഗ് ന്യൂസാവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനു വേണ്ടി മാധ്യമങ്ങള്‍ കളിക്കുന്ന കളികളുടെ മറുപുറവും കെ ആര് മീര ആരാച്ചാരിലൂടെ കാട്ടിത്തരുന്നു.
1 in stock
By VAIKOM MUHAMMAD BASHEER
Read moreOut of stock
By K N PRASANTH
ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എൻ. പ്രശാന്ത്. തീർച്ചയായും നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിലൊന്നാണ് പൊനം.
3 in stock
By BENYAMIN
പുസ്തകത്തിന്റെയും പുസ്തക-ഗ്രന്ഥാലയഹത്യയുടെയും പുസ്തകരചനയുടെയും കഥയാണ് ‘മഞ്ഞവെയിൽ മരണങ്ങൾ’, ഭാവനാപുസ്തകങ്ങളുടെയും. ബെന്യാമിന്റെ നോവലെഴുത്തിനുള്ളിൽ അതിന്റെ ഇരട്ടയായ അന്ത്രപ്പേറിന്റെ നോവലും വല്യേടത്തുവീട്ടിലെ ഗ്രന്ഥശാലയും അതിന്റെ ഇരട്ടയായ അന്ത്രപ്പേർ വീട്ടിലെ പിതാക്കന്മാരുടെ മുറി എന്ന ഗ്രന്ഥാലയവുമുണ്ട്. തന്റെ പുസ്തകം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ് അത് ബെന്യാമിന് അയച്ചുകൊടുക്കുന്നതിലൂടെ ക്രിസ്റ്റി അന്ത്രപ്പേർ നടത്തുന്നത്. അത് നോവലിനുള്ളിലാക്കി ബെന്യാമിൻ സംരക്ഷിക്കുന്നു. പോർച്ചുഗീസ്/റോമാസഭയ്ക്കു നശിപ്പിക്കാൻ കഴിയാത്ത പുസ്തകങ്ങൾ വല്യേടത്തുവീട്ടുകാർ തങ്ങളുടെ പുരാതനചരിത്രത്തിന്റെ ഭാഗമായി സംരക്ഷിക്കുന്നു. ബെന്യാമിൻ തന്റെ നോവലിലൂടെ അതിന്റെ നിലനില്പാണ്, അഥവാ, കേരളീയ ക്രൈസ്തവസഭയുടെ യൂറോപ്യൻ സാമ്രാജ്യത്വാധിനിവേശത്തിനുമുമ്പുള്ള സ്വതന്ത്രമായ നിലനില്പിന്റെ ചരിത്രമാണ് ഉറപ്പാക്കുന്നത്. – പി.കെ. രാജശേഖരൻ
3 in stock
By K. R. MEERA
ഉടലിന്റെ വശ്യത തേടിയെത്തുന്ന ആണ്കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും അതേ സമര്‍പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്വഞ്ചനയ്ക്കെതിരേ പ്രതികാരം ചെയ്യുകയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ. ഭക്തിയും കാമവും അതിന്റെ തീവ്രശോഭയില് പ്രകാശിതമാവുന്നു ഇവിടെ.
1 in stock



Reviews
There are no reviews yet.