NINGAL
£10.49 Original price was: £10.49.£8.99Current price is: £8.99.
Author: M. MUKUNDAN
Publisher: DC BOOKS
നിങ്ങള്‍ എഴുപതുവയസ്സു കഴിഞ്ഞ ഒരാളാണ്. അച്ഛന്റെയും മാഷിന്റെയും അടുത്തുനിന്ന് പൃഷ്ടത്തില്‍ തല്ലുകൊണ്ടുവളര്‍ന്ന് ബി എ പാസായി സിനിമാകൊട്ടയില്‍ മാനേജരായി ജീവിതം തുടര്‍ന്നയാള്‍. നിങ്ങള്‍ക്ക് ഒരു എഴുത്തുകാരനാകാനാണ് മോഹം. ഒരു നോവല്‍ എഴുതുകയും ചെയ്തു. രണ്ടാം നോവല്‍ എഴുതിത്തുടങ്ങിയപ്പോഴാണ് നിങ്ങളുടെ ജീവിതമാകെ മാറിമറിഞ്ഞത്. അപ്പോള്‍ നിങ്ങള്‍ ജീവിതത്തില്‍നിന്ന് അവധിയെടുത്തു. നീണ്ട മുപ്പതുവര്‍ഷത്തെ അവധി. പിന്നെ നിങ്ങള്‍ തിരിച്ചെത്തി പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു; ”അടുത്ത മാസം പതിനാറാം തീയ്യതി ഞാന്‍ മരിക്കും!!” അത് ആത്മഹത്യയാകില്ല. പിന്നെ എന്താകും? എം.മുകുന്ദന്റെ ഏറ്റവും പുതിയ നോവല്‍ ‘നിങ്ങള്‍’ വായിക്കൂ. ഏറെ പരിചിതമെന്നുതോന്നുന്ന നിങ്ങളുടെ ജീവിതത്തിന്റെ അപരിചിതത്വങ്ങളെ അറിയൂ.
നിങ്ങള്‍ എഴുപതുവയസ്സു കഴിഞ്ഞ ഒരാളാണ്. അച്ഛന്റെയും മാഷിന്റെയും അടുത്തുനിന്ന് പൃഷ്ടത്തില്‍ തല്ലുകൊണ്ടുവളര്‍ന്ന് ബി എ പാസായി സിനിമാകൊട്ടയില്‍ മാനേജരായി ജീവിതം തുടര്‍ന്നയാള്‍. നിങ്ങള്‍ക്ക് ഒരു എഴുത്തുകാരനാകാനാണ് മോഹം. ഒരു നോവല്‍ എഴുതുകയും ചെയ്തു. രണ്ടാം നോവല്‍ എഴുതിത്തുടങ്ങിയപ്പോഴാണ് നിങ്ങളുടെ ജീവിതമാകെ മാറിമറിഞ്ഞത്. അപ്പോള്‍ നിങ്ങള്‍ ജീവിതത്തില്‍നിന്ന് അവധിയെടുത്തു. നീണ്ട മുപ്പതുവര്‍ഷത്തെ അവധി. പിന്നെ നിങ്ങള്‍ തിരിച്ചെത്തി പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു; ”അടുത്ത മാസം പതിനാറാം തീയ്യതി ഞാന്‍ മരിക്കും!!” അത് ആത്മഹത്യയാകില്ല. പിന്നെ എന്താകും? എം.മുകുന്ദന്റെ ഏറ്റവും പുതിയ നോവല്‍ ‘നിങ്ങള്‍’ വായിക്കൂ. ഏറെ പരിചിതമെന്നുതോന്നുന്ന നിങ്ങളുടെ ജീവിതത്തിന്റെ അപരിചിതത്വങ്ങളെ അറിയൂ.
| Weight | 320 g |
|---|
| 5 |
|
0 |
| 4 |
|
0 |
| 3 |
|
0 |
| 2 |
|
0 |
| 1 |
|
0 |
- Books
- Stories
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Essays
- Autobiography & Biography
- Combo Offers
- Jottings
- Horror
- UK Writers
Related Products
By AKHIL P DHARMAJAN
പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അലക്സും കൂട്ടൂകാരും ഓജോബോർഡിൻ്റെ സഹായത്തോടെ നടത്തുന്ന യാത്രയാണ് ഈ നോവൽ. വായനക്കാരെ ഭീതിയുടെ ലോകത്ത് അകപ്പെടുത്തുന്ന സിനിമാറ്റിക്കായ ആഖ്യാനം .
5 in stock
By T. D. RAMAKRISHNAN
ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തിൽ അനുവാചകനു മുന്നിൽ പുതിയൊരു അനുഭവതലം സമ്മാനിച്ച നോവലാണ് ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര. ഓട്ടേറെ അടരുകളിൽ പടർന്നു കിടക്കുന്ന, ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീർത്തിരിക്കുന്ന ആഖ്യാനമാണ് ഫ്രാൻസിസ് ഇട്ടിക്കോരയെ വ്യത്യസ്തമാക്കി നിർത്തുന്നത്.
Out of stock
By K. R. MEERA
ഉടലിന്റെ വശ്യത തേടിയെത്തുന്ന ആണ്കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും അതേ സമര്‍പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്വഞ്ചനയ്ക്കെതിരേ പ്രതികാരം ചെയ്യുകയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ. ഭക്തിയും കാമവും അതിന്റെ തീവ്രശോഭയില് പ്രകാശിതമാവുന്നു ഇവിടെ.
5 in stock
By VAIKOM MUHAMMAD BASHEER
Add to cart5 in stock
By BENYAMIN
പുസ്തകത്തിന്റെയും പുസ്തക-ഗ്രന്ഥാലയഹത്യയുടെയും പുസ്തകരചനയുടെയും കഥയാണ് ‘മഞ്ഞവെയിൽ മരണങ്ങൾ’, ഭാവനാപുസ്തകങ്ങളുടെയും. ബെന്യാമിന്റെ നോവലെഴുത്തിനുള്ളിൽ അതിന്റെ ഇരട്ടയായ അന്ത്രപ്പേറിന്റെ നോവലും വല്യേടത്തുവീട്ടിലെ ഗ്രന്ഥശാലയും അതിന്റെ ഇരട്ടയായ അന്ത്രപ്പേർ വീട്ടിലെ പിതാക്കന്മാരുടെ മുറി എന്ന ഗ്രന്ഥാലയവുമുണ്ട്. തന്റെ പുസ്തകം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ് അത് ബെന്യാമിന് അയച്ചുകൊടുക്കുന്നതിലൂടെ ക്രിസ്റ്റി അന്ത്രപ്പേർ നടത്തുന്നത്. അത് നോവലിനുള്ളിലാക്കി ബെന്യാമിൻ സംരക്ഷിക്കുന്നു. പോർച്ചുഗീസ്/റോമാസഭയ്ക്കു നശിപ്പിക്കാൻ കഴിയാത്ത പുസ്തകങ്ങൾ വല്യേടത്തുവീട്ടുകാർ തങ്ങളുടെ പുരാതനചരിത്രത്തിന്റെ ഭാഗമായി സംരക്ഷിക്കുന്നു. ബെന്യാമിൻ തന്റെ നോവലിലൂടെ അതിന്റെ നിലനില്പാണ്, അഥവാ, കേരളീയ ക്രൈസ്തവസഭയുടെ യൂറോപ്യൻ സാമ്രാജ്യത്വാധിനിവേശത്തിനുമുമ്പുള്ള സ്വതന്ത്രമായ നിലനില്പിന്റെ ചരിത്രമാണ് ഉറപ്പാക്കുന്നത്. – പി.കെ. രാജശേഖരൻ
2 in stock
By POTTEKKAT S K
അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമ്മകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.
Out of stock
By ASWATHY SREEKANTH
കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ.വായനക്കാർ ഹൃദയത്തിലേറ്റിയ ‘ഠാ’ യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം.
5 in stock
By JISMA FAIZ
കാതോർത്താൽ ഹൃദയമിടിപ്പ് കേൾക്കാവുന്ന ചില ജീവിതങ്ങൾ ഇവിടെയുണ്ട്; നിശ്ശബ്ദമായ പ്രണയത്താൽ ആത്മാവ് ബന്ധിക്കപ്പെട്ട ജീവിതങ്ങൾ. വായനയുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ, ഏതെങ്കിലുമൊരു താളിൽ, ഏതെങ്കിലുമൊരു വരിയിൽ, ഒരു വാക്കിൽ ഒരുപക്ഷേ, നിങ്ങൾക്ക് നിങ്ങളെ മുഖാമുഖം കാണാം… ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ നേരിടേണ്ടിവന്നേക്കാം… ഒടുവിൽ മരണമില്ലാത്ത പ്രണയത്തിനും നീതി നൽകേണ്ട ജീവിതബന്ധങ്ങൾക്കും മുന്നിൽ ആ ചോദ്യങ്ങൾ മൂകമാകും. കാരണം, പച്ചയായ ജീവിതസത്യങ്ങൾക്കു മുന്നിൽ പരുവപ്പെടുന്ന സാധാരണ മനുഷ്യജന്മങ്ങളാണ് നാം..!
Out of stock
By E. SANTHOSH KUMAR
കിഴക്കൻ ബംഗാളിൽ നിന്നുള്ള ഒരഭയാർത്ഥി കുടുംബത്തിലെ അംഗമാണ് തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ. തപോമയിയെ കഥപറയുന്ന ആൾ / ആഖ്യാതാവ് പരിചയപ്പെടുന്നതോടുകൂടിയാണ് അവരുടെ ജീവിതകഥയിലേക്ക് ആഖ്യാതാവ് കടന്നുപോകുന്നത്. തങ്ങൾക്കുകൂടി വേരുറപ്പിക്കാനുള്ള ഒരു വാഗ്ദത്തഭൂമി സ്വപ്നംകാണുന്ന കുറേ മനുഷ്യരിലേക്കും വിചിത്രമായ അവരുടെ അനുഭവങ്ങളിലേക്കും അതുവഴി ഒരു നിഗൂഢലിപിയിലേക്കും വായനക്കാരെ കൊണ്ടുചെന്നെത്തിക്കുകയാണ് എഴുത്തുകാരൻ.
1 in stock
By KOTTARATHIL SANKUNNI
ദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്, കവികള്‍ ഗജശ്രേഷ്ഠന്മാര് എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചം. മലയാള മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹാഗ്രന്ഥമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല. ബാലകൗമാരമനസ്സുകളില് ഐതിഹ്യമാല അത്ഭുതകരമായ സ്വാധീനമാണു ചെലുത്തുന്നത്. ലോലഹൃദയങ്ങളെ വശീകരിക്കാന്‍ ശ്രീ ശങ്കുണ്ണിയുടെ തൂലികയ്ക്കുള്ള ശക്തി ഒന്നു പ്രത്യേകമാണ്. ഐതിഹ്യമാലയിലെ ഒരു കഥ വായിച്ചാല്‍ അതു തീര്‍ച്ചയായും സംഭവിച്ചതാണെന്നേ ഇളംമനസ്സുകള്ക്കു തോന്നൂ. അത്ര തന്മയീഭാവമാണ് അതിലെ ഓരോ കഥയ്ക്കും.
1 in stock
By K. R. MEERA
ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോൾ ഇവിടെ ഒരു ഖബറിൽ നിന്ന് ഉയരുന്ന ശബ്ദങ്ങൾ. വിധികൾ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്കുന്ന നോവൽ. അകത്തും പുറത്തും സൈനുൽ ആബിദിന്റെ കവറുകളുമായി ഖബർ നിങ്ങളുടെ വായനാ ലോകത്തേക്ക് തുറക്കപ്പെടുന്നു.
5 in stock



Reviews
There are no reviews yet.