RAY MUTHAL LONDON FESTIVAL VARE
£6.99 Original price was: £6.99.£5.49Current price is: £5.49.
Author: MANAMBUR SURESH
“റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” എന്ന മണമ്പൂർ സുരേഷിന്റെ ഗ്രന്ഥം കഴിഞ്ഞ 42 വർഷം തുടർച്ചയായി ലോക പ്രസിദ്ധമായ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ ഔദ്യോഗികമായി കവർ ചെയ്ത ഒരു പത്ര ലേഖകന്റെ
അപൂർവ അനുഭവങ്ങളിൽ നിന്നും വരുന്ന കൃതിയാണ്. “ചലച്ചിത്ര കുതുകികൾക്കും വിദ്യാർത്ഥികൾക്കും നിരൂപകർക്കു തന്നെയും ആസ്വാദനകരവും പഠനാർഹവുമാവും” എന്ന് അടൂർ ഗോപാലകൃഷ്ണൻ
അവതാരികയിൽ എഴുതിയ “ചലച്ചിത്ര നിരൂപണത്തിൻറെ ദുർഗ്രഹതകൾ ഇല്ലാതെ ലളിത സുന്ദരമായി എഴുതിയിരിക്കുന്നു” എന്ന് പ്രസിദ്ധ സാഹിത്യകാരൻ TD രാമകൃഷ്ണൻ വിശേഷിപ്പിച്ച കൃതി. സത്യജിത്ത് റേയുടെ ചിത്രങ്ങൾ മുതൽ ജയിലഴികൾക്കുള്ളിൽ നിന്നും സംവിധാനം ചെയ്ത യിൽമാസ് ഗുനെയുടെ പ്രസിദ്ധമായ “യോളിലൂടെ”, സാധാരണ മനുഷ്യരുടെ ജീവിതം അതിശക്തമായാവിഷ്കരിക്കുന്ന ബ്രിട്ടനിലെ കെൻ ലോച്ചിന്റെ ചിത്രങ്ങളിലൂടെ, ജാപനീസ് ചിത്രങ്ങളെ ലോക വേദിയിലേക്കെത്തിച്ച കുറസോവയുടെ ചിത്രങ്ങളിലൂടെ, അടൂരിന്റെയും അരവിന്ദന്റെയും ഷാജിയുടേയും മലയാള ചിത്രങ്ങളിലൂടെ ഒരു രസകരമായ ഒപ്പം ഗൗരവമേറിയ യാത്രയായി മാറുകയാണ് മണമ്പൂർ സുരേഷിന്റെ “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” എന്ന കൃതി.
“റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” എന്ന മണമ്പൂർ സുരേഷിന്റെ ഗ്രന്ഥം കഴിഞ്ഞ 42 വർഷം തുടർച്ചയായി ലോക പ്രസിദ്ധമായ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ ഔദ്യോഗികമായി കവർ ചെയ്ത ഒരു പത്ര ലേഖകന്റെ
അപൂർവ അനുഭവങ്ങളിൽ നിന്നും വരുന്ന കൃതിയാണ്. “ചലച്ചിത്ര കുതുകികൾക്കും വിദ്യാർത്ഥികൾക്കും നിരൂപകർക്കു തന്നെയും ആസ്വാദനകരവും പഠനാർഹവുമാവും” എന്ന് അടൂർ ഗോപാലകൃഷ്ണൻ
അവതാരികയിൽ എഴുതിയ “ചലച്ചിത്ര നിരൂപണത്തിൻറെ ദുർഗ്രഹതകൾ ഇല്ലാതെ ലളിത സുന്ദരമായി എഴുതിയിരിക്കുന്നു” എന്ന് പ്രസിദ്ധ സാഹിത്യകാരൻ TD രാമകൃഷ്ണൻ വിശേഷിപ്പിച്ച കൃതി. സത്യജിത്ത് റേയുടെ ചിത്രങ്ങൾ മുതൽ ജയിലഴികൾക്കുള്ളിൽ നിന്നും സംവിധാനം ചെയ്ത യിൽമാസ് ഗുനെയുടെ പ്രസിദ്ധമായ “യോളിലൂടെ”, സാധാരണ മനുഷ്യരുടെ ജീവിതം അതിശക്തമായാവിഷ്കരിക്കുന്ന ബ്രിട്ടനിലെ കെൻ ലോച്ചിന്റെ ചിത്രങ്ങളിലൂടെ, ജാപനീസ് ചിത്രങ്ങളെ ലോക വേദിയിലേക്കെത്തിച്ച കുറസോവയുടെ ചിത്രങ്ങളിലൂടെ, അടൂരിന്റെയും അരവിന്ദന്റെയും ഷാജിയുടേയും മലയാള ചിത്രങ്ങളിലൂടെ ഒരു രസകരമായ ഒപ്പം ഗൗരവമേറിയ യാത്രയായി മാറുകയാണ് മണമ്പൂർ സുരേഷിന്റെ “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” എന്ന കൃതി.
| 5 |
|
0 |
| 4 |
|
0 |
| 3 |
|
0 |
| 2 |
|
0 |
| 1 |
|
0 |
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Essays
- Autobiography & Biography
- Combo Offers
- Jottings
- Horror
- UK Writers
Related Products
By AKHIL K
വടക്കേ മലബാറിലെ അയ്യങ്കര ഇല്ലത്ത് കുട്ടികളില്ലാതിരുന്ന പാടിക്കുറ്റി അന്തർജ്ജനം നീരാട്ടിനു പോയപ്പോൾ തിരുവൻകടവിൽ നിന്നു ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് മുത്തപ്പനെന്ന് അറിയപ്പെട്ടത് എന്നാണ് പ്രശസ്തമായ പഴങ്കഥ. ഈ നോവൽ അതല്ല. തോറ്റംപാട്ടുകളിലൂടെ കാലങ്ങളായി തദ്ദേശീയമായി പ്രചരിക്കുന്ന മുത്തപ്പനെക്കുറിച്ചുള്ള മറ്റൊരു ഐതിഹ്യത്തിന് പുതിയ ഭാഷയും ഊർജ്ജവും നൽകുകയാണ് അഖിൽ. അധികാരപോരാട്ടങ്ങളും പ്രണയവും പകയും നിറഞ്ഞ പുരാവൃത്തനോവൽ.
3 in stock
By NASEEF KALAYATH
“തീവ്രാനുരാഗത്തിന്റെ, പ്രണയത്തിന്റെ നേർത്ത മൈലാഞ്ചി മണമുള്ള ഒരു ഹൃദയ കഥ…
പുസ്തകത്തിനകത്തൊളിപ്പിച്ച മയിൽപ്പീലി തുണ്ടുപോൽ കുട്ടിക്കാലം മുതൽ അബു സൂക്ഷിച്ച ആദ്യ പ്രണയം – ആയിഷ…. അബുവിന്റെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിലെ ആദ്യ പേരും അതു തന്നെയായിരുന്നു.
ഒരു ശ്വാസനിശ്വാസത്തിനുമപ്പുറം അബുവിന്റെ ഹൃദയവിചാരങ്ങളെ അളന്നറിയുന്നവളാണ് ഖദീജ- അബുവിന്റെ നിത്യപ്രണയം – ഇതവരുടെ കഥയാണ് അബുവിന്റെ, ഖദീജയുടെ, ആയിഷയുടെ അങ്ങനെ ഓരോരുത്തരുടെയും”
Out of stock
By K. R. MEERA
ഒരു സർഗ്ഗാത്മകരചനയിൽ ആധുനികതയെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകൾക്ക് പ്രസക്തിയില്ലെന്ന് ഈ നോവൽ പറഞ്ഞുതരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംബങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയുമാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്നതെന്നും അത് സാക്ഷ്യപ്പെടുത്തുന്നു.
Out of stock
By AKHIL P DHARMAJAN
പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അലക്സും കൂട്ടൂകാരും ഓജോബോർഡിൻ്റെ സഹായത്തോടെ നടത്തുന്ന യാത്രയാണ് ഈ നോവൽ. വായനക്കാരെ ഭീതിയുടെ ലോകത്ത് അകപ്പെടുത്തുന്ന സിനിമാറ്റിക്കായ ആഖ്യാനം .
Out of stock
By M T VASUDEVAN NAIR
വിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി… അച്ഛന് അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള് തല കുലുക്കി… എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ് സഹോദരിയാണ്… ഒരു പന്തീരാണ്ടിനുശേഷം അവളെക്കുറിച്ച് ഓര്‍ത്തുപോയി. ഒരു പിറന്നാളിന്റെ ഓർമ്മ, വളർത്തുമൃഗങ്ങൾ, നിന്റെ ഓർമ്മയ്ക്ക്, മരണത്തിന്റെ കൈത്തെറ്റ്, കോട്ടയുടെ നിഴൽ, ഓപ്പോൾ എന്നീ ആറു കഥകളുടെ സമാഹാരം. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ആത്മനൊമ്പരങ്ങളാണ് ഈ കഥകളോരോന്നും.
Out of stock
By THAHA MADAI
വായനക്കാരുടെ ഹൃദയം കവർന്ന ജീവിത കഥയായി നമ്മുടെ ഭാഷയിൽ അടയാളപ്പെടുത്തിയ പുസ്തകത്തിന്റെ ഏറ്റവും പുതിയ പതിപ്പ്. മലയാളികൾ സഞ്ചരിച്ച സാംസ്കാരിക, ജീവിത കാലങ്ങൾ ഈ പുസ്തകത്തിന്റെ വായനയെ അതീവ ഹൃദ്യമായ ഒരനുഭവമാക്കി മാറ്റുന്നു. മാമുക്കോയ എന്ന നടൻ നടന്നു കണ്ട ലോകത്ത് നമ്മുടെ കാലത്തിന് മാർഗ്ഗദർശികളായി തീർന്നവരെല്ലാം സ്പന്ദിക്കുന്ന ഓർമകളായി കടന്നു വരുന്നു. അങ്ങനെ ഈ പുസ്തകം, ഓർമകൾ ഇരമ്പുന്ന അമൂല്യ ജീവിതരേഖയായി നിറഞ്ഞു നിൽക്കുന്നു.
Out of stock
By K. R. MEERA
ഹിമാലയസാനുക്കളുടെ വശ്യമനോഹാരിതയിൽ അവിചാരിതമായി പ്രണയത്തിലായ കപിലയും തുഷാറും. വിധിവൈപരീത്യത്താൽ അവിടെവച്ചുതന്നെ അവർക്കു പിരിയേണ്ടിവരുന്നു. കപിലയുടെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വീണ്ടുമവർ കണ്ടുമുട്ടുന്നു. ഒരു അസാധാരണപ്രണയകഥ.
1 in stock
By ZACHARIA
2005-ലെ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ കൃതി.
Out of stock
By A GROUP OF AUTHORS
മനസ്സു മനസ്സിനോടും ഹൃദയം ഹൃദയത്തോടും ശരീരം ശരീരത്തോടും തമ്മിൽപ്പറയുന്ന പ്രണയമന്ത്രങ്ങളുടെ പുസ്തകം.
Out of stock
By BENYAMIN
“പുസ്തകങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജീവിച്ചു മടങ്ങിയ ഷെൽവിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻ സാകിസിന്റെയും കാലങ്ങളിലൂടെ, ഇരുവർക്കമിടയിലെ സമാന ലോകങ്ങളിലൂടെ, അവരുടെ ആഹ്ളാദങ്ങൾക്കും പ്രണയത്തിനും വേദനയ്ക്കുമൊപ്പം ബെന്യാമിൻ നടക്കുന്നു, ഒരു നോവലിസ്റ്റിന്റെ സർവ്വ സ്വാതന്ത്ര്യത്തോടെ. എഴുത്തിനും പുസ്തകങ്ങൾക്കും വേണ്ടി ജീവിതം ബലികൊടുത്തവരുടെയും സ്വയം നഷ്ടപ്പെട്ടവരുടെയും കഥകൾ പറയുന്ന ഈ നോവൽ മലയാളിയുടെ വായനാജീവിതത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്.”
ഇന്നോളം കണ്ടിട്ടില്ലാത്ത പുതുമകളുമായി ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ
Out of stock
By E. SANTHOSH KUMAR
കിഴക്കൻ ബംഗാളിൽ നിന്നുള്ള ഒരഭയാർത്ഥി കുടുംബത്തിലെ അംഗമാണ് തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ. തപോമയിയെ കഥപറയുന്ന ആൾ / ആഖ്യാതാവ് പരിചയപ്പെടുന്നതോടുകൂടിയാണ് അവരുടെ ജീവിതകഥയിലേക്ക് ആഖ്യാതാവ് കടന്നുപോകുന്നത്. തങ്ങൾക്കുകൂടി വേരുറപ്പിക്കാനുള്ള ഒരു വാഗ്ദത്തഭൂമി സ്വപ്നംകാണുന്ന കുറേ മനുഷ്യരിലേക്കും വിചിത്രമായ അവരുടെ അനുഭവങ്ങളിലേക്കും അതുവഴി ഒരു നിഗൂഢലിപിയിലേക്കും വായനക്കാരെ കൊണ്ടുചെന്നെത്തിക്കുകയാണ് എഴുത്തുകാരൻ.
4 in stock



Reviews
There are no reviews yet.