THE MONK WHO SOLD HIS FERRARI
£8.99 Original price was: £8.99.£7.99Current price is: £7.99.
Author: ROBIN SHARMA
The Monk Who Sold His Ferrari is a self-help book by Robin Sharma, a writer and motivational speaker. The book is a business fable derived from Sharma’s personal experiences after leaving his career as a litigation lawyer at the age of 25.
The Monk Who Sold His Ferrari is a self-help book by Robin Sharma, a writer and motivational speaker. The book is a business fable derived from Sharma’s personal experiences after leaving his career as a litigation lawyer at the age of 25.
| 5 |
|
0 |
| 4 |
|
0 |
| 3 |
|
0 |
| 2 |
|
0 |
| 1 |
|
0 |
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Autobiography & Biography
- Combo Offers
- Horror
- UK Writers
Related Products
By LAJO JOSE
ക്രൈംത്രില്ലര്‍ നോവലുകളുടെ പതിവു രസക്കൂട്ടുകള്‍ക്കപ്പുറം ഡൊമസ്റ്റിക് ത്രില്ലര്‍ ജോണറിലെ പുത്തന്‍ പരീക്ഷണം. ഒരു പെര്‍ഫക്ട് മര്‍ഡറിന്റെ തയ്യാറെടുപ്പും നിര്‍വ്വഹണവുമാണ് ഈ നോവലിന്റെ കഥാഗതി നിര്‍ണ്ണയിക്കുന്നത്. പരമ്പരാഗത ത്രില്ലര്‍ സാഹിത്യത്തിന്റെ പൊടിപ്പുംതൊങ്ങലുകളും വെട്ടിമാറ്റി ചടുലമായ ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന ലാജോ ജോസിന്റെ പുതിയ നോവല്‍.
Out of stock
By RAJAD R.
അരുൺ ബാലൻ എന്ന ഐ. പി. എസ് ഉദ്യോഗസ്ഥൻ അന്വേഷിച്ച മൂന്ന് പ്രധാനകേസുകളിലൂടെ ഒരു യാത്രയാണ് ഫ്രൈഡേ ഫോറൻസിക് ക്ലബ് എന്ന നോവൽ. അപകടമരണമായി കണക്കാക്കപ്പെടുന്ന ഒരു മരണം കൊലപാതകമാണെങ്കിൽ അത് തെളിയിക്കുന്നതെങ്ങനെയായിരിക്കും? ആത്മഹത്യയെന്നു കരുതിയ മരണം കൊലപാതകമാണെങ്കിലോ? ഫൊറൻസിക് സർജൻ കൂടിയായ അരുൺ ബാലൻ ഈ കേസുകൾ എങ്ങനെയായിരിക്കും അന്വേഷിക്കുക? ഓരോ ക്രൈം സീനിനും അയോളോട് എന്തായിരിക്കും പറയാനുണ്ടാകുക? തന്റെ ഫൊറൻസിക് പരിജ്ഞാനം കൂടി ഉപയോഗിച്ച് കേസുകൾ വ്യത്യസ്തമായ രീതിയിൽ കേസുകൾ തെളിയിക്കുന്ന പോലീസ് ഓഫീസറുടെ ജീവിതത്തിലൂടെ ഒരു യാത്ര
2 in stock
By LAJO JOSE
കോട്ടയം പോലീസ് മേധാവിയുടെ ഔദ്യോഗിക ഇ മെയിലിലേക്ക് വന്ന ഒരു വീഡിയോ ക്ലിപ്പ് സൈബർസെൽ വീക്ഷിച്ചു. ഏതോ ഒരു സ്ത്രീ അടുക്കളയിൽ ജോലി ചെയ്യുന്നു. ടിവി കാണുന്നു. ആരോ വെളിയിൽനിന്ന് ഷൂട്ട് ചെയ്തതുപോലെ ദൃശ്യങ്ങൾ. പിറ്റേന്ന് ആ സ്ത്രീ സ്വന്തം കിടപ്പുമുറിയിൽ കൊല്ലപ്പെട്ടുകിടന്നു.
അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ചത് കൊലപാതകം നടന്ന കിടപ്പുമുറിയാണ്. ആ മുറിയാകെ അലങ്കരിക്കപ്പെട്ടിരുന്നു. കത്തിത്തീർന്ന വലിയ മെഴുകുതിരികൾ മേശപ്പുറത്തു കാണപ്പെട്ടു. കിടക്കയിലും നിലത്തും വാതിൽക്കലും മറ്റും പൂക്കൾ വിതറിയിരുന്നു – പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ!
കഴിഞ്ഞ കൊലപാതകങ്ങൾ പോലെ എല്ലാം കാണപ്പെട്ടു. രക്തം പുരണ്ട കിടക്കവിരി മൂലയിൽ, എരിഞ്ഞുതീർന്ന സുഗന്ധം പരത്തുന്ന മെഴുകുതിരികൾ, വാതില്ക്കൽതൊട്ട് കിടക്കവരെയും കിടക്കയിലും പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ.
ഉദ്വേഗവും സസ്പെൻസും കാത്തുസൂക്ഷിക്കുന്ന വ്യത്യസ്തമായ കുറ്റാന്വേഷണ നോവൽ.
Out of stock
By NIMNA VIJAY
ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്.
ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു, ഞാൻ തേടി നടന്ന സന്തോഷങ്ങൾ എന്റെ ഉള്ളിലാണെന്നു എന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓർമകളാണ് ഈ പുസ്തകം നിറയെ.
എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ എവിടെ വച്ചെങ്കിലും നിങ്ങൾക്ക് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടാൻ കഴിയുമെന്ന ഉറപ്പല്ലാതെ വലിയ വാഗ്ദാനങ്ങളൊന്നും എനിക്ക് നല്കാനില്ല. – നിമ്ന വിജയ്
3 in stock
By SARAH JOSEPH
ആരുടെയൊക്കൊയോ വികസനത്തിനായി സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള്‍ മുഴുവനും തകര്‍ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്കരിക്കുകയാണ് ബുധിനിയിലൂടെ സാറാ ജോസഫ്. ദാമോദര്‍വാലി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ജവഹര്‍ലാല്‍ നെഹ്റുവിനെ അണിയിച്ച ഒരു ഹാരം ബുധിനിയുടെ ജീവിതത്തെത്തന്നെ തകര്‍ത്തെറിയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സാന്താള്‍ ഗോത്രത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിന്റെയും ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെയും പരിസ്ഥിതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെയും അവസ്ഥകള്‍ ചിത്രീകരിക്കുന്നത്.
1 in stock
By M T VASUDEVAN NAIR
ഇതിഹാസ കഥാപാത്രമായ ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരതത്തിന്റെ പുനരാഖ്യാനം ചെയ്യുന്ന രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്നാണ്. എം ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് രചനയും.
അഞ്ചുമക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്പ്പോഴും അര്‍ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമെ ലഭിച്ചിരുന്നുള്ളു. സര്‍വ്വ ഇടങ്ങളിലൂം രണ്ടാമൂഴക്കാരനായ, തിരസ്കൃതനായ ഭീമന്റെ ആലോചനകളിലൂടെയാണ് എം ടി നോവലിന്റെ ആഖ്യാനം നിര്‍വ്വഹിക്കുന്നത്. മഹാഭാരതത്തിലെ അപ്രധാനമായ അനേകം കഥാപാത്രങ്ങള്‍ക്ക് രണ്ടാമൂഴം പുതിയൊരു ഊഴം നല്കുന്നു.
മലയാള നോവല്‍ സാഹിത്യത്തിലെ ഏറ്റവും മികച്ച പത്തു നോവലുകളിലൊന്നാണ് രണ്ടാമൂഴം.
2 in stock
By MALAYATTOOR RAMAKRISHNAN
ഭൂത-വര്‍ത്തമാനങ്ങള്‍ ഒരേ ആഖ്യാനപ്രവാഹത്തില്‍ ഇണക്കി ആഖ്യാനകാലത്തെ വിച്ഛിന്നമാക്കുകയാണ് വേരുകളില്‍ മലയാറ്റൂര്‍. വേരുകള്‍ ഭൂതകാലവും ഓര്‍മ്മയുമാണ്.
രഘുവിന്റെ ഓര്‍മ്മകള്‍ ഭൂതകാലത്തേക്കു നീങ്ങുന്നു. ഗ്രാമത്തിലെ വീടും പറമ്പും വില്ക്കാന് തീരുമാനിക്കുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന സംഘര്‍ഷമാണ് വേരുകളില്‍ നോവലിസ്റ്റ് ആവിഷ്കരിക്കുന്ന പ്രധാന പ്രശ്നം. പൈതൃകമാണ് ഇവിടെ ഭൂതകാലം.
വേരുകള്‍ മനുഷ്യനും മരണത്തിനുമിടയിലാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് വീടും പറമ്പും വില്ക്കണ്ട എന്ന് രഘു തീരുമാനിക്കുന്നത്.
5 in stock
By K. R. MEERA
സർപ്പയജ്ഞം, മച്ചകത്തെ തച്ചൻ, കൃഷ്ണഗാഥ, ഓർമ്മയുടെ ഞരമ്പ്, അലിഫ് ലെയ്ല, ടെററിസ്റ്റ്, ഒറ്റപ്പാലം കടക്കുവോളം എന്നീ ഏഴു കഥകളുടെ സമാഹാരം. സവിശേഷമായ ആഖ്യാനശൈലിയാണ് ഓരോ കഥയുടെയും പ്രത്യേകത.
3 in stock
By ANNIE VALLIKAPPEN
‘Lots of memories, but no evidence’ സോഷ്യൽ മീഡിയയുടെയും ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെയും കടന്നു വരവിനുമുമ്പ് ജീവിതം തുടങ്ങിയ മനുഷ്യർക്കെല്ലാം ഈയൊരു വാചകം വലിയൊരു ശരിയാണ്.
മറവിയുടെ കാറ്റ് ജീവിതത്തിലേക്കു വീശിത്തുടങ്ങുമ്പോൾ മെല്ലെ ആടിയുലഞ്ഞു പതുക്കെ കെട്ടുപോകുന്ന ഓർമകൾക്ക് ആരെങ്കിലും കാവൽ നിന്നിരുന്നെങ്കിൽ ഈ പുസ്തകം വായിച്ചുതീരുമ്പോൾ കുറച്ചു നിങ്ങൾ കണ്ണടച്ചിരിക്കാൻ സാധ്യതയുണ്ട്.
കൈമോശം വന്ന ആ പഴയ നിഷ്കളങ്കതയിലേക്കു മടങ്ങിപ്പോകാൻ മാർമലയും വല്യമ്മച്ചിയും വല്യപ്പാപ്പനും തങ്കച്ചിയും ഗോവിന്ദനപ്പൂപ്പനും, അരുവിയും ചാമ്പമരവും കാപ്പിത്തോട്ടവും നിങ്ങളെ സാഹായിച്ചേക്കും.
Out of stock
By NISAR ILTUMISH
കോഴിക്കോടിന്റെ ഉൾഗ്രാമത്തിൽനിന്നും യാത്ര പുറപ്പെട്ട് ജരാനരബാധിച്ച കാശിയുടെ ഇരുണ്ട ഗലികളിലൂടെ മോക്ഷം തേടിയലഞ്ഞ ഒരു യാഥാസ്ഥിതിക മുസ്ലിം ആത്മാന്വേഷിയുടെ കഥ.
മലയാളത്തിൽ ഇതുവരെ ആരും പറയാത്ത കാശിയുടെ നിഗൂഢതകളിലൂടെയും ഗൃഹാതുരമായ കേരളത്തിന്റെ ഗ്രാമീണ നന്മകളിലൂടെയുമുള്ള ഒരു യാത്രയാണ് ഈ പുസ്തകം.
എഴുത്തുകാരന്റെ പേരുപോലും എഴുത്തിനെ മതവൽക്കരിക്കുന്ന പുതുകാലത്ത് വിവാദങ്ങളെ ശക്തമായി അതിജീവിച്ച കാലത്തെയും ജീവിതത്തെയും അടയാളപ്പെടുത്തുന്ന നോവൽ.
2 in stock
By JOJY PAUL
അരൂഷയിലെ സിംഹക്കുഞ്ഞുങ്ങൾ
യാത്രകൾ പലപ്പോഴും ഒരു ജൈവ ഘടികാരത്തിൻ്റെ സ്പന്ദനമാണ്. പിന്നിട്ട ജീവിതത്തിന്റെ നാൾവഴികളെ രേഖപ്പെടുത്തുന്ന മൈൽക്കുറ്റികൾ തൊട്ടുതൊട്ട് മനുഷ്യർ സഞ്ചരിക്കുന്നു. എല്ലാ സഞ്ചാരിയുടെയും ഭാണ്ഡത്തിലെ പാഥേയം ഒരിക്കലും പറഞ്ഞുതീരാത്ത കുറേ കഥകളാണ്. കാലം വ്യത്യസ്ത ദിശകളിൽ ചലിച്ചതിന്റെ ഓർമ്മകളായി കഥകൾ നമ്മെ പൊതിയുന്നു. ജെ.പി എന്ന തൂലികാനാമത്തിൽ എഴുതുന്ന ജോജി പോൾ എന്ന സർഗധനനായ എഴുത്തുകാരൻ്റെ ഇരുപത്തിയഞ്ചുകഥകളുടെ സമാഹാരമാണ് “അരൂഷയിലെ സിംഹക്കുഞ്ഞുങ്ങൾ.”
യുവകലാസാഹിതി യുകെ സംഘടിപ്പിച്ച പ്രഥമ സാഹിത്യോത്സവത്തിൽ മികച്ച കഥയ്ക്കുള്ള അവാർഡ് നേടിയ “അളകനന്ദയിലെ ദേവദാരുക്കൾ” എന്ന കഥയടങ്ങുന്ന സമാഹാരമാണ് “അരൂഷയിലെ സിംഹക്കുഞ്ഞുങ്ങൾ.”
കഥകൾ ആത്യന്തികമായി മനുഷ്യനന്മയ്ക്കു വേണ്ടിയാണ് എന്ന് വിശ്വസിക്കുന്ന മനുഷ്യസ്നേഹിയായ ഈ എഴുത്തുകാരൻ പക്ഷേ, സാമൂഹ്യതിന്മകളോടുള്ള കണിശമായ ചില നിലപാടുകളിൽ ഇടയ്ക്കെങ്കിലും യാഥാസ്ഥിതികനായിത്തീരുന്നുമുണ്ട്
2 in stock
By K. R. MEERA
Add to cart2 in stock



Reviews
There are no reviews yet.