• -5%Limited
    MULLAPPOONIRAMULLA PAKALUKAL
    MULLAPPOONIRAMULLA PAKALUKAL Original price was: £9.99.Current price is: £9.49.

    By BENYAMIN

    അറബ് നഗരത്തിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാക്കിസ്ഥാനി പെൺകുട്ടി സമീറ പർവീണിന് മുല്ലപ്പൂവിപ്ലവകാലത്ത് അനുഭവിക്കേണ്ടി വന്ന യാതനകൾ നോവൽരൂപത്തിൽ ആവിഷ്‌കരിക്കുകയാണിവിടെ. എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ എന്ന ആ നോവൽ ബെന്യാമിൻ സുഗന്ധമില്ലാത്ത വസന്തം എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതായാണ് ഈ നോവലിന്റെ രൂപഘടന. അൽ അറേബ്യൻ നോവൽ ഫാക്ടറി എന്ന ബെന്യാമിന്റെ നോവലിൽ ഈ കൃതിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്

    Add to cart

    3 in stock

  • -8%Limited
    MUTHAL
    MUTHAL Original price was: £12.99.Current price is: £11.99.

    By VINOY THOMAS

    എന്താണ് മുതൽ? അതിന് അനേക രൂപങ്ങളുണ്ട്. ഒരാൾക്ക് മുതലായിരിക്കുന്നത് മറ്റൊരാൾക്ക് അങ്ങനെയല്ല. ഒരു കാലഘട്ടത്തിൽ മുതലായിരിക്കുന്നത് മറ്റൊരിക്കൽ മുതലായി നിലനിൽക്കണമെന്നില്ല. ഒരു ദേശത്ത് മുതലായി കണക്കാക്കപ്പെടുന്നത് മറ്റൊരിടത്ത് ഒന്നുമേയായിരിക്കില്ല. പാറക്കഷണങ്ങളിലും കക്കത്തൊണ്ടിലും തുടങ്ങി ക്രിപ്‌റ്റോ ഭാഷയിലുള്ള ഡാറ്റാബേസിലെത്തി നിൽക്കുന്ന പലരൂപിയായ മുതലിന്റെ വിപുലവും വിചിത്രവുമായ ചരിത്രവർത്തമാനങ്ങൾ കഥയെഴുത്തിന്റെ സർവ്വതന്ത്ര സ്വാതന്ത്ര്യത്തോടെ നെയ്‌തെടുത്തിരിക്കുന്ന വിസ്മയകരമായ നോവൽ. കരിക്കോട്ടക്കരി, പുറ്റ് എന്നീ നോവലുകൾക്കു ശേഷം വിനോയ് തോമസിന്റെ മറ്റൊരു മുതൽ.

    Add to cart

    1 in stock

  • [-25%Limited
    MUTHAPPAN
    MUTHAPPAN Original price was: £9.99.Current price is: £7.49.

    By AKHIL K

    വടക്കേ മലബാറിലെ അയ്യങ്കര ഇല്ലത്ത് കുട്ടികളില്ലാതിരുന്ന പാടിക്കുറ്റി അന്തർജ്ജനം നീരാട്ടിനു പോയപ്പോൾ തിരുവൻകടവിൽ നിന്നു ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് മുത്തപ്പനെന്ന് അറിയപ്പെട്ടത് എന്നാണ് പ്രശസ്തമായ പഴങ്കഥ. ഈ നോവൽ അതല്ല. തോറ്റംപാട്ടുകളിലൂടെ കാലങ്ങളായി തദ്ദേശീയമായി പ്രചരിക്കുന്ന മുത്തപ്പനെക്കുറിച്ചുള്ള മറ്റൊരു ഐതിഹ്യത്തിന് പുതിയ ഭാഷയും ഊർജ്ജവും നൽകുകയാണ് അഖിൽ. അധികാരപോരാട്ടങ്ങളും പ്രണയവും പകയും നിറഞ്ഞ പുരാവൃത്തനോവൽ.

    Add to cart

    3 in stock

  • -3%Limited
    NADAVAZHIYILE NERUKAL
    NADAVAZHIYILE NERUKAL Original price was: £15.49.Current price is: £14.99.

    By SHEMI

    ദാരിദ്രൃത്തിന്റെ കുപ്പക്കുഴിയില് ജനിച്ച് അനാഥത്വത്തിന്റെ നീണ്ട പാതകള് താണ്ടേണ്ടിവന്ന ഒരു പെണ്കുട്ടിയുടെ ജീവിതകഥ. ആകുലതകളുടെ പെരും വെള്ളപ്പാച്ചിലിലും സ്വന്തം ജീവിതത്തെ നിര്മ്മമമായി നോക്കിക്കാണാനും കാരുണ്യത്തോടെ സമൂഹത്തെ കാണാനും ഷെമിക്ക് ഈ ആഖ്യാനത്തില് സാധിക്കുന്നു. വടക്കേ മലബാറിലെ മുസ്ലിംജീവിതാവസ്ഥയുടെ ഒരു നേര്ക്കാഴ്ച. തെരുവോരങ്ങളില് വളര്ന്ന് ആര്ക്കും വേണ്ടാതെ വിരിഞ്ഞുകൊഴിഞ്ഞുപോകുന്ന കുറെ പാഴ്ച്ചെടിപ്പൂക്കളുടെ കഥ.

    Add to cart

    1 in stock

  • -21%Limited
    NANANJU THEERTHA MAZHAKAL
    NANANJU THEERTHA MAZHAKAL Original price was: £6.99.Current price is: £5.49.

    By DEEPA NISANTH

    ഓർമ്മകൾക്ക് പല നിർവ്വചനങ്ങളുണ്ട്. ഉച്ചാടനം അതിലൊന്നാണ്. ഒരു കാലത്തെ മറികടക്കലാണ് ഓർമ്മയെഴുത്ത്. കരൾ പിളർന്നുകൊണ്ടാണെങ്കിലും കാലത്തെ ഓർമ്മയുടെ ഉളികൊണ്ട് പലരും കൊത്തിവയ്ക്കുന്നത് അതുകൊണ്ടാണ്.

    കൊത്തിക്കഴിയുമ്പോൾശില്പം എല്ലാരുടേതുമാകുന്നു…

    Add to cart

    2 in stock

  • -24%Limited
    NARAYATTU
    NARAYATTU Original price was: £8.49.Current price is: £6.49.

    By NITHIN BOSE

    തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട മാരൻ എന്ന വിപ്ലവകാരി, തുരുത്ത് എന്ന നിഗൂഢഗ്രാമത്തിലേക്ക് കടക്കുന്നു. തുടർന്ന് മാരനെ പിടികൂടാൻ തുരുത്തിലേക്ക് പല സംഘങ്ങളും എത്തുന്നു. അവരെ ഓരോരുത്തരെയും സ്വാഗതം ചെയ്താനയിക്കുന്ന തുരുത്ത്, കാഴ്ചകളുടെ ഭ്രമിപ്പിക്കുന്ന ലോകം അതിഥികൾക്കുമുന്നിൽ അനാവരണം ചെയ്യുന്നു.

    കാട്ടുവേരുകൾ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന തുരുത്തിലെ അപരിചിതമായ കാഴ്ചകളിലോരോന്നിലും ഭയം പതിയിരിക്കുന്നു. ഒരു വശത്തുകൂടി ചരിത്രവും രാഷ്ട്രീയവും വിപ്ലവവും സംസാരിക്കുമ്പോൾ മറുവശത്ത് ഉദ്വേഗം ചോരാതെ കോർത്തിണക്കിയ മിത്തുകളും കെട്ടുകഥകളും നോവലിനെ മുന്നോട്ട് നയിക്കുന്നു. ഒരു സർവൈവൽ ത്രില്ലറിന് സമാനമായ രീതിയിൽ മുന്നേറുന്ന ആഖ്യാനവും അവസാന പേജുവരെ നില നിർത്തിപ്പോരുന്ന ആകാംക്ഷയും എടുത്തുപറയേണ്ട സവിശേഷതകളാണ്.

    Add to cart

    2 in stock

  • -14%Limited
    NINGAL
    NINGAL Original price was: £10.49.Current price is: £8.99.

    By M. MUKUNDAN

    നിങ്ങള്‍ എഴുപതുവയസ്സു കഴിഞ്ഞ ഒരാളാണ്. അച്ഛന്റെയും മാഷിന്റെയും അടുത്തുനിന്ന് പൃഷ്ടത്തില്‍ തല്ലുകൊണ്ടുവളര്‍ന്ന് ബി എ പാസായി സിനിമാകൊട്ടയില്‍ മാനേജരായി ജീവിതം തുടര്‍ന്നയാള്‍. നിങ്ങള്‍ക്ക് ഒരു എഴുത്തുകാരനാകാനാണ് മോഹം. ഒരു നോവല്‍ എഴുതുകയും ചെയ്തു. രണ്ടാം നോവല്‍ എഴുതിത്തുടങ്ങിയപ്പോഴാണ് നിങ്ങളുടെ ജീവിതമാകെ മാറിമറിഞ്ഞത്. അപ്പോള്‍ നിങ്ങള്‍ ജീവിതത്തില്‍നിന്ന് അവധിയെടുത്തു. നീണ്ട മുപ്പതുവര്‍ഷത്തെ അവധി. പിന്നെ നിങ്ങള്‍ തിരിച്ചെത്തി പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു; ”അടുത്ത മാസം പതിനാറാം തീയ്യതി ഞാന്‍ മരിക്കും!!” അത് ആത്മഹത്യയാകില്ല. പിന്നെ എന്താകും? എം.മുകുന്ദന്റെ ഏറ്റവും പുതിയ നോവല്‍ ‘നിങ്ങള്‍’ വായിക്കൂ. ഏറെ പരിചിതമെന്നുതോന്നുന്ന നിങ്ങളുടെ ജീവിതത്തിന്റെ അപരിചിതത്വങ്ങളെ അറിയൂ.

    Add to cart

    3 in stock

  • -9%Limited
    NIREESWARAN
    NIREESWARAN Original price was: £10.99.Current price is: £9.99.

    By V. J. JAMES

    ആലും മാവും ചേർന്ന ആത്മാവിന്റെ ചോട്ടിൽ സകല ഈശ്വരൻമാർക്കും ബദലായി പ്രതിഷ്ഠിക്കപ്പെട്ട നിരീശ്വരൻ സൃഷ്ടികർത്താക്കൾക്കും മീതെ പടർന്ന് പന്തലിക്കുമ്പോൾ ചരിത്രാതീത കാലം മുതൽ നിലനിന്ന വിശ്വാസവും അവിശ്വാസവും തമ്മിലുള്ള സംഘർഷം ഒരു മൂന്നാംകാഴ്ചയിലേക്ക് വായനക്കാരനെ എത്തിച്ചുചേർക്കുന്ന അത്ഭുതം സംഭവിക്കുന്നു. പ്രമേയംകൊണ്ടും ചിന്താസഞ്ചാരംകൊണ്ടും മലയാള സാഹിത്യത്തിൽ തനിപ്പെട്ടു നില്ക്കുന്ന കൃതി.

    Add to cart

    3 in stock

  • -8%Limited
    NOORINTE VELICHAM
    NOORINTE VELICHAM Original price was: £6.49.Current price is: £5.99.

    By RIYAFATHIMA

    കാലങ്ങളോളം പലകാരണങ്ങൾ കൊണ്ട് അവഗണിക്കപ്പെടേണ്ടി വന്ന ഒരു മനുഷ്യൻ പെട്ടെന്ന് ഇല്ലാതെയാവുമ്പോൾ നമ്മൾ എന്തുചെയ്യും? പങ്കുവെക്കാതെ പോയ സന്തോഷങ്ങൾ, വേദനകൾ, ചോദ്യങ്ങൾ, ഉത്തരങ്ങൾ നമ്മെ വരിഞ്ഞുമുറുക്കില്ലേ!

    ഈ പുസ്‌തകം നമ്മെ കൂട്ടിക്കൊണ്ട് പോവുന്നത് ഇതുപോലെയുള്ള അനേകം ചോദ്യങ്ങളിലേക്കാണ്. “നൂറിന്റെ വെളിച്ചം” കാലങ്ങളോളം ഉള്ളിൽ ആഴ്ന്നുകിടക്കുന്ന മുറിവുകളുടെ ഉത്തരങ്ങൾ തേടിയുള്ള അന്വേഷണമാണ്.

    ആ മുറിവുകളുടെ ആഴം വായനക്കാരെ പിടിച്ചിരുത്തുകയും നെഞ്ചിൽ കനല് കോരിയിടുകയും ചെയ്യും.

    Add to cart

    3 in stock

  • -10%Limited
    NOORU SIMHASANANGAL
    NOORU SIMHASANANGAL Original price was: £4.99.Current price is: £4.49.

    By JAYAMOHAN

    സ്വന്തം ഇടങ്ങള്‍ നഷ്ടപ്പെട്ട, സ്വന്തം ഭാവനകള്‍ അസ്തമിച്ചുപോയ സമൂഹത്തിന്റെ അകംപുറങ്ങളെ ആവിഷ്‌കരിക്കുന്ന നോവല്‍. ഇന്ത്യയുടെ സാമൂഹിക ശരീരത്തെയും അതിന്റെ സങ്കീര്‍ണ്ണതകളെയും അടുത്തുനിന്നു നോക്കിക്കാണുന്ന നൂറുസിംഹാസനങ്ങള്‍ ധവളാധികാരലോകത്തെ ജാതിമനസ്സുകളെ ധീരമായി തുറന്നു കാണിക്കുന്നു.

    Add to cart

    10 in stock

  • -7%Limited
    NOORUL MUNEERUL POORNANANDA
    NOORUL MUNEERUL POORNANANDA Original price was: £6.99.Current price is: £6.49.

    By NISAR ILTUMISH

    കോഴിക്കോടിന്റെ ഉൾഗ്രാമത്തിൽനിന്നും യാത്ര പുറപ്പെട്ട് ജരാനരബാധിച്ച കാശിയുടെ ഇരുണ്ട ഗലികളിലൂടെ മോക്ഷം തേടിയലഞ്ഞ ഒരു യാഥാസ്ഥിതിക മുസ്ലിം ആത്മാന്വേഷിയുടെ കഥ.

    മലയാളത്തിൽ ഇതുവരെ ആരും പറയാത്ത കാശിയുടെ നിഗൂഢതകളിലൂടെയും ഗൃഹാതുരമായ കേരളത്തിന്റെ ഗ്രാമീണ നന്മകളിലൂടെയുമുള്ള ഒരു യാത്രയാണ് ഈ പുസ്‌തകം.

    എഴുത്തുകാരന്റെ പേരുപോലും എഴുത്തിനെ മതവൽക്കരിക്കുന്ന പുതുകാലത്ത് വിവാദങ്ങളെ ശക്തമായി അതിജീവിച്ച കാലത്തെയും ജീവിതത്തെയും അടയാളപ്പെടുത്തുന്ന നോവൽ.

    Add to cart

    1 in stock

  • -20%Limited
    OHARI
    OHARI Original price was: £9.99.Current price is: £7.99.

    By K L MOHANAVARMA

    ഓഹരിവിപണി. അടുത്ത സ്‌നേഹിതർപോലും ശത്രുവാണ് ഇവിടെ. പരാജയത്തെ നേരിടണം. ധൈര്യത്തോടെ, മറച്ചുവയ്ക്കാതെ. എല്ലാ കളികളും തോല്ക്കുകയില്ല. എല്ലാം വിജയിക്കുകയുമില്ല. വ്യക്തികളും ബുദ്ധിശക്തിയുമാണ് അന്യോന്യം മാറ്റുരയ്‌ക്കേണ്ടത്. ആണും പെണ്ണും അല്ല പ്രശ്‌നം. ഇതിന്റെയെല്ലാം ത്രില്ലനുഭവിക്കുന്ന മിനി, അനിയൻരാജാ, ശർമ്മാജി, മാത്യൂസ്, മോഹൻദാസ്, അശോകൻ… ഓഹരിവിപണി യുടെ ഉള്ളുകള്ളികൾ അനാവരണം ചെയ്തുകൊണ്ട് മലയാളത്തിലുണ്ടായ പ്രഥമ നോവൽ.

    Add to cart

    2 in stock

  • -6%Limited
    ORANJU THOTTATHILE ADITHI
    ORANJU THOTTATHILE ADITHI Original price was: £7.99.Current price is: £7.49.

    By LAJO JOSE

    ക്രൈംത്രില്ലര്‍ നോവലുകളുടെ പതിവു രസക്കൂട്ടുകള്‍ക്കപ്പുറം ഡൊമസ്റ്റിക് ത്രില്ലര്‍ ജോണറിലെ പുത്തന്‍ പരീക്ഷണം. ഒരു പെര്‍ഫക്ട് മര്‍ഡറിന്റെ തയ്യാറെടുപ്പും നിര്‍വ്വഹണവുമാണ് ഈ നോവലിന്റെ കഥാഗതി നിര്‍ണ്ണയിക്കുന്നത്. പരമ്പരാഗത ത്രില്ലര്‍ സാഹിത്യത്തിന്റെ പൊടിപ്പുംതൊങ്ങലുകളും വെട്ടിമാറ്റി ചടുലമായ ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന ലാജോ ജോസിന്റെ പുതിയ നോവല്‍.

    Add to cart

    1 in stock

  • -4%Limited
    ORMAKKURIPPUKAL - AJITHA
    ORMAKKURIPPUKAL – AJITHA Original price was: £11.99.Current price is: £11.49.

    By AJITHA

    കമ്മ്യൂണിസ്റ്റ് ആദര്‍ശലക്ഷ്യത്തിന് യുവത്വത്തിന്റെ തേജസ്സും ഉന്മേഷവും പകര്‍ന്ന്, ആ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ധീരോദാത്ത മായ ഒരദ്ധ്യായം എഴുതിച്ചേര്‍ത്ത് വിപ്ലവത്തിനുവേണ്ടി സര്‍വ്വവും ത്യജിച്ച അജിതയുടെ സംഭവബഹുലമായ ജീവിതസമരങ്ങളുടെ തീക്ഷ്ണചിത്രങ്ങളാണ് ഈ ഗ്രന്ഥത്തില്‍. അധികമൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരു കാലഘട്ടത്തിന്റെയും പ്രസ്ഥാനത്തിന്റെയും അനുഭവചിത്രങ്ങള്‍കൂടിയാണവ.

    സാമാന്യവായനക്കാര്‍ക്കും ചരിത്രകുതുകികള്‍ക്കും ഒരേപോലെ താത്പര്യമുളവാക്കുന്ന രചനാശൈലി

    Add to cart

    1 in stock

  • -8%Limited
    ORMAYUDE NJARAMBU
    ORMAYUDE NJARAMBU Original price was: £6.49.Current price is: £5.99.

    By K. R. MEERA

    സർപ്പയജ്ഞം, മച്ചകത്തെ തച്ചൻ, കൃഷ്ണഗാഥ, ഓർമ്മയുടെ ഞരമ്പ്, അലിഫ് ലെയ്ല, ടെററിസ്റ്റ്, ഒറ്റപ്പാലം കടക്കുവോളം എന്നീ ഏഴു കഥകളുടെ സമാഹാരം. സവിശേഷമായ ആഖ്യാനശൈലിയാണ് ഓരോ കഥയുടെയും പ്രത്യേകത.

    Add to cart

    3 in stock

  • Featured-10%Limited
    ORU DESATHINTE KATHA
    ORU DESATHINTE KATHA Original price was: £14.99.Current price is: £13.49.

    By POTTEKKAT S K

    അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമ്മകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.

    Add to cart

    2 in stock

  • -21%Limited
    OTTAMARAPPEYTHU
    OTTAMARAPPEYTHU Original price was: £6.99.Current price is: £5.49.

    By DEEPA NISANTH

    ഓര്‍മ്മകള്‍ സ്വപ്‌നത്തെക്കാള്‍ മനോഹരമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു ഈ പുസ്തകത്തിനുള്ളിലെ കുറിപ്പുകള്‍. അനുഭവങ്ങള്‍ എത്ര തീവ്രമാണെങ്കിലും സ്വപ്‌നത്തിലെന്നപോലെ കടന്നുപോകുന്ന ഒരു എഴുത്തുകാരിയെ ദീപാനിശാന്തില്‍ വായിക്കാം. വെയിലില്‍ മാത്രമല്ല തീയിലും വാടാത്ത നിശ്ചയദാര്‍ഢ്യവും ധീരതയും ആ എഴുത്തുകള്‍ക്ക് പുതിയൊരു ചാരുത സമ്മാനിക്കുന്നു. ഇതിലെ ഭാഷ ലളിതവും തെളിമയുള്ളതുമാണ്. സാഹിത്യഭാഷയുടെ ചമത്കാരങ്ങളും ധ്വനികളുമില്ല. ഋജുവായി, സരളമായി അവ നമ്മോടു സംവദിക്കുന്നു

    Add to cart

    2 in stock

  • -8%Limited
    PAYYAN KATHAKAL
    PAYYAN KATHAKAL Original price was: £12.99.Current price is: £11.99.

    By V K N

    തിളങ്ങുന്ന കണ്ണുള്ള പയ്യന്‍! എണ്ണ മിനുങ്ങുന്ന മുഖത്ത് സ്ഥിരമായി രക്തസാക്ഷിത്വ ഭാവമാണ്. ഓരോ നിമിഷവും അനാവശ്യമായി മരിക്കുന്നമാതിരിയും എത്ര മരിച്ചാലും മനസ്സിലാക്കാത്തമാതിരിയുമാണ്. പയ്യനും പയ്യന്‍ കഥകളും മലയാള സാഹിത്യത്തിന്റെ അനുഭവ തലത്തില്‍ വേറിട്ടുനില്ക്കുന്നു. പയ്യനെ കേന്ദ്രീകരിച്ചുള്ള 73 കഥകളടങ്ങിയ പയ്യന്‍ കഥകളില്‍ സാഹിത്യ– നയതന്ത്ര–രാഷ്ട്രീയമേഖലകളെ വി.കെ.എന്‍. പൂശുന്നുണ്ട്.

    Add to cart

    2 in stock

  • -20%Limited
    PENPANCHATHANTHRAM MATTU KATHAKALUM
    PENPANCHATHANTHRAM MATTU KATHAKALUM Original price was: £4.99.Current price is: £3.99.

    By K. R. MEERA

    ആണ്‍തന്ത്രങ്ങളുടെ അധോലോകങ്ങളിലുള്ള പെണ്ണിടപെടലുകള്‍. കേരള രാഷ്ട്രീയ – സാംസ്‌കാരിക മണ്ഡലങ്ങളില്‍ നടക്കുന്ന കൂട്ടിക്കൊടുപ്പുകള്‍ക്കും കുതികാല്‍വെട്ടുകള്‍ക്കും ഉപജാപങ്ങള്‍ക്കും നേേരപിടിച്ച ഏങ്കോണിച്ച ഈ കണ്ണാടിയില്‍ തെളിയുന്ന ബിംബങ്ങള്‍ പഴയകാല പഞ്ചതന്ത്രങ്ങളുടെ പുതിയകാല ആഖ്യാനങ്ങളായി വേട്ടയ്ക്കിറങ്ങുന്നു.

    Add to cart

    2 in stock

  • -14%Limited
    PRANAYAKATHAKAL
    PRANAYAKATHAKAL Original price was: £6.99.Current price is: £5.99.

    By N. MOHANAN

    പ്രണയത്തിന്റെ അഗാധവും അവിസ്മരണീയവുമായ ചാരുത സംവഹിക്കുന്ന പത്ത് ചെറുകഥകൾ. തെളിവാർന്നും നിറവാർന്നും മലയാളഭാഷയെ ധന്യമാക്കിയ എൻ. മോഹനന്റെ തിരഞ്ഞെടുത്ത പ്രണയകഥകളുടെ സമാഹാരം. ഇലകൊഴിഞ്ഞ ജീവിതം, ബാലപാഠങ്ങൾ, ശാശ്വതമൊന്നേ ദുഃഖം, മിസ് മേരി തെരേസാ പോൾ, അഹല്യ, കത്താത്ത കാർത്തികവിളക്ക്, വിലാസിനി, ചാമ്പയ്ക്ക, ടിബറ്റിലേക്കുള്ള വഴി, മറിയക്കുട്ടി.

    Add to cart

    3 in stock

Recommended Products


My Cart
Wishlist
Recently Viewed
Categories